ശ്വാസകോശാര്‍ബുദത്തിനുള്ള പ്രധാന കാരണം വായു മലിനീകരണമാണെന്ന് ലോകാരോഗ്യ സംഘടന. വായു മലിനീകരണം മൂലം ശ്വാസകോശാര്‍ബുദം ബാധിച്ച് പ്രതിവര്‍ഷം 18 ലക്ഷം പേര്‍ മരണപ്പെടുന്നതായി ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. ആകെ ശ്വാസകോശ അര്‍ബുദ മരണങ്ങളുടെ 29 ശതമാനമാണ് ഇത്. ഏതെങ്കിലും സ്രോതസ്സില്‍ നിന്നുള്ള പൊടിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്വാസകോശാര്‍ബുദത്തിനുള്ള പ്രധാന കാരണം വായു മലിനീകരണമാണെന്ന് ലോകാരോഗ്യ സംഘടന. വായു മലിനീകരണം മൂലം ശ്വാസകോശാര്‍ബുദം ബാധിച്ച് പ്രതിവര്‍ഷം 18 ലക്ഷം പേര്‍ മരണപ്പെടുന്നതായി ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. ആകെ ശ്വാസകോശ അര്‍ബുദ മരണങ്ങളുടെ 29 ശതമാനമാണ് ഇത്. 

ഏതെങ്കിലും സ്രോതസ്സില്‍ നിന്നുള്ള പൊടിയും പുകയുമാണ് വായു മലിനീകരണത്തിന്റെ പ്രധാന കാരണം. വാഹനപുക, കല്‍ക്കരി ഊര്‍ജ്ജനിലയങ്ങള്‍, വ്യവസായ സ്രോതസ്സുകള്‍ എന്നിവയില്‍ നിന്നു പുറത്തു വരുന്ന പുകയും പൊടിയും ശ്വാസകോശ അര്‍ബുദത്തിന് കാരണമാകുന്നു. വായുവില്‍ നിന്നു നാം ശ്വസിക്കുന്ന വലിയ കണികകള്‍ തുമ്മലിലൂടെയോ ചുമയിലൂടെയോ പുറത്താകുന്നു. അതേ സമയം ചെറു കണികകള്‍ ശ്വാസകോശത്തിനുള്ളില്‍ കുടുങ്ങി അവയെ ദോഷകരമായി ബാധിക്കുന്നു. ഇവ ശ്വാസകോശത്തിന്റെ വികസനത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും വിഘാതമാകുന്നു. 

ADVERTISEMENT

ശ്വാസകോശാര്‍ബുദത്തിന് പുറമേ ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മിനറി ഡിസീസ്(സിഒപിഡി), ആസ്മ, എംഫിസീമ തുടങ്ങിയ രോഗങ്ങള്‍ക്കും വായുമലിനീകരണം കാരണമാകാം. പുകവലിക്കാര്‍ക്കും പുകയില ഉപയോഗിക്കുന്നവര്‍ക്കും മാത്രമല്ല പുറത്തെ മലിനീകരണവും ശ്വാസകോശ അര്‍ബുദത്തിന്റെ കാരണമാകുമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേണലും ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ പലപ്പോഴും ജനങ്ങള്‍ ഇതിന്റെ അപകടങ്ങളെ കുറിച്ച് അത്ര ബോധവാന്മാരല്ല. നിരന്തരമുള്ള ചുമ, ചുമയ്ക്കുമ്പോള്‍ ചോര വരുന്നത്, ശ്വാസം മുട്ടല്‍, നെഞ്ചുവേദന, എല്ലുവേദന, തലവേദന, അകാരണമായി ഭാരം കുറയുന്നത് തുടങ്ങിയവയെല്ലാം ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്. 

വായു മലിനീകരണം മൂലമുള്ള ശ്വാസകോശ അര്‍ബുദത്തിന്റെ സാധ്യതകള്‍ കുറയ്ക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.

ADVERTISEMENT

∙ പുകവലി ഒഴിവാക്കുക. അകത്തായാലും പുറത്തായാലും വായുവിനെ മലിനമാക്കുന്നതില്‍ ഒരു പ്രധാനപങ്ക് പുകവലിക്കുണ്ട്.

∙  വീട് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളില്‍ അപകടകരമായ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ടാകാം. അവ ശ്വസിക്കുന്നത് നല്ലതല്ല.

ADVERTISEMENT

∙ വീടിനുള്ളില്‍ വായുസഞ്ചാരം ഉറപ്പാക്കുക

∙ ഈര്‍പ്പം കുറയ്ക്കാന്‍ എസിയോ ഡീഹ്യുമിഡിഫയറോ ഉപയോഗിക്കാം.

∙ പ്രതലങ്ങള്‍ ഇടയ്ക്കിടെ പൊടി തുടച്ച് സൂക്ഷിക്കുക

∙ ഇലകളും ചപ്പും ചവറും കൂട്ടിയിട്ട് കത്തിക്കുന്നത് ഒഴിവാക്കുക

∙ ആസ്ബറ്റോസ്, യുറേനിയം പോലുള്ള റേഡിയോ ആക്ടീവ് അയിരുകള്‍, അര്‍സനിക്, ബെറില്ലിയം, കാഡ്മിയം, സിലിക്ക, വിനൈല്‍ ക്ലോറൈഡ്, നിക്കല്‍ പോലുള്ള കെമിക്കലുകള്‍ തുടങ്ങിയവയുമായിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുക.

English Summary : Air pollution linked to lung cancer