ഊർജസ്വലനായ ഒരു ചെറുപ്പക്കാരനായിരുന്നു അയാൾ. സ്ഥിരമായി വീടുനടുത്തുള്ള ഓഫീസിലേക്ക് ബൈക്കിൽ യാത്ര ചെയ്തായിരുന്നു അയാൾ പൊയ്ക്കൊണ്ടിരുന്നത് !! സന്തോഷത്തോടെ പോയിരുന്ന ആ ദിവസങ്ങളിൽ ദുഃഖത്തിന്റെ കരിനിഴൽ വീണത് പെട്ടെന്നായിരുന്നു. ആദ്യമൊക്കെ നടക്കുമ്പോൾ കാലിൽ നിന്നു ചെരുപ്പുകൾ തെന്നിപ്പോവുന്നതു അവൻ

ഊർജസ്വലനായ ഒരു ചെറുപ്പക്കാരനായിരുന്നു അയാൾ. സ്ഥിരമായി വീടുനടുത്തുള്ള ഓഫീസിലേക്ക് ബൈക്കിൽ യാത്ര ചെയ്തായിരുന്നു അയാൾ പൊയ്ക്കൊണ്ടിരുന്നത് !! സന്തോഷത്തോടെ പോയിരുന്ന ആ ദിവസങ്ങളിൽ ദുഃഖത്തിന്റെ കരിനിഴൽ വീണത് പെട്ടെന്നായിരുന്നു. ആദ്യമൊക്കെ നടക്കുമ്പോൾ കാലിൽ നിന്നു ചെരുപ്പുകൾ തെന്നിപ്പോവുന്നതു അവൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഊർജസ്വലനായ ഒരു ചെറുപ്പക്കാരനായിരുന്നു അയാൾ. സ്ഥിരമായി വീടുനടുത്തുള്ള ഓഫീസിലേക്ക് ബൈക്കിൽ യാത്ര ചെയ്തായിരുന്നു അയാൾ പൊയ്ക്കൊണ്ടിരുന്നത് !! സന്തോഷത്തോടെ പോയിരുന്ന ആ ദിവസങ്ങളിൽ ദുഃഖത്തിന്റെ കരിനിഴൽ വീണത് പെട്ടെന്നായിരുന്നു. ആദ്യമൊക്കെ നടക്കുമ്പോൾ കാലിൽ നിന്നു ചെരുപ്പുകൾ തെന്നിപ്പോവുന്നതു അവൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഊർജസ്വലനായ ഒരു ചെറുപ്പക്കാരനായിരുന്നു അയാൾ. സ്ഥിരമായി വീടുനടുത്തുള്ള ഓഫീസിലേക്ക് ബൈക്കിൽ യാത്ര ചെയ്തായിരുന്നു അയാൾ പൊയ്ക്കൊണ്ടിരുന്നത് !! സന്തോഷത്തോടെ പോയിരുന്ന ആ ദിവസങ്ങളിൽ ദുഃഖത്തിന്റെ  കരിനിഴൽ വീണത്  പെട്ടെന്നായിരുന്നു. 

ആദ്യമൊക്കെ നടക്കുമ്പോൾ കാലിൽ നിന്നു ചെരുപ്പുകൾ തെന്നിപ്പോവുന്നതു അവൻ അറിഞ്ഞിരുന്നില്ല. ഇരിക്കുന്ന കസേരയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ ഒരു തളർച്ച കാലുകൾക്കുണ്ടോ എന്ന് അവനു തോന്നി തുടങ്ങി. കാലുകൾക്കു രണ്ടിനും മുമ്പില്ലാത്ത ഒരു ഭാരം അനുഭവപ്പെടുന്ന പോലെ. അവൻ വീട്ടിലെത്തുമ്പോളുള്ള നടപ്പു കണ്ടിട്ട് 'നീ ഇന്ന് കുടിച്ചിട്ടുണ്ടോ?'  എന്ന് അമ്മ ചോദിക്കാനും തുടങ്ങി .. മദ്യപാനികൾ നടക്കും പോലെ വെച്ചു വേച്ചു അവൻ  നടക്കുന്നത് കണ്ടാണ് അമ്മയ്ക്കു തന്നെ അങ്ങനെ തോന്നിയത്. ഇത്രയും ആയപ്പോൾ ഒന്ന് പരിശോധിച്ചു നോക്കാൻ തന്നെ അവർ തീരുമാനിച്ചു.

ADVERTISEMENT

ആരോ പറഞ്ഞിട്ട് അതിനിടയിൽ കാലുകൾക്കു ഒരു തിരുമ്മൽ ചികിത്സക്കും കഴുത്തിൽ ഒരു ട്രാക്‌ഷൻ ഇട്ടു രണ്ടാഴ്ച കിടക്കുന്ന ചികിത്സക്കും അവൻ വിധേയനായി കഴിഞ്ഞിരുന്നു. ഒപി യിൽ വരുമ്പോൾ എഴുന്നേറ്റു നടക്കാനാവാത്ത വിധം കൈകാലുകൾക്ക് തളർച്ച വന്നിരുന്നതു കൊണ്ട് വീൽ ചെയറിൽ ഇരുത്തിയാണ് അവനെ  കൊണ്ടുവന്നത്. കൈകാലുകൾ നാലും ശോഷിച്ചു പോയിരിക്കുന്നു. പരിശോധനയിൽ സ്പാസ്റ്റിക് ഹൈപ്പർ ടോണിയ എന്ന അവസ്‌ഥ ആണ് അതെന്നു മനസിലായപ്പോൾ അതിന്റെ തുടർപരിശോധനകൾ ഞാൻ നിർദേശിച്ചു. എംആർഐയും നെർവ് കണ്ടക്‌ഷൻ സ്റ്റഡിയും നടത്തിയപ്പോൾ കഴുത്തിലെ കശേരുക്കൾക്കിടയിൽ നിന്നും ഡിസ്ക് തള്ളിവന്നു സുഷുമ്നാ നാഡിയെ പൂർണമായും ഞെരുക്കി കളഞ്ഞ അവസ്ഥ ആയിരുന്നു മുന്നിൽ. കഴുത്തിൽ നിന്നും കൈകൾക്കും കാലിനും കൊടുക്കുന്ന നാഡികളെല്ലാം പൂർണ നാശത്തിന്റെ വക്കിൽ നിൽക്കുന്ന അവസ്ഥ. എത്രയും പെട്ടെന്ന് ഞെരുക്കം മാറ്റിയില്ലെങ്കിൽ കൈകാലുകൾ തളർന്നു പോയേക്കാവുന്ന രോഗം. രോഗലക്ഷണങ്ങൾ തുടക്കത്തിലേ തിരിച്ചറിഞ്ഞിരുന്നു എങ്കിൽ ഇത്രയും ഗുരുതര അവസ്ഥയിൽ എത്തും മുൻപേ പൂർണമായും സുഖമാകുമായിരുന്ന ഒരു രോഗം. ഡിസ്ക് തള്ളലുകളെ നേരത്തെ തിരിച്ചറിയാനും കൃത്യമായി ചികിത്സിക്കാനും പറ്റുന്ന വിധത്തിൽ ന്യൂറോസർജറി വികസിച്ചു കഴിഞ്ഞിരിക്കുന്നു എന്നുള്ളത് സമൂഹത്തിൽ ഇനിയും അറിയപ്പെട്ടു വന്നിട്ടില്ല എന്നതാണ് സത്യം. കഴുത്തിലൂടെ നടത്തിയ ഒരു താക്കോൽ ദ്വാര ശസ്ത്ര ക്രിയയിലൂടെ അവന്റെ സുഷുമ്‌നാഡിയുടെ ഞെരുക്കം മാറ്റാൻ സാധിച്ചു. രണ്ടാം ദിവസം തന്നെ അവൻ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു നടന്നു. 

എന്തൊക്കെയാണ് ഡിസ്കുകളോടു ബന്ധപ്പെട്ടു വരുന്ന ഗുരുതരാവസ്ഥകൾ ?

നട്ടെല്ലിലെ കശേരുക്കൾക്കിടയിൽ ഒരു ഷോക്ക് അബ്സോർബർ ആയി പ്രവർത്തിക്കുന്ന ഡിസ്കുകൾ പലപ്പോഴും പൊട്ടി സുഷുമ്നാനാഡിയെയും മറ്റു നാഡികളെയും ഞെരുക്കി കളയാറുണ്ട്. ഈ ഞെരുക്കം കൂടി വരുമ്പോഴാണ് കൈകാലുകൾക്ക് മരവിപ്പ്, ബലക്കുറവ്, സ്പാസ്റ്റിക് ഹൈപെർട്ടോണിയ എന്ന് വിളിക്കുന്ന കൈകാലുകൾക്കുണ്ടാകുന്ന മുറുക്കം  തുടങ്ങിയ ഗുരുതരാവസ്ഥകൾ സംഭവിക്കുന്നത്. തുടക്കത്തിൽ അനുഭവപ്പെടുന്ന വേദനകൾ നാഡികളുടെ ഒരു കരച്ചിൽ ആണെന്ന് വേണമെങ്കിൽ പറയാം. എന്തെങ്കിലും ചെയ്തു ഞെരുക്കം മാറ്റിത്തരൂ എന്ന് നാഡികൾ കരയുന്നതാണത്. നമ്മൾ ആ കരച്ചിലിനെ അവഗണിക്കുമ്പോൾ പതുക്കെ നാഡികൾക്ക് ഒരു മരവിപ്പ് തോന്നിത്തുടങ്ങും. പിന്നീട് അത് തളർച്ചയിലേക്കും ഗുരുതരാവസ്ഥകളിലേക്കും നയിക്കുകയും ചെയ്യും. 

താക്കോൽദ്വാരത്തിലൂടെ തള്ളിവന്ന ഡിസ്ക് എടുത്തുമാറ്റി വേറേ ഡിസ്ക് വച്ച് ഉറപ്പിച്ചിരിക്കുന്നു

പനിയോട് കൂടി വരുന്ന ശക്തമായ കഴുത്തുവേദനയെയും കാൻസർ രോഗികൾക്ക് വരുന്ന കഴുത്തു വേദനയും നിസ്സാരമായി കാണരുത്. ഭൂരിഭാഗം  വേദനകളും ഡിസ്‌ക്കുകളോട് ബന്ധപെട്ടു തന്നെ വരുന്നതാവും. ഈ വേദനകളിൽ കൂടുതലും തനിയെ തന്നെ അപ്രത്യക്ഷമാകുന്നവയാണ്. രണ്ടാഴ്ചയിൽ കൂടുതലായി നിൽക്കുന്ന ശക്തമായ വേദനയും മരവിപ്പിനോടോ ബലക്കുറവിനോടോ കൂടി  വരുന്ന വേദനകളും ഗുരുതരമായ ഡിസ്ക് പ്രോബ്ലത്തിന്റെ ലക്ഷണമാകാം.

ADVERTISEMENT

മിക്കവാറും ഡിസ്ക് തള്ളലുകൾക്കും ഓപ്പറേഷൻ വേണ്ടി വരാറില്ല. പക്ഷേ മുൻപറഞ്ഞ ഗുരുതര ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം വിദഗ്ധ പരിശോധനകൾ വേണ്ടിവരും. പലപ്പോഴും MRI സ്കാനുകളും നെർവ് കണ്ടക്‌ഷൻ സ്റ്റഡിയും വേണ്ടി വന്നേക്കാം. ഡിസ്ക്  തള്ളലാണ് രോഗകാരണം എന്നറിഞ്ഞു കഴിഞ്ഞാൽ പിന്നെ അത് എത്രത്തോളം ഗുരുതരമാണെന്ന് നിർണയിക്കേണ്ടി വരും. രോഗലക്ഷണങ്ങളും ഡിസ്ക്കിന്റെ അവസ്ഥയും കണ്ടു ഓപ്പറേഷൻ ചെയ്ത് അത് നീക്കം ചെയ്യുകയും പകരം ഡിസ്‌ക്കുകൾ മാറ്റി വയ്ക്കുകയും ചെയ്യേണ്ടി വന്നേക്കാം. ആധുനിക ശസ്ത്രക്രിയ മാർഗങ്ങളിലൂടെ ഡിസ്കുകളുടെ പ്രശ്നങ്ങൾ മാറ്റാൻ ഇന്ന് സാധിക്കും. കീഹോൾ സർജറിയിലൂടെ തന്നെ ഭൂരിപക്ഷം പ്രശ്നങ്ങളും പരിഹരിക്കാനാവുന്നതാണ്.

ഡിസ്ക് തള്ളലിന്റെ കാരണങ്ങൾ എന്തൊക്കെയാണ് ?

പ്രായം കൂടിയവർക്കും കൂടിയ ശരീര ഭാരം ഉള്ളവർക്കും ഡിസ്കുകളുടെ തള്ളലുണ്ടാവാൻ സാധ്യത കൂടുതലാണ്. പുകവലിക്കാർക്കും കഠിനമായ ജോലി ചെയ്യുന്നവർക്കും വൈറ്റമിൻ ഡിയുടെ കുറവുള്ളവർക്കും ഡിസ്ക് സംബന്ധമായ പ്രശ്നങ്ങൾ കൂടുതലാണ്. 

ഡിസ്ക്  രോഗങ്ങളെ എങ്ങനെ തടയാം ?

ADVERTISEMENT

കൃത്യമായ വ്യായാമം ശരീരത്തിന് ഊർജം പകർന്നു നൽകുന്നു. ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും 30 മിനിറ്റ് വ്യായാമം ചെയ്യണം . അതുപോലെ തന്നെ ശരീര ഭാരം കൂടാതെ നോക്കുകയും പുകവലിക്കാറുണ്ടെങ്കിൽ എത്രയും വേഗം അത് ഉപേക്ഷിക്കുകയും വേണം. ദീർഘനേരം ഇരുന്നു  ജോലി ചെയ്യുന്നവർ ഒന്നര രണ്ടു മണിക്കൂറിൽ കൂടുതൽ ഒരേ ഇരുപ്പിൽ ഇരുന്നു ജോലി ചെയ്യരുത് . 5 -10  മിനിറ്റ് എങ്കിലും ഒന്ന് എണീറ്റ് നടക്കാനോ സ്‌ട്രെച് ചെയ്യാനോ ശ്രദ്ധിക്കണം . ഫോണിന്റെ ഉപയോഗം കൂടുതലുള്ളവർ ഒരേ പൊസിഷനിൽ തന്നെ ഇരുന്നു തുടർച്ചയായി ഫോൺ ചെയ്യാതിരിക്കാനും കിടന്നു കൊണ്ടും ചാരി ഇരുന്നുകൊണ്ടും ഒക്കെ തുടർച്ചയായി ഫോൺ ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം . ഉറങ്ങുന്ന സമയത്തു കുറച്ചു ഉറപ്പുള്ള ഒരു തലയിണ മാത്രം ഉപയോഗിക്കാനും അധികം കുഴിയാത്ത ബെഡ് ഉപയോഗിക്കാനും നോക്കണം .

ഡിസ്ക്കിന്റെ തള്ളലുകളും സുഷുമ്നാ നാഡിയുടെ ഞെരുക്കവും കൃത്യമായി ചികിത്സിച്ചില്ല എങ്കിൽ ജീവിതത്തെ തന്നെ മാറ്റിമറിച്ചേക്കാം.. അതുകൊണ്ടു കഴുത്തുവേദനയെയും മരവിപ്പിനെയും ഒന്നും നിസാരമായി തള്ളേണ്ടതില്ല എന്നോർക്കുക. 

Content Summary : Cervical herniated disc symptoms and treatment options