സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് കാലു നിലത്തു കുത്താൻ പറ്റാത്ത രീതിയിലുള്ള ഉപ്പൂറ്റി വേദന. രാവിലെ എഴുന്നേൽക്കുമ്പോൾ അസഹ്യ വേദന അനുഭവപ്പെടുകയും കുറച്ചു നടക്കുമ്പോൾ അല്‍പം ആശ്വാസം ലഭിക്കുകയും ചെയ്യാം. സാധാരണയായി കാണുന്ന പ്ലാന്റർ ഫേഷ്യൈറ്റിസ് ഇത്തരം വേദനയ്ക്കു പ്രധാന കാരണമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് കാലു നിലത്തു കുത്താൻ പറ്റാത്ത രീതിയിലുള്ള ഉപ്പൂറ്റി വേദന. രാവിലെ എഴുന്നേൽക്കുമ്പോൾ അസഹ്യ വേദന അനുഭവപ്പെടുകയും കുറച്ചു നടക്കുമ്പോൾ അല്‍പം ആശ്വാസം ലഭിക്കുകയും ചെയ്യാം. സാധാരണയായി കാണുന്ന പ്ലാന്റർ ഫേഷ്യൈറ്റിസ് ഇത്തരം വേദനയ്ക്കു പ്രധാന കാരണമാണ്. ദീർഘസമയം നിൽക്കുന്നവരിലും കൂടുതലായി പടികൾ കയറി ഇറങ്ങുന്നവരിലും ശരീരഭാരം കൂടിയവരിലും ഉണ്ടാകുന്ന നീർക്കെട്ടാണ് ഈ വേദനയ്ക്കു കാരണം.

ഉപ്പൂറ്റിയുടെ പുറകുഭാഗത്തായും വേദന ഉണ്ടാകാം. ഇതിനു കാരണം റിട്രോ കാൽക്കെനിയൽ ബർസായിറ്റിസ് ആണ്. ഒരുപാട് ഇറുകിയ ഷൂസ് ധരിക്കുന്നവരിലാണ് ഇതു കൂടുതലായി കാണുന്നത്. 

ADVERTISEMENT

കാലിന്റെ പുറകിലെ ചില പേശികൾ ചേർന്നുണ്ടാകുന്ന ആക്കിലസ് ടെൻഡൻ അസ്ഥിയുമായിച്ചേരുന്ന ഭാഗത്തുണ്ടാകുന്ന നീർക്കെട്ടും ഉപ്പൂറ്റി വേദനയായി അനുഭവപ്പെടാം. 

വ്യായാമത്തിലൂടെ അകറ്റാം

ADVERTISEMENT

ഏറ്റവും പ്രധാനം വ്യായാമംതന്നെയാണ്. രാവിലെ എണീറ്റു നടന്നു തുടങ്ങുന്നതിനു മുൻപ് കട്ടിലിൽ കാൽമുട്ട് നിവർത്തി ഇരിക്കുക. ഒരു തോർത്തോ ഷാളോ ഉപയോഗിച്ച് കാൽപാദം 10–15 സെക്കന്റ് സമയത്തേക്ക് മുകളിലേക്കു വലിച്ചു പിടിച്ചു നിർത്തണം. ഈ വ്യായാമം ഓരോ കാലിലും 10 തവണ ആവർത്തിക്കുക. എണീറ്റു നിന്നുകൊണ്ട്, ഉപ്പൂറ്റി മുകളിലേക്കുയർത്തി കുറച്ചു സമയം നിൽക്കുക, അതിനുശേഷം കാൽവിരലുകളിൽ നിൽക്കാം. ഈ വ്യായാമവും പലതവണ തുടരുക. ചൂടുവെള്ളത്തിൽ 10 മിനിറ്റ് കാൽ മുക്കിവച്ച ശേഷം ഒരു മിനിറ്റ് തണുത്ത വെള്ളത്തിൽ കാൽ വയ്ക്കുക. ഇതും വേദന കുറയ്ക്കാൻ സഹായിക്കുന്നു. ഇതും പല തവണ തുടരാം. 

സ്ഥിരമായി നിന്നു ജോലി ചെയ്യുന്നവർക്ക്, ഷൂവിന് ഉള്ളിലായി സിലിക്കോൺ കൊണ്ടുള്ള ഹീൽകപ്പ് ഉപയോഗിക്കുന്നത് വേദനയ്ക്ക് ആശ്വാസം നൽകും. 

ADVERTISEMENT

English Summary : Heel pain; Home remedies and exercises