കോവിഡ് പരിശോധനയ്ക്ക് എത്തുന്നവർ വാക്സീൻ സ്ഥിതിയും രേഖപ്പെടുത്തണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) മാർഗനിർദേശം. ഏതെങ്കിലും ഒരു ഡോസ് മാത്രമേ എടുത്തിട്ടുള്ളൂവെങ്കിലും അക്കാര്യം രേഖപ്പെടുത്തണം. മറ്റു നിർദേശങ്ങൾ: ∙ ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവ് ആയാലും കോവിഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് പരിശോധനയ്ക്ക് എത്തുന്നവർ വാക്സീൻ സ്ഥിതിയും രേഖപ്പെടുത്തണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) മാർഗനിർദേശം. ഏതെങ്കിലും ഒരു ഡോസ് മാത്രമേ എടുത്തിട്ടുള്ളൂവെങ്കിലും അക്കാര്യം രേഖപ്പെടുത്തണം.

മറ്റു നിർദേശങ്ങൾ:

ADVERTISEMENT

∙ ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവ് ആയാലും കോവിഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആർടിപിസിആർ കൂടി നടത്തണം.

∙ കൂട്ട നിരീക്ഷണത്തിനും പരിശോധനയ്ക്കും ആന്റിജൻ മതിയാകും. കൂടുതൽ സ്ഥലങ്ങളിൽ ഉറപ്പാക്കണം.

∙ പനി, തലവേദന തുടങ്ങിയ നേരിയ ലക്ഷണങ്ങളേയുള്ളൂവെങ്കിൽ പരിശോധന നടന്നില്ലെങ്കിൽ പോലും കോവിഡ് സംശയിക്കുന്നയാൾ സ്വയം നിരീക്ഷണത്തിൽ പോകണം.

∙ രോഗലക്ഷണമുള്ളവർ യാത്രകൾ ഒഴിവാക്കുക. രോഗലക്ഷണമില്ലാത്തവർ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുക.

ADVERTISEMENT

ആർടിപിസിആർ ഒഴിവാക്കാവുന്ന സാഹചര്യം:

‌∙ റാപ്പിഡ് ആന്റിജൻ, ആദ്യ ആർടിപിസിആർ പരിശോധനകളിൽ പോസിറ്റീവായാൽ. 

∙ കോവിഡ് സ്ഥിരീകരിച്ചു 10 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞവർക്കു തുടർച്ചയായി 3 ദിവസം പനിയോ മറ്റോ ഇല്ലെങ്കിൽ.

∙ കോവിഡ് മുക്തി നേടി ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്യാൻ.

ADVERTISEMENT

∙ പൂർണാരോഗ്യമുള്ളവർ സംസ്ഥാനാന്തര യാത്ര നടത്തുമ്പോൾ.

രാജ്യത്ത് പ്രതിദിനം 15 ലക്ഷം ആർടിപിസിആർ പരിശോധനയാണ് നടത്താൻ കഴിയുക. പല ദിവസങ്ങളിലും ഇതിലേറെ പരിശോധന വരുന്നത് ഫലം വൈകാൻ കാരണമാകുന്നു. അതുകൊണ്ടാണ് പരിശോധന ഒഴിവാക്കാവുന്ന സാഹചര്യങ്ങൾ പുതിയ മാർഗനിർദേശത്തിലുൾപ്പെടുത്തിയത്.

English Summary : COVID-19 test; ICMR's nes guideline