ആലപ്പുഴ ∙ മികച്ച ഡോക്ടർക്കുള്ള ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ- ഐഎംഎ പുരസ്കാരം കൊച്ചിൻ റീജനൽ കാൻസർ റിസർച്ച് സെന്റർ സൂപ്രണ്ട് ഡോ.പി.ജി. ബാലഗോപാലിന്. അൻപതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ്. ഡോ.ബി. പദ്മകുമാർ ചെയർമാനും ഡോ.പി.എസ്. ഷാജഹാൻ, പ്രഫ.ർ നെടുമുടി രവികുമാർ എന്നിവർ അംഗങ്ങളുമായ സമിതിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ മികച്ച ഡോക്ടർക്കുള്ള ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ- ഐഎംഎ പുരസ്കാരം കൊച്ചിൻ റീജനൽ കാൻസർ റിസർച്ച് സെന്റർ സൂപ്രണ്ട് ഡോ.പി.ജി. ബാലഗോപാലിന്.

അൻപതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ്. ഡോ.ബി. പദ്മകുമാർ ചെയർമാനും ഡോ.പി.എസ്. ഷാജഹാൻ, പ്രഫ.ർ നെടുമുടി രവികുമാർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. ഡോക്ടേഴ്സ് ദിനമായ ജുലൈ ഒന്നിന് മൂന്നു മണിക്ക് ആലപ്പുഴ ഐഎംഎ ഹാളിൽ നടക്കുന്ന ചടങ്ങിൽ കൃഷി മന്ത്രി പി. പ്രസാദ് അവാർഡ് സമ്മാനിക്കും. പി.പി. ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷത വഹിക്കും. എം. ആരിഫ് എംപി, എച്ച്. സലാം എംഎൽഎ, ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി.സക്കറിയ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

ADVERTISEMENT

പ്രമുഖ കാൻസർ രോഗ വിദഗ്ധനായ ബാലഗോപാൽ തിരുവനന്തപുരം ആർസിസിയിൽ ഓങ്കോളജി സർജൻ ആയിരുന്നു. കൊച്ചിയിൽ ആധുനിക സംവിധാനങ്ങളുള്ള കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചു. തിരുവനന്തപുരം കേശവദാസപുരം സ്വദേശിയാണ്. ഭാര്യ: ജെ. ഇന്ദു (ആലപ്പുഴ തിരുവാമ്പാടി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക).

Content Summary :  IMA Best Doctor award for Dr P.G. Balagopal