കുട്ടികളിലെ കോവിഡിനു രോഗലക്ഷണങ്ങളില്ലെങ്കിലോ നേരിയ വൈറസ് ബാധയാണെങ്കിലോ പ്രത്യേക ലാബ് പരിശോധനകൾ വേണ്ടെന്ന് ആരോഗ്യമന്ത്രാലയം. ഈ സാഹചര്യങ്ങളിൽ കുട്ടികൾക്ക് സ്റ്റിറോയ്ഡ് മരുന്നുകൾ നൽകുന്നത് ദോഷകരമായി ബാധിക്കുമെന്നും മാർഗരേഖയിൽ പറയുന്നു. നേരിയ കോവിഡുള്ള 12–18 പ്രായക്കാരിൽ 6 മിനിറ്റ് വോക് ടെസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികളിലെ കോവിഡിനു രോഗലക്ഷണങ്ങളില്ലെങ്കിലോ നേരിയ വൈറസ് ബാധയാണെങ്കിലോ പ്രത്യേക ലാബ് പരിശോധനകൾ വേണ്ടെന്ന് ആരോഗ്യമന്ത്രാലയം. ഈ സാഹചര്യങ്ങളിൽ കുട്ടികൾക്ക് സ്റ്റിറോയ്ഡ് മരുന്നുകൾ നൽകുന്നത് ദോഷകരമായി ബാധിക്കുമെന്നും മാർഗരേഖയിൽ പറയുന്നു. നേരിയ കോവിഡുള്ള 12–18 പ്രായക്കാരിൽ 6 മിനിറ്റ് വോക് ടെസ്റ്റ് നടത്താം. 

∙ രോഗലക്ഷണമില്ലാത്തവർക്കു വീട്ടിൽ തുടരാം. പ്രത്യേക മരുന്നോ ചികിത്സയോ വേണ്ട. മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും വേണം. മറ്റു മരുന്നുണ്ടെങ്കിൽ തുടരാം. 

ADVERTISEMENT

∙നേരിയ ലക്ഷണമുള്ളവരിൽ ഓക്സിജൻ സാച്ചുറേഷൻ 94% മുകളിലാണെന്ന് ഉറപ്പാക്കണം. പ്രത്യേക മരുന്നു വേണ്ട. ശ്വസനവേഗം, കൈപ്പത്തിയിലെയും മൂത്രത്തിലെയും നിറവ്യത്യാസം, കടുത്ത പനി എന്നിവ ശ്രദ്ധിക്കണം.

∙ ഇടത്തരം വൈറസ് ബാധയാണെങ്കിൽ ന്യുമോണിയ സാധ്യത പരിശോധിക്കണം. വേഗത്തിലുള്ള ശ്വസനം, 90–93% ഓക്സിജൻ സാച്ചുറേഷൻ എന്നീ ലക്ഷണങ്ങളിൽ ആശുപത്രിയിലേക്കു മാറ്റി ഓക്സിജൻ നൽകണം. സ്റ്റിറോയ്ഡുകൾ ഒഴിവാക്കണം. സെറം ഫെറിറ്റിൻ, ഡി ഡയമർ തുടങ്ങിയ ലാബ് പരിശോധനകൾ നിർബന്ധം.

ADVERTISEMENT

∙ ഗുരുതര വൈറസ് ബാധയ്ക്ക് 90% താഴെ ഓക്സിജൻ സാച്ചുറേഷൻ, കടുത്ത ന്യുമോണിയ, ഗുരുതര ശ്വാസംമുട്ടൽ തുടങ്ങിയവയുണ്ടാകും. ഐസിയുവിൽ പ്രവേശിപ്പിച്ച് ഓക്സിജൻ തെറപ്പി, സ്റ്റിറോയ്ഡ് ചികിത്സ എന്നിവ തുടങ്ങണം. സെറം ഫെറിറ്റിൻ, ഡി ഡയമർ തുടങ്ങിയ ലാബ് പരിശോധനകൾ നിർബന്ധം.

∙ 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് കയ്യിൽ പൾസ് ഓക്സിമീറ്റർ ഘടിപ്പിച്ച് 6 മിനിറ്റ് തുടർച്ചയായി നടത്തിച്ച് ഓക്സിജൻ സാച്ചുറേഷൻ പരിശോധിക്കുന്നതാണു വോക് ടെസ്റ്റ്.

ADVERTISEMENT

English Summary : Guidelines for COVID treatment in children