സ്തനാർബുദം പൊതുവേ സ്ത്രീകൾക്ക് വരുന്ന രോഗമായിട്ടാണ് കരുതപ്പെടുന്നത്. എന്നാൽ പുരുഷന്മാർക്കും അപൂർവമായി സ്തനാർബുദം വരാറുണ്ട്. സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ സ്തന കോശങ്ങൾ പുരുഷന്മാരിൽ കുറവാണ്. ഇതുമൂലം ചെറിയ മുഴകൾ പുരുഷന്മാരിൽ വന്നാൽതന്നെ അവ അടുത്തുള്ള കോശങ്ങളിലേക്ക് പടർന്ന് അർബുദമായി മാറാനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്തനാർബുദം പൊതുവേ സ്ത്രീകൾക്ക് വരുന്ന രോഗമായിട്ടാണ് കരുതപ്പെടുന്നത്. എന്നാൽ പുരുഷന്മാർക്കും അപൂർവമായി സ്തനാർബുദം വരാറുണ്ട്. സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ സ്തന കോശങ്ങൾ പുരുഷന്മാരിൽ  കുറവാണ്. ഇതുമൂലം ചെറിയ മുഴകൾ പുരുഷന്മാരിൽ വന്നാൽതന്നെ അവ അടുത്തുള്ള കോശങ്ങളിലേക്ക് പടർന്ന് അർബുദമായി മാറാനുള്ള സാധ്യത കൂടുതലാണ്.

പുരുഷന്മാരിൽ സ്തനാർബുദം അപൂർവമാണെങ്കിലും പലപ്പോഴും അവ കണ്ടെത്തുന്നത് അവസാനഘട്ടങ്ങളിൽ ആയിരിക്കും. ഇതുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ തിരിച്ചറിയുന്നത് രോഗചികിത്സയിൽ നിർണായകമാണ്. പുരുഷന്മാരിലെ സ്തനാർബുദത്തിന്റെ മുഖ്യ ലക്ഷണങ്ങൾ ഇവയാണ്:

ADVERTISEMENT

1. മുഴ

സ്ത്രീകളുടേതിനു സമാനമായി സ്തനങ്ങളിൽ ചെറിയ മുഴ പ്രത്യക്ഷപ്പെടുന്നതാണ് പുരുഷന്മാരിലെ സ്തനാർബുദത്തിന്റെയും ആദ്യലക്ഷണം

2. സ്തനത്തിൽ ചുവപ്പ്, വരണ്ട ചർമം

മുലക്കണ്ണിനുചുറ്റും ചുവപ്പുനിറവും ചർമം വരണ്ടിരിക്കുന്നതും സ്തനാർബുദത്തിന്റെ ലക്ഷണങ്ങളാണ്.

ADVERTISEMENT

3. മുലക്കണ്ണിൽ നിന്നു ദ്രാവകം

ഷർട്ടിൽ കറ പോലെയുള്ള പാട് കാണപ്പെടുമ്പോൾ ആദ്യം അത് ചായയോ കാപ്പിയോ വീണതാണെന്ന് നാം കരുതും. പക്ഷേ ഈ കറ എപ്പോഴും നെഞ്ചിന്റെ ഒരേ ഇടത്തിലാണ് കാണപ്പെടുന്നതെങ്കിൽ അവ മുലക്കണ്ണിൽ നിന്നു പുറപ്പെടുന്ന ദ്രാവകം മൂലമായിരിക്കാം. ഇതും സ്തനാർബുദത്തിന്റെ  ലക്ഷണമാണ്.

4. മുലക്കണ്ണിൽ പ്രകടമായ മാറ്റം

മുഴ വരുമ്പോൾ ലിഗമെന്റുകൾ സ്തനത്തിന് അകത്തേക്ക് വലിയുന്നതിനാൽ മുലക്കണ്ണ് അകത്തേക്ക് തള്ളി പോകുന്നതുപോലെ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. ചിലരിൽ ചെതുമ്പൽ പോലെയുള്ള ചർമവും ഈ ഭാഗത്ത് ഉണ്ടാകും.

ADVERTISEMENT

5. മുലക്കണ്ണിൽ മുറിവടയാളം

ഒരു മുഖക്കുരു പറിച്ചെടുക്കുമ്പോൾ കാണുന്നതുപോലെയുള്ള മുറിവ് മുലക്കണ്ണിൽ പ്രത്യക്ഷപ്പെടുന്നതും സ്തനാർബുദത്തിന്റെ ലക്ഷണമാണ്.

കടുത്ത കരൾ രോഗം പുരുഷന്മാരിൽ സ്തനാർബുദത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. ലിവർ സിറോസിസ് പോലെയുള്ള അസുഖങ്ങൾ ഈസ്ട്രജൻ ഹോർമോണിന്റെ തോത് വർധിപ്പിക്കുന്നതാണ് ഇതിനു കാരണം. ചില ജനിതക കാരണങ്ങളും സ്തനാർബുദത്തിനു കാരണമാകാറുണ്ട്.

English Summary : Breast cancer in men: Warning signs and symptoms