ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനകയും ചേര്‍ന്ന് നിര്‍മിക്കുന്ന കോവിഡ്19 വാക്‌സീന്‍ പ്രായമായവരില്‍ ശക്തമായ പ്രതിരോധ പ്രതികരണം ഉളവാക്കിയതായി റിപ്പോര്‍ട്ടുകള്‍. ഈ വാക്‌സീന്റെ മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കവേയാണ് ശുഭപ്രതീക്ഷ നല്‍കുന്ന വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ക്രിസ്മസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനകയും ചേര്‍ന്ന് നിര്‍മിക്കുന്ന കോവിഡ്19 വാക്‌സീന്‍ പ്രായമായവരില്‍ ശക്തമായ പ്രതിരോധ പ്രതികരണം ഉളവാക്കിയതായി റിപ്പോര്‍ട്ടുകള്‍. ഈ വാക്‌സീന്റെ മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കവേയാണ് ശുഭപ്രതീക്ഷ നല്‍കുന്ന വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ക്രിസ്മസ് കാലമാകുമ്പോഴേക്കും മൂന്നാം ഘട്ട പരീക്ഷണത്തിന്റെ  വിവരങ്ങള്‍ പുറത്ത് വിടുമെന്നാണ് പ്രതീക്ഷ. 

ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച രണ്ടാം ഘട്ട പരീക്ഷണ ഫലം അനുസരിച്ച് 70 വയസ്സിന് മുകളില്‍ പ്രായമായവരിലും ആന്റിബോഡികളും ടി -സെല്ലുകളും ഉത്പാദിപ്പിക്കാന്‍ വാക്‌സീന് സാധിച്ചു. 18നും 55നും ഇടയില്‍ പ്രായമുള്ള 160 പേരിലും 56 നും 69നും ഇടയില്‍ പ്രായമുള്ള 160 പേരിലും ഏഴുപതിനോ അതിന് മുകളിലോ പ്രായമുള്ള 240 പേരിലുമാണ് ഓക്‌സ്ഫഡ് രണ്ടാം ഘട്ട പരീക്ഷണം നടത്തിയത്. 

ADVERTISEMENT

കോവിഡിനെതിരെ ലോകമെമ്പാടും തയാറാകുന്ന വാക്‌സീനുകളില്‍ മുന്‍നിരയിലാണ് ഓക്‌സ്ഫഡ്-ആസ്ട്ര സെനക വാക്‌സീന്‍ ഉള്ളത്. അമേരിക്കന്‍ മരുന്ന് നിര്‍മാതാക്കളായ ഫൈസര്‍-ബയോഎന്‍ടെക്കും മൊഡേണയും തങ്ങളുടെ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ വിവരങ്ങള്‍ കഴിഞ്ഞ ആഴ്ച പുറത്ത് വിട്ടിരുന്നു. 90 ശതമാനത്തിലധികം കാര്യക്ഷമതയാണ് ഈ വാക്‌സീനുകള്‍ അവകാശപ്പെടുന്നത്. 

ഫൈസറും മൊഡേണയും എംആര്‍എന്‍എസാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വാക്‌സീന്‍ നിര്‍മിക്കുന്നത്. അതേ സമയം  ചിംപാന്‍സികളില്‍ കണ്ടുവരുന്ന കോമണ്‍ കോള്‍ഡ് വൈറസിന്റെ നിര്‍വീര്യമാക്കിയ പതിപ്പില്‍ നിന്ന് നിര്‍മിച്ച വൈറല്‍ വെക്ടര്‍ വാക്‌സീനാണ് ഓക്‌സ്ഫഡിന്റേത്. ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെ നിരവധി കമ്പനികളുമായി വാക്‌സീന്‍ വിതരണത്തിനും നിര്‍മാണത്തിനുമുള്ള കരാറില്‍ ആസ്ട്ര സെനക ഒപ്പുവച്ചിട്ടുണ്ട്. 

ADVERTISEMENT

English Summary : Oxford-AstraZeneca vaccine shows promise in elderly