ഉയരുന്ന താപനിലയും ഈര്‍പ്പവും ഇന്ത്യയുടെ വടക്ക്, വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഈ മൂന്ന് സംസ്ഥാനങ്ങള്‍ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉയരുന്ന താപനിലയും ഈര്‍പ്പവും ഇന്ത്യയുടെ വടക്ക്, വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. 

ഈ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പുറമേ മധ്യപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് കോവിഡ് കേസുകളില്‍ 78.56 ശതമാനവും ഈ ആറു സംസ്ഥാനങ്ങളിലാണ്. 

ADVERTISEMENT

താപനില, ഈര്‍പ്പം പോലുള്ള ഘടകങ്ങള്‍ ഇപ്പോഴത്തെ വ്യാപനത്തിന് പിന്നിലുണ്ടാകാമെന്ന് എയിംസിലെ സെന്റര്‍ ഫോര്‍ കമ്മ്യൂണിറ്റി മെഡിസിന്‍ അസോസിയേറ്റ് പ്രഫസര്‍ ഹര്‍ഷല്‍ ആര്‍ സാല്‍വേ അഭിപ്രായപ്പെടുന്നു. ഓരോ തരംഗങ്ങളായിട്ടാണ് മഹാമാരികള്‍ വരാറുള്ളതെന്നും ജനങ്ങള്‍ കോവിഡ് അനുയോജ്യ പെരുമാറ്റ രീതികള്‍ പിന്തുടരാത്തത് സ്ഥിതി രൂക്ഷമാക്കുന്നുവെന്നും ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പള്‍മനോളജി ഡയറക്ടര്‍ മനോജ് ഗോയല്‍ ചൂണ്ടിക്കാട്ടി. മാസ്‌ക് ഉപയോഗം, തിരക്കുള്ള സ്ഥലങ്ങള്‍ ഒഴിവാക്കല്‍, വാക്‌സീന്‍ സ്വീകരിക്കല്‍ എന്നിവയാണ് രാജ്യത്തെ കോവിഡ് നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ കാലാവസ്ഥയും കോവിഡ് വ്യാപനവും തമ്മില്‍ പറയത്തക്ക ബന്ധമില്ലെന്ന് പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ കഴിഞ്ഞ വര്‍ഷം നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. 

ADVERTISEMENT

English Summary : Rising temperature, humidity set to trigger COVID-19 spread in India