ഒടുവിൽ ശരണ്യ അർബുദത്തിനു കീഴടങ്ങി. ഇടയ്ക്കിടെതന്നെ കീഴ്പ്പെടുത്താൻ എത്തുന്ന അർബുദത്തെ പല തവണ തോൽപ്പിച്ചെങ്കിലും അവസാനം ശരണ്യ തോൽവി സമ്മതിച്ച് മടങ്ങുകയായിരുന്നു. ബ്രെയിൻ ട്യൂമർ ബാധിച്ചതിനെത്തുടർന്ന് 11 തവണയാണ് ശരണ്യ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. അസുഖത്തെ ഒരുവിധം അതിജീവിച്ച് ജീവിതത്തിലേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒടുവിൽ ശരണ്യ അർബുദത്തിനു കീഴടങ്ങി. ഇടയ്ക്കിടെതന്നെ കീഴ്പ്പെടുത്താൻ എത്തുന്ന അർബുദത്തെ പല തവണ തോൽപ്പിച്ചെങ്കിലും അവസാനം ശരണ്യ തോൽവി സമ്മതിച്ച് മടങ്ങുകയായിരുന്നു. ബ്രെയിൻ ട്യൂമർ ബാധിച്ചതിനെത്തുടർന്ന് 11 തവണയാണ് ശരണ്യ ശസ്ത്രക്രിയയ്ക്ക് വിധേയയായത്.

അസുഖത്തെ ഒരുവിധം അതിജീവിച്ച് ജീവിതത്തിലേക്കു പിച്ചവച്ചു തുടങ്ങിയപ്പോഴാണ് ട്യൂമറും ഒപ്പം കോവിഡും വീണ്ടും പരീക്ഷിക്കാനെത്തിയത്. പതിനൊന്നാമത്തെ ശസ്ത്രത്രിയ കഴിഞ്ഞതോടെ ആരോഗ്യസ്ഥിതി വീണ്ടും വഷളാകുകയായിരുന്നു. സ്പെനൽ കോഡിലേക്ക് രോഗം വ്യാപിച്ചതോടെ ശസ്ത്രക്രിയ പോലും ചെയ്യാൻ പറ്റാത്ത അവസ്ഥയിലായി. 

ADVERTISEMENT

മെയ് 23നാണ് കോവിഡ് സ്ഥിരീകരിച്ചത്. ജൂൺ 10ന് കോവിഡ് നെഗറ്റീവായിരുന്നു. പക്ഷേ വീണ്ടും പനി കൂടിയതിനെത്തുടർന്ന് വെന്റിലേറ്റർ ഐസിയുവിലേക്ക് അന്നുതന്നെ മാറ്റിയിരുന്നു.

സ്ഥിതി ഗുരുതമായതോടെ വായിലൂടെ ശ്വാസം കൊടുക്കുന്നതിൽ ബുദ്ധിമുട്ടുകളുണ്ടായി. കഫം തുപ്പാൻ കഴിയാത്ത അവസ്ഥ വന്നതോടെ ടെക്യാസ്റ്റമി ചെയ്തിരുന്നു. ഇതിനിടയിൽ ന്യുമോണിയയും ബാധിച്ചിരുന്നു. ഇതിനിടയിൽ കീമോയും തുടങ്ങിയിരുന്നു.

ADVERTISEMENT

2012–ലാണ് ശരണ്യക്ക് ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുന്നത്. ബ്രെയിൻ ട്യൂമറും തൈറോയ്ഡ് കാന്‍സറുമായും ബന്ധപ്പെട്ടാണ് 11 ശസ്ത്രക്രിയകൾ നടത്തിയത്. തുടർച്ചയായി രോഗം വന്നുകൊണ്ടിരിക്കുന്നതിനാൽ ഇത് അപൂർവമായ കേസായാണ് ഡോക്ടർമാരും കണ്ടിരുന്നത്.  

English Summary : Brain Tumor survivor Saranya Sasi passed away