ഒരു വ്യക്തി ദിവസം കുറഞ്ഞത് എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങണമെന്നാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ ഒരാള്‍ എത്ര നേരം ഉറങ്ങിയെന്നത് മാത്രമല്ല, എപ്പോള്‍ ഉറങ്ങാന്‍ കിടക്കുമെന്നതും പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാത്രി വൈകി കിടക്കുന്നവരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു വ്യക്തി ദിവസം കുറഞ്ഞത് എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങണമെന്നാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ ഒരാള്‍ എത്ര നേരം ഉറങ്ങിയെന്നത് മാത്രമല്ല, എപ്പോള്‍ ഉറങ്ങാന്‍ കിടക്കുമെന്നതും പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാത്രി വൈകി കിടക്കുന്നവരെ കാത്തിരിക്കുന്നത് ശാരീരികവും മാനസികവുമായ നിരവധി പ്രശ്‌നങ്ങളാണെന്ന് പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. 

വൈകി ഉറങ്ങാന്‍ കിടക്കുന്നവര്‍ക്ക് പെട്ടെന്ന് രോഗങ്ങള്‍ വരാനുള്ള സാധ്യത ഈ പഠനങ്ങള്‍ എടുത്തു കാട്ടുന്നു. രാത്രി 10 മണിക്ക് മുന്‍പ് ഉറങ്ങാന്‍ പോകുന്നവരുടെ എണ്ണത്തില്‍ 100 ശതമാനം വര്‍ധനയുണ്ടായതായി ഗ്രേറ്റ് ഇന്ത്യന്‍ സ്ലീപ് സ്‌കോര്‍ബോര്‍ഡിന്റെ വാര്‍ഷിക സര്‍വേ കണ്ടെത്തിയിരുന്നു. വൈകി ഉറങ്ങാന്‍ കിടക്കുന്നത് മൂലമുള്ള പ്രശ്‌നങ്ങളെ സംബന്ധിച്ച് കൂടുതല്‍ പേര്‍ ബോധവാന്മാരാകുന്നുണ്ടെന്നതാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്. 

ADVERTISEMENT

ആവശ്യത്തിന് ഉറക്കം ലഭിക്കാത്തവര്‍ക്ക് അമിതവണ്ണം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഒബേസിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനവും വെളിപ്പെടുത്തുന്നു. വൈകി ഉറങ്ങാന്‍ കിടക്കുന്നത് ആരോഗ്യകരമല്ലാത്ത ഭക്ഷണം കൂടുതല്‍ കഴിക്കാനും കാരണമാകുന്നു. വെളുപ്പിനെ നാലു മണി വരെയൊക്കെ ഉണര്‍ന്നിരിക്കുന്നവര്‍ അല്ലാത്തവരെ അപേക്ഷിച്ച് 550 കാലറി ഭക്ഷണം കൂടുതല്‍ കഴിക്കുന്നതായി സ്‌ളീപ് റിസര്‍ച്ച് സൊസൈറ്റിയുടെ പഠനം കണക്കാക്കുന്നു. 

രാത്രി ഉണര്‍ന്നിരിക്കുന്നവര്‍ക്ക് നെഗറ്റീവ് ചിന്തകള്‍ കൂടുതലായിരിക്കാനുള്ള സാധ്യത കോഗ്നിറ്റീവ് തെറാപ്പി ആന്‍ഡ് റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പഠനവും അടിവരയിടുന്നു. 

ADVERTISEMENT

ഹൃദ്രോഗം, ഉയര്‍ന്ന രക്ത സമ്മര്‍ദം, വൃക്കരോഗം, പ്രമേഹം, പക്ഷാഘാതം എന്നിവ തടയുന്നതിനും ശരിയായ ഉറക്ക ശീലങ്ങള്‍ വേണം. ദിവസം ഏഴു മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നവര്‍ക്ക് പ്രതിരോധ ശേഷി ഉയര്‍ന്നതായിരിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. മാനസിക ആരോഗ്യ മെച്ചപ്പെടുത്താനും ഓര്‍മശക്തിക്കുമെല്ലാം ആവശ്യത്തിന് ഉറക്കം ലഭിക്കേണ്ടത് അത്യാവശ്യമാണ്. 

ശരിയായ ഭക്ഷണം, വ്യായാമം, ദിവസവും ഒരേ സമയത്ത് ഉറങ്ങാന്‍ കിടക്കല്‍ എന്നിവയെല്ലാം നല്ല ഉറക്ക ശീലം വളര്‍ത്തിയെടുക്കാന്‍ സഹായിക്കും. സ്ഥിരമായി ഉറക്കപ്രശ്‌നങ്ങള്‍ അലട്ടുന്നവര്‍ സ്ലീപ് തെറാപിസ്റ്റുകളുടെ സഹായവും തേടേണ്ടതാണ്. 

ADVERTISEMENT

English Summary : World sleep day, Sleep early for healthy weight, heart and more