കോവിഡ് വരാതെ നോക്കാമെന്ന പ്രതിരോധ പരിഹാരത്തിനാണ് നാമിപ്പോഴും ഊന്നൽ നൽകുന്നത്. വാക്സീനും മാസ്ക്കും സാനിറ്റൈസറും സാമൂഹിക അകലവുമെല്ലാം ഇത്തരം പ്രതിരോധ ഉപാധികളാണ്. എന്നാൽ, കോവിഡ് വന്നുപോയാൽ എന്തു ചെയ്യും? കോവിഡ് നമ്മുടെ ജീവിതത്തെയാകെ പിടിച്ചുലച്ച് ഒന്നര വർഷം പിന്നിടുമ്പോഴും ശരിയായ ചികിത്സ എന്തെന്നു

കോവിഡ് വരാതെ നോക്കാമെന്ന പ്രതിരോധ പരിഹാരത്തിനാണ് നാമിപ്പോഴും ഊന്നൽ നൽകുന്നത്. വാക്സീനും മാസ്ക്കും സാനിറ്റൈസറും സാമൂഹിക അകലവുമെല്ലാം ഇത്തരം പ്രതിരോധ ഉപാധികളാണ്. എന്നാൽ, കോവിഡ് വന്നുപോയാൽ എന്തു ചെയ്യും? കോവിഡ് നമ്മുടെ ജീവിതത്തെയാകെ പിടിച്ചുലച്ച് ഒന്നര വർഷം പിന്നിടുമ്പോഴും ശരിയായ ചികിത്സ എന്തെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് വരാതെ നോക്കാമെന്ന പ്രതിരോധ പരിഹാരത്തിനാണ് നാമിപ്പോഴും ഊന്നൽ നൽകുന്നത്. വാക്സീനും മാസ്ക്കും സാനിറ്റൈസറും സാമൂഹിക അകലവുമെല്ലാം ഇത്തരം പ്രതിരോധ ഉപാധികളാണ്. എന്നാൽ, കോവിഡ് വന്നുപോയാൽ എന്തു ചെയ്യും? കോവിഡ് നമ്മുടെ ജീവിതത്തെയാകെ പിടിച്ചുലച്ച് ഒന്നര വർഷം പിന്നിടുമ്പോഴും ശരിയായ ചികിത്സ എന്തെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് വരാതെ നോക്കാമെന്ന പ്രതിരോധ പരിഹാരത്തിനാണ് നാമിപ്പോഴും ഊന്നൽ നൽകുന്നത്. വാക്സീനും മാസ്ക്കും സാനിറ്റൈസറും സാമൂഹിക അകലവുമെല്ലാം ഇത്തരം പ്രതിരോധ ഉപാധികളാണ്. എന്നാൽ, കോവിഡ് വന്നുപോയാൽ എന്തു ചെയ്യും? കോവിഡ് നമ്മുടെ ജീവിതത്തെയാകെ പിടിച്ചുലച്ച് ഒന്നര വർഷം പിന്നിടുമ്പോഴും ശരിയായ ചികിത്സ എന്തെന്നു കണ്ടെത്താൻ നമ്മുക്ക് കഴിഞ്ഞിട്ടില്ല. എന്തിനും ശാസ്ത്രപരിഹാരമുണ്ടെന്ന് അഹങ്കരിച്ചിരുന്ന നമുക്ക് കൊറോണ വൈറസും അതു സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്കും മുൻപിൽ തല താഴ്ത്തി നിൽക്കേണ്ട അവസ്ഥയാണ്.

ഇപ്പോഴും കോവിഡ് രോഗികൾക്കു നൽകുന്ന ചികിത്സ പരീക്ഷണാടിസ്ഥാനത്തിലുള്ളവ മാത്രമാണ്. കോവിഡ് ചികിത്സയിൽ അതിപ്രധാനം മൂന്നു കാര്യങ്ങളാണ്. 1) വൈറൽ ലോഡ് കുറയ്ക്കുന്നതിനുള്ള ആന്റിവൈറൽ മരുന്നുകൾ, 2) ശ്വാസകോശത്തെ പ്രതികൂലമായി ബാധിക്കുന്ന സൈറ്റോകൈൻ സിൻഡ്രം ഒഴിവാക്കാൻ സ്റ്റിറോയ്ഡുകൾ ഉപയോഗിക്കുക, 3) രക്തം കട്ടപിടിക്കുന്ന അവസ്ഥ ഒഴിവാക്കാനുള്ള മരുന്നുകൾ. കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നുവെന്ന പ്രശ്നത്തേക്കാൾ ജീവനു ഭീഷണിയാകുംവിധം അതു ഗുരുതരമാകാതെ നോക്കാനാണ് ആരോഗ്യവിദഗ്ധരെല്ലാം നിർദേശിക്കുന്നത്. ഈ സാഹചര്യത്തിൽ കോവിഡ് ചികിത്സയിൽ അതിനിർണായക ചില നിർദേശങ്ങളാണ് ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ നൽകുന്നത്.

ADVERTISEMENT

അദ്ദേഹത്തിന്റെതന്നെ വാക്കുകൾ: ‘കോവിഡ് വന്നയുടനെ മരുന്നുകളുടെ കോക്ടെയിൽ (കുറേ മരുന്നുകൾ ഒന്നിച്ചു നൽകുന്നത്) ചികിത്സയിലേക്കു കടക്കുന്ന രീതിയുണ്ട്. ഇത് ഒഴിവാക്കണം. ഇപ്പോഴും ഫലപ്രദമായ മരുന്നില്ലെന്നതുതന്നെയാണ് വാസ്തവം. അതേസമയം, ഈ ഒന്നരവർഷത്തെ അനുഭവം നൽകിയ ചില പാഠങ്ങളുണ്ട്. ഈ ദുഷ്കര സാഹചര്യത്തിൽ അത്തരം പാഠങ്ങളാണ് ചികിത്സയിലും ഉപയോഗപ്പെടുത്തേണ്ടത്. പൂർണഫലപ്രാപ്തി തെളിയാത്ത മരുന്നുകളുടെ അനിയന്ത്രിത ഉപയോഗം ഗുണത്തേക്കാൾ ദോഷം ചെയ്യും. ഏതു മരുന്നു നൽകുന്നുവെന്നതു മാത്രമല്ല, ഏതു സമയത്തു നൽകുന്നുവെന്നതും പ്രധാനമാണ്. നേരത്തെ നൽകിയാലും വൈകിയാലും അപകടമുണ്ടാകാം. ’

വീട്ടിൽ തുടരേണ്ടവർ

രോഗലക്ഷണങ്ങളില്ലാത്തവരും നേരിയ രോഗലക്ഷണങ്ങൾ മാത്രമുള്ളവരും ആശുപത്രിയിലേക്കു തിരിക്കിട്ടെത്തുന്ന പ്രവണത കോവിഡിന്റെ ഈ രണ്ടാം തരംഗത്തിൽ ശക്തമാണ്. ഇത് ഒഴിവാക്കണം. ഇത്തരക്കാർ വീട്ടിൽതന്നെ തുടരാനാണ് നിർദേശിച്ചിരിക്കുന്നത്. തൊണ്ടവേദന, ചുമ, പനി തുടങ്ങിയവയെ നേരിയ ലക്ഷണങ്ങളായി കണക്കാക്കാം. ശ്വാസതടസ്സം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. ഇത്തരക്കാർ ശരീരത്തിൽ ജലാംശം നിലനിർത്താനുള്ള ശ്രമങ്ങൾ, മൾട്ടി വൈറ്റമിൻ ഗുളികകൾ, പനിയുണ്ടെങ്കിൽ പാരസെറ്റമോൾ എന്നിവയെ മാത്രം ആശ്രയിച്ചാൽ മതിയാകും. പ്രതിരോധശേഷി കൂട്ടാനും പനിയ്ക്കെതിരെ നാം സാധാരണ കൈക്കൊള്ളാറുള്ള പരിചരണവും മതിയാകുമെന്നു ചുരുക്കം. ആവശ്യമെങ്കിൽ ഡോക്ടർമാരെ ഫോൺവഴി ബന്ധപ്പെടാം.

ആർക്കാണ് ആശുപത്രി ?

ADVERTISEMENT

ഇടത്തരം വൈറസ് ബാധയുള്ളവരും ഗുരുതര രോഗമുള്ളവരുമാണ് ആശുപത്രിയെ ആശ്രയിക്കേണ്ടത്. ഇവർ ഉറപ്പായും മെഡിക്കൽ ഓഫിസറെയോ ഡോക്ടറെയോ ബന്ധപ്പെട്ട് ആശുപത്രി ചികിത്സ തേടേണ്ടതാണ്. മറ്റു സാധാരണ കോവിഡ് ലക്ഷണങ്ങൾക്കൊപ്പം പരിശോധനയിൽ വ്യക്തമാക്കുന്ന ചില പ്രശ്നങ്ങൾ ഇവർ കാട്ടും.

ഇടത്തരം രോഗബാധയുള്ളവർ: ശ്വസനനിരക്ക് മിനിറ്റിൽ 24ൽ കൂടുക, ഓക്സിജൻ സാച്ചുറേഷൻ 94നു താഴേക്കാകുക (പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് ഇതു വീട്ടിൽ തന്നെ പരിശോധിക്കാം). ഇത്തരം സാഹചര്യങ്ങളിൽ രോഗിയെ ആശുപത്രിയിലെത്തിക്കണം. ഓക്സിജൻ സഹായി, ആന്റിവൈറൽ തെറപ്പി, പ്ലാസ്മ തെറപ്പി, ആന്റി ഇൻഫ്ലമേറ്ററി, ഇമ്യൂണോമോഡുലേറ്ററി തെറപ്പി എന്നിവയാണ് നിർദേശിക്കുന്നത്. രക്തം കട്ടപിടിക്കുന്ന അവസ്ഥ ഒഴിവാക്കാനുള്ള ചികിത്സയും വേണ്ടിവരും.

കടുത്ത രോഗബാധയുള്ളവർ: ശ്വസനനിരക്ക് മിനിറ്റിൽ 30 ൽ കൂടുക, ഓക്സിജൻ സാച്ചുറേഷൻ 90 നു താഴേക്കാകുക. ഈ സാഹചര്യത്തിൽ രോഗിയെ ആശുപത്രിയിലാക്കുക എന്നു മാത്രമല്ല ഐസിയു ചികിത്സ പോലും വേണ്ടിവരാം. രോഗിയുടെ സ്ഥിതി കൂടി പരിഗണിച്ചു ഡോക്ടർ വെന്റിലേറ്റർ സഹായം ആവശ്യമാണോയെന്നതും തീരുമാനിക്കും. പ്ലാസ്മ തെറപ്പി പാടില്ല. 10–14 ദിവസത്തിനിടയിലാണ് രോഗമെങ്കിൽ ആന്റിവൈറൽ ചികിത്സ, ആന്റി ഇൻഫ്ലമേറ്ററി, ഇമ്യൂണോ മോഡുലേറ്ററി ചികിത്സ എന്നിവയും നൽകാം.

പരീക്ഷണാടിസ്ഥാനത്തിലെങ്കിലും കോവിഡ് ചികിത്സയിൽ നിലവിൽ ഉപയോഗിക്കുന്ന മരുന്നുകളെക്കുറിച്ചു കൂടി അറിയുക:

ഫാവിപിരാവിർ അടങ്ങിയ ഫാളിഫ്ലൂ മരുന്നുകൾ. Photo: INDRANIL MUKHERJEE / AFP
ADVERTISEMENT

റെംഡെസിവിർ

അദ്ഭുത മരുന്നോ കോവിഡ് മരണനിരക്ക് കുറയ്ക്കാൻ കഴിയുന്ന മരുന്നോ അല്ല. ട്രയലുകളിലും കാര്യമായ ഫലമുണ്ടെന്നു തെളിഞ്ഞിരുന്നില്ല. കോവിഡിനെതിരെ ഫലപ്രദമെന്ന് ഉറപ്പിക്കാവുന്ന മറ്റ് ആന്റിവൈറൽ മരുന്നുകളില്ലാത്തതുകൊണ്ട് ഇതുപയോഗിക്കുന്നുവെന്നു മാത്രം. രോഗലക്ഷണങ്ങളില്ലാത്തവർക്കോ നേരിയ ലക്ഷണമുള്ളവർക്കോ ഇതു നൽകുന്നതുകൊണ്ട് പ്രയോജനമില്ല. വൈകി നൽകിയാലും ഗുണത്തേക്കാൾ ദോഷമാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇടത്തരം വൈറസ് ബാധയുള്ളവരിൽ, രക്തത്തിലെ ഓക്സിജൻ അളവ് കുറയുമ്പോഴും വൈറസ് ബാധ ഗുരുതരമാകുന്ന സ്ഥിതിയിലുമാണ് ഇതു നൽകേണ്ടത്. സാധാരണ രോഗബാധയുടെ 6–7–ാം ദിവസം.

സ്റ്റിറോയ്ഡ് മരുന്നുകൾ

ഡെക്സമെത്തസോൺ, മീഥേൽപ്രഡ്നിസലോൺ തുടങ്ങിയവയ്ക്കു ഗുണകരമായ ഫലമുണ്ടെന്നു ചില ട്രയലുകളിൽ തെളിഞ്ഞിരുന്നു. ആദ്യദിവസം മുതൽ കഴിക്കേണ്ട മരുന്നല്ല. ഇടത്തരം വൈറസ് ബാധയുള്ളവരിലും ഗുരുതരാവസ്ഥയിലുള്ളവരിലും ചികിത്സയുടെ അവസാന ഘട്ടത്തിൽ അഭികാമ്യം. രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്ന ഘട്ടത്തിലും ഇൻഫ്ലമേഷൻ കുറയ്ക്കാനുമൊക്കെയാണ് ഇതു സഹായിക്കുക. എപ്പോൾ സ്റ്റിറോയ്ഡ് മരുന്നു കഴിക്കണമെന്നതു വളരെ പ്രധാനമാണ്. ഓക്സിജൻ അളവ് കുറയുന്നതിനു മുൻപ് തന്നെ സ്റ്റിറോയ്ഡ് മരുന്നു കഴിക്കുന്നതു ദോഷകരമാകുമെന്നു ട്രയലുകളിൽ തെളിഞ്ഞിരുന്നു. കോവിഡ് ബാധയുടെ തുടക്കത്തിൽ ഇതു കഴിക്കുന്നവരിൽ മരണനിരക്കു കൂടുതലെന്നും പഠനങ്ങളുണ്ട്.

ടോസിലിസുമാബ്

മരുന്നുക്ഷാമത്തിന്റെ പേരിൽ റെംഡെസിവിറിനൊപ്പം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മരുന്നാണിത്. കോവിഡ് രോഗികളിൽ 2% താഴെ ആളുകൾക്കു മാത്രം ഇതു മതിയാകും. ശ്വാസകോശത്തെ പ്രതികൂലമായി ബാധിക്കുന്ന സൈറ്റോകൈൻ സിൻഡ്രം പോലുള്ള അവസ്ഥയിലാണ് ഇതുപയോഗിക്കേണ്ടത്. അതുപോലെ, ചികിത്സയുടെ അവസാനഘട്ടത്തിൽ ഇൻഫ്ലമേഷൻ കുറയ്ക്കാനും; അതും മറ്റു മരുന്നുകൾ ഫലപ്രദമാകാത്ത സാഹചര്യത്തിൽ.

മറ്റു മരുന്നുകൾ

തുടക്കത്തിൽ പ്രതിരോധ മരുന്നായി നിർദേശിക്കപ്പെട്ടിരിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വീൻ ഇടയ്ക്കു ചികിത്സാ മാർഗരേഖയിൽ ഉൾപ്പെട്ടിരുന്നു. ഡേറ്റ പര്യാപ്തമല്ലാത്തതു കൊണ്ട് ഒഴിവാക്കി. വിപരീതഫലം കുറവായതുകൊണ്ട് ഇപ്പോഴും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ചികിത്സാമാർഗരേഖയിൽ നിർദേശിക്കുന്നില്ലെങ്കിലും ഐവർമെക്ടിനും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. നേരിയതെങ്കിലും വൈറസിനെതിരെ ഫലപ്രദമെന്നു ലാബ് പഠനങ്ങളിൽ കണ്ടെത്തിയ അസിത്രോമൈസിനും ഫാവിപിരാവറുമാണ് പിന്നീട് കൂടുതലായി ഉപയോഗിക്കുന്നവ. പരീക്ഷണാടിസ്ഥാനത്തിൽതന്നെ പരിഗണിക്കുന്ന പ്ലാസ്മ തെറാപ്പി, ഗുരുതര വൈറസ് ബാധയുള്ളവർക്കു മാത്രം.

ആശുപത്രി വിട്ട ശേഷവും മരുന്ന് ?

കോവിഡ്‌ബാധ മൂലമുണ്ടാകുന്ന ശ്വാസകോശ പ്രശ്നങ്ങൾ മാത്രമാണു സങ്കീർണമെന്നായിരുന്നു തുടക്കത്തിൽ കരുതപ്പെട്ടത്. എന്നാൽ, ശ്വാസകോശം മാത്രമല്ല, ധമനികളിൽ രക്തം കട്ടപ്പിടിക്കുന്നതു മൂലമുള്ള സങ്കീർണതകളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇതൊഴിവാക്കാനാണു ഹെപ്പാരിൻ പോലുള്ള മരുന്നുകൾ നൽകുന്നത്. സാധാരണഗതിയിൽ കോവിഡ് മുക്തരാകുന്നവരിൽ ഈ മരുന്നു തുടരേണ്ടതില്ല. എന്നാൽ, കൃത്രിമ ഹൃദയവാൽവ് വച്ചിട്ടുള്ളവർ, ഞരമ്പുകളിൽ രക്തം കട്ടപിടിക്കുന്ന ഡിവിടി (ഡീപ്പ് വെയിൻ ത്രോബോസിസ്) അവസ്ഥ വന്നിട്ടുള്ളവർ തുടങ്ങിയവർക്കു കോവിഡ് മുക്തരായശേഷവും ആവശ്യമെങ്കിൽ ഹെപ്പാരിൻ പോലുള്ളവ നൽകാം. റുമറ്റോയിഡ് വാതം പോലുള്ള ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളോ മറ്റോ ഇല്ലെങ്കിൽ കോവിഡ് മുക്തരായി പോകുന്നവർ കോർട്ടിക്കോസ്റ്റീറോയിഡ് മരുന്നുകളും ഉപയോഗിക്കേണ്ടതില്ല.

കോവിഡ് രോഗികളിൽ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ?

സാധാരണ ലക്ഷണങ്ങളുമായി എത്തി ചികിത്സയിലിരിക്കെ മരിക്കുന്നതും പെട്ടെന്നുണ്ടാകുന്ന മരണവും കോവിഡിന്റെ കാര്യത്തിലുണ്ടാകാറുണ്ട്. ഓക്സിജന്റെ അളവ് കുറയുന്ന ഹൈപ്പോക്സിയ പോലുള്ള അവസ്ഥ മൂലം ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവ ഉണ്ടാകുന്നതാണ് രണ്ടാമത്തെ പ്രശ്നത്തിലെ പ്രധാന വെല്ലുവിളി. അതുകൊണ്ടുതന്നെ രക്തത്തിലെ ഓക്സിജൻ നില ഇടയ്ക്കിടെ പരിശോധിക്കണം. പൾസ് ഓക്സിമീറ്റർ അടക്കം വീട്ടിൽ തന്നെ ഉറപ്പാക്കിയാൽ നല്ലത്. രോഗവ്യാപന സാധ്യതയേറിയ ഹൃദ്രോഗികൾ, പ്രമേഹ, വൃക്ക രോഗികൾ തുടങ്ങിയവരുടെ പരിചരണത്തിനും നിരീക്ഷണത്തിനും എപ്പോഴും ആളുണ്ടാകണം; വീട്ടിൽ തനിച്ചാക്കാരുതെന്നർഥം.

പരിചരണം

വൈറസ് സ്ഥിരീകരിച്ചു കോവിഡ് വാർഡുകളിൽ അഡ്മിറ്റ് ചെയ്തവരെ ബന്ധുക്കൾക്കു കാണാൻ അനുവാദമില്ലെന്നാണ് എയിംസ് തയാറാക്കിയ ചികിത്സ പ്രോട്ടോകോളിൽ പറഞ്ഞിരിക്കുന്നത്. അതേസമയം, രോഗം ബാധിച്ച കുട്ടികൾക്കൊപ്പം നിർബന്ധമെങ്കിൽ രക്ഷിതാക്കൾക്ക് കഴിയാം. ഇതിന്റെ പ്രത്യാഘാതം രക്ഷിതാക്കളെ ബോധ്യപ്പെടുത്തി സമ്മതപത്രം എഴുതിവാങ്ങിയിരിക്കണമെന്നു മാത്രം. വെന്റിലേറ്ററിൽ കഴിയുന്ന രോഗികളിലും ഓക്സിജൻ നില സാധാരണനിലയിൽ അല്ലാത്ത രോഗികളിലും ആവശ്യമെങ്കിൽ അവരുടെ ശാരീരിക സ്ഥിതി കൂടി പരിഗണിച്ച് ഭക്ഷണത്തിനും ശ്വസനത്തിനും മറ്റു വഴികൾ (ഇൻവേസിവ് ഇന്റുബേഷൻ) പ്രയോജനപ്പെടുത്താം.

കോവിഡിനെ ഭയപ്പെടണോ?

സ്വയംനിരീക്ഷണത്തിനായി ഒറ്റപ്പെട്ടു കഴിയുക, വൈറസ് ബാധയെക്കുറിച്ചുള്ള ആശങ്ക, സമൂഹത്തിന് ഇതിനോടുള്ള പ്രതികരണ രീതിയിലെ പ്രശ്നങ്ങൾ, സാമ്പത്തിക പരാധീനത തുടങ്ങി പല കാരണങ്ങൾ കൊണ്ടു കോവിഡ് ബാധിക്കുന്നവരിൽ നല്ലൊരു വിഭാഗം വിഷാദത്തിന് അടിപ്പെടുന്നു. ഇതിനു പരിഹാരമായി സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, പരിശീലനം നേടിയ ആരോഗ്യവിദഗ്ധർ തുടങ്ങിയവരുടെ സേവനം പ്രയോജനപ്പെടുത്തണം. കോവിഡുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ‘ദിശ’ ഹെൽപ്‌ലൈൻ നമ്പർ: 1056

English Summary: Covid19 Treatment: At Home, Hospital and Drugsre