കോവിഡ് രോഗികളെ ചികിത്സിച്ച് സ്വയം രോഗം ബാധിച്ച് മരണത്തിന്റ കീഴടങ്ങിയ ഡോക്ടർമാരെപ്പറ്റിയാണ് ഈ ദിനത്തിൽ ഓർമ വരിക. ഇന്ത്യയിൽ ഇതുവരെ ഏതാണ്ട് 1300 ഡോക്ടർമാർ കോവിഡ് ബാധിച്ചു മരണപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പഠനങ്ങൾ സ്ഥിരീകരിക്കുന്നു. പെട്ടെന്നുണ്ടായ രണ്ടാം തരംഗത്തിൽ തന്നെ 594

കോവിഡ് രോഗികളെ ചികിത്സിച്ച് സ്വയം രോഗം ബാധിച്ച് മരണത്തിന്റ കീഴടങ്ങിയ ഡോക്ടർമാരെപ്പറ്റിയാണ് ഈ ദിനത്തിൽ ഓർമ വരിക. ഇന്ത്യയിൽ ഇതുവരെ ഏതാണ്ട് 1300 ഡോക്ടർമാർ കോവിഡ് ബാധിച്ചു മരണപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പഠനങ്ങൾ സ്ഥിരീകരിക്കുന്നു. പെട്ടെന്നുണ്ടായ രണ്ടാം തരംഗത്തിൽ തന്നെ 594

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് രോഗികളെ ചികിത്സിച്ച് സ്വയം രോഗം ബാധിച്ച് മരണത്തിന്റ കീഴടങ്ങിയ ഡോക്ടർമാരെപ്പറ്റിയാണ് ഈ ദിനത്തിൽ ഓർമ വരിക. ഇന്ത്യയിൽ ഇതുവരെ ഏതാണ്ട് 1300 ഡോക്ടർമാർ കോവിഡ് ബാധിച്ചു മരണപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പഠനങ്ങൾ സ്ഥിരീകരിക്കുന്നു. പെട്ടെന്നുണ്ടായ രണ്ടാം തരംഗത്തിൽ തന്നെ 594

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച് മരണത്തിനു കീഴടങ്ങിയ ഡോക്ടർമാരെപ്പറ്റിയാണ് ഈ ദിനത്തിൽ ഓർമ വരിക. ഇന്ത്യയിൽ ഇതുവരെ ഏതാണ്ട് 1300 ഡോക്ടർമാർ കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പഠനങ്ങൾ സ്ഥിരീകരിക്കുന്നു. പെട്ടെന്നുണ്ടായ രണ്ടാം തരംഗത്തിൽത്തന്നെ 594 ഡോക്ടർമാർ മരണമടഞ്ഞു. ഡൽഹിയിൽ മാത്രം 107 ഡോക്ടർമാരാണ് മരിച്ചത്. കൂടാതെ നഴ്‌സുമാരടക്കം ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകരും കോവിഡ് പോരാട്ടത്തിനിടെ ലോകത്തോടു വിട പറഞ്ഞു. സ്വന്തം ജീവൻ പണയം വച്ചും കോവിഡ് രോഗികളെ ചികിത്സിക്കുന്നതിൽ ആത്മാർഥത കാണിച്ച ഡോക്ടർമാരെ പക്ഷേ, പൊതുജനം പലപ്പോഴും വെറുതെ വിട്ടില്ല. മറ്റൊരു കാലത്തും പ്രകടമാകാത്ത രീതിയിൽ ഡോക്ടർമാരുടെ സേവനം കണ്ടറിഞ്ഞ സമൂഹത്തിലുള്ളവർതന്നെ, രോഗികൾ മരിച്ചപ്പോൾ ഡോക്ടർമാർക്കുനേരേ കയ്യുയർത്തി. ഉത്തരേന്ത്യയിൽ പലയിടത്തും ഡോക്ടർമാരെ കൂട്ടം ചേർന്നു മർദിച്ചു. കേരളത്തിൽ മാവേലിക്കര ജില്ലാ ആശുപത്രിയിൽ കോവിഡ് രോഗി മരിച്ചതിതിന്റെ പേരിൽ ഡോക്ടർമാർ ആക്രമിക്കപ്പെട്ടു. തുടർന്ന് ഇന്ത്യൻ ഡോക്ടേഴ്സ് അസോസിയേഷൻ ഇന്ത്യയിലുടനീളം ‘സേവ് ദ് സേവിയേഴ്‌സ്’ (രക്ഷിക്കുന്നവരെ രക്ഷിക്കുക) എന്ന മുദ്രാവാക്യത്തോടെ പ്രതിഷേധ ദിനം സംഘടിപ്പിച്ചു. 

ഏവരും വിറങ്ങലിച്ചു നിൽക്കുന്ന ഈ കോവിഡ് മഹാമാരി കാലത്തും ജീവൻ രക്ഷിക്കാനായി വരുന്ന ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആക്രമിക്കാൻ എങ്ങനെ മനസ്സു വരുന്നു എന്ന ചോദ്യത്തിന് ഉത്തരമുണ്ടോ? 

ADVERTISEMENT

ഇന്ന് വളരെയേറെ പ്രശംസ അർഹിക്കുന്നവരാണ് ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും. കാരണം മറ്റു പലരും ചെയ്യാൻ മടിക്കുന്നത് ഡോക്ടർമാർ ധൈര്യപൂർവം ചെയ്യുകയാണ്. സ്വന്തം ജീവൻ പണയം വച്ചു കൊണ്ടെന്നുതന്നെ പറയാം. രോഗവ്യാപനം തടയുന്നതിലും രോഗബാധിതർക്ക് ഉചിതമായ ചികിത്സ ലഭിക്കുന്നതിലും ആരോഗ്യപ്രവർത്തകരുടെ സേവനം ഏറെ പ്രധാനപ്പെട്ടതാണ്. അവരുടെ ആരോഗ്യ സുരക്ഷ സമൂഹത്തിന്റെ ചുമതലയും ആവശ്യവുമാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ മതിയായ സുരക്ഷാ മുൻകരുതലുകൾ എടുത്തിരിക്കണമെന്ന് അധികൃതർ പറയുമ്പോഴും ഗുണമേന്മയുള്ള പിപിഇ കിറ്റുകൾ ഇല്ലാതെയാണ് പലപ്പോഴും രോഗികളെ ശുശ്രൂഷിക്കേണ്ടി വരിക. ഡോക്ടർമാരോട് പൊതുവേ സമൂഹത്തിലുള്ള നീരസവും അസംതൃപ്‌തിയും ഈ കോവിഡ് കാലമായപ്പോൾ അല്‌പം കുറഞ്ഞത് ആശ്വാസകരമാണ്. 

ഡോ. ജോർജ് തയ്യിൽ

കോവിഡ്  കാലത്തിനു മുമ്പും, പൊതുജനം കരുതുന്നതുപോലെ ഡോക്ടർമാർ അത്ര ഭാഗ്യവാന്മാരല്ലായിരുന്നുവെന്നോർക്കണം. കർക്കശ പ്രകൃതരായ മാനേജ്മെന്റിനും എന്തിനും വിമർശിക്കുന്ന പൊതുജനത്തിനും ഇടയിൽ നട്ടം തിരിയുന്ന ഡോക്ടർമാരുടെ മറ്റൊരു വശം ആരും കണ്ടില്ല. പകലന്തിയോളം ചെയ്യുന്ന ജോലിയും ഒടുങ്ങാത്ത സ്‌ട്രെസും വിശ്രമമില്ലായ്‌മയും ഡോക്‌ടർമാരുടെ ആയുസ്സ് കുറച്ചു കളഞ്ഞു. രാജ്യത്തെ സാധാരണക്കാരുടെ ആയുർദൈർഘ്യം ശരാശരി 67.9 വയസ്സും കേരളത്തിലേത് 74.9  വയസ്സും ആയിരിക്കെ കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ജീവൻ നഷ്ടപ്പെട്ട മലയാളി ഡോക്ടർമാരുടെ ശരാശരി പ്രായം 61.75 വയസ്സ് മാത്രം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സാമൂഹിക സുരക്ഷാ പദ്ധതിയിലെ അംഗങ്ങൾക്കിടയിൽ നടത്തിയ പഠനങ്ങളിലാണ് ഈ കണ്ടെത്തൽ. 

ഇന്ത്യയിലെ ഡോക്ടർമാരുടെ ആയുസ്സിൽ പത്തു വർഷത്തെ ഇടിവു വന്നതായും പഠനം കണ്ടെത്തി. കഴിഞ്ഞ പത്തു വർഷത്തിനിടെ 39.02 ശതമാനം ഡോക്ടർമാരും മരിച്ചത് ഹൃദയസംബന്ധമായ രോഗങ്ങളാൽ. 24.82 ശതമാനം പേരുടെ മരണത്തിന് അർബുദം കാരണമായി. റോഡപകടങ്ങളും വൃക്ക രോഗവും കവർന്നത് 4.6 ശതമാനം പേരെ. മാസങ്ങൾക്കു മുമ്പ് ഗുജറാത്തിലെ ഡോക്ടർമാർക്കിടയിൽ നടത്തിയ സർവേയിലും ആയുർദൈർഘ്യം കുറയുന്നതായി കണ്ടെത്തിയിരുന്നു. ‌‌ഇതര സംസ്ഥാനങ്ങളിലെയും സ്ഥിതി ഏതാണ്ടിങ്ങനെതന്നെ. ഡോക്ടർമാർ എങ്ങനെയാണ് ഇത്തരം ആരോഗ്യ ഭീഷണിയിലായെന്നതിനെപ്പറ്റി ഇനിയും പഠനങ്ങൾ നടത്തേണ്ടിയിരിക്കുന്നു. ഉപരി, മധ്യവർഗ ജീവിത ശൈലികളും കടുത്ത മാനസിക പിരിമുറുക്കവും വിശ്രമമില്ലായ്മയുമൊക്കെ വില്ലൻമാരാകുന്നതായി വേണം മനസ്സിലാക്കാൻ. 

വിശ്വപ്രസിദ്ധ ഭിഷഗ്വരനും ബംഗാൾ മുഖ്യമന്ത്രിയുമായിരുന്ന ഭാരതരത്നം ഡോ. ബി.സി. റോയിയുടെ ജന്മദിനമായ ജൂലൈ ഒന്നാണ് ‘ഡോക്ടേഴ്‌സ് ഡേ’ ആയി ഇന്ത്യയിലുടനീളം ആചരിക്കുന്നത്. 1991 മുതൽ ഈ ദിനം ഡോക്ടർമാരുടെ സേവനങ്ങളെ ആദരിക്കുന്നതിനായി മാറ്റി വച്ചിരിക്കുകയാണ്. ആരാണ് ഉത്തമനായ ഡോക്ടർ എന്ന ചോദ്യത്തിനുള്ള ഉത്തരം ഇന്ന് പല നിർവചനങ്ങൾക്കും വിധേയമാവുകയാണ്. ചികിത്സ കൂടുതൽ ധാർമികവും സൗഹൃദപരവുമാകുന്നത് പ്രധാനമായും മൂന്ന് തത്വങ്ങളിലധിഷ്ഠിതമായി അത് പ്രവർത്തിക്കപ്പെടുമ്പോഴാണ്. രോഗിയെ നിരാലംബമാക്കുന്ന വേദനയ്ക്കും അസ്വാസ്ഥ്യങ്ങൾക്കും അറുതി വരുത്തി രോഗാശ്വാസം നൽകുകയാണ് ആദ്യത്തേത്. ചികിത്സയിൽ രോഗിക്ക് ഹാനികരമാകുന്നതും കൂടുതൽ സങ്കീർണമാകുന്നതുമായ ഏതു പ്രവൃത്തിയും ഒഴിവാക്കുന്നതാണ് രണ്ടാമത്തെ തത്വം. മൂന്നാമത്തേത്, രോഗിക്ക് പരിപൂർണ പങ്കാളിത്തം കൊടുത്തുകൊണ്ടുള്ള ചികിത്സാ രീതിയാണ്. ഏതു തരം ചികിത്സ നടത്തണമെന്ന് തീരുമാനിക്കാൻ രോഗിക്കും അവകാശം ലഭിക്കുന്നു. 

ADVERTISEMENT

രോഗാശ്വാസ സാധ്യതകളെപ്പറ്റിയും ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെപ്പറ്റിയും തികച്ചും സുതാര്യമായി രോഗിയുമായി ചർച്ച ചെയ്‌ത്‌ തീരുമാനം കൈക്കൊള്ളുന്നു. ഇവിടെ രോഗിയുടെ പരിമിതമായ വൈദ്യവിജ്ഞാനം തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനു വിലങ്ങുതടിയാകാമെങ്കിലും തുറന്ന ചർച്ചയിലൂടെ രോഗിയെയും ബന്ധുക്കളെയും ഉൾപ്പെടുത്തി ചികിത്സാ പദ്ധതി സംവിധാനം ചെയ്യാൻ ഭിഷഗ്വരന്മാർ മുൻകയ്യെടുക്കണം. രോഗത്തെയും വിവിധ ചികിത്സാ വിധികളെയും അതിന്റെ സങ്കീർണതകളെയും പറ്റിയുള്ള അടിസ്ഥാനപരമായ അറിവ് രോഗിയെയും ബന്ധുക്കളെയും ബോധ്യപ്പെടുത്താൻ ഭിഷഗ്വരൻ ഉദ്യമിക്കുകയും സമയം കണ്ടെത്തുകയും വേണം. 

ഈ തത്വങ്ങൾ പാലിക്കപ്പെടാതെ പോകുമ്പോഴാണ് മിക്കപ്പോഴും പ്രശ്നങ്ങളുണ്ടാകുന്നത്. എന്നാൽ അടുത്ത കാലത്ത് ഇന്ത്യയിലുടനീളം ഡോക്ടർമാർക്കും ആശുപത്രികൾക്കും എതിരെയുണ്ടായ സംഘർഷങ്ങളുടെയും ആക്രമണങ്ങളുടെയും കാരണങ്ങൾ വിശകലനം ചെയ്യുമ്പോൾ, ഡോക്ടർമാരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയെക്കാൾ രോഗികളുടെയും കുടുംബങ്ങളുടെയും അതിരു കടന്ന അവകാശ വാദങ്ങളും ധാർഷ്ട്യവും അക്രമണമനോഭാവവുമാണ് കൂടുതൽ പ്രശ്നകാരണമെന്നു തെളിയുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗി മരണമടഞ്ഞാൽ ഉടൻ ഡോക്ടർക്കും ആശുപത്രിക്കുമെതിരെ ബന്ധുക്കൾ തിരിയുകയാണ്. ചികിത്സയിൽ പിഴവോ അനാസ്ഥയോ ഉപേക്ഷയോ ഉണ്ടായോ എന്നു മനസ്സിലാക്കാൻ മുതിരാതെ അക്രമാസക്തരാകുകയാണ്. ഔഷധങ്ങളിലും സാങ്കേതികവിദ്യയിലും അമിത വിശ്വാസമർപ്പിക്കുന്ന രോഗിയും ബന്ധുക്കളും  ചികിത്സയ്ക്കിടയിലുണ്ടാകുന്ന സങ്കീർണതകൾക്കും അപകടങ്ങൾക്കും കാരണം ഡോക്‌ടറുടെയും ആശുപത്രി സംവിധാനത്തിന്റെയും അശ്രദ്ധയോ പിഴവോ മാത്രമാണെന്ന് തീരുമാനിച്ചുറയ്ക്കുന്നു. 

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റ പഠന പ്രകാരം ഇന്ത്യയിലെ 75 ശതമാനത്തോളം ഡോക്ടർമാർ, രോഗികളുടെയോ ബന്ധുക്കളുടെയോ  ഭാഗത്തു നിന്ന് എന്തെങ്കിലും തരത്തിലുള്ള അധിക്ഷേപങ്ങൾക്കോ ആക്രമങ്ങൾക്കോ ഇരയാകാറുണ്ടെന്ന് തെളിയുന്നു. അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുന്നവരും സർജന്മാരുമാണ് അക്രമങ്ങൾക്കു കൂടുതൽ ഇരയാകുന്നത്. കേരളത്തിൽ ഈ പ്രവണത താരതമ്യേന കുറവാണെന്നും പറയാം. 

ഇന്ന് ജനങ്ങളിൽ വളർന്നുവരുന്ന ഏറ്റവും വലിയ പ്രശ്‍നം ചികിത്സയുടെ ഫലപ്രാപ്‌തിയിലുള്ള അമിത പ്രതീക്ഷയും ചികിത്സാ മരണങ്ങളെ അംഗീകരിക്കാൻ പറ്റാത്ത മനോഭാവവുമാണ്. ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ച് ഡോക്ടർമാർ ആത്മാർഥമായി ശ്രമിച്ചാൽ ഏതു രോഗവും സുഖപ്പെടുത്താമെന്നും മരണം പൂർണമായും ഒഴിവാക്കാമെന്നുമുള്ള ധാരണ ഇന്ന് വ്യാപകമാണ്. ഡോക്ടർമാരുടെ മികവിനും നിയന്ത്രണത്തിനും ഉപരിയായി പല കാരണങ്ങളാലും മരണം സംഭവിക്കാമെന്ന സാമാന്യ വൈദ്യപരിജ്ഞാനം പോലും ജനങ്ങൾക്കില്ല. തൽഫലമായി, പിഴവുകൾ മൂലം മാത്രമേ മരണം സംഭവിക്കൂ എന്ന ധാരണയുടെ വെളിച്ചത്തിൽ ഡോക്ടർമാരും ആശുപത്രിയും ആക്രമിക്കപ്പെടുന്നു. 

ADVERTISEMENT

ഈ പ്രവണത മാറണം. ഡോക്ടർമാർക്ക് സ്വസ്ഥമായി വൈദ്യ പ്രവൃത്തി നടത്താനുള്ള അന്തരീക്ഷം സൃഷ്ടിക്കണം. ഡോക്ടർമാരും സഹജീവികളാണെന്നും അവർക്കും മാനുഷികപരിമിതികൾ ഉണ്ടെന്നും മനസ്സിലാക്കണം. വൈദ്യവൃത്തി ഏറെ പ്രശ്നസങ്കീർണമാണ്. മറ്റേതു തൊഴിലിനേക്കാളും ഉപരിയായി സമയം ചെലവിട്ട് ഡോക്ടർമാർ രാപകലില്ലാതെ ആതുരസേവനത്തിലേർപ്പെടുന്നു. ആരും ചെയ്യാൻ അറയ്ക്കുന്ന ജോലി സന്തോഷത്തോടെ ചെയ്യുന്നു. ഏതാനും ഡോക്ടർമാരുടെ ദുഷ്‌പ്രവൃത്തിയുടെ പേരിൽ ഭിഷഗ്വരന്മാരെ അടച്ച് ആക്ഷേപിക്കരുത്. തുടർന്നും ഊർജസ്വലതയോടെ സേവനമനുഷ്ഠിക്കാനുള്ള കരുത്താർജിക്കുന്നത് നിങ്ങളുടെ നന്ദി സൂചകമായ ഒരു  കടാക്ഷമോ അഭിപ്രായമോ കാണുമ്പോഴാണ്. അതുകൊണ്ട് മനസ്സു തുറന്ന് ഡോക്ടർമാരെ സ്നേഹിക്കുകയും വിശ്വസിക്കുകയും ആദരിക്കുകയും ചെയ്യുക.

(ലേഖകൻ എറണാകുളം ലൂർദ് ആശുപത്രിയിലെ ഹൃദ്രോഗവിദഗ്‌ധനാണ് )

English Summary : Cardiologist Dr. George Thayyil on Doctors' Day