ഇന്നും പലതരം വിലക്കുകൾ നേരിടുന്ന ഒരു വിഷയമാണ് ആർത്തവം. ആർത്തവത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന തെറ്റിദ്ധാരണകളും മിഥ്യാധാരണകളും ചെറുതല്ല. ഹൃദയമിടിപ്പും ശ്വാസോച്ഛാസവും പോലെ ഒരു ജൈവിക പ്രക്രിയയാണ് ആർത്തവവും. എന്നിരുന്നാൽ പോലും അതേ ചൊല്ലി ഇത്രയും തെറ്റിദ്ധാരണകൾ നിലനിൽക്കുന്നതിന് കാരണം എന്താണ്? വേണ്ട

ഇന്നും പലതരം വിലക്കുകൾ നേരിടുന്ന ഒരു വിഷയമാണ് ആർത്തവം. ആർത്തവത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന തെറ്റിദ്ധാരണകളും മിഥ്യാധാരണകളും ചെറുതല്ല. ഹൃദയമിടിപ്പും ശ്വാസോച്ഛാസവും പോലെ ഒരു ജൈവിക പ്രക്രിയയാണ് ആർത്തവവും. എന്നിരുന്നാൽ പോലും അതേ ചൊല്ലി ഇത്രയും തെറ്റിദ്ധാരണകൾ നിലനിൽക്കുന്നതിന് കാരണം എന്താണ്? വേണ്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നും പലതരം വിലക്കുകൾ നേരിടുന്ന ഒരു വിഷയമാണ് ആർത്തവം. ആർത്തവത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന തെറ്റിദ്ധാരണകളും മിഥ്യാധാരണകളും ചെറുതല്ല. ഹൃദയമിടിപ്പും ശ്വാസോച്ഛാസവും പോലെ ഒരു ജൈവിക പ്രക്രിയയാണ് ആർത്തവവും. എന്നിരുന്നാൽ പോലും അതേ ചൊല്ലി ഇത്രയും തെറ്റിദ്ധാരണകൾ നിലനിൽക്കുന്നതിന് കാരണം എന്താണ്? വേണ്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നും പലതരം വിലക്കുകൾ നേരിടുന്ന ഒരു വിഷയമാണ് ആർത്തവം. ആർത്തവത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന തെറ്റിദ്ധാരണകളും മിഥ്യാധാരണകളും ചെറുതല്ല. ഹൃദയമിടിപ്പും ശ്വാസോച്ഛാസവും പോലെ ഒരു ജൈവിക പ്രക്രിയയാണ് ആർത്തവവും.  എന്നിരുന്നാൽ പോലും അതേ ചൊല്ലി ഇത്രയും തെറ്റിദ്ധാരണകൾ നിലനിൽക്കുന്നതിന് കാരണം എന്താണ്? വേണ്ട രീതിയിലുള്ള അറിവും ബോധവൽക്കരണവും സമൂഹത്തിലേക്ക് എത്താത്തതുതന്നെ.

2014 മുതൽ എല്ലാ വർഷവും മെയ് 28 ആർത്തവ ശുചിത്വ ദിനമായി ആഘോഷിക്കുന്നു. ആർത്തവത്തെ ചുറ്റിപറ്റി നിൽക്കുന്ന അയിത്തത്തെ നീക്കാനും സ്ത്രീകൾക്കും മുതിർന്ന പെൺകുട്ടികൾക്കും ശരിയായ ആർത്തവചക്രത്തിന്റേയും ശുചിത്വ നിർവഹണത്തിന്റേയും പ്രാധാന്യം മനസ്സിലാക്കിക്കുവാനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. എന്നാൽ ശരിയായ ആർത്തവ വിദ്യാഭ്യാസം ഇല്ലാത്തിടത്തോളം കാലം ഇതൊക്കെ പ്രാവർത്തികമാക്കൽ ബുദ്ധിമുട്ടാണ്. അതിനാൽതന്നെ ആർത്തവ വിദ്യാഭ്യാസം അനിവാര്യമായി മാറി കഴിഞ്ഞു. 

ADVERTISEMENT

ശാരീരികമായും മാനസികമായും ധാരാളം മാറ്റങ്ങൾ വരുന്ന സമയമാണ് കൗമാരപ്രായം. കൗമാരപ്രായം കൈവരിക്കുമ്പോഴാണ് ആർത്തവം ആരംഭിക്കുന്നതും. ഒരു പെൺകുട്ടിയും പെട്ടെന്നൊരു ദിവസം അടിവസ്ത്രത്തിൽ രക്തക്കറ കണ്ടു എന്ന് കരുതി ഭയക്കാൻ പാടില്ല. മറിച്ച് അതിനെ നേരിടാൻ അവർ തയാറായിരിക്കണം. ഇതിന് ആവശ്യമായ അറിവ് വീട്ടിൽ നിന്നോ വിദ്യാലയങ്ങളിൽ നിന്നോതന്നെ അവർക്ക് ലഭിക്കണം. ഏതൊരു കാര്യമായാലും നമുക്ക് ശരിയായ വിവരങ്ങൾ ലഭിക്കാൻ ഉറവിടം ഇല്ലാതാകുമ്പോഴാണ് അത് തെറ്റിദ്ധാരണകൾക്ക് വഴിയൊരുക്കുന്നത്. ആ തെറ്റിദ്ധാരണകൾ വിശ്വസിച്ചു നാം മുന്നോട്ട് നീങ്ങും. ആർത്തവത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ശരിയായ വിവരങ്ങൾ ലഭിക്കാതെ വരുമ്പോഴാണ് തെറ്റിദ്ധാരണകൾ കൂടുന്നത്. 

ശരിയായ ആർത്തവ ശുചിത്വം പാലിച്ചില്ലെങ്കിൽ അത് പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം ധാരാളം ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴിതെളിക്കും. ഉദാഹരണത്തിന് അവർ ഉപയോഗിക്കുന്ന ആർത്തവ ഉൽപ്പന്നങ്ങളുടെ ശുചിത്വം, വ്യക്തിശുചിത്വം എന്നിവയൊക്കെ ശ്രദ്ധ ചെലുത്തേണ്ട കാര്യങ്ങളാണ്. അതിനാൽ തന്നെ ഇന്ന് നാം അവരോട് ആർത്തവത്തെ പറ്റി തുറന്നു സംസാരിക്കാൻ മടി കാണിക്കുമ്പോൾ അത് നാളെ അവരുടെ ആരോഗ്യത്തെയാണ് ബാധിക്കുന്നതെന്ന ഓർമ വേണം.

ആർത്തവവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ മൂലവും മറ്റ് പ്രശ്നങ്ങൾ കാരണവും പല പെൺകുട്ടികൾക്കും അവരുടെ വിദ്യാഭ്യാസം നഷ്ടമാകുന്നുണ്ട്. ഇതിൽ അടിസ്ഥാന സൗകര്യങ്ങളായ ആർത്തവ ഉൽപ്പന്നങ്ങൾ, ശുചിമുറി എന്നിവയുടെ ലഭ്യതക്കുറവും അതോടൊപ്പം സമൂഹത്തിൽ നിന്നും മറ്റും നേരിടുന്ന വിലക്കുകളും ഉണ്ട്. അതിനാൽതന്നെ ആർത്തവവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസം കൊടുക്കുന്നതിനോടൊപ്പം അവർക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളും പൊതു ബോധവൽക്കരണവും ഉറപ്പാക്കണം.

സ്കൂളുകളിലൂടെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെയും, ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സംഘടനകൾ വഴിയുമൊക്കെ ഇന്ന് ആർത്തവ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ക്ലാസ്സുകൾ നൽകാൻ സാധിക്കും. കേരളത്തിൽ ഇന്ന് അത്തരത്തിലുള്ള ഓൺലൈൻ കോഴ്സുകൾ ലഭ്യമാണ്. അവയൊക്കെ കുട്ടികൾക്ക് അറിവ് പകർന്നു നൽകുന്നതിനോടൊപ്പം അവരിലൂടെ മറ്റുള്ളവരിലേക്കും വസ്തുതകൾ എത്തിക്കാൻ സഹായകമാണ്. ഇത്തരത്തിൽ യഥാസമയം ശരിയായ അറിവുകൾ നൽകുന്നതിനോടൊപ്പം സമൂഹത്തിൽ ഇതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിലക്കുകൾ മാറ്റാനും ഇത്തരത്തിൽ നിരന്തരമായ വിദ്യാഭ്യാസ പരിപാടികളുടെയും ബോധവൽക്കരണ പരിപാടികളുടെയും ആവശ്യകത ഉണ്ട്.

ADVERTISEMENT

ആർത്തവത്തെ ചൊല്ലി നിലനിൽക്കുന്ന തെറ്റായ സാമൂഹിക മാനദണ്ഡങ്ങൾ മാറ്റുകയും സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ട വിദ്യാഭ്യാസ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ  ആവശ്യമായ കൂട്ടായ പ്രവർത്തനങ്ങൾക്ക്  രുപംനൽകുകയും വേണം. ഒപ്പം ശരിയായ ആർത്തവ വിദ്യാഭ്യാസവും ആർത്തവ ശുചിത്വവും ഇല്ലാത്തതും കാരണം നമ്മുടെ പെൺകുട്ടികളെയും അമ്മമാരെയും മാരകമായ രോഗങ്ങളിലേക്ക് തള്ളി വിടാതിരിക്കാൻ ശ്രദ്ധിക്കാം.

ഇനി ഓരോ തലത്തിലും എന്തൊക്കെ ചെയ്യാനാകുമെന്ന് നോക്കാം.

സ്കൂളുകളിലും തൊഴിലിടങ്ങളിലും

ആർത്തവ ദിവസങ്ങളിൽ ധാരാളം പെൺകുട്ടികൾക്കും സ്ത്രീകൾക്കും അവരുടെ  സ്കൂളും ജോലിയും നഷ്ടപെടുന്നുണ്ട്. ആയതിനാൽ തന്നെ സ്കൂളുകളിലും സ്ഥാപനങ്ങളിലും സ്ത്രീ സൗഹൃദ ടോയ്‌ലെറ്റുകളും വിശ്രമ മുറികളും ഉറപ്പാക്കേണ്ടതുണ്ട്. ഇതിന് പുറമേ, മുന്നേ സൂചിപ്പിച്ചതു പോലെതന്നെ സ്കൂൾ തലം മുതൽക്കേ തന്നെ ആർത്തവ വിദ്യാഭ്യാസം നിർബന്ധമാക്കുകയും വേണം. 

ADVERTISEMENT

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ചെയ്യാനാവുന്നത്

ബഹുജന വിദ്യാഭ്യാസ കാംപയിനുകൾ,  അടിസ്ഥാന സൗകര്യ വികസനം, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കൽ, ആർത്തവത്തിന്റെ ശാസ്ത്രം പഠിപ്പിക്കൽ മുതലായവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കാൻ ആകും.

വനിതാ ഘടക പദ്ധതിക്കായി നീക്കിവയ്ക്കുന്ന 10% ത്തിലെങ്കിലും ഇത് ഉൾപ്പെടുത്താൻ ശ്രമിക്കാനാകും. ഓരോ ഗ്രാമ പഞ്ചായത്തും നഗരസഭയും ആർത്തവ പരിപാലന സൗകര്യത്തിനായി ഒരു സമഗ്ര പദ്ധതി ഉണ്ടാക്കുന്നത് ഉപകാരപ്രദമാണ്. 

ആർത്തവത്തെ പ്രോത്സാഹിപ്പിച്ച് സ്ഥാപനങ്ങൾ

കഴിഞ്ഞ വർഷം ഓൺലൈൻ ഫുഡ്‌ ഡെലിവറി ആപ്പായ Zomato തങ്ങളുടെ  ജീവനക്കാരിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും വർഷത്തിൽ പത്ത് ദിവസം പീരിയഡ് ലീവ് നൽകാൻ തീരുമാനിച്ചിരുന്നു. ഇതിനു മുന്നേയും പല സ്ഥാപനങ്ങളും ഇതുപോലെയുള്ള തീരുമാനങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ടായിരുന്നു. ഇത്  തുടർന്നും നല്ല രീതിയിൽ അവരുടെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ആർത്തവം അശുദ്ധി അല്ലെന്നും അത് അംഗീകരിക്കപ്പെടേണ്ട യാഥാർഥ്യമാണെന്നും കാണിക്കുകയാണ് ഇത്തരത്തിലുള്ള തീരുമാനങ്ങൾ. എന്നിരുന്നാൽ തന്നെയും സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, യാത്രകൾ എന്ന് തുടങ്ങി എല്ലാ മേഖലയിലും ആർത്തവ അവകാശങ്ങൾ നേടിയെടുക്കാനായി ഇനിയും ധാരാളം  സഞ്ചരിക്കേണ്ടിയിരിക്കുന്നു. അതിനുള്ള ചവിട്ടുപടിയാവട്ടെ ആർത്തവ വിദ്യാഭ്യാസം. ആർത്തവ വിദ്യാഭ്യാസം  മറ്റ് പാഠ്യപദ്ധതികളെ പോലെതന്നെ കുട്ടികളെ പഠിപ്പിക്കുകയും അവരിലൂടെ സമൂഹത്തിലേക്ക് വസ്തുതകൾ എത്തിക്കാനുമാവട്ടെ.

(ലേഖിക രേഷ്മാ ചന്ദ്രൻ, പ്രോഗ്രാം മാനേജർ വെഞ്ച്വർ വില്ലജ് ഇന്ത്യ  ; രേഖപ്പെടുത്തിയ ആശയങ്ങൾ വ്യക്തിപരം )

English Summary : Menstrual hygiene day