ലോകത്ത് ലക്ഷക്കണക്കിന് പേരെ ബാധിച്ചിരിക്കുന്ന ആരോഗ്യ പ്രശ്‌നമാണ് ഹൈപ്പര്‍ ടെന്‍ഷന്‍ അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദം. രക്തസമ്മര്‍ദം അസാധാരണ നിലയിലേക്ക് ഉയരുമ്പോള്‍ തലവേദന, ശ്വാസം മുട്ടല്‍, നെഞ്ചുവേദന, മൂക്കിലൂടെ രക്തമൊഴുക്ക് തുടങ്ങിയ നിരവധി ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. ഈ ഘട്ടത്തില്‍ കൃത്യമായ ചികിത്സ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്ത് ലക്ഷക്കണക്കിന് പേരെ ബാധിച്ചിരിക്കുന്ന ആരോഗ്യ പ്രശ്‌നമാണ് ഹൈപ്പര്‍ ടെന്‍ഷന്‍ അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദം. രക്തസമ്മര്‍ദം അസാധാരണ നിലയിലേക്ക് ഉയരുമ്പോള്‍ തലവേദന, ശ്വാസം മുട്ടല്‍, നെഞ്ചുവേദന, മൂക്കിലൂടെ രക്തമൊഴുക്ക് തുടങ്ങിയ നിരവധി ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. 

ഈ ഘട്ടത്തില്‍ കൃത്യമായ ചികിത്സ ലഭിക്കാത്ത പക്ഷം ഹൃദയധമനികള്‍ക്ക് നാശം സംഭവിച്ച് ഹൃദ്രോഗമുണ്ടാക്കും. ഉയര്‍ന്ന രക്തസമ്മര്‍ദം അസാധാരണ ഹൃദയമിടിപ്പിനും കാരണമാകുമെന്ന് യൂറോപ്യന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനവും ചൂണ്ടിക്കാട്ടുന്നു.

ADVERTISEMENT

അട്രിയല്‍ ഫൈബ്രിലേഷന്‍ എന്നറിയപ്പെടുന്ന ഈ അസാധാരണ ഹൃദയമിടിപ്പ് പ്രശ്‌നം ലോകത്ത് 40 ദശലക്ഷത്തോളം പേരെ ബാധിക്കുന്നതായി പഠനം വ്യക്തമാക്കുന്നു. ഈയവസ്ഥ നേരിടുന്ന ജനങ്ങള്‍ക്ക് പക്ഷാഘാതം വരാനുള്ള സാധ്യത അഞ്ചിരട്ടിയാണ്. ജനങ്ങളുടെ രക്ത സമ്മര്‍ദ നിരക്ക് മെച്ചപ്പെടുത്താനുള്ള പൊതുജനാരോഗ്യ പരിപാടികള്‍ നടപ്പാക്കേണ്ടതുണ്ടെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ലണ്ടന്‍ കിങ്ങ്‌സ് കോളജിലെ ഡോ. ജോര്‍ജിയസ് ജോര്‍ജിയോപോളോസ് പറഞ്ഞു. 

അസാധാരണ ഹൃദയമിടിപ്പ് സാഹചര്യം നിയന്ത്രിക്കാന്‍ കഴിയുന്നതാണെന്നും സങ്കീര്‍ണതകള്‍ കുറയ്ക്കാനാകുമെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. 120ല്‍ താഴെയുള്ള സിസ്റ്റോളിക് ബ്ലഡ് പ്രഷര്‍ അട്രിയല്‍ ഫൈബ്രിലേഷന്‍ സാധ്യത 26 ശതമാനം കുറയ്ക്കുന്നതായി ഹൈപ്പര്‍ടെന്‍ഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനവും അടിവരയിടുന്നു. 

ADVERTISEMENT

English Summary : High blood pressure may lead to abnormal heart rhythm