ഇന്ത്യയിൽ 70 ദശലക്ഷം പേരാണ് പ്രമേഹരോഗബാധിതർ. പ്രമേഹത്തിന്റെ ലോക തലസ്ഥാനം എന്നാണ് ഇന്ത്യയെ വിശേഷിപ്പിക്കുന്നതു തന്നെ. ജീവിതശൈലീ രോഗമായ പ്രമേഹത്തെ ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ നിയന്ത്രിക്കാവുന്നതുമാണ്. പ്രീ ഡയബറ്റിക് അവസ്ഥയിലുള്ള ഒരാൾക്ക് ടൈപ്പ് 2 പ്രമേഹം വരുന്നത് വൈകിപ്പിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ 70 ദശലക്ഷം പേരാണ് പ്രമേഹരോഗബാധിതർ. പ്രമേഹത്തിന്റെ ലോക തലസ്ഥാനം എന്നാണ് ഇന്ത്യയെ വിശേഷിപ്പിക്കുന്നതു തന്നെ. ജീവിതശൈലീ രോഗമായ പ്രമേഹത്തെ ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ നിയന്ത്രിക്കാവുന്നതുമാണ്. പ്രീ ഡയബറ്റിക് അവസ്ഥയിലുള്ള ഒരാൾക്ക് ടൈപ്പ് 2  പ്രമേഹം വരുന്നത് വൈകിപ്പിക്കാൻ ജീവിതശൈലീമാറ്റത്തിലൂടെ സാധിക്കുമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നു. 

എന്നാൽ അനാരോഗ്യകരമായ ജീവിതശൈലി കൂടാതെ മറ്റ് ബാഹ്യഘടകങ്ങളും രോഗസാധ്യത വർധിപ്പിക്കാം. അതിലൊന്നാണ് ഒരാളുടെ രക്തത്തിന്റെ ഘടന. 

ADVERTISEMENT

ഒ ഗ്രൂപ്പിൽപ്പെട്ട രക്തമുള്ളവരെ അപേക്ഷിച്ച് രക്തഗ്രൂപ്പ് ഒ അല്ലാത്തവർക്ക് ടൈപ്പ് 2 പ്രമേഹം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് യൂറോപ്യൻ അസോസിയേഷന്റെ ജേണലായ ഡയബറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

ബ്ലഡ് ടൈപ്പും ടൈപ്പ് 2 പ്രമേഹ സാധ്യതയും തമ്മിലുള്ള ബന്ധം മനസിലാക്കാൻ 80,000 സ്ത്രീകളിൽ പഠനം നടത്തി. ഇവരിൽ 3553 പേർക്ക് ടൈപ്പ് 2 പ്രമേഹം ഉണ്ടെന്നു കണ്ടു. കൂടാതെ ബ്ലഡ് ഗ്രൂപ്പ് ഒ അല്ലാത്തവർക്ക് രോഗ സാധ്യത കൂടുതലാണെന്നും കണ്ടു. 

ADVERTISEMENT

ബ്ലഡ് ഗ്രൂപ്പ് ഒ ആയവരുമായി താരതമ്യപ്പെടുത്തുമ്പോൾ A ഗ്രൂപ്പുകാർക്ക് പ്രമേഹം വരാൻ സാധ്യത പത്തു ശതമാനം കൂടുതലാണെന്നു കണ്ടു. എന്നാൽ ഒ ഗ്രൂപ്പുകാരുമായി താരതമ്യപ്പെടുത്തിയപ്പോൾ A ഗ്രൂപ്പുള്ള സ്ത്രീകൾക്ക് പ്രമേഹം പിടിപെടാനുള്ള സാധ്യത 21 ശതമാനം കൂടുതലാണെന്നു കണ്ടു. 

സാർവത്രിക ദാതാവ് തന്നെയായ ഒ നെഗറ്റീവ് രക്തഗ്രൂപ്പുമായി താരതമ്യപ്പെടുത്തിയപ്പോഴും ബി  പോസിറ്റീവ് ഗ്രൂപ്പുകാർക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടു. 

ADVERTISEMENT

രോഗസാധ്യത കൂടാൻ കാരണം ?

പ്രമേഹ സാധ്യതയും ബ്ലഡ് ഗ്രൂപ്പുകളും ആയുള്ള ബന്ധം വരാൻ  കാരണം ഇന്നും അജ്ഞാതമാണെങ്കിലും ചില വിശദീകരണങ്ങൾ ഇതേക്കുറിച്ച് ഗവേഷകർ നൽകുന്നു. പഠനമനുസരിച്ച്, ഒ ബ്ലഡ് ഗ്രൂപ്പുകാരല്ലാത്തവരുടെ രക്തത്തിലെ പ്രോട്ടീനിൽ നൺ വില്ലിബ്രാൻഡ് ഘടകം കൂടുതലായിരിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാൻ കാരണമാകുന്നു. 

ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ട വിവിധ തന്മാത്രകളും ഈ രക്ത ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

English Summary : People with this blood type are at higher risk of diabetes