ജൂൺ 21 രാജ്യാന്തര യോഗാ ദിനം. ‘യോഗ സൗഖ്യത്തിനായി’ എന്നതാണ് ഈ വർഷത്തെ തീം. കോവിഡ് മൂലം ലോകമാകെ പ്രയാസപ്പെടുമ്പോൾ ഇത് ഏറെ പ്രസക്തമാണ്. ശാരീരികവും മാനസികവുമായ സൗഖ്യമേകുന്നു എന്നതാണ് യോഗയുടെ പ്രാധാന്യവും. കോവിഡ് മാനസികാരോഗ്യത്തെ ബാധിക്കുന്നു എന്നതിൽ തർക്കമില്ല. മാനസിക സമ്മർദം, വിഷാദം, ഉത്ക്കണ്ഠ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൂൺ 21 രാജ്യാന്തര യോഗാ ദിനം. ‘യോഗ സൗഖ്യത്തിനായി’ എന്നതാണ് ഈ വർഷത്തെ തീം. കോവിഡ്  മൂലം ലോകമാകെ പ്രയാസപ്പെടുമ്പോൾ ഇത് ഏറെ പ്രസക്തമാണ്. ശാരീരികവും മാനസികവുമായ സൗഖ്യമേകുന്നു എന്നതാണ് യോഗയുടെ പ്രാധാന്യവും. കോവിഡ് മാനസികാരോഗ്യത്തെ ബാധിക്കുന്നു എന്നതിൽ തർക്കമില്ല. മാനസിക സമ്മർദം, വിഷാദം, ഉത്ക്കണ്ഠ ഇവയ്‌ക്കെല്ലാം കോവിഡ് കാരണമാകുന്നുണ്ട്. ഈ വിഷമതകളെ നേരിടാൻ യോഗ സഹായിക്കും എന്ന് യുണൈറ്റഡ് നേഷൻസ് പ്രസ്‌താവിക്കുന്നു. 

ആരോഗ്യത്തിനും നവചൈതന്യത്തിനും വേണ്ടിയും സാമൂഹ്യമായ ഒറ്റപ്പെടലിനെയും വിഷാദത്തെയും പ്രതിരോധിക്കാനും ഈ മഹാമാരിക്കാലത്ത്  ലോകം മുഴുവനുള്ള ആളുകൾ യോഗ ശീലമാക്കുന്നത് കാണാനായെന്ന് യുഎൻ പ്രസ്‌താവനയിൽ പറയുന്നു. 

ADVERTISEMENT

ക്വാറന്റീനിലും ഐസൊലേഷനിലുമുള്ള കോവിഡ് രോഗികളുടെ മാനസികവും സാമൂഹികവുമായ സംരക്ഷണത്തിനും പുനരധിവാസത്തിനും യോഗ ഒരു പ്രധാന പങ്കു വഹിക്കുന്നു. കൂടുതൽ ഫ്ളക്സിബിൾ ആകാനും ഫിറ്റ്നസ് കൈവരിക്കാനും അവബോധം ഉണ്ടാക്കാനും വിശ്രാന്തിയേകാനും യോഗ സഹായിക്കും. 

നിങ്ങൾക്ക് ഉത്ക്കണ്ഠ ഉണ്ടോ ?

പരീക്ഷയുടെ റിസൾട്ട് വരുന്ന ദിവസം വയറ്റിൽ നിന്നൊരു കാളൽ ഉണ്ടാവാറില്ല? ജോലി സ്ഥലത്തെ വിഷമങ്ങൾ ഓർത്ത് ചില ദിവസങ്ങളിൽ വിഷമിക്കാറില്ലേ? എന്നാൽ ചില ആളുകളിൽ വിഷമം ഒരു ദിവസത്തേക്ക് ആയിരിക്കില്ല. ഈ സങ്കടം ആഴ്ചകളോ മാസങ്ങളോ എന്തിനേറെ വർഷങ്ങളോളം നിലനിൽക്കും. സമയം കഴിയുന്തോറും ഇത് വഷളാകും. ദൈനംദിന പ്രവൃത്തികളെ വരെ അതു ബാധിക്കുന്ന സ്ഥിതി വരും. ഈ അവസ്ഥയാണ് ഉത്ക്കണ്ഠ (Anxiety).

കൃത്യസമയത്തെ ഇടപെടൽ  ഉത്ക്കണ്ഠ അകറ്റാൻ സഹായിക്കും. അതുകൊണ്ടു തന്നെ ഉത്ക്കണ്ഠയുടെ ലക്ഷണങ്ങളെ അറിഞ്ഞിരിക്കണം. എന്തൊക്കെയാണ്  ഉത്ക്കണ്ഠയുടെ ലക്ഷണങ്ങൾ എന്നു നോക്കാം.

ADVERTISEMENT

∙ പരിഭ്രമവും സമ്മർദവും 

∙ വളരെ വേഗത്തിലുള്ള ശ്വസനം (വർധിച്ച ശ്വാസഗതി)

∙ ഉറക്കമില്ലായ്‌മ 

∙ വർധിച്ച ഹൃദയമിടിപ്പ് 

ADVERTISEMENT

∙വിറയൽ, പേശീവലിച്ചിൽ 

∙ ഉദരപ്രശ്‌നങ്ങളായ വായുകോപം, മലബന്ധം, ഡയേറിയ 

∙ ശ്രദ്ധ കേന്ദ്രീകരിക്കാനോ, ചിന്തിക്കാനോ ഉള്ള പ്രയാസം 

∙ ഒബ്‌സസ്സീവ് കംപൽസീവ് ഡിസോർഡർ (OCD)

∙ വീണ്ടും വീണ്ടും ഒരേ കാര്യം ആവർത്തിക്കുക

∙ ജീവിതത്തിലെ ഏതെങ്കിലും നിമിഷം അല്ലെങ്കിൽ ജീവിതാനുഭവുമായി ബന്ധപ്പെട്ട ഉത്കണഠ

∙ മന്ദത അഥവാ ആലസ്യം

∙ അപകടഭീതി

ഈ പറയുന്ന ലക്ഷണങ്ങൾ ഏതെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വൈദ്യ സഹായം തേടണം. ഒപ്പം ജീവിതശൈലിയിലും മാറ്റം വരുത്താൻ ശ്രദ്ധിക്കണം.

English Summary : UN Says Yoga Can Help Those Dealing With Covid-19 Induced Anxiety