32 വർഷങ്ങൾക്കു മുൻപാണ് രാജ്യത്തെ ആദ്യ മുലപ്പാൽ ബാങ്ക് വരുന്നത്. 1989ൽ മുംബൈയിൽ. പക്ഷേ, പ്രതീക്ഷിച്ചതുപോലെ വിജയം കണ്ടില്ല. പാൽപ്പൊടി കമ്പനികൾ ആ വരവിനെ എതിർത്തുവെന്നാണു സൂചന. മാനസികമായി ആളുകൾ അതിനോടു ചേരാനും സമയമെടുത്തിരിക്കാം. എന്തുതന്നെയായാലും, വർഷങ്ങൾ കഴിയുംതോറും മുലപ്പാൽ ബാങ്കുകൾ പതിയെ ദൈനംദിന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

32 വർഷങ്ങൾക്കു മുൻപാണ് രാജ്യത്തെ ആദ്യ മുലപ്പാൽ ബാങ്ക് വരുന്നത്. 1989ൽ  മുംബൈയിൽ. പക്ഷേ, പ്രതീക്ഷിച്ചതുപോലെ വിജയം കണ്ടില്ല. പാൽപ്പൊടി കമ്പനികൾ ആ വരവിനെ എതിർത്തുവെന്നാണു സൂചന. മാനസികമായി ആളുകൾ അതിനോടു ചേരാനും സമയമെടുത്തിരിക്കാം. എന്തുതന്നെയായാലും, വർഷങ്ങൾ കഴിയുംതോറും മുലപ്പാൽ ബാങ്കുകൾ പതിയെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകാൻ തുടങ്ങി. ഇന്ന് രാജ്യത്ത് 14 മുലപ്പാൽ ബാങ്കുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണു കണക്ക്. പക്ഷേ, ഇതെല്ലാം സംസ്ഥാനത്തിനു പുറത്തുള്ള കഥകളാണ്. 

രാജ്യത്ത് വർഷങ്ങൾക്കു മുൻപേ ആരംഭിച്ചിട്ടും സംസ്ഥാനത്ത് മുലപ്പാൽ ബാങ്ക് വരാൻ 3 ദശാബ്ദം കാത്തിരിക്കേണ്ടതായി വന്നതിന്റെ പ്രധാന കാരണം, അതിന് ആവശ്യക്കാരില്ലാത്തതല്ല, മറിച്ച് ഇത്തരമൊരു ആശയത്തിന്റെ പ്രസക്തി അധികൃതരെപ്പോലും മനസ്സിലാക്കിക്കാൻ വർഷങ്ങൾ വേണ്ടി വന്നു എന്നതാണ്. പലപ്പോഴും സാമൂഹികപരവും മതപരവുമായ കാരണങ്ങളാൽ ഇപ്പോഴും ആളുകൾ മുലപ്പാൽ ബാങ്കുകൾ ഉപയോഗിക്കുന്നതിൽ നിന്നു വിട്ടു നിൽക്കുകയാണ്. മുലപ്പാൽ ദാതാവും ഗുണഭോക്താവും ആരെന്നു വെളിപ്പെടുത്തുന്നുല്ലെങ്കിലും പലപ്പോഴും ഇത്തരം ചോദ്യങ്ങൾ ഉന്നയിച്ചെത്താറുണ്ട്. അതും മുലപ്പാൽ ബാങ്ക് തുടങ്ങുന്നതിനുള്ള തടസ്സവാദമായി ഉയർന്നു വന്നിരുന്നു. 

Representative Image
ADVERTISEMENT

പൊതുവേ, ആരോഗ്യനിലവാരം ഉയർന്ന കേരളത്തിൽ മുലപ്പാൽ ബാങ്കിന്റെ ആവശ്യമില്ലായിരുന്നെന്നാണ് കണക്കാക്കിയിരുന്നത്. എന്നാൽ, വന്ധ്യതാ ചികിത്സ കേരളത്തിൽ കൂടിയതിനു പിന്നാലെ, മാസം തികയാതെ ജനിക്കുന്ന കു‍ഞ്ഞുങ്ങളുടെ എണ്ണവും കൂടി. തീവ്രപരിചരണവിഭാഗത്തിൽ കഴിയേണ്ടി വരുന്ന ഇത്തരം കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുക എന്നതു ശ്രമകരമായ ജോലിയായി മാറിയിരിക്കുകയാണ്. പൊടിപ്പാലുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അറിയാവുന്നവർ ഇപ്പോൾ അധികമാണ്. അതോടെ, മുലപ്പാൽ ബാങ്ക് സംസ്ഥാനത്തിന്റെ ആവശ്യമായി മാറി. ആ കുഞ്ഞുങ്ങൾക്കു മാത്രമല്ല, പ്രസവശേഷം ആരോഗ്യപ്രശ്നങ്ങളാൽ അമ്മയോ കുഞ്ഞോ മാറിത്താമസിക്കേണ്ടി വരുമ്പോഴും മുലപ്പാൽ വലിച്ചു കുടിക്കാൻ സാധിക്കാതെ വരുന്ന കുട്ടികൾക്കും അമ്മയില്ലാത്ത കുഞ്ഞുങ്ങൾക്കും മുലപ്പാൽ ബാങ്ക് അത്യാവശ്യമാണ്. അവർക്കെല്ലാം വേണ്ടിയാണ്, സംസ്ഥാനത്തെ ആദ്യ മുലപ്പാൽ ബാങ്ക് ഈ ആഴ്ചയോടെ പ്രവർത്തനം തുടങ്ങാൻ പോകുന്നത്. 

ജൂബിലി മിഷൻ ആശുപത്രിയിലും എറണാകുളം ജനറൽ ആശുപത്രിയിലുമാണ് ആദ്യ ഘട്ടത്തിൽ തുടങ്ങുക. മറ്റ് ആശുപത്രികളിലും ശേഖരണ കേന്ദ്രം വരും.

ADVERTISEMENT

ശേഖരിക്കുന്ന മുലപ്പാൽ ജൂബിലിയിലെ കേന്ദ്രത്തിൽ സൂക്ഷിക്കും. ആവശ്യമുള്ള കു‍ഞ്ഞുങ്ങൾക്ക് സൗജന്യമായി നൽകും. തൃശൂർ സെൻട്രൽ റോട്ടറി ക്ലബിന്റെയും ഇന്നർവീലിന്റെയും സഹകരണത്തോടെ 47.5 ലക്ഷം രൂപ ചെലവിലാണ് ജില്ലയിലെയും എറണാകുളത്തെയും മുലപ്പാൽ ബാങ്കുകൾ തയാറാകുന്നത്. തൃശൂർ കേന്ദ്രത്തിന്റെ ഉദ്ഘാടനം അടുത്തയാഴ്ച മന്ത്രി കെ.കെശൈലജ നിർവഹിക്കും. ബാങ്ക് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞാൽ ഇവിടെ കുഞ്ഞുങ്ങളുടെ പേർ റജിസ്റ്റർ ചെയ്യാം.

Representative Image

ഏതൊക്കെ അമ്മമാർ

  • മുലപ്പാൽ നൽകുന്ന അമ്മമാർക്ക് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാൻ പാടില്ല.
  • പുകവലി, മദ്യപാനം, മയക്കുമരുന്നുകൾ എന്നിവ ഉപയോഗിക്കുന്നവരാകരുത്.
  • മുലപ്പാലിനു ദോഷം ഉണ്ടാക്കുന്ന മരുന്നുകൾ കഴിക്കാത്തവർ.
  • മുലപ്പാൽ ആരിൽ നിന്ന് സ്വീകരിച്ചു എന്നോ, ആർക്കു നൽകുന്നുവെന്നോ വെളിപ്പെടുത്തില്ല. 
ADVERTISEMENT

എടുക്കുന്നത് ഇങ്ങനെ

പ്രത്യേക മുറിയിൽ തയാറാക്കിയിട്ടുള്ള ബ്രസ്റ്റ് പമ്പിന്റെ സഹായത്തോടെ മുലപ്പാൽ എടുക്കാം. അണുവിമുക്തമായ പാത്രങ്ങളിൽ ശേഖരിച്ച് അണുവിമുക്തമാക്കും. സൂക്ഷിക്കുന്നതിനായി പ്രത്യേകം മുറിയും റഫ്രിജറേറ്ററും ഡീപ് ഫ്രീസറും മറ്റു സജ്ജീകരണങ്ങളുമുണ്ടാകും. ബാക്ടീരിയ ഇല്ലെന്നുറപ്പാക്കാൻ കൾചർ പരിശോധന നടത്തും. ഫ്രീസറിനുള്ളിൽ 6 മാസത്തോളം പാൽ സൂക്ഷിക്കാം. 

English Summary : The concept of a Breast milk bank is new to Kerala.