ശ്വാസോച്ഛാസം പോലെ കോവിഡ് കണക്കുകൾ ഉയർന്നുതാഴുമ്പോൾ ചികിൽസയിലും പ്രതിരോധത്തിലും കൂട്ടായി, മുന്നണിപ്പോരാളിയായി മാറുകയാണ് വൈറ്റമിൻ സി. കോവിഡിനെതിരായ വൈറ്റമിൻ സിയുടെ പോരാട്ടവീര്യം ജനം കൂടുതൽ തിരിച്ചറിഞ്ഞത് കോവിഡ് കാലത്താണെന്നു മാത്രം. രോഗത്തിന്റെ സങ്കീർണതകൾ ഒഴിവാക്കാനും പ്രതിരോധ ശേഷി കൂട്ടാനുമുള്ള ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്വാസോച്ഛാസം പോലെ കോവിഡ് കണക്കുകൾ ഉയർന്നുതാഴുമ്പോൾ ചികിൽസയിലും പ്രതിരോധത്തിലും കൂട്ടായി, മുന്നണിപ്പോരാളിയായി മാറുകയാണ് വൈറ്റമിൻ സി. കോവിഡിനെതിരായ വൈറ്റമിൻ സിയുടെ പോരാട്ടവീര്യം ജനം കൂടുതൽ തിരിച്ചറിഞ്ഞത് കോവിഡ് കാലത്താണെന്നു മാത്രം. രോഗത്തിന്റെ സങ്കീർണതകൾ ഒഴിവാക്കാനും പ്രതിരോധ ശേഷി കൂട്ടാനുമുള്ള ഈ പോഷകത്തിന്റെ അപാരശക്തിയാണ് ഇതിനു കാരണം. അതുകൊണ്ടാണ് കോവിഡ് പ്രതിരോധത്തിലും ചികിൽസയിൽ ഈ പോഷകത്തിന് ഇത്രയധികം പ്രാധാന്യം ലഭിക്കുന്നത്.

വൈറ്റമിൻ സിയുടെ പ്രധാന ഗുണങ്ങൾ

ADVERTISEMENT

∙ ഈ പോഷകം മികച്ച ആന്റി ഓക്സിഡന്റാണ്. 

∙ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കില്ല. 

∙ രോഗപ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കും.

∙ ഈ പോഷകം അമിതമായാലും വൃക്കയെ ബാധിക്കില്ല. വിഷമയമാകില്ല.

ADVERTISEMENT

∙ എല്ലിനും പല്ലിനും ത്വക്കിനും ഉത്തമം.

താരമായി വൈറ്റമിൻ സി

കോവിഡ് ശ്വാസകോശ രോഗമാണെങ്കിലും സങ്കീർണമായാൽ മറ്റ് പ്രധാന അവയവങ്ങളെയും  ഗുരുതരമായി ബാധിക്കും.

വൈറസ് ശരീരത്തിൽ എത്തുന്നതോടെ ഹീമോഗ്ലോബിനുമായി ചേർന്ന് ഓക്സിജനെ വഹിക്കാനുള്ള രക്തത്തിന്റെ ശേഷി കുറയ്ക്കും (ഓക്സിജൻ ക്യാരിയിങ് കപ്പാസിറ്റി). ശരീരത്തിന് ആവശ്യമായ ഓക്സിജൻ കുറയുന്നതോടെ വൃക്ക, ഹൃദയം, കരൾ, മസ്തിഷ്കം തുടങ്ങിയ സുപ്രധാന അവയവങ്ങളുടെ പ്രവർത്തനം അവതാളത്തിലാകുന്നു. ശരീരത്തിലെ ഓക്സിജൻ, നൈട്രജൻ സ്പീഷീസിന്റെ ഉൽപാദനത്തെ ബാധിക്കുന്നതോടെ ശരീരത്തിന്റെ പ്രതിരോധശേഷി കൂടുതൽ നഷ്ടമാകും. ഇത് ശരീരത്തിലെ ആന്റി ഓക്സിഡന്റും കുറയാൻ കാരണമാകും.

ADVERTISEMENT

രോഗം തീവ്രമാകുന്നതോടെ ന്യൂമോണിയയും പിടിപ്പെടും. കോവിഡ് ബാധികരിൽ 20 % ഈ ഘട്ടത്തിൽ എത്തിയവരാണ്. അതുകൊണ്ടാണ് ഇവർക്ക് വെന്റിലേറ്ററിന്റെ സാഹായം വേണ്ടിവരുന്നത്. 

ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയുന്നതോടെ ആന്റി ഓക്സിഡന്റും കുറയുന്നതിനാൽ ഓരോ അവയവങ്ങൾക്കും ഉണ്ടാകുന്ന കേടുപാടുകളും തകരാറുകളും പിന്നീട് ഒരു ചികിൽസ കൊണ്ടും പരിഹരിക്കാനാകില്ല. ഇവിടെയാണ് വൈറ്റമിൻ സി താരമാകുന്നത്. കോവിഡിനെ തടുക്കാനും ചികിത്സയുടെ തുടക്കംമുതലും വൈറ്റമി‍ൻ സി പതിവായി ഉപയോഗപ്പെടുത്തുന്നതിലൂടെ ശരീരത്തിലെ ആന്റി ഓക്സിഡന്റിന്റെ അപര്യാപ്തത പരിഹരിക്കാനുമാകും. 

നാരങ്ങ, ഓറഞ്ച്, സ്ട്രോബെറി, ബ്രക്കോളി തുടങ്ങിയവ വൈറ്റമിൻ സി സമ്പുഷ്ടമാണെങ്കിലും കോവിഡ് ബാധിതരുടെ ആരോഗ്യം വീണ്ടെടുക്കാൻ അത് പര്യാപ്തമല്ല. ഇതിന് ഗുളിക രൂപത്തിലുള്ള വൈറ്റമിൻ സി (1 ഗ്രാം) ദിവസവും കഴിക്കണം. ന്യൂമോണിയ, റൈനോവൈറസ് മൂലമുണ്ടാകുന്ന മറ്റ് ശ്വാസകോശരോഗങ്ങൾ,  റാബീസ് തുടങ്ങിയവയുടെ ചികിൽസയിലും ഈ പോഷകം ഇന്ന് ഉപയോഗപ്പെടുത്തുണ്ട്. 

കോവിഡിനെ ചെറുക്കാൻ ദിവസവും വൈറ്റമിൻ സി അടങ്ങിയ പഴവർഗങ്ങൾ ഭക്ഷണത്തിൽ  ഉൾപ്പെടുത്തുന്നതിനൊപ്പം  വ്യക്തിശുചിത്വവും അകലവും പാലിക്കണം. വൈറസിന്  ജനിതക മാറ്റം സംഭവിച്ച് വിനാശകാരിയാകാം എന്നതിനാൽ വാക്സീനെടുത്ത് സുരക്ഷിതരായി കോവിഡിനെ പടിക്കുപുറത്താക്കാം.

കടപ്പാട്

ഡോ. സുജിത്ത് ഷാഹുൽ

(സ്പെഷലിസ്റ്റ് ഇൻ ഓർത്തോപീഡിക് സർജറി)

ദുബായ് ഹെൽത്ത് അതോറിറ്റി 

English Summary : COVID- 19 and Vitamin C