പ്രായമായവരിൽ കാണുന്ന ചില രോഗങ്ങളും അവയ്ക്ക് ആയുർവേദത്തിലുള്ള ചില ചികിത്സാ രീതിയും അറിയാം അൽസ്ഹൈമേഴ്‌സും പാർക്കിൻസൺസും തലച്ചോറ് മനുഷ്യ ശരീരത്തിലെ എയർകണ്ടിഷൻ റൂമാണ്. അവിടെയാണ് ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളേയും നിയന്ത്രിച്ചു കൊണ്ടിരുക്കുന്ന ലക്ഷോപലക്ഷം കോശങ്ങൾ ചിട്ടയോടുകൂടി അടുക്കി തമ്മിൽ തമ്മിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രായമായവരിൽ കാണുന്ന ചില രോഗങ്ങളും അവയ്ക്ക് ആയുർവേദത്തിലുള്ള ചില ചികിത്സാ രീതിയും അറിയാം

അൽസ്ഹൈമേഴ്‌സും പാർക്കിൻസൺസും

ADVERTISEMENT

തലച്ചോറ് മനുഷ്യ ശരീരത്തിലെ എയർകണ്ടിഷൻ റൂമാണ്. അവിടെയാണ് ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളേയും നിയന്ത്രിച്ചു കൊണ്ടിരുക്കുന്ന ലക്ഷോപലക്ഷം കോശങ്ങൾ ചിട്ടയോടുകൂടി അടുക്കി തമ്മിൽ തമ്മിൽ ബന്ധിപ്പിച്ച് വച്ചിരിക്കുന്നത്.

പ്രായധിക്യത്തിൽ ധാതുക്ഷയ സ്വഭാവം വരുമ്പോൾ മസ്‌തിഷ്‌ക്കകോശങ്ങൾക്ക് വേണ്ട ഊർജം പകർന്നു കിട്ടാത്ത അവസ്‌ഥ വരുമ്പോഴാണ് മസ്‌തിഷ്‌ക്കശോഷം അഥവാ അൽസ്ഹൈമേഴ്‌സ് എന്ന രോഗം ഉണ്ടാകുന്നത്. പോഷകസ്വഭാവത്തിലുള്ള ആഹാരവും ഔഷധങ്ങളും ഉപയോഗിക്കുന്നത് നന്നായിരിക്കും.

പ്രാണവായുവിന്റെ വ്യാപനത്തെ വർധിപ്പിക്കാൻ വേണ്ടി പ്രാണായാമം ചെയ്യുന്നത് ഉപകാരപ്പെടും. നായ്‌ക്കൊരണപ്പരിപ്പ് വറുത്തു പൊടിച്ച് സേവിക്കുന്നതുകൊണ്ട് കമ്പവാതത്തിന് (പാർക്കിൻസൺസ്) വലിയ ശമനം വരുത്തുമെന്നു ആയുർവേദ രംഗത്തുള്ളവർ പറയുന്നു.

എല്ല്‌ തേയ്‌മാനം

ADVERTISEMENT

മനുഷ്യശരീരത്തിലെ സപ്‌തധാതുക്കളിൽ അഞ്ചാമത്തെയാണ് അസ്‌ഥി അഥവാ എല്ല്. പ്രായം കൂടുമ്പോഴും ധാതു പരിണാമപ്രക്രിയ സ്‌തംഭിച്ചാലും എല്ലുതേയ്‌മാനം എളുപ്പത്തിൽ വരും ഏത് ഭാഗത്താണ് അധികം പ്രവൃത്തി വരുന്നത് എങ്കിൽ ആ ഭാഗത്തിന് പ്രത്യേകിച്ച് തേയ്‌മാനം ബാധിക്കും. അസ്‌ഥിഗതമായ വാതത്തിന് (എല്ലാ ധാതുക്കൾക്കും) പ്രത്യേകമായി ചികിത്സ വിധിക്കുന്നുണ്ട്. അത് അറിവുള്ള വൈദ്യനെ കണ്ട് ചെയ്യേണ്ടതാണ്.

സന്ധിവേദന

സന്ധിവേദനയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ അതു വാതരോഗത്തോടാണ്. വാതത്തെ 80 വിധമായി വേർതിരിച്ചിട്ടുണ്ട്. രോഗങ്ങളുടെ ചികിത്സ, സന്ദർഭവും കാലവും രോഗവും ശരീരവും പ്രകൃതിയുടെ അപ്പോഴത്തെ അവസ്‌ഥയും അനുസരിച്ച് ചെയ്യേണ്ടതാണ്.

പ്രായത്തെ നേരിടാൻ ആയുർവേദത്തിലുമുണ്ട് ചില വഴികൾ. ആ വഴികളിലൂടെ ഒന്നു സഞ്ചരിക്കാം.

ADVERTISEMENT

 ∙ ശരീരത്തിന് യോജിച്ച തൈലം ഏതെന്നു മനസ്സിലാക്കുക, അതു പുരട്ടി കുളിക്കുക

 ∙ കൃത്യസമയത്ത് അവനവന്റെ നിത്യകർമങ്ങൾ ചെയ്യുക

 ∙ ഭക്ഷണത്തിന്റെ അളവും സ്വഭാവവും കഴിയുന്നത്ര മാറ്റാതിരിക്കുക

 ∙ കൃത്യ സമയത്ത് ഉറങ്ങുക

 ∙ ആവശ്യമില്ലാത്ത മനോവികാരങ്ങളെക്കൊണ്ട് മനസ്സിനെ അലട്ടാതിരിക്കുക

 ∙ മാനസികോർജം വർധിപ്പിക്കുന്ന പ്രവൃത്തികളിൽ ഏർപ്പെടുക,

 ∙ നല്ല കൂട്ടുകെട്ടുകളിൽ നേരമ്പോക്കോടുകൂടി നല്ല കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുക.

English Summary : Ayurveda treatment for age related diseases