കേന്ദ്രസർക്കാരിന്റെ പുതിയ ദേശീയ കുടുംബാരോഗ്യ സർവേ കേരളത്തിന്റെ ആരോഗ്യരംഗത്തെക്കുറിച്ചുള്ള ഗൗരവപൂർണമായ ആലോചനകൾക്കു വഴിയൊരുക്കുന്ന ഒന്നാണ്. പതിവുപോലെ ജീവിതനിലവാരം താരതമ്യപ്പെടുത്തിയാൽ കേരളം തന്നെയാണ് ഇന്ത്യയിൽ മുന്നിൽ. അക്കാര്യത്തിൽ അഭിമാനിക്കുകയും ചെയ്യാം. പക്ഷേ, ജീവിതശൈലീരോഗങ്ങളുടെ കാര്യത്തിൽ

കേന്ദ്രസർക്കാരിന്റെ പുതിയ ദേശീയ കുടുംബാരോഗ്യ സർവേ കേരളത്തിന്റെ ആരോഗ്യരംഗത്തെക്കുറിച്ചുള്ള ഗൗരവപൂർണമായ ആലോചനകൾക്കു വഴിയൊരുക്കുന്ന ഒന്നാണ്. പതിവുപോലെ ജീവിതനിലവാരം താരതമ്യപ്പെടുത്തിയാൽ കേരളം തന്നെയാണ് ഇന്ത്യയിൽ മുന്നിൽ. അക്കാര്യത്തിൽ അഭിമാനിക്കുകയും ചെയ്യാം. പക്ഷേ, ജീവിതശൈലീരോഗങ്ങളുടെ കാര്യത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്രസർക്കാരിന്റെ പുതിയ ദേശീയ കുടുംബാരോഗ്യ സർവേ കേരളത്തിന്റെ ആരോഗ്യരംഗത്തെക്കുറിച്ചുള്ള ഗൗരവപൂർണമായ ആലോചനകൾക്കു വഴിയൊരുക്കുന്ന ഒന്നാണ്. പതിവുപോലെ ജീവിതനിലവാരം താരതമ്യപ്പെടുത്തിയാൽ കേരളം തന്നെയാണ് ഇന്ത്യയിൽ മുന്നിൽ. അക്കാര്യത്തിൽ അഭിമാനിക്കുകയും ചെയ്യാം. പക്ഷേ, ജീവിതശൈലീരോഗങ്ങളുടെ കാര്യത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്രസർക്കാരിന്റെ പുതിയ ദേശീയ കുടുംബാരോഗ്യ സർവേ കേരളത്തിന്റെ ആരോഗ്യരംഗത്തെക്കുറിച്ചുള്ള ഗൗരവപൂർണമായ ആലോചനകൾക്കു വഴിയൊരുക്കുന്ന ഒന്നാണ്. പതിവുപോലെ ജീവിതനിലവാരം താരതമ്യപ്പെടുത്തിയാൽ കേരളം തന്നെയാണ് ഇന്ത്യയിൽ മുന്നിൽ. അക്കാര്യത്തിൽ അഭിമാനിക്കുകയും ചെയ്യാം. പക്ഷേ, ജീവിതശൈലീരോഗങ്ങളുടെ കാര്യത്തിൽ കേരളത്തിന്റെ  സ്ഥിതി ആശങ്കയുണ്ടാക്കുന്നതാണ്. 

ആശാവഹം

ADVERTISEMENT

ഏതു സംസ്ഥാനമായാലും ജനങ്ങളുടെ ആരോഗ്യത്തെ നിർണയിക്കുന്ന സാമൂഹികഘടകങ്ങളിൽ ഏറ്റവും പ്രധാനം ശുദ്ധജലത്തിന്റെ ലഭ്യതയും ശുചിത്വസൗകര്യങ്ങളുമാണ്. കേരളത്തിലെ 95% വീടുകളിലും ശുദ്ധജലസ്രോതസ്സ് ഉണ്ടെന്നാണ് സർവേയിലെ കണ്ടെത്തൽ. അതുപോലെ തന്നെ, മതിയായ ശുചിത്വസൗകര്യങ്ങളും. ജലജന്യരോഗങ്ങളും സാംക്രമിക രോഗങ്ങളും പ്രതിരോധിക്കാൻ ഇതു രണ്ടും പ്രധാനമാണ്. പക്ഷേ, എന്നിട്ടും ഇവ രണ്ടും ഇടയ്ക്കിടെ പടർന്നുപിടിക്കുന്നുണ്ടെന്നതും കാണാതിരുന്നുകൂടാ. 

1000 പുരുഷന്മാർക്ക് 1121 സ്ത്രീകൾ എന്ന ലിംഗാനുപാതം ലോകനിലവാരത്തിലുള്ളതാണ്, പുരോഗമനപരമാണ്. മുൻ സർവേയിൽ ഈ അനുപാതം 1000 പുരുഷന്മാർക്ക് 1049 സ്ത്രീകൾ എന്നതായിരുന്നു.  

ശിശുമരണനിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം എന്ന പേര് നമ്മൾ കൂടുതൽ തിളക്കത്തോടെ നിലനിർത്തി. മുൻ സർവേയിലെ 5.6ൽ നിന്ന് 4.4 ആയി. 5 വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 7.1ൽ നിന്ന് 5.2 ആയി കുറഞ്ഞതും നേട്ടം തന്നെ. 99.8% പ്രസവങ്ങളും ആശുപത്രിയിൽ നടക്കുന്നു എന്നതാണ് മാതൃമരണനിരക്ക് കുറയാനുള്ള കാരണം.  

ആശങ്കാജനകം 

ADVERTISEMENT

ജീവിതനിലവാരത്തോടൊപ്പം ജീവിതശൈലീരോഗങ്ങളിലും നമ്മൾ മുന്നിലാണ്. പൊണ്ണത്തടി, കുടവയർ, വിളർച്ച എന്നിവയുമായി ബന്ധപ്പെട്ട കണക്കുകൾ കേരളത്തിന്റെ ആരോഗ്യരംഗത്തു വരാനിരിക്കുന്ന വിപത്തിന്റെ സൂചനയാണ്. കേരളത്തിലെ 38% സ്ത്രീകൾക്കും 36% പുരുഷന്മാർക്കും പൊണ്ണത്തടിയുണ്ട്. അതോടൊപ്പം, 71% സ്ത്രീകൾക്കും 57% പുരുഷന്മാർക്കും കുടവയറുണ്ട് എന്നതു കൂടുതൽ ഗൗരവതരമാണ്. ഇതു മറ്റു ജീവിതശൈലീരോഗങ്ങളുടെ ലക്ഷണങ്ങളാണ്. ഹൃദ്രോഗം ഉൾപ്പെടെയുള്ളവയിലേക്കുള്ള ചൂണ്ടുപലകയാണ്. 

കേരളത്തിലെ കുട്ടികളിൽ 39% പേർക്കു വിളർച്ചയുണ്ട് എന്നതു ഭാവിതലമുറയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണർത്തുന്ന കാര്യമാണ്. അതുപോലെ തന്നെയാണ് സ്ത്രീകളിലെ വിളർച്ചയും. 31% ഗർഭിണികൾക്കും 37% ഗർഭിണികളല്ലാത്ത സ്ത്രീകൾക്കും വിളർച്ചയുണ്ട്. 

പ്രമേഹത്തിന്റെയും രക്താതിസമ്മർദത്തിന്റെയും കണക്കുകളിലും കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ മുന്നിലാണ്. 25% സ്ത്രീകൾക്കും 27% പുരുഷന്മാർക്കും പ്രമേഹമുണ്ട്. 31% സ്ത്രീകൾക്കും 33% പുരുഷന്മാർക്കും രക്തസമ്മർദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ട്. മറ്റു ചില രാജ്യങ്ങളുമായി തട്ടിച്ചുനോക്കിയാൽ പോലും ഇതു കൂടുതലാണ്.  

ഇതു വെറും കണക്കുകൾ മാത്രമായി കാണരുത്. കേരളത്തിൽ ഈയിടെ നടന്ന ചില പഠനങ്ങൾ, ഹൃദ്രോഗികളുടെ എണ്ണം കൂടുന്നതായി വ്യക്തമാക്കുന്നു. വൃക്കരോഗികളുടെ ചികിത്സയ്ക്കുള്ള ഡയാലിസിസ് സെന്ററുകൾ വേണമെന്ന ജനപ്രതിനിധികളുടെ ആവശ്യം വർധിക്കുന്നു. ഇത്തരം രോഗങ്ങളുള്ള കോവിഡ് ബാധിതരിൽ ആരോഗ്യപ്രശ്നങ്ങൾ കൂടുതലായിരുന്നു. 

ADVERTISEMENT

മുന്നോട്ടുള്ള വഴി

ജീവിതശൈലീരോഗങ്ങൾ കുറയ്ക്കാനുള്ള പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കുകയെന്നതാണ് ആരോഗ്യകേരളത്തിലേക്കുള്ള ഒരേയൊരു പോംവഴി. 

പഠനങ്ങൾ ആഴത്തിൽ അവലോകനം ചെയ്യണം. സാധാരണക്കാർക്ക് ഇപ്പോഴും ഇതിന്റെ ഗൗരവം മനസ്സിലായിട്ടില്ല. ആവശ്യത്തിൽ കൂടുതൽ ഭക്ഷണം കഴിച്ചാൽ ആരോഗ്യമുണ്ടാകില്ല. അമിത കാലറിയുള്ള ഭക്ഷണം കഴിക്കുന്നതുമൂലം പൊണ്ണത്തടിയോടൊപ്പം വിളർച്ചയുമുണ്ടാകുന്നു. 

ഓരോ നേരവും കഴിക്കുന്ന ഭക്ഷണത്തിൽ  എന്തൊക്കെ ഉൾപ്പെടുത്തണം, ആരോഗ്യകരമായ പാചകം എങ്ങനെ തുടങ്ങിയ കാര്യങ്ങളിലൊക്കെ ജനത്തെ ബോധവൽക്കരിക്കണം. അതിൽ മാധ്യമങ്ങൾക്കും വലിയ പങ്കുണ്ട്. 

എന്തു കഴിക്കണം എന്ന അറിവു വേണം. നല്ല ഭക്ഷണം കുട്ടികളുടെ പാഠ്യപദ്ധതിയുടെ ഭാഗമാകണം. സമ്പുഷ്ടകേരളം പദ്ധതി ഇക്കാര്യത്തിൽ നല്ല തുടക്കമാണ്. എന്നാൽ, ഒരു മിഷൻ മാതൃകയിൽ ജനകീയ പിന്തുണയോടെയുള്ള മുന്നേറ്റം തന്നെ ഇക്കാര്യത്തിൽ വേണം. 

പച്ചക്കറി കൂടുതൽ കഴിക്കണമെന്നു പറയുമ്പോൾ, കൂടുതൽ പച്ചക്കറികൾ ഉൽപാദിപ്പിക്കാനുള്ള വഴികളും തേടണം. വ്യായാമം നിത്യജീവിതത്തിന്റെ ഭാഗമാക്കണം; പ്രത്യേകിച്ചു സ്ത്രീകൾ. ഇങ്ങനെ പല തലങ്ങളിലുള്ള, കൂട്ടായ ശ്രമങ്ങൾ ഉണ്ടാകണം. തദ്ദേശസ്ഥാപനങ്ങൾ അവരുടെ പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ, ജീവിതശൈലീരോഗ പ്രതിരോധത്തിനു പ്രാധാന്യം നൽകണം.

(തിരുവനന്തപുരം മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ  മേധാവിയാണു ലേഖിക)

English Summary : Lifestyle diseases and food care