കോവിഡിനെതിരായ പോരാട്ടത്തിന് അനിതാ കുമാരി ഇറങ്ങിയത് ഒറ്റയ്ക്കല്ല, കുടുംബസമേതമാണ്. കോട്ടയം ജനറൽ ആശുപത്രി ഹെഡ് നഴ്സ് എം.കെ. അനിതാകുമാരിയുടെ വീട്ടിൽ കോവിഡ് പോരാളികൾ ഇനിയുമുണ്ട്. ഭർത്താവ് കെ.കെ.രാജു ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ എസ്ഐയാണ്– കോവി‍ഡ് മുൻനിര പോരാളി. മകൾ ഡോ.ഗായത്രി രാജു മെഡിക്കൽ കോളജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡിനെതിരായ പോരാട്ടത്തിന് അനിതാ കുമാരി ഇറങ്ങിയത് ഒറ്റയ്ക്കല്ല, കുടുംബസമേതമാണ്. കോട്ടയം ജനറൽ ആശുപത്രി ഹെഡ് നഴ്സ് എം.കെ. അനിതാകുമാരിയുടെ വീട്ടിൽ കോവിഡ് പോരാളികൾ ഇനിയുമുണ്ട്. ഭർത്താവ് കെ.കെ.രാജു ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ എസ്ഐയാണ്– കോവി‍ഡ് മുൻനിര പോരാളി. മകൾ ഡോ.ഗായത്രി രാജു മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ഡ്യൂട്ടി നോക്കുന്നു. 

ജനറൽ ആശുപത്രിയിൽ ആദ്യ കോവിഡ് ബാധിതൻ എത്തിയതു മുതൽ വാർഡിന്റെ ചുമതല കൂടല്ലൂർ സ്വദേശിനി അനിതാ കുമാരിക്കാണ്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ അവഗണിച്ചാണ്  പ്രവർത്തിച്ചത്. അന്നു ഭർത്താവിന് പാമ്പാടി സ്റ്റേഷനിലായിരുന്നു ജോലി. മകൾ ഹൗസ് സർജൻസിക്ക് പഠിക്കുകയായിരുന്നു. 

ADVERTISEMENT

കോവിഡ് ബാധിതർക്ക് ഭക്ഷണം, മരുന്ന്, പരിചരണം തുടങ്ങി എല്ലാം നോക്കി നടത്തി. ഒരാളിൽ നിന്നു പത്തിലേക്കും പിന്നീട് എൺപതിലേക്കും  എത്തിയപ്പോഴും അനിത കോവിഡ് ഡ്യൂട്ടിയിൽ നിന്നു മാറിയില്ല. ഇതിനിടെ ഭർത്താവിന്റെ അമ്മ കെ.കെ. തങ്കമ്മയ്ക്ക് ഹൃദ്രോഗ ശസ്ത്രക്രിയ വേണ്ടിവന്നു. കോവിഡ്  ഡ്യൂട്ടിക്ക് ശേഷം തിരികെ എത്തി തങ്കമ്മയെ പരിചരിച്ചു. ഇതിനിടെ സ്വന്തം മാതാപിതാക്കളായ കൃഷ്ണൻകുട്ടിക്കും സരോജനിക്കും ഉണ്ടായ ആരോഗ്യപ്രശ്നങ്ങൾക്കും അനിതാ കുമാരി  തുണയായി.  

അടുത്ത വീട്ടിൽ താമസിക്കുന്ന സഹോദരി എസ്ബിഐ ചീഫ്  ജനറൽ മാനേജരായ സരിതയ്ക്കും കുടുംബാഗങ്ങൾക്കും കോവിഡ് ബാധിച്ചു. അവർക്കും സഹായത്തിന് അനിത മുന്നിട്ടിറങ്ങി.  ഭർത്താവിനും പലപ്പോഴും രാപകൽ ജോലി ചെയ്യേണ്ടി വന്നു. മകൾക്കും  ആഴ്ചകളോളം വീട്ടിൽ വരാനായില്ല.

ADVERTISEMENT

എല്ലാ ദിവസവും പിപിഇ കിറ്റ് ധരിച്ചാണ് ജോലി ചെയ്തത്. വാർഡിലെ മൈക്കിലൂടെ  കോവിഡ് ബാധിതർക്കു  നിർദേശങ്ങൾ നൽകും. കോവിഡിനെ ഭയപ്പെടാനില്ലെന്ന് നിരന്തരം ഓർമിപ്പിക്കും.  

ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും പിന്തുണ ഉണ്ടായിരുന്നതായും അനിത  പറഞ്ഞു.  തനിക്കും കുടുംബാംഗങ്ങൾ‍ക്കും കോവിഡ് ബാധിക്കാതിരുന്നത് മുൻകരുതൽ സ്വീകരിച്ചതിനാലാണെന്ന് ഇവർ പറയുന്നു. അനിതാകുമാരിക്ക് ഒരു മകൻ കൂടിയുണ്ട്– ഗൗതം. 

ADVERTISEMENT

English Summary : Kottayam district hospital nurse Anithakumari