നാൾക്കുനാൾ വർധിച്ചുവരുന്ന ഒരു ജീവിതശൈലീ രോഗമാണ് പ്രമേഹം. പ്രമേഹരോഗികളെ സംബന്ധിച്ച് കൃത്യമായ സമയത്ത് ശരിയായ ചികിത്സ തേടേണ്ടത് ഏറെ അത്യാവശ്യമാണ്. കാരണം മറ്റു ഗുരുതരമായ പല രോഗങ്ങളിലേക്കുമുള്ള ഒരു ചൂണ്ടുപലകയാണ് പ്രമേഹം. മാത്രമല്ല രോഗികൾ ഡോക്ടർമാർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും ജീവിതശൈലിയിൽ

നാൾക്കുനാൾ വർധിച്ചുവരുന്ന ഒരു ജീവിതശൈലീ രോഗമാണ് പ്രമേഹം. പ്രമേഹരോഗികളെ സംബന്ധിച്ച് കൃത്യമായ സമയത്ത് ശരിയായ ചികിത്സ തേടേണ്ടത് ഏറെ അത്യാവശ്യമാണ്. കാരണം മറ്റു ഗുരുതരമായ പല രോഗങ്ങളിലേക്കുമുള്ള ഒരു ചൂണ്ടുപലകയാണ് പ്രമേഹം. മാത്രമല്ല രോഗികൾ ഡോക്ടർമാർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും ജീവിതശൈലിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാൾക്കുനാൾ വർധിച്ചുവരുന്ന ഒരു ജീവിതശൈലീ രോഗമാണ് പ്രമേഹം. പ്രമേഹരോഗികളെ സംബന്ധിച്ച് കൃത്യമായ സമയത്ത് ശരിയായ ചികിത്സ തേടേണ്ടത് ഏറെ അത്യാവശ്യമാണ്. കാരണം മറ്റു ഗുരുതരമായ പല രോഗങ്ങളിലേക്കുമുള്ള ഒരു ചൂണ്ടുപലകയാണ് പ്രമേഹം. മാത്രമല്ല രോഗികൾ ഡോക്ടർമാർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും ജീവിതശൈലിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാൾക്കുനാൾ വർധിച്ചുവരുന്ന ഒരു ജീവിതശൈലീ രോഗമാണ് പ്രമേഹം. പ്രമേഹരോഗികളെ സംബന്ധിച്ച് കൃത്യമായ സമയത്ത് ശരിയായ ചികിത്സ തേടേണ്ടത് ഏറെ അത്യാവശ്യമാണ്. കാരണം മറ്റു ഗുരുതരമായ പല രോഗങ്ങളിലേക്കുമുള്ള ഒരു ചൂണ്ടുപലകയാണ് പ്രമേഹം. മാത്രമല്ല രോഗികൾ ഡോക്ടർമാർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും ജീവിതശൈലിയിൽ ശ്രദ്ധിക്കേണ്ടതും അത്യാവശ്യമാണ്.

പ്രമേഹചികിത്സയെ സംബന്ധിച്ച് രോഗികൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന പല സന്ദേശങ്ങളുംം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇതിൽ ഏറെ പ്രധാനം പ്രമേഹരോഗ ചികിത്സയിൽ ഏറെ നിർണായകമായ HbA1cയെക്കുറിച്ചും ഇൻസുലിനെക്കുറിച്ചും പ്രചരിക്കുന്ന അസത്യസന്ദേശങ്ങളാണ്. ഇത് തെറ്റിദ്ധാരണ പരത്തുന്നുവെന്നു മാത്രമല്ല ശരിയായ ചികിത്സ തേടുന്നതിൽ നിന്നു രോഗികളെ പിന്തിരിപ്പിക്കുകയും ചെയ്യുന്നതാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി പ്രചരിക്കുന്ന ഇത്തരം അബദ്ധ സന്ദേശങ്ങളെക്കുറിച്ചും പിന്നിലെ സത്യാവസ്ഥയെക്കുറിച്ചും ഓരോ പ്രമേഹരോഗിയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പറയുകയാണ് പ്രമേഹരോഗ വിദഗ്ധനും ജ്യോതിദേവ്സ് ഡയബറ്റിസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ഡോ. ജ്യോതിദേവ് കേശവദേവ്. 

ADVERTISEMENT

2016 മുതൽ കഴിഞ്ഞ 5 വർഷങ്ങളായി വാട്സാപ്പിലൂടെ പ്രമേഹചികിത്സയെക്കുറിച്ച് തെറ്റിദ്ധാരണാ ജനകമായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇത് ആദ്യമായല്ല പ്രമേഹത്തെക്കുറിച്ചുള്ള ഒരു പരാമർശം ജനങ്ങളെ വിഡ്ഢികളാക്കുന്നത്. എന്നാൽ ഇത്തരം ക്രൂരവിനോദങ്ങൾ ലക്ഷകണക്കിനു നിഷ്കളങ്കരെ സ്വാധീനിക്കും. ചികിത്സ കിട്ടാതെ മരണം വരെ സംഭവിക്കാം എന്നതാണ് യാഥാർഥ്യം.  Dr. Fiona Godlee ഒരു പത്രത്തിനു കൊടുത്തു എന്ന് പറയപ്പെടുന്ന ഒരു അഭിമുഖത്തിൽ അവർ പ്രമേഹത്തെകുറിച്ച് വളരെ കുറച്ചു മാത്രമേ പരാമർശിക്കുന്നുള്ളൂ. എന്നാൽ അത് വാട്സാപ്പ് വാർത്തയായി മാറിയപ്പോൾ യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതു പോലെയാണ് സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്.

ഡോ. ജ്യോതിദേവ് കേശവദേവ്

നമുക്ക് ഒന്നൊന്നായി പരിശോധിക്കാം:-

1.  ‘രക്തത്തിലെ പഞ്ചസാര 250 ആയാലും സാരമില്ല; 3 മാസത്തെ ശരാശരി ആയ  HbA1c 8% വരെ ആയാലും ചികിൽസിക്കണ്ട’

അമേരിക്കയിലെ ഒരു ശാസ്ത്രസംഘടനയുടെ പേരിൽ നടക്കുന്ന മറ്റൊരു വാട്സാപ്പ് കുപ്രചാരണത്തിലും ഇതിനു സമാനമായ നിർദ്ദേശങ്ങളാണുള്ളത്. 3 മാസത്തെ രക്തത്തിലെ പഞ്ചസാരയുടെ ശരാശരിയായ HbA1c 8% വരെ ആകാം; പഞ്ചസാര 250 വരെ ആകാം; എന്ന വാട്സാപ്പ് സന്ദേശത്തെ കണ്ണുമടച്ചു വിശ്വസിച്ച് ഡോക്ടർമാരെ ചോദ്യം ചെയ്ത് അവരോട് കയർത്ത്, സ്വയം ഔഷധം കുറച്ചവരും, നിർത്തിയവരും നിരവധിയാണ്. ഭാരതത്തിലെ ഓരോ ഡോക്ടറും ഇതിനു സാക്ഷിയാണ്.

ADVERTISEMENT

സത്യം എന്താണ്?

പ്രമേഹം ഇല്ലാത്ത ഒരാളുടെ രക്തത്തിലെ പഞ്ചസാര രാവിലെ എഴുന്നേൽക്കുമ്പോൾ 100 ൽ താഴെയും നിറയെ ഭക്ഷണം കഴിച്ച് 2 മണിക്കൂർ കഴിയുമ്പോൾ 140mg/dL ലും താഴെയായിരിക്കും. HbA1c 5.7% ആകുമ്പോഴാണ് പ്രമേഹ പ്രാരംഭ ദശ ആരംഭിക്കുന്നത്. ഒരാൾക്ക് പ്രമേഹം ഉണ്ട് എന്ന് പറയുന്നത് രാവിലെ വെറും വയറ്റിൽ രക്തത്തിലെ പഞ്ചസാര 126 ആകുമ്പോഴും, ഭക്ഷണത്തിനു 2 മണിക്കൂറിനു ശേഷം 200 ആകുമ്പോഴുമാണ്. HbA1c 6.5% ആകുമ്പോൾ പ്രമേഹം പൂർണരൂപത്തിൽ എത്തിക്കഴിഞ്ഞു എന്നർത്ഥം. 

മേൽ വിവരിച്ച 6 സംഖ്യകളിൽ ആധുനിക വൈദ്യശാസ്ത്രം ഏങ്ങനെ എത്തിച്ചേർന്നു എന്നറിയാമോ?

പ്രമേഹം വരുത്തി തീർക്കുന്ന ഹൃദയ ധമനികളിലെ അടവ്, കണ്ണിലെ റെറ്റിനയിലെ റെറ്റിനോപതി, വൃക്കയിലെ നെഫ്രോപ്പതി, കാൽപ്പാദങ്ങളെ ബാധിക്കുന്ന ന്യൂറോപ്പതി, എന്നിവ വന്നു തുടങ്ങുന്ന ഘട്ടമാണിത്. ഇതൊന്നും അറിയാതെ, വെറും 2 മിനിറ്റിൽ വായിച്ചു തീർക്കാവുന്ന, വാട്സാപ്പിലെ ഏതോ കൊടുംഭീകരൻ സൃഷ്‌ടിച്ച കള്ളക്കഥ വായിച്ച് കബളിപ്പിക്കപ്പെടുന്നവർ ഇനിയെങ്കിലും ഒരു തീരുമാനത്തിൽ എത്തുന്നതിനു മുൻപ്, കുടുംബ ഡോക്ടറോടെങ്കിലും ഇത്തരം സന്ദേശങ്ങളിലെ സത്യം അന്വേഷിക്കണം.

ADVERTISEMENT

പ്രമേഹം ചികിൽസിക്കുമ്പോൾ A1c എത്ര വരെ ആകണം ?

ഇതിനും ഇപ്പോൾ വ്യക്തമായൊരു മറുപടിയുണ്ട്. A1c എത്രവരെയാകണം എന്ന് തീരുമാനിക്കുന്നത് രോഗിയുടെ പ്രായവും, രോഗിയുടെ മറ്റുരോഗങ്ങളും, രോഗി ഉപയോഗിക്കുന്ന മരുന്നുകൾ, സാങ്കേതിക വിദ്യ ഇവയെല്ലാം പരിഗണിച്ചുകൊണ്ടാണ്.

ഉദാഹരണത്തിനു ഒരു ആൺകുട്ടിയുടെ അവസ്ഥ നോക്കുക: 15 വയസ്സ്, ടൈപ്പ് 1 പ്രമേഹമുണ്ട്. രക്തത്തിലെ പഞ്ചസാര തീരെ കുറഞ്ഞു പോകാതെ വേണം ചികിൽസിക്കുവാൻ. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ആർട്ടിഫിഷ്യൽ പാൻക്രിയാസ്, Continuous Glucose Monitoring Systems ഇതൊക്കെ ഉപയോഗിച്ചാണ് ചികിൽസിക്കുന്നതെങ്കിൽ  A1c 6.5 ൽ താഴെയാണ് നിലനിർത്തുന്നതെങ്കിൽ അത് ഏറ്റവും നല്ലത്. ഇങ്ങനെയാണ് വൈദ്യ ശാസ്ത്ര സംഘടനകൾ പുറത്തിറക്കിയിരിക്കുന്ന ചികിത്സാ നിർദ്ദേശങ്ങൾ ഓരോ രോഗികളിലും വ്യത്യസ്ഥമായിരിക്കുന്നത്. ഇനി പക്ഷേ അങ്ങനെയുള്ള സംവിധാനങ്ങൾ ഒന്നുമില്ലായെങ്കിൽ A1c 7 ൽ താഴെ നിന്നാൽ മതിയാകും. ഇനി ഒരുവേള ഈ ആൺകുട്ടിക്ക് പഴയകാല ഇൻസുലിനുകളാണ് ഉപയോഗിക്കുന്നത് ഗ്ളൂക്കോമീറ്റർ വല്ലപ്പോഴും മാത്രമാണ് ഉപയോഗിക്കുന്നുള്ളൂ  എങ്കിൽ HbA1c 8 ആയാലും കുഴപ്പമില്ല. കാരണം നമ്മൾ പഞ്ചസാര കുറച്ച് നിർത്തുവാൻ ശ്രമിക്കുമ്പോൾ കിട്ടുന്ന ഗുണഗണങ്ങൾ നിരവധി വർഷങ്ങൾ ദീർഘാകാലം നിലനിൽക്കുന്ന  ഒന്നാണ്. അതിന്റെ നേട്ടം കിട്ടുന്നതിനുതന്നെ വർഷങ്ങൾ കാത്തിരിക്കേണ്ടി വരും. എന്നാൽ പെട്ടെന്ന് പഞ്ചസാര തീരെ കുറഞ്ഞു പോകുകയാണെങ്കിൽ  അത് ഒരുപക്ഷേ മരണത്തിനു കാരണമായി തീരാം. ഇങ്ങനെ നിരവധി ഘടകങ്ങൾ പരിഗണിച്ചുകൊണ്ടാണ് പ്രമേഹരോഗ ചികിത്സ നടത്തുന്നതും ചികിത്സയിൽ ഓരോ സംഖ്യകൾ എത്രവരെയകാമെന്ന് ഒരു ചികിത്സാസംഘം തീരുമാനിക്കുന്നതും.

ഇൻസുലിൻ എന്ന ജീവാമൃതം

Photo credit : goffkein.pro / Shutterstock.com

‘ഇൻസുലിൻ കുത്തിവയ്പ്പ് ആവശ്യമില്ലായെന്നും അതു വെറുതെ നൽകുന്നു എന്നതുമാണ് മറ്റൊരു കുപ്രചരണം.’

2021, ഈ വർഷം, ഇൻസുലിൻ കണ്ടെത്തിയതിന്റെ 100 വർഷങ്ങൾ നമ്മൾ ആഘോഷിക്കുമ്പോൾ മേൽ വിവരിച്ച ഈ വ്യാജ വാർത്തയുടെ പ്രസക്തി ഏറുകയാണ്. 100 വർഷങ്ങൾക്ക് മുൻപ് ഇൻസുലിൻ ഇല്ലാതിരുന്ന കാലഘട്ടത്തിൽ, ഇൻസുലിൻ ചികിത്സ അത്യന്താപേക്ഷിതമായ പ്രമേഹ രോഗികൾ ജീവിച്ചിരുന്നത്, രോഗം കണ്ടെത്തി വെറും ആഴ്ചകളും, മാസങ്ങളും മാത്രമായിരുന്നു. അതുകൊണ്ടാണ് ഇൻസുലിൻ കണ്ടെത്തിയ ശാസ്ത്രജ്ഞന്മാർക്ക് നൊബേൽ പ്രൈസ് സമ്മാനിച്ച് ലോകം ആദരിച്ചത്. പ്രമേഹം പലതുണ്ടെങ്കിലും എല്ലാതരം പ്രമേഹരോഗികളിലുംഏതെങ്കിലും ഒരു ഘട്ടത്തിൽ ഇൻസുലിൻ ആവശ്യമായി വന്നേക്കാം. 

ഭാരതത്തിലെ നമ്മുടെ അഭിമാനിക്കാവുന്ന നേട്ടം നമ്മുടെ മരുന്നുൽപ്പാദന രംഗമാണ്. ലോകത്തുതന്നെ ഇൻസുലിൻ താരതമ്യേന വിലകുറഞ്ഞു കിട്ടുന്ന ഒരു രാജ്യമാണ് ഭാരതം. നമ്മുടെ രാജ്യത്തു തന്നെ ഉല്പാദിപ്പിക്കുന്ന ഇൻസുലിൻ കുത്തിവയ്പ്പുകൾക്ക് സാധാരണക്കാർക്ക് പോലും താങ്ങാവുന്ന വിലയാണ്. പ്രമേഹം കൂടുതൽ മൂർച്ഛിക്കുന്നതിനു  മുൻപ് തുടങ്ങുകയാണെങ്കിൽ ഒരു ദിവസം 10 യൂണിറ്റ് ഇൻസുലിൻ പോലും വേണ്ടിവരാറില്ല.

കോവിഡ് -19 മരണങ്ങൾക്കു പിന്നിൽ പ്രധാന വില്ലനായി മാറിയത് പ്രമേഹം തന്നെയാണ്. കോവിഡിനു ശേഷമുള്ള ഭാരതത്തിലും പ്രത്യേകിച്ച്   കേരളത്തിലും, പ്രമേഹ രോഗികളുടെ എണ്ണത്തിലെ വർധനവ് ഞെട്ടിപ്പിക്കുന്നതാണ്. പ്രമേഹം ചികിൽസിക്കുവാൻ ഒരു ഡസനിലേറെ ഗുളികകൾ ഉണ്ടെങ്കിൽ പോലും അവയ്‌ക്കെല്ലാം പഞ്ചസാര കുറയ്ക്കാനുള്ള വീര്യത്തിനു പരിമിതികളുണ്ട്. അങ്ങനെ പരിമിതികളൊന്നും കൂടാതെ, പ്രമേഹം എത്ര കൂടുതലാണെങ്കിലും, അതു വരുതിയിലാക്കുവാൻ സഹായിക്കുന്ന ഔഷധമാണ് ഇൻസുലിൻ. ഇൻസുലിൻ വൈകിപ്പിക്കുകയോ നിഷേധിക്കുകയോ ചെയ്യുമ്പോൾ വൃക്കരോഗം, അന്ധത, കാൽപ്പാദവൃണങ്ങൾ, ഓർമക്കുറവ്, ലൈംഗികശേഷിക്കുറവ് എന്ന നീണ്ട നഷ്ടങ്ങളുടെ പട്ടികയാണ്.

ഔഷധങ്ങളും സാങ്കേതിക വിദ്യകളും എല്ലാം നമുക്കുണ്ടെങ്കിലും, പ്രമേഹ ചികിത്സയിൽ ലക്ഷ്യത്തിൽ എത്തുന്നത് 5 മുതൽ 10% വരെ രോഗികൾ മാത്രമാണ്. സത്യം ആവർത്തിച്ചാവർത്തിച്ച് ഉറക്കെ വിളിച്ചു പറയുമ്പോഴും ദുഷ്‍ടശക്തികളുടെ ഒളിയമ്പുകൾ ലക്ഷ്യം കാണുകയാണ്. മലയാളികൾക്ക് വേണ്ടത് വിദ്യാഭ്യാസം മാത്രമല്ല; ശരിയും തെറ്റും തിരിച്ചറിയുവാനുള്ള സാമാന്യ ബുദ്ധികൂടിയാണ്.

English Summary : Fake messages in Diabtes treatment: Dr. Jothydev Kesavadev explains thetruth behind these fake messages