കേരളത്തിൽ കോവിഡ്- 19 ന്റെ പുതിയ ജനതിക മാറ്റം വന്ന വൈറസ് ഉണ്ടായിരിക്കുമോ എന്നാണ് പലരുടെയും ചോദ്യം. യുകെ, സൗത്ത് ആഫ്രിക്കൻ പോലെ മറ്റൊന്ന്. ഒരു കേരളാ വേരിയന്റ്? ഒറ്റവാക്കിൽ ഉത്തരം പറഞ്ഞാൽ അതിനുള്ള സാധ്യത വളരെ വളരെ കൂടുതൽ. ആർ എൻ എ വൈറസുകളുടെ ഒരു സ്വഭാവം തന്നെയാണ് ഈ ജനിതകമാറ്റം. കേരളത്തിലും അത്തരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ കോവിഡ്- 19 ന്റെ  പുതിയ ജനതിക മാറ്റം വന്ന വൈറസ് ഉണ്ടായിരിക്കുമോ എന്നാണ് പലരുടെയും ചോദ്യം. യുകെ, സൗത്ത് ആഫ്രിക്കൻ പോലെ മറ്റൊന്ന്. ഒരു കേരളാ വേരിയന്റ്?

ഒറ്റവാക്കിൽ ഉത്തരം പറഞ്ഞാൽ അതിനുള്ള സാധ്യത വളരെ വളരെ കൂടുതൽ. ആർ എൻ എ വൈറസുകളുടെ ഒരു സ്വഭാവം തന്നെയാണ് ഈ ജനിതകമാറ്റം. കേരളത്തിലും അത്തരം മാറ്റങ്ങൾ നിരവധിതവണ സംഭവിച്ചിട്ടുണ്ടാകാം. ഏതാണ്ട് 30,000ത്തിലധികം മാറ്റമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിലേറെ നടന്നിട്ടുണ്ടാകാം. ഇംഗ്ലണ്ടിൽ മാത്രം ഏതാണ്ട് ആറായിരത്തിലേറെ വ്യതിയാനങ്ങൾ.

ADVERTISEMENT

പക്ഷേ യുകെയിലെ ഒരു വേരിയന്റും,സൗത്ത് ആഫ്രിക്കയിലെ ഒരു വേരിയന്റും മാത്രമാണ്‌ കൂടുതൽ അപകടം ഉണ്ടാക്കുന്നത്. കേരളത്തിൽ മാത്രം പ്രസക്തമായതോ അല്ലാത്തതോ ആയ ജനിതകമാറ്റം നടന്നില്ല എന്ന് പറയാൻ ഒരിക്കലും കഴിയില്ല. അതിനുള്ള സാധ്യതകൾ ഒട്ടും കുറവുമല്ല. യുകെ വേരിയന്റ് കൂടുതൽ ആൾക്കാരിൽ രോഗം പടർത്തുമെന്നും മരണനിരക്ക് കൂടുന്നതായും രോഗലക്ഷണങ്ങളിൽ മാറ്റമുള്ളതായും കണ്ടെത്തി.

പുതിയ വൈറസ് കേരളത്തിലും ഉണ്ടായിട്ടുണ്ടോ എന്നുള്ളത് പഠന വിധേയമാക്കേണ്ടതു തന്നെയാണ്. ഒരു പക്ഷേ കേരളത്തിലെ അത്തരം പഠനങ്ങൾ ലോകം തിരിച്ചറിയുന്ന കാലം വരും. ജനിതക മാറ്റം പ്രസക്തമായ രീതിയിൽ ആണെങ്കിൽ അതു രോഗപ്രതിരോധ മാർഗങ്ങളിലും ചികിത്സയിലും മാറ്റങ്ങൾ ഉണ്ടാക്കും.

ADVERTISEMENT

ഒരു കേരള വേര്യന്റ്? ഒരു അന്യൻ മോഡൽ ?

English Summary : Coronavirus new strain