ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കോവിഡിന്റെ B. 1.617.2 ഡെൽറ്റ വകഭേദം യുകെയിൽ വ്യാപകമായി പടരുന്നതായി അമേരിക്കൻ പകർച്ചവ്യാധി വിദഗ്ധൻ ഡോ. ആന്റണി ഫൗസി. യുകെയിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന 60 ശതമാനം കേസുകളും ഡെൽറ്റ വകഭേദം മൂലമാണ്. യുകെയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട B.1.1.7 വകഭേദത്തേക്കാൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കോവിഡിന്റെ B. 1.617.2 ഡെൽറ്റ വകഭേദം യുകെയിൽ വ്യാപകമായി പടരുന്നതായി അമേരിക്കൻ പകർച്ചവ്യാധി വിദഗ്ധൻ ഡോ. ആന്റണി ഫൗസി. യുകെയിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന 60 ശതമാനം കേസുകളും ഡെൽറ്റ വകഭേദം മൂലമാണ്. യുകെയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട B.1.1.7 വകഭേദത്തേക്കാൾ പ്രബലമായ  വകഭേദമായി ഡെൽറ്റ മാറിയെന്നും അമേരിക്കൻ പ്രസിഡന്റിന്റെ ചീഫ് മെഡിക്കൽ അഡ്വൈസറും യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്‌ഷ്യസ് ഡിസീസസ് ഡയറക്ടറും കൂടിയായ ഫൗസി പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കണക്കുകളനുസരിച്ച്  ലോകത്ത് അറുപതിലധികം രാജ്യങ്ങളിൽ ഡെൽറ്റ വകഭേദം പടർന്നു കഴിഞ്ഞു. അമേരിക്കയിൽ ജനിതക സീക്വൻസിങ് നടത്തിയ അണുബാധകളിൽ 6 % ഡെൽറ്റ വകഭേദമാണ്. ഈ വകഭേദത്തിന്റെ വ്യാപനം തടയാൻ എല്ലാവരും വാക്സിനേഷൻ സ്വീകരിക്കണമെന്നും ഫൗസി പറഞ്ഞു. കഴിഞ്ഞ മാസം ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റിയും ഡെൽറ്റ വകഭേദം യുകെയിലെ പ്രബല വകഭേദമായേക്കാമെന്ന്  മുന്നറിയിപ്പ് നൽകിയിരുന്നു.

ADVERTISEMENT

ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിന് പിന്നിലും ഡെൽറ്റ വകഭേദം ആയിരുന്നു എന്ന് കരുതപ്പെടുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് B. 1.617  വകഭേദം ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നീട് ഇതിന് B. 1.617.1, B. 1.617.2, B. 1.617.3 എന്നിങ്ങനെ മൂന്നു പിരിവുകൾ ഉണ്ടെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി.

B. 1.617.2 വകഭേദത്തെ അപേക്ഷിച്ച് B. 1.617.1, B. 1.617.3 വകഭേദങ്ങൾക്ക് വ്യാപന നിരക്ക് കുറവാണ്. ഉത്കണ്ഠ ഉളവാക്കുന്ന വകഭേദം(Varient of Concern)എന്ന വിഭാഗത്തിലാണ് ലോകാരോഗ്യസംഘടന ഡെൽറ്റ വകഭേദത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. B. 1.1.7 വകഭേദത്തെക്കാൾ 50 ശതമാനം കൂടുതൽ വ്യാപന ശേഷിയുള്ളതാണ് ഡെൽറ്റ വകഭേദം. കോവിഡിന്റെ സമ്പൂർണ വാക്സിനേഷന് ഡെൽറ്റ വകഭേദത്തിനെതിരെ 81% സംരക്ഷണം നൽകാനാവുമെന്ന് യുകെയിൽ നടന്ന പഠനങ്ങൾ ചൂണ്ടിക്കാട്ടി.എന്നാൽ ഒരു ഡോസ് വാക്സീൻ എടുത്തവർക്ക് 33% സംരക്ഷണമേ ലഭിക്കൂ. അതേസമയം ഇന്ത്യയുടെ തദ്ദേശീയ വാക്സീനായ കോവാക്സീൻ ഡെൽറ്റ വകഭേദത്തിനെതിരെ അത്ര  ഫലപ്രദമല്ലെന്ന് യുകെ ഗവേഷകർ പറയുന്നു.

ADVERTISEMENT

English Summary : Delta Variant Originally Discovered In India Spreading Rapidly In UK