എഴുതുന്നതിനുള്ള പ്രയാസം, മാംസപേശികളുടെ നിയന്ത്രണമില്ലായ്മ എന്നിവ അനുഭവപ്പെടുന്നുണ്ടോ? ഒരു പക്ഷേ ശരീരം നൽകുന്ന പാർക്കിൻസൺസ് രോഗത്തിന്റെ നിശബ്ദ ലക്ഷണളാകാം. ശരീരത്തിലെ ചലനാത്മകതയെ ബാധിക്കുന്ന ഒരു നാഡീക്ഷയരോഗമാണിത്. സാധാരണയായി 60 വയസ്സിനു മുകളിൽ ഉള്ളവർക്ക് കണ്ടു വരുന്ന ഈ രോഗം ഇപ്പോൾ 35–50

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എഴുതുന്നതിനുള്ള പ്രയാസം, മാംസപേശികളുടെ നിയന്ത്രണമില്ലായ്മ എന്നിവ അനുഭവപ്പെടുന്നുണ്ടോ? ഒരു പക്ഷേ ശരീരം നൽകുന്ന പാർക്കിൻസൺസ് രോഗത്തിന്റെ നിശബ്ദ ലക്ഷണളാകാം. ശരീരത്തിലെ ചലനാത്മകതയെ ബാധിക്കുന്ന ഒരു നാഡീക്ഷയരോഗമാണിത്. സാധാരണയായി 60 വയസ്സിനു മുകളിൽ ഉള്ളവർക്ക് കണ്ടു വരുന്ന ഈ രോഗം ഇപ്പോൾ 35–50 വയസ്സിനിടയിലും കണ്ടു വരുന്നുണ്ട്. ശൈശവ പാർക്കിൻസൺസ് രോഗവും കണ്ടു വരുന്നു. ചലനശേഷിക്ക് നിയന്ത്രണമില്ലായ്മയായി തുടങ്ങി അവസാനം തീർത്തും ചലനശേഷി നഷ്ടപ്പെടുന്ന ഗുരുതരമായ അവസ്ഥയിലേക്കു പോകുന്ന രോഗമാണിത്. അതിനാൽ രോഗനിർണയവും ചികിത്സയും വേഗത്തിൽ തുടങ്ങണം. 

ADVERTISEMENT

ലക്ഷണങ്ങൾ:

∙ ശരീരഭാഗങ്ങൾക്ക് വിറയൽ

∙ മാംസപേശികളുടെ നിയന്ത്രണമില്ലായ്മ

∙ പേശികൾക്കു മുറുക്കം

ADVERTISEMENT

∙ ചലനശേഷിക്കുറവ്

∙ ബലക്കുറവ്

∙ സംസാരിക്കുമ്പോഴുള്ള വിറയൽ

∙ എഴുതുന്നതിനുള്ള പ്രയാസം

ADVERTISEMENT

ദിനചര്യയിൽ ശ്രദ്ധിക്കേണ്ടവ

എന്നും രാവിലെ കൃത്യസമയത്ത് എഴുന്നേൽക്കുക (സൂര്യോദയത്തിന് മുമ്പ്). മലമൂത്രവിസർജനം വൈകിക്കാതിരിക്കുക. ദിവസവും കുളി ശീലമാക്കുക. വ്യായാമം, പ്രാർത്ഥന, യോഗ ഇവ ശീലമാക്കുക. രാത്രി സ്വസ്ഥമായി ഉറങ്ങുക. പകൽ ഉറക്കം ഒഴിവാക്കുകയും വേണം. 

ഭക്ഷണക്രമം

നാരുകൾ ഉള്ളതും എളുപ്പം ദഹിക്കുന്നതും പോഷകസമ്പുഷ്ടവുമായ ഭക്ഷണമാണ് ഈ രോഗികൾക്ക് അനുയോജ്യം. നാഡീ പേശി പുഷ്ടികരങ്ങളായ നെയ്യ്, ശുദ്ധജലം, ചെറുപയർ, മോര്, തേൻ, ബ്രഹ്മി, മുത്തിൾ, പാൽ, വെണ്ണ, ചെന്നെല്ലരി, നവരയരി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

വിറ്റമിൻ ഡിയുടെ കുറവ് അനുഭവപ്പെടുന്നതിനാൽ കൊഴുപ്പ് കുറഞ്ഞ പാൽ, മുട്ട, മിതമായ മാംസാഹാരം എന്നിവ ശീലിക്കേണ്ടതാണ്. 

ആന്റി ഓക്സിഡന്റ്സ് ധാരാളമുള്ള ഫലങ്ങളായ പേരയ്ക്ക, നെല്ലിക്ക, പപ്പായ, മാതളം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. 

ആഹാരം കഴിക്കാതിരിക്കുക, ആഹാരം ദഹിക്കാതെ വീണ്ടും കഴിക്കുക, അസമയത്ത് ആഹാരം കഴിക്കുക എന്നിവ ഒഴിവാക്കുക.

മദ്യപാനം, മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവ ഉപേക്ഷിക്കുക.

പാർക്കിൻസൺസ് രോഗത്തെക്കുറിച്ചുള്ള സംശയങ്ങൾ ന്യൂറോളജി വിദഗ്ധൻ ഡോ. എ.വി. ശ്രീരാം പ്രസാദിനോട് ചോദിക്കാം. ലോക ആരോഗ്യദിനത്തോട് അനുബന്ധിച്ച് മലയാള മനോരമ QKDOC.com ന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 11–ന് രാവിലെ പത്ത് മണിക്ക് സംഘടിപ്പിക്കുന്ന വെബിനാറിൽ റജിസ്റ്റർ ചെയ്യുവാൻ 9072005841 എന്ന നമ്പറിൽ വിളിക്കുക.

English Summary : QKDOC Health Webinar on Parkinson's disease by Dr. A V Sreeram Prasad on 11 April 2021