കോവിഡ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളിൽ നാലിൽ മൂന്നുപേരെയും ഒരു രോഗലക്ഷണമെങ്കിലും വിടാതെ പിന്തുടരുന്നതായി പഠനം. രോഗം വന്ന് ആറ് മാസങ്ങൾക്കു ശേഷവും രോഗലക്ഷണങ്ങൾ തുടരുന്നതായി ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു. വുഹാനിലെ ആയിരക്കണക്കിന് രോഗികളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളിൽ നാലിൽ മൂന്നുപേരെയും ഒരു രോഗലക്ഷണമെങ്കിലും വിടാതെ പിന്തുടരുന്നതായി പഠനം. രോഗം വന്ന് ആറ് മാസങ്ങൾക്കു ശേഷവും രോഗലക്ഷണങ്ങൾ തുടരുന്നതായി ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു.  വുഹാനിലെ ആയിരക്കണക്കിന് രോഗികളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

ക്ഷീണവും പേശികളുടെ ബലഹീനതയും ഉറക്കക്കുറവും അടക്കമുള്ള ലക്ഷണങ്ങളിൽ ഏതെങ്കിലും ഒന്ന് പല രോഗികൾക്കും വിട്ടുമാറാത്തതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൊറോണ വൈറസിന്റെ ദീർഘകാല പ്രത്യാഘാതങ്ങളെപ്പറ്റി കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് പഠനത്തിലെ കണ്ടെത്തലുകൾ അടിവരയിടുന്നു.

ADVERTISEMENT

വുഹാനിലെ ജിൻയിൻടാൻ  ആശുപത്രിയിൽ നിന്ന് കഴിഞ്ഞ വർഷം ജനുവരിക്കും മെയ് മാസത്തിനും ഇടയിൽ ഡിസ്ചാർജ് ചെയ്യപ്പെട്ട 1733 കോവിഡ് രോഗികളുടെ പ്രതികരണങ്ങളാണ് ഗവേഷകർ രേഖപ്പെടുത്തിയത്. ശരാശരി 57 വയസ്സുള്ള രോഗികളെ ജൂണിനും സെപ്റ്റംബർ മാസത്തിനും ഇടയിൽ സന്ദർശിച്ച് അവരുടെ പ്രശ്നങ്ങളെയും ആരോഗ്യസംബന്ധമായ ജീവിതനിലവാരത്തെയും  കുറിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇവരിൽ 76 ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ തങ്ങൾക്കുണ്ടെന്ന് പറയുന്നു. 63 ശതമാനം പേരാണ്  ക്ഷീണവും പേശികൾക്ക് ബലക്കുറവും ഉണ്ടെന്നു മറുപടി നൽകിയത്.23 ശതമാനം പേർക്കാണ് ഉറക്ക പ്രശ്നം ഉള്ളത്.

94 രോഗികളിലെ ആന്റിബോഡി തോതിൽ 52.5 % കുറവും രേഖപ്പെടുത്തി. ഇവരെ വീണ്ടും കോവിഡ്  ബാധിക്കാനുള്ള സാധ്യതയും ഗവേഷകർ തള്ളിക്കളയുന്നില്ല.  കോവിഡ് രോഗമുക്തർക്ക് തുടർചികിത്സ നൽകേണ്ടതിന്റെ  പ്രാധാന്യവും ഗവേഷണ റിപ്പോർട്ട് എടുത്തു പറയുന്നു.

ADVERTISEMENT

English Summary : Most COVID patients still have at least 1 symptom