ഇന്നു പോകും നാളെപ്പോകും എന്നുകരുതി കാത്തിരുന്നെങ്കിലും കോവിഡ് നമുക്കിടയിൽ തുടരുകയാണ്. വാക്സീൻ എത്തിയതിന്റെ ആശ്വാസത്തിലാണു നാട്. എങ്കിലും ചില ചോദ്യങ്ങൾ ബാക്കി; കോവിഡ് മുക്തരായാലും ആരോഗ്യപ്രശ്നങ്ങൾ തുടരുമോ? തുടർന്നാൽ അവ പരിഹരിക്കാനുള്ള മാർഗങ്ങളുണ്ടോ? ഇതെക്കുറിച്ചു പഠനം നടത്തുന്ന കൊച്ചി അമൃത

ഇന്നു പോകും നാളെപ്പോകും എന്നുകരുതി കാത്തിരുന്നെങ്കിലും കോവിഡ് നമുക്കിടയിൽ തുടരുകയാണ്. വാക്സീൻ എത്തിയതിന്റെ ആശ്വാസത്തിലാണു നാട്. എങ്കിലും ചില ചോദ്യങ്ങൾ ബാക്കി; കോവിഡ് മുക്തരായാലും ആരോഗ്യപ്രശ്നങ്ങൾ തുടരുമോ? തുടർന്നാൽ അവ പരിഹരിക്കാനുള്ള മാർഗങ്ങളുണ്ടോ? ഇതെക്കുറിച്ചു പഠനം നടത്തുന്ന കൊച്ചി അമൃത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നു പോകും നാളെപ്പോകും എന്നുകരുതി കാത്തിരുന്നെങ്കിലും കോവിഡ് നമുക്കിടയിൽ തുടരുകയാണ്. വാക്സീൻ എത്തിയതിന്റെ ആശ്വാസത്തിലാണു നാട്. എങ്കിലും ചില ചോദ്യങ്ങൾ ബാക്കി; കോവിഡ് മുക്തരായാലും ആരോഗ്യപ്രശ്നങ്ങൾ തുടരുമോ? തുടർന്നാൽ അവ പരിഹരിക്കാനുള്ള മാർഗങ്ങളുണ്ടോ? ഇതെക്കുറിച്ചു പഠനം നടത്തുന്ന കൊച്ചി അമൃത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നു പോകും നാളെപ്പോകും എന്നുകരുതി കാത്തിരുന്നെങ്കിലും കോവിഡ് നമുക്കിടയിൽ തുടരുകയാണ്. വാക്സീൻ എത്തിയതിന്റെ ആശ്വാസത്തിലാണു നാട്. എങ്കിലും ചില ചോദ്യങ്ങൾ ബാക്കി; കോവിഡ് മുക്തരായാലും ആരോഗ്യപ്രശ്നങ്ങൾ തുടരുമോ? തുടർന്നാൽ അവ പരിഹരിക്കാനുള്ള മാർഗങ്ങളുണ്ടോ? ഇതെക്കുറിച്ചു പഠനം നടത്തുന്ന കൊച്ചി അമൃത ആശുപത്രിയിലെ റെസ്പിറേറ്ററി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. കെ. അഖിലേഷ് നമ്മോടു സംസാരിക്കുന്നു. അമൃതയിലെ പൾമനറി റീഹാബിലിറ്റേഷൻ പ്രോഗ്രാം കോഓർഡിനേറ്റർ കൂടിയാണ് അദ്ദേഹം.

കോവിഡ് മുക്തരായവരിൽ തുടർ ആരോഗ്യപ്രശ്നങ്ങൾ കണ്ടുവരുന്നുണ്ടോ?

ADVERTISEMENT

ഉണ്ട്. ചിലർക്കു കിതപ്പ്, ചുമ, നെഞ്ചുവേദന, ക്ഷീണം, ഉറക്കക്കുറവ്, വിഷാദരോഗം, ഉത്കണ്ഠ (ആങ്‌ക്‌സൈറ്റി) തുടങ്ങിയവ കാണാറുണ്ട്. ഏതാനും ചിലരിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങളും കുറച്ചുപേരിൽ പൾമനറി ഫൈബ്രോസിസ് പോലെയുള്ള അവസ്ഥകളും ഉണ്ടാകാം. കോവിഡ് മുക്തരായി 3 ആഴ്ചയ്ക്കു ശേഷമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ പോസ്റ്റ് അക്യൂട്ട് കോവിഡ് എന്നും 12 ആഴ്ചയ്ക്കു ശേഷമുള്ളതിനെ ലോങ് കോവിഡ് എന്നുമാണു വിളിക്കുന്നത്.

ഡോക്ടറും സംഘവും നടത്തിയ പഠനം എന്തിനെക്കുറിച്ചാണ്?

കോവിഡ് ബാധിക്കുന്ന അവയവങ്ങളിൽ പ്രധാനമാണല്ലോ ശ്വാസകോശം. ശ്വാസകോശത്തിന്റെ ആരോഗ്യവും ക്ഷമതയും മെച്ചപ്പെടുത്തുന്ന ശ്വാസകോശ പുനരധിവാസ ചികിത്സ (പൾമനറി റീഹാബിലിറ്റേഷൻ) കോവിഡ് അനന്തര രോഗങ്ങളെ എത്രത്തോളം ഭേദമാക്കുമെന്നതിനെക്കുറിച്ചാണു പഠനം. അതിലെ ആദ്യനിരീക്ഷണങ്ങൾ പ്രസിദ്ധീകരിച്ചു. ശരിയായ ശ്വാസകോശ പുനരധിവാസ ചികിത്സ കോവിഡ് മുക്തർക്ക് ഏറെ ഫലപ്രദമാണെന്നാണു കണ്ടെത്തൽ. ശ്വാസകോശത്തിന്റെ ക്ഷമതയും ശരീരത്തിലെ മറ്റു പേശികളുടെ ആരോഗ്യവും മെച്ചപ്പെടുത്താനുള്ളവ്യായാമങ്ങൾ ഉൾപ്പെടെയാണു പുനരധിവാസ ചികിത്സയിൽ വിദഗ്ധ മേൽനോട്ടത്തിൽ നൽകുന്നത്.

ഡോ. കെ. അഖിലേഷ്

എന്തെല്ലാം തരം വ്യായാമങ്ങളാണിതിൽ നിർദേശിക്കുന്നത്?

ADVERTISEMENT

കോവിഡ് മുക്തരായ 10 ശതമാനത്തിലധികം പേർക്കു തുടർ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെന്നാണു പാശ്ചാത്യപഠനങ്ങൾ തെളിയിക്കുന്നത്. കോവിഡ് മൂർച്ഛിച്ച് ശ്വാസകോശപ്രശ്നങ്ങൾ ഗുരുതരമാകുകയും അതു പരിഹരിക്കാൻ വെന്റിലേഷൻ ഉൾപ്പെടെയുള്ള മാർഗങ്ങൾ നൽകേണ്ടി വരികയും ചെയ്തതാണ് ഒരു വിഭാഗം. അതേസമയം, കോവിഡ് ബാധിച്ചെങ്കിലും ലക്ഷണങ്ങൾ ഒന്നും ഇല്ലാതിരിക്കുകയും എന്നാൽ സുഖപ്പെട്ട ശേഷം കിതപ്പ്, ക്ഷീണം മറ്റു പ്രശ്നങ്ങൾ എന്നിവ ഉണ്ടാകുകയും ചെയ്തവരാണ് അടുത്തവിഭാഗം. പൾമനറി ഫൈബ്രോസിസ് ബാധിച്ചതിനെ തുടർന്ന് ശ്വാസകോശത്തിന്റെ ക്ഷമത കുറയുകയും ശരീരത്തിൽ വേണ്ട ഓക്സിജൻ ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ നേരിടുന്നവരുമുണ്ട്.  ഇങ്ങനെ  ഓരോ വിഭാഗത്തിനും നൽകുന്ന ശ്വാസകോശ പുനരധിവാസ ചികിത്സ വ്യത്യസ്തമാണ്. വ്യായാമങ്ങളും അതുപോലെ തന്നെ. ഓരോരുത്തരുടെയും ശേഷിക്കും ആരോഗ്യസ്ഥിതിക്കും അനുസരിച്ചുള്ള വ്യായാമമാണു നൽകുക. 

റെസ്പിരോ മീറ്റർ ഉൾപ്പെടെയുള്ള ചില ഉപകരണങ്ങളുടെ സഹായത്തോടെ ചെയ്യുന്ന വ്യായാമങ്ങളുമുണ്ട്. നിശ്ചിത തോതിലുള്ള നടത്തമുൾപ്പെടെയുള്ളവയും നിർദേശിക്കും. ഇതെല്ലാം വിദഗ്ധ മേൽനോട്ടത്തിൽ വേണമെന്നതു പ്രത്യേകം ശ്രദ്ധിക്കുക. അതേസമയം വീട്ടിൽ ചെയ്യാനാകുന്ന ചില ലഘു വ്യായാമങ്ങളുമുണ്ട്. കൈകൾ വട്ടത്തിൽ കറക്കുക, ഭിത്തി തള്ളും പോലെ ബലം കൊടുക്കുക (വാൾ പുഷിങ്), ഗുരുത്വാകർഷണത്തിനു വിപരീതമായി കാലുകൾ ഉയർത്തിവയ്ക്കുക തുടങ്ങിയവ. പ്രാണായാമം പോലെയുള്ള ഡീപ് ബ്രീതിങ് വ്യായാമങ്ങളും നല്ലതാണ്. 

കോവിഡ് ബാധിച്ചവർക്കും അല്ലാത്തവർക്കും ഇത്തരം ശ്വസനവ്യായാമങ്ങൾ ചെയ്യാം. മാനസികമായി റിലാക്സ്ഡ് ആയിരിക്കുകയെന്നതും പ്രധാനമാണ്. മറ്റൊരു വ്യായാമമാണ് പഴ്സ് ലിപ് ബ്രീതിങ്. ശ്വാസം ഉള്ളിലേക്ക് എടുത്തതിനു ശേഷം ചുണ്ടുകൾ കൂട്ടിവച്ച് അതിനിടയിലൂടെ 6 സെക്കൻ‍ഡെടുത്തു ശ്വാസം പുറത്തേക്കു വിടുന്ന വ്യായാമമാണിത്. ശ്വാസകോശത്തിനു താഴെയുള്ള ഡയഫ്രത്തിനു ബലം കിട്ടാനുള്ള വ്യായാമങ്ങളുമുണ്ട്. രക്തം കട്ടപിടിക്കുന്നതുൾപ്പെടെയുള്ള കോവിഡ് സങ്കീർണതകൾ ഉള്ളവർ ഒരിക്കലും വിദഗ്ധമേൽനോട്ടമില്ലാതെ വ്യായാമം ചെയ്യരുത് 

കേരളത്തിൽ കോവിഡ് അനന്തര രോഗങ്ങളുടെ തോത് എങ്ങനെ?

ADVERTISEMENT

കേരളം കോവിഡിനെ ഫലപ്രദമായി നേരിടുന്നുണ്ട്. എന്നാൽ ലക്ഷണങ്ങൾ ഇല്ലാത്തവർ വീട്ടിൽ ഐസലേഷനിൽ കഴിയുകയും പിന്നീട് കോവിഡ് നെഗറ്റീവ് ആകുകയും ചെയ്യുമ്പോൾ ഇവരുടെ ശരീരത്തിൽ സൈലന്റ് ആയി ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകാം. വിദേശത്ത് കോവിഡ് പോസിറ്റീവ് ആയി വീടുകളിൽ കഴിയുന്നവർ പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജന്റെ അളവ് ഉൾപ്പെടെ നിരീക്ഷിക്കുന്നുണ്ട്. ഇവിടെ അത് എല്ലാവരും ചെയ്യുന്നില്ല. അതിനാൽ, എന്തെങ്കിലും വ്യതിയാനമുണ്ടെങ്കിൽ പിന്നീടേ അറിയാൻ കഴിയുന്നുള്ളൂ. പ്രത്യക്ഷ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ പലതും അവഗണിക്കാനും ടയുണ്ട്.കേരളത്തിലും പോസ്റ്റ് കോവിഡ് സിൻഡ്രം കണ്ടു വരുന്നുണ്ട്. അവരെ പലരെയും പരിശോധിക്കുകയും  ചികിത്സിക്കുകയും ചെയ്തതിൽ നിന്നാണു ശ്വാസകോശ പുനരധിവാസത്തിന്റെ പ്രാധാന്യം മനസ്സിലായത്.

ശ്വാസകോശത്തിന്റെ ആരോഗ്യം പൊതുവെ സംരക്ഷിക്കാൻ എന്താണു ചെയ്യേണ്ടത്?

അന്തരീക്ഷ മലിനീകരണവും പുകവലി പോലെയുള്ള ദുശ്ശീലങ്ങളും ശ്വാസകോശത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പുക വലിക്കാതിരിക്കുക, ശ്വസനവ്യായാമങ്ങൾ ശീലമാക്കുക എന്നിവ ഗുണം ചെയ്യും. ശരീരത്തിന് ആവശ്യത്തിന് വ്യായാമം ലഭിക്കണം (ഫിസിക്കൽ ആക്ടിവിറ്റി). ഇല്ലെങ്കിൽ പല രോഗങ്ങളും ബാധിക്കും. അതുപോലെ, ചില രോഗങ്ങൾ (വാതരോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ) മൂലം ശരീരത്തിന്അനങ്ങാൻ പോലും വയ്യാത്ത രീതിയിൽ പ്രയാസങ്ങളുമുണ്ടാകാം. ഇതും ഫിസിക്കൽ ആക്ടിവിറ്റിയെ ബാധിക്കാം. കോവിഡ് ബാധിച്ച ചിലരിൽ നീർക്കെട്ടുമൂലം ഈ അവസ്ഥ കാണുന്നുണ്ട്. ഇതും മാറ്റിയെടുക്കാവുന്നതാണ്.

English Summary : Post COVID problems and solutions