കോവിഡ്– 19 വാക്സീൻ കുത്തിവച്ചതിനുശേഷം മദ്യപിക്കാമോയെന്നാണ് കേരളം ഒറ്റക്കെട്ടായി ചോദിക്കുന്നത്. ഒരു ഡോക്ടർ എന്ന രീതിയിൽ വളച്ചുകെട്ടില്ലാതെ നിലപാട് പറയാം. തൽക്കാലം ലാർജണ്ട! സ്മാളുകയും വേണ്ട! അതായത് മദ്യപിക്കണ്ട. അതാണ് കൂടുതൽ സുരക്ഷിതം. കേരളത്തിൽ ലഭ്യമായ വാക്സീനുകൾക്ക് ആഹാര നിയന്ത്രണങ്ങളോ മറ്റു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ്– 19 വാക്സീൻ കുത്തിവച്ചതിനുശേഷം  മദ്യപിക്കാമോയെന്നാണ് കേരളം ഒറ്റക്കെട്ടായി ചോദിക്കുന്നത്. ഒരു ഡോക്ടർ എന്ന രീതിയിൽ വളച്ചുകെട്ടില്ലാതെ നിലപാട് പറയാം. തൽക്കാലം ലാർജണ്ട! സ്മാളുകയും വേണ്ട! അതായത് മദ്യപിക്കണ്ട.

അതാണ് കൂടുതൽ സുരക്ഷിതം.

ADVERTISEMENT

കേരളത്തിൽ ലഭ്യമായ വാക്സീനുകൾക്ക് ആഹാര നിയന്ത്രണങ്ങളോ മറ്റു കാര്യങ്ങളോ പറയുന്നില്ല. എങ്കിൽപോലും ചില ഘടകങ്ങൾ പൊതു മാനദണ്ഡമായി സൂക്ഷിക്കേണ്ടതാണ്. 

ഒരു വൈറൽ പനി വന്നാൽ  മദ്യപിക്കാമോയെന്ന് ചോദിക്കുന്നതു പോലെയെയുള്ളൂ ഇത്. വൈറൽ ഫീവർ വന്നാൽ മദ്യപാനം തീർച്ചയായും നല്ലതല്ല.

വാക്സിനേഷനിലൂടെ രോഗപ്രതിരോധശേഷി  നൽകുന്ന ഈ പ്രക്രിയയിലും ഏതാണ്ട് അതേ പ്രതിഭാസം തന്നെയാണ്. ഈ വാക്സീനും മദ്യത്തിന്റെ ഉപയോഗവും തമ്മിലുള്ള പഠനങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. എന്നാൽ അമിതമായ മദ്യപാനം രോഗപ്രതിരോധ ശേഷി കുറയ്ക്കും എന്നുള്ളതിന് തെളിവുകളുണ്ട്.

അപ്പോൾ ചെറിയതോതിൽ മദ്യപിക്കാമോ? അതിനെക്കുറിച്ചും വിഭിന്ന അഭിപ്രായങ്ങൾ നിലവിലുള്ളതിനാൽ ഏറ്റവും സുരക്ഷിതം തൽക്കാലം മദ്യപിക്കാതിരിക്കുന്നത് തന്നെയാണ്. വിരുദ്ധ പഠനങ്ങൾ വരുന്നതുവരെ അതുതന്നെ സ്വീകരിക്കണം.

ADVERTISEMENT

എത്രനാൾ? ആ ചോദ്യവും പ്രസക്തമാണ്. മദ്യപാനം ഹ്യൂമറൽ  ഇമ്മ്യൂണിറ്റിയിലും സെൽ മീഡിയേറ്റഡ്  ഇമ്മ്യൂണിറ്റിയിലും വ്യതിയാനങ്ങൾ ഉണ്ടാകുന്നു.

ആദ്യത്തെ കുത്തിവയ്പ്പ് കഴിഞ്ഞ് 21 ദിവസം കഴിഞ്ഞാണ് ഭാഗികമായ രോഗപ്രതിരോധശേഷി ഉണ്ടാകുന്നത്. രണ്ടാമത്തെ കുത്തിവയ്പ്പ് കഴിഞ്ഞ രണ്ടാഴ്ച കഴിഞ്ഞും.

എന്തായാലും രണ്ട് കുത്തിവയ്പ്പുകൾ കഴിഞ്ഞ് ആദ്യത്തെ 48 മുതൽ 72 മണിക്കൂർ വരെ മദ്യപാനം പരിപൂർണമായും ഒഴിവാക്കുന്നതു തന്നെയാണ് നല്ലത്.

കൂടുതൽ അഭികാമ്യം പരിപൂർണമായ രോഗപ്രതിരോധശേഷി ലഭിക്കുന്നതുവരെ ഒഴിവാക്കുന്നതും.

ADVERTISEMENT

അപ്പോൾ തൽക്കാലം  ലാർജണ്ട. സ്മാളുകയും വേണ്ട .

മറിച്ചുള്ള പഠനങ്ങൾ വരുന്നതുവരെ അതാണ് നിലപാട്.

നമുക്ക്  തൽക്കാലം വാക്സാം !

English Summary : COVID- 19 vaccination and alcohol drinking