മഴക്കാലം വരുന്നതോടെ ഡെങ്കിപ്പനി പോലുള്ള രോഗങ്ങള്‍ നാട്ടിലാകെ പടര്‍ന്നു പിടിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഡെങ്കിപ്പനിക്കൊപ്പം കൊറോണ വൈറസിനെ കൂടി പേടിക്കണമെന്നതിനാല്‍ അതീവ ജാഗത്ര ആവശ്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കോവിഡും ഡെങ്കിയും ഒരുമിച്ച് ഒരു ശരീരത്തെ ആക്രമിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴക്കാലം വരുന്നതോടെ ഡെങ്കിപ്പനി പോലുള്ള രോഗങ്ങള്‍ നാട്ടിലാകെ പടര്‍ന്നു പിടിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഡെങ്കിപ്പനിക്കൊപ്പം കൊറോണ വൈറസിനെ കൂടി പേടിക്കണമെന്നതിനാല്‍ അതീവ ജാഗത്ര ആവശ്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കോവിഡും ഡെങ്കിയും ഒരുമിച്ച് ഒരു ശരീരത്തെ ആക്രമിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ മാരകമായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

കോവിഡിന്റെയും ഡെങ്കിപ്പനിയുടെയും ഒരേ സമയത്തുള്ള അണുബാധ ചികിത്സയും രോഗനിര്‍ണയവും പലപ്പോഴും ദുഷ്‌ക്കരമാക്കും. രണ്ടിന്റെയും ലക്ഷണങ്ങള്‍ ചിലതെല്ലാം സമാനമായതിനാല്‍ ഇതിലേതാണ് ബാധിച്ചതെന്നറിയാതെ ഡോക്ടര്‍മാരും കുഴങ്ങും. ഉദാഹരണത്തിന് പനി, ക്ഷീണം, തലവേദന, സന്ധിക്കും പേശിക്കുമുള്ള വേദന തുടങ്ങിയ ഡെങ്കിപ്പനി ലക്ഷണങ്ങള്‍ കോവിഡ് രോഗിയിലും ഉണ്ടാകാം. ചിലപ്പോഴൊക്കെ ഡെങ്കിപ്പനി ബാധിച്ച രോഗിയും ശ്വാസംമുട്ടലും ഛര്‍ദ്ദിയും പ്രകടിപ്പിക്കാം. ചര്‍മത്തിലെ തിണര്‍പ്പ് പോലെയുള്ള കോവിഡ് ലക്ഷണങ്ങള്‍ ഡെങ്കി വൈറസ് പിടിപെട്ടവരിലും കാണാറുണ്ട്. 

ADVERTISEMENT

എന്നാല്‍ കോവിഡിന്റേത് മാത്രമായ ചില ലക്ഷണങ്ങള്‍ ഇവ തമ്മില്‍ തിരിച്ചറിയാന്‍ സഹായകമാണ്. വരണ്ട ചുമ, തൊണ്ട വേദന, മണവും രുചിയും നഷ്ടമാകല്‍ പോലുള്ള കോവിഡ് ലക്ഷണങ്ങള്‍ ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് വരണമെന്നില്ല. നേരത്തെയുള്ള രോഗനിര്‍ണയവും ഡെങ്കിയും കോവിഡും ഒരുമിച്ച് ബാധിക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ സഹായകമാണ്. 

മഴക്കാലത്ത് കൊതുകുജന്യ രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ രോഗികള്‍ സ്വീകരിക്കേണ്ടതാണ്. വെള്ളം കെട്ടിക്കിടക്കുന്നത് തടയാനും കൊതുകിനെ അകറ്റുന്ന റിപ്പല്ലന്റുകള്‍ ഉപയോഗിക്കാനും നീളമുള്ള കുപ്പായം ധരിച്ച് കിടക്കാനുമൊക്കെ ശ്രദ്ധിച്ചാല്‍ ഒരളവ് വരെ ഡെങ്കിപ്പനി വരുന്നത് ഒഴിവാക്കാം. പുറത്തിറങ്ങുമ്പോള്‍ കൊറോണ വൈറസ് ബാധിക്കാതിരിക്കാനുള്ള മുന്‍കരുതലുകളും ഇതിനൊപ്പം സ്വീകരിക്കേണ്ടതാണ്. 

ADVERTISEMENT

English Summary : Risk of COVID- 19 and Dengue coinfections increases during monsoon