മാസ്ക് ധരിക്കുന്നവർക്ക് പലപ്പോഴും ബുദ്ധിമുട്ടായി തോന്നുന്ന കാര്യമാണ് അതിനുള്ളിലെ ഈർപ്പവും വിയർപ്പും. കുറേനേരം മാസ്ക് അണിഞ്ഞ് ശ്വാസം പുറന്തള്ളുമ്പോഴേക്കും മാസ്ക്കും മുഖവും എല്ലാം നനഞ്ഞതു പോലെയാകും. എന്നാൽ മാസ്കിനുള്ളിലെ ഈ ഈർപ്പം ശ്വാസകോശ നാളിക്ക് നനവു നൽകി പ്രതിരോധ സംവിധാനത്തെ സഹായിക്കുമെന്ന് പുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാസ്ക് ധരിക്കുന്നവർക്ക് പലപ്പോഴും ബുദ്ധിമുട്ടായി തോന്നുന്ന കാര്യമാണ് അതിനുള്ളിലെ ഈർപ്പവും വിയർപ്പും. കുറേനേരം മാസ്ക് അണിഞ്ഞ് ശ്വാസം പുറന്തള്ളുമ്പോഴേക്കും  മാസ്ക്കും മുഖവും എല്ലാം നനഞ്ഞതു പോലെയാകും. എന്നാൽ മാസ്കിനുള്ളിലെ ഈ ഈർപ്പം  ശ്വാസകോശ  നാളിക്ക് നനവു നൽകി പ്രതിരോധ സംവിധാനത്തെ സഹായിക്കുമെന്ന് പുതിയ പഠനം വെളിപ്പെടുത്തി. മാസ്കിനുള്ളിലെ ഈർപ്പം വർധിക്കുന്നതനുസരിച്ച് കോവിഡ് രോഗബാധയുടെ തീവ്രത കുറയുമെന്ന് ബയോ ഫിസിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു.

ശ്വസിക്കുന്ന വായുവിലെ ഈർപ്പം മാസ്ക് ധരിക്കുന്നത് മൂലം വർധിക്കുമെന്ന് അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ്, ഡൈജസ്റ്റീവ്  ആൻഡ് കിഡ്നി ഡിസീസസ് നടത്തിയ പഠനത്തിൽ കണ്ടെത്തി. ശ്വാസകോശ നാളിയിലെ ഉയർന്ന ഈർപ്പം വൈറസ് ശ്വാസകോശത്തിലേക്ക് പടരുന്നത് നിയന്ത്രിക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ അഡ്രിയാൻ ബാക്സ് പറയുന്നു.

ADVERTISEMENT

ശ്വാസകോശത്തിൽ നിന്ന് കഫവും ഹാനികരമായ മറ്റ് വസ്തുക്കളും നീക്കംചെയ്യുന്ന ശരീരത്തിന്റെ മ്യുകോസീലിയറി ക്ലിയറൻസ് എന്ന പ്രതിരോധ പ്രക്രിയയെ ഈർപ്പം കൂടുതൽ ബലപ്പെടുത്തുമെന്ന് പഠനറിപ്പോർട്ട് പറയുന്നു. വൈറസിനെതിരെ പോരാടുന്ന പ്രത്യേക പ്രോട്ടീനുകളായ ഇന്റർഫെറോണുകൾ കൂടുതലായി ഉത്പാദിപ്പിച്ചു പ്രതിരോധം മെച്ചപ്പെടുത്താനും ഉയർന്ന ഈർപ്പം കാരണമാകുന്നു. ഈർപ്പം കുറഞ്ഞ തണുത്ത കാലാവസ്ഥയിൽ കൂടുതൽ പേർക്ക് കോവിഡ് രോഗബാധ ഉണ്ടാകാനുള്ള കാരണവും ഇതാകാമെന്ന് പഠനറിപ്പോർട്ട് കൂട്ടിച്ചേർത്തു. 

എൻ 95, മൂന്ന് പാളി മാസ്ക്, രണ്ടു പാളി മാസ്ക്, കട്ടിയുള്ള കോട്ടൺ മാസ്ക് എന്നിവയാണ് പഠനത്തിന്റെ ഭാഗമായി ശാസ്ത്രജ്ഞർ പരീക്ഷിച്ചത്. നാലു മാസ്കുകളും ശ്വസിക്കുന്ന വായുവിൽ ഈർപ്പത്തിന്റെ തോത് ഉയർത്തും എന്ന് ഇവർ പഠനത്തിൽ നിരീക്ഷിച്ചു. കോവിഡ് പ്രതിരോധത്തിന് മാത്രമല്ല മറ്റ് ശ്വാസകോശ അണുബാധകൾ കുറയ്ക്കുന്നതിനും മാസ്ക് അണിയുന്നത് സഹായകമാകുമെന്ന് പഠന റിപ്പോർട്ട് വിലയിരുത്തുന്നു.

ADVERTISEMENT

English Summary : Humidity within masks may help lessen severity of coronavirus infection