കോഴിയും താറാവും ഉൾപ്പെടെയുള്ള പക്ഷികളെ കൂട്ടമായി കൊന്നൊടുക്കുന്ന പക്ഷിപ്പനി (avian influenza)വൈറസ് ആദ്യമായി മനുഷ്യരിൽ റിപ്പോർട്ട് ചെയ്തു. ചൈനയുടെ കിഴക്കൻ പ്രവിശ്യയായ ജിയാങ്സുവിലെ ഷെൻജിയാങ് നഗരത്തിൽ താമസിക്കുന്ന 41കാരനിലാണ് H10N3 എന്നയിനം പക്ഷിപ്പനി വൈറസ് കണ്ടെത്തിയത്. വളർത്തു പക്ഷികളിൽ നിന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിയും താറാവും ഉൾപ്പെടെയുള്ള പക്ഷികളെ കൂട്ടമായി കൊന്നൊടുക്കുന്ന പക്ഷിപ്പനി (avian influenza)വൈറസ് ആദ്യമായി മനുഷ്യരിൽ റിപ്പോർട്ട് ചെയ്തു. ചൈനയുടെ കിഴക്കൻ പ്രവിശ്യയായ ജിയാങ്സുവിലെ ഷെൻജിയാങ് നഗരത്തിൽ താമസിക്കുന്ന 41കാരനിലാണ് H10N3 എന്നയിനം പക്ഷിപ്പനി വൈറസ് കണ്ടെത്തിയത്. വളർത്തു പക്ഷികളിൽ നിന്നാണ് ഇയാളിലേക്ക് വൈറസ് പടർന്നത്.

എന്നാൽ കോവിഡ് പോലെ വൻതോതിൽ ഈ വൈറസ് പടരാനുള്ള സാധ്യത വളരെ കുറവാണെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു. ചൈനയിലെ സെന്റർ ഓഫ് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പക്ഷിപ്പനി ബാധിച്ച രോഗിയുടെ രക്തം ജനിതക സീക്വൻസിങ് നടത്തിയിരുന്നു. തുടർന്നാണ് ഇത് H10N3 വൈറസ് ഇനമാണെന്ന് സ്ഥിരീകരിച്ചത്. രോഗിയുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരെ നിരീക്ഷണത്തിൽ സൂക്ഷിച്ചിരിക്കുകയാണ് ചൈനയിലെ പ്രാദേശിക അധികൃതർ.

ADVERTISEMENT

ജീവിച്ചിരിക്കുന്ന പക്ഷികളായും, അസുഖം വന്നതോ ചത്തതോ ആയ വളർത്തുപക്ഷികളായുമുള്ള നേരിട്ടുള്ള സമ്പർക്കം  ഒഴിവാക്കണമെന്ന് പ്രദേശത്തെ ജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു. ജനങ്ങൾ ഭക്ഷണ ശുചിത്വത്തിൽ ശ്രദ്ധ പുലർത്തണമെന്നും മാസ്ക് അണിയണമെന്നും പനി, ശ്വാസകോശ ലക്ഷണങ്ങൾ തുടങ്ങിയവ കരുതിയിരിക്കണമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.

ഫെബ്രുവരിയിൽ H5N8 ഇനം വൈറസ് മൂലമുള്ള പക്ഷിപ്പനി ചൈനയുടെ തീരദേശ നഗരമായ ലിയാങ് യുൻഗാങിൽ റിപ്പോർട്ട് ചെയ്തിരുന്നു. H5N8 മനുഷ്യർക്ക് വലിയ അപകടം ഉണ്ടാക്കില്ലെങ്കിലും പക്ഷികളിൽ  വിനാശകരമായ രീതിയിൽ പടരാം. ഏപ്രിലിൽ  H5N6 എന്നയിനം പക്ഷിപ്പനി വൈറസ് ചൈനയിലെ ഷെങ് യാങ്ങിലുള്ള കാട്ടു പക്ഷികളിലും കണ്ടെത്തി. H5N1 പക്ഷിപ്പനി കേരളത്തിലെ വിവിധ ജില്ലകളിൽ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിരുന്നു.

ADVERTISEMENT

English Summary : China reports first human case of bird flu strain