രാജ്യത്തെ പ്രമുഖ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനും കേരളത്തിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ നടത്തിയ ഡോക്ടറുമാണ് ജോസ് ചാക്കോ പെരിയപ്പുറം. ഒരു വ്യക്തിയുടെ ഹൃദയം രണ്ടുതവണ മാറ്റിവച്ചും രോഗിയെ ബോധം കെടുത്താതെ ഹൃദയ ധമനിമാറ്റ ശസ്ത്രക്രിയ നടത്തിയും അവയവമാറ്റ ശസ്ത്രക്രിയാ രംഗത്ത് അദ്ദേഹം സൃഷ്ടിച്ചത് ചരിത്രമാണ്. ഡോ.

രാജ്യത്തെ പ്രമുഖ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനും കേരളത്തിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ നടത്തിയ ഡോക്ടറുമാണ് ജോസ് ചാക്കോ പെരിയപ്പുറം. ഒരു വ്യക്തിയുടെ ഹൃദയം രണ്ടുതവണ മാറ്റിവച്ചും രോഗിയെ ബോധം കെടുത്താതെ ഹൃദയ ധമനിമാറ്റ ശസ്ത്രക്രിയ നടത്തിയും അവയവമാറ്റ ശസ്ത്രക്രിയാ രംഗത്ത് അദ്ദേഹം സൃഷ്ടിച്ചത് ചരിത്രമാണ്. ഡോ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ പ്രമുഖ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനും കേരളത്തിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ നടത്തിയ ഡോക്ടറുമാണ് ജോസ് ചാക്കോ പെരിയപ്പുറം. ഒരു വ്യക്തിയുടെ ഹൃദയം രണ്ടുതവണ മാറ്റിവച്ചും രോഗിയെ ബോധം കെടുത്താതെ ഹൃദയ ധമനിമാറ്റ ശസ്ത്രക്രിയ നടത്തിയും അവയവമാറ്റ ശസ്ത്രക്രിയാ രംഗത്ത് അദ്ദേഹം സൃഷ്ടിച്ചത് ചരിത്രമാണ്. ഡോ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ പ്രമുഖ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനും കേരളത്തിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ നടത്തിയ ഡോക്ടറുമാണ് ജോസ് ചാക്കോ പെരിയപ്പുറം. ഒരു വ്യക്തിയുടെ ഹൃദയം രണ്ടുതവണ മാറ്റിവച്ചും രോഗിയെ ബോധം കെടുത്താതെ ഹൃദയ ധമനിമാറ്റ ശസ്ത്രക്രിയ നടത്തിയും അവയവമാറ്റ ശസ്ത്രക്രിയാ രംഗത്ത് അദ്ദേഹം സൃഷ്ടിച്ചത് ചരിത്രമാണ്. ഡോ. ജോസ് ചാക്കോ പെരിയപ്പുറം ചെയർമാനായ ഹാർട്ട് കെയർ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടന ആയിരക്കണക്കിന് പേർക്കാണ് സൗജന്യമായി ഹൃദയ ശസ്ത്രക്രിയ നടത്തി നൽകിയത്. ആരോഗ്യ രംഗത്തെ സംഭാവനകൾക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ച അദ്ദേഹം അവയവദാനത്തെക്കുറിച്ച് മനോരമ ഓൺലൈനുമായി സംസാരിക്കുന്നു.

∙ അവയവ മാറ്റവുമായി ബന്ധപ്പെട്ട് അവബോധത്തിനൊപ്പം ആക്ഷേപങ്ങളും ഉയരുന്നകാലമാണല്ലോ. ഇത് ആരോഗ്യകരമാണോ?

ADVERTISEMENT

ജീവിച്ചിരിക്കുന്നവരിൽ നിന്ന്, മസ്തിഷ്ക മരണം സംഭവിച്ചവരിൽ നിന്ന് എന്നിങ്ങനെ രണ്ട് തരത്തിലുള്ള അവയവദാനങ്ങളാണ് നടക്കുന്നത്. ജീവിച്ചിരിക്കുന്നവരിൽ നിന്നുള്ള അവയവദാനത്തിൽ രോഗിയുടെ ബന്ധുക്കളിൽ നിന്നും അല്ലാത്തതുമായ അവയവദാനങ്ങൾ നടക്കുന്നുണ്ട്. ഇതിൽ ബന്ധുക്കളല്ലാത്തവരിൽ നിന്നുള്ള അവയവദാനത്തിനെതിരെയാണ് ആക്ഷേപങ്ങൾ ഉയരുന്നത്. ഇപ്പോൾ ഹൃദയം മാറ്റിവയ്ക്കൽ, ശ്വാസകോശം മാറ്റിവയ്ക്കൽ പോലുള്ളവ മസ്തിഷ്ക മരണത്തിന് ശേഷം മാത്രം നടത്താനാവുന്നവയാണ്. അതുകൊണ്ട് തന്നെ നമ്മൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഈ രംഗത്താണ്. കാരണം മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവങ്ങൾ കൂടുതലായി ലഭ്യമാക്കാനായാൽ ജീവിച്ചിരിക്കുന്നവരിൽ നിന്നുള്ള അവയവദാനത്തെ വലിയ തോതിൽ കുറയ്ക്കാം. ഇതോടെ അവയവമാറ്റത്തിനെതിരായ ആക്ഷേപങ്ങൾ അവസാനിപ്പിക്കാനും സാധിക്കും.

∙ ഇക്കാര്യത്തിൽ ശക്തമായ ബോധവൽക്കരണം നടക്കുന്നില്ല എന്നതാണോ പ്രതിസന്ധി?

ബോധവൽക്കരണം നടക്കുന്നുണ്ട്, പക്ഷേ അതിനേക്കാൾ ശക്തമാണ് അതിനെതിരായ പ്രചാരവേലകൾ. ചലച്ചിത്രങ്ങളും സോഷ്യൽ മീഡിയയും ചേർന്ന് അവയവദാനം ഒരു ആശുപത്രിക്കും ഡോക്ടർക്കും പണമുണ്ടാക്കുന്നതിനായുള്ള പ്രയത്നമാണെന്ന പൊതു ധാരണയാണ് സമൂഹത്തിൽ രൂപപ്പെടുത്താൻ ശ്രമിക്കുന്നത്. ഓരോരുത്തർക്കും അവയവം മാറ്റിവയ്ക്കേണ്ട സാഹചര്യം വരുന്നതുവരെ മാത്രമാണിതെല്ലാം. കുടുംബത്തിലൊരാൾക്കോ, സുഹൃത്തുക്കളിൽ ആർക്കെങ്കിലുമോ ഇത്തരമൊരു സാഹചര്യമുണ്ടാകുമ്പോഴേക്കും എല്ലാരും വളരെ സീരിയസാകും. അവയവദാനത്തെക്കുറിച്ച് സംസാരിക്കും. പിന്നീട് അത് ലഭിക്കുന്നതിനായി ഓട്ടം തുടങ്ങും. എന്നാൽ ഈ ആവശ്യം ഉണ്ടാകാത്തിടത്തോളം അവയവദാനം സംബന്ധിച്ച കുപ്രചാരണങ്ങളിൽ പെട്ടുപോകുകയും ചെയ്യുന്നു എന്ന സ്ഥിതിയാണിപ്പോൾ.

∙ കേരളത്തിൽ അവയവദാന പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമായാണല്ലോ നടക്കുന്നത്?

ADVERTISEMENT

കേരളത്തിൽ വളരെ സുതാര്യമാണ്. എല്ലാ സംസ്ഥാനങ്ങളിലും അവയവ മാറ്റങ്ങൾ സുതാര്യമായാണ് നടക്കുന്നത്. കേരളത്തിൽ അത് കൂടുതൽ സുതാര്യമായി നടക്കാനുള്ള പ്രധാന കാരണം നമ്മുടെ ആരോഗ്യ സംരക്ഷണ സംവിധാനം കൂടുതൽ മൂല്യാധിഷ്ഠിതമാണ് എന്നതു കൂടിയാണ്. അവയവദാനം മാത്രമല്ല, നമ്മുടെ ആരോഗ്യമേഖലയിൽ പനിയുടെ ചികിത്സ മുതൽ ഈ എത്തിക്കൽ പ്രാക്ടീസ് കാണാം. കേരളത്തിൽ കൂടുതൽ സുതാര്യമായ കണക്കുകളുള്ളതിനാലാണ് കേരളത്തെ മുൻനിർത്തി വിമർശനങ്ങൾ കൂടുതലായി ഉണ്ടാകുന്നത്. ഇതിലും കൂടുതൽ മറ്റു സംസ്ഥാനങ്ങളിലൊക്കെ നടക്കുന്നുണ്ട്, പല മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്ന സാഹചര്യം അവിടൊക്കെയുണ്ട്. കേരളത്തിൽ വളരെ കൃത്യമായി വിവരം ശേഖരിക്കുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. അവിടവിടെ ഒറ്റപ്പെട്ട മരണങ്ങൾ ഉണ്ടായിട്ടുണ്ടാകും. എന്നാൽ മൊത്തത്തിൽ കേരളം പാശ്ചാത്യ രാജ്യങ്ങളിലേതിന് സമാനമായ സ്ഥിതിയിലാണെന്ന് വ്യക്തമാകും. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മൂല്യാധിഷ്ഠിതമായാണ് കേരളത്തിൽ അവയവദാനം നടക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും അവയവദാനവുമായി ബന്ധപ്പെട്ട സംഘടനകളുണ്ട്. എല്ലാം സർക്കാർ മേൽനോട്ടത്തിലുള്ളതാണ്. എന്നാൽ തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലുമൊക്കെ പാശ്ചാത്യ രാജ്യങ്ങൾ, പശ്ചിമേഷ്യൻ രാഷ്ട്രങ്ങൾ, റഷ്യ, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഉൾപ്പെടെ വലിയ തോതിൽ അവയവദാന ശസ്ത്രക്രിയകൾ നടത്തുന്നുണ്ട്. എണ്ണം കൂടുന്നതു ഇവിടങ്ങളിൽ സുതാര്യതയെ ബാധിക്കുന്നുണ്ടാകാം. നമ്മുടെ നാട്ടിൽ നിന്നുള്ള സ്വീകർത്താക്കളില്ലെങ്കിലേ പുറത്തു നിന്നുള്ളവർക്ക് കൊടുക്കാവൂ എന്നൊക്കെ വ്യവസ്ഥയുണ്ട്. ഇതൊക്കെ മറ്റു സംസ്ഥാനങ്ങളിൽ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്നതു പരിശോധിക്കേണ്ടതാണ്. എന്നാൽ കേരളത്തിൽ ഇത് വളരെ സുതാര്യമായി മൃതസഞ്ജീവനി വഴിയാണ് നടക്കുന്നത്.

∙ മറ്റു രാജ്യക്കാർ അവയവമാറ്റത്തിനായി ഇന്ത്യയെ തിരഞ്ഞെടുക്കാൻ കാരണമെന്താണ്? ചെലവു കുറവാണ് എന്നത് മാത്രമാണോ കാരണം?

ഇവിടെ ചെലവും കുറവാണ്, പരിചരണത്തിന്റെ നിലവാരം മികച്ചതുമാണ്. ഒരേയൊരു പ്രശ്നം ശസ്ത്രക്രിയയ്ക്കു മുൻപുള്ള മുന്നൊരുക്കത്തിലും ശസ്ത്രക്രിയ കഴിഞ്ഞുള്ള പുനരധിവാസത്തിലും നമ്മൾ വളരെ പിന്നിലാണ് എന്നതുമാത്രമാണ്. ചില ആശുപത്രികളിലെ ഡോക്ടർമാർ, ഡിപ്പാർട്ട്മെന്റുകളൊക്കെ പാശ്ചാത്യ രാജ്യങ്ങളേക്കാൾ മികച്ച ഫലം ഇക്കാര്യത്തിലുണ്ടാക്കുന്നുണ്ട്. മാത്രമല്ല അവിടങ്ങളിലേക്കാൾ ചെലവും കുറവാണ്. ഇപ്പോൾ ബൈപാസ് ശസ്ത്രക്രിയ 45 ലക്ഷം മുതൽ 50 ലക്ഷം വരെയാണ് ഇംഗ്ലണ്ടിലെങ്കിൽ നമ്മളിവിടെ രണ്ടുലക്ഷം രൂപയ്ക്കു ചെയ്യുന്നു. നമ്മുടെ ഫലം അവിടുത്തേതിനെ അപേക്ഷിച്ച് മികച്ചതുമാണ്. പക്ഷേ അതിനുള്ള മുന്നൊരുക്കങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ശസ്ത്രക്രിയ കഴിഞ്ഞുള്ള പരിചരണം, അതു കഴിഞ്ഞ് വീട്ടിൽ പോകുന്നവർക്കുള്ള പൊതുജനാരോഗ്യ സംവിധാനത്തിന്റെ അഭാവം ഇങ്ങനെയുള്ള ഒട്ടേറെ പ്രശ്നങ്ങൾ നമ്മുടെ രാജ്യത്തുടനീളം ഉണ്ട്. എന്നാൽ, ആകെമൊത്തത്തിൽ നോക്കിയാൽ നമ്മുടെ ചികിത്സ മികച്ചതും അതിനുള്ള ചെലവ് പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്താൽ വളരെ കുറവുമാണ്.

∙ അവയവദാനവുമായി ബന്ധപ്പെട്ട് ഫലപ്രദമായ അവബോധ ക്യാംപെയ്നുകൾ സർക്കാർ തലത്തിൽ ശക്തിപ്പെടേണ്ടതുണ്ടോ?

ADVERTISEMENT

കെഎൻഒഎസ് (കേരള നെറ്റ്‌വർക് ഓഫ് ഓർഗൻ ഷെയറിങ്) കേരളത്തിലെ സർക്കാർ തലത്തിലുള്ള സംവിധാനമാണ്. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് നോട്ടോ (നാഷനൽ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ ഓർഗനൈസേഷൻ) എന്ന സംവിധാനവുമുണ്ട്. നോട്ടോ കേന്ദ്രസർക്കാരിന്റേതാണെങ്കിലും അതിന് യാതൊരു അധികാരവും നൽകിയിട്ടില്ല. നോട്ടോ ചെയർമാനുണ്ട്, അഡ്വൈസറി മെംബേഴ്സുണ്ട്, എന്നാൽ സ്വതന്ത്ര ഭരണാധികാരങ്ങളില്ല. അവയവമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംഘടനയായാണ് ഇതു പ്രവർത്തിക്കുന്നത്. കേന്ദ്രസർക്കാർ നോട്ടോയ്ക്ക് അവയവദാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കാനുള്ള അധികാരങ്ങൾ നൽകുകയാണു വേണ്ടത്. കേരളത്തിൽ മൃതസഞ്ജീവനിയുടെ കാര്യമെടുത്താൽ അവർക്കും അധികാരങ്ങളില്ല. കുറച്ചു ഫണ്ടും അവയവദാനവും അവയവമാറ്റവും ഏകോപിപ്പിക്കുന്നതിനുള്ള ചുമതലയും മാത്രമാണ് നൽകിയിട്ടുള്ളത്. എന്നാൽ ഏതെങ്കിലുമൊരു ആശുപത്രി എന്തെങ്കിലും വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശനമായ എന്തെങ്കിലും നടപടിയെടുക്കാനുള്ള അധികാരങ്ങളൊന്നും തന്നെ കെഎൻഒഎസിന് ഇല്ല.

∙ കെഎൻഒഎസിന് ഇടപെടൽ അധികാരം നൽകുന്നത് ജനങ്ങൾക്കിടയിലെ വിശ്വാസ്യത ഉയർത്താൻ സഹായിക്കില്ലേ?

സൊസൈറ്റിയായി രൂപീകരിക്കണമെന്നും അവർക്ക് സ്വതന്ത്ര ഭരണാധികാരവും ധനസഹായവും നൽകണമെന്നും വർഷങ്ങളായി സർക്കാരിനോട് ആവശ്യപ്പെടുന്നതാണ്. കഴിഞ്ഞ വർഷം സോട്ടോ (സ്റ്റേറ്റ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ ഓർഗനൈസേഷൻ) രൂപീകരിച്ചിട്ടുണ്ട്. അതും കെഎൻഒഎസുമായി ലയിപ്പിച്ച് ഒറ്റ സൊസൈറ്റിയാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതായി വാർത്തകളുണ്ടായിരുന്നു. ഞങ്ങൾ വർഷങ്ങളായിട്ട് പറയുന്നതാണ് ഇക്കാര്യം. അധികാരം ഉണ്ടെങ്കിൽ മാത്രമേ ആശുപത്രികളിൽ നടക്കുന്ന അവയവമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഈ സൊസൈറ്റിക്ക് ഇടപെടാനും കൂടുതൽ സുതാര്യമായി നടത്താനും സാധിക്കുകയുള്ളൂ.

∙ അവയവദാനത്തിനെതിരായ പ്രചാരണങ്ങളെ സർക്കാരിന്റെ നിശബ്ദത സഹായിക്കുന്നുണ്ടോ?

അവയവദാനത്തെക്കുറിച്ചു പലഭാഗങ്ങളിൽ നിന്നായി പലപ്പോഴും വിമർശനങ്ങൾ ഉയർന്ന് വന്നപ്പോഴും സർക്കാർ അതിനെ ചെറുക്കാൻ ശ്രമിച്ചില്ല എന്നത് നമുക്കു സംഭവിച്ച ഏറ്റവും വലിയ വീഴ്ചയാണ്. കേരളത്തിൽ ഹൃദയം മാറ്റിവച്ചവരിൽ രണ്ടുപേർ മാത്രമേ ഇപ്പോൾ ജീവിച്ചിരിപ്പുള്ളൂ എന്ന നിലയിൽ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകുകവരെയുണ്ടായി. യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രചാരണങ്ങളാണ് സംഘടിതമായി പലപ്പോഴും നടക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിലേതിനു സമാനമായ ഫലം ഈ രംഗത്ത് കേരളത്തിലുള്ളപ്പോഴാണിതെന്നോർക്കണം. അവയവം മാറ്റിവച്ചവരിൽ 90 ശതമാനവും ഒരു വർഷം കഴിയുമ്പോൾ ജീവിച്ചിരിക്കണം, 3 വർഷം കഴിയുമ്പോൾ 80 ശതമാനം ആളുകൾ ജീവിച്ചിരിക്കണം, 5 വർഷം കഴിയുമ്പോൾ 60 ശതമാനം ആളുകൾ ജീവിച്ചിരിക്കണം–ഇതാണ് ഇന്റർ നാഷനൽ സ്റ്റാൻഡേർഡ്. ഇതിനെക്കാൾ മികച്ചതാണ് കേരളത്തിലെ കണക്കുകൾ. ചില പ്രമുഖരായ നടന്മാർപോലും ഇത്തരം കുപ്രചാരകരുടെ ചട്ടുകങ്ങളായി മാറുന്നത് ദുഃഖകരമാണ്. ഇതിനെതിരെയെല്ലാം ഫലപ്രദമായി നടപടിയെടുക്കേണ്ട ബാധ്യത സർക്കാരിനുണ്ട്.

∙ സിനിമകളും ഇത്തരക്കാരെ സഹായിക്കുന്നില്ലേ?

ജോസഫ് പോലുള്ള സിനിമ വന്നിട്ട് എന്തുകൊണ്ട് സർക്കാർ അത് സെൻസർ ചെയ്തില്ല. ഡോക്ടർമാർ ചുറ്റികകൊണ്ടു തലയ്ക്കടിച്ച് കൊന്നിട്ട് അവയവമെടുക്കുന്നു എന്നുള്ള സിനിമയൊക്കെ എന്തുമാത്രം സമൂഹത്തെ വഴിതെറ്റിക്കുന്നതാണെന്ന് ഓർക്കണ്ടേ. ഡോക്ടർമാരുമായോ, മെഡിക്കൽ ബോർഡുമായോ ചർച്ച ചെയ്തിട്ട് വേണ്ടിയിരുന്നു ഇത്തരം സിനിമകൾക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകാൻ. ഇത്തരത്തിലുള്ള സിനിമകളിൽ അഭിനയിക്കേണ്ടതുണ്ടോ എന്ന് സിനിമാതാരങ്ങളും ആലോചിക്കേണ്ടതാണ്.

∙ നമ്മുടെ സർക്കാർ മെഡിക്കൽ കോളജുകൾ അവയവമാറ്റത്തിന് എത്രത്തോളം സജ്ജമാണ്?

സർക്കാർ മെഡിക്കൽ കോളജുകളിൽ ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ കുറവാണ്. ഹൃദയം മാറ്റിവയ്ക്കൽ എടുത്താൽ കേരളത്തിൽ 47 ശസ്ത്രക്രിയകൾ നടന്നതിൽ കോട്ടയം മെഡിക്കൽ കോളജിൽ മാത്രമാണ് കൂടുതൽ നടന്നിട്ടുള്ളത്. ഇത് തന്നെ ആകെ നടന്നതിന്റെ 10–15 ശതമാനത്തിൽ താഴെയാണ്. കിഡ്നി മാറ്റിവയ്ക്കൽ നടക്കുന്നുണ്ട്. എന്നാൽ സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് ഇതും കുറവാണ്. എല്ലാ മെഡിക്കൽ കോളജുകളിലും ഡിപ്പാർട്മെന്റ് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ തുടങ്ങി അതിന് പ്രചാരണം നൽകേണ്ടതുണ്ട്. യുകെയിൽ ഹൃദയംമാറ്റിവയ്ക്കലിന് മാത്രമായി 150 ബെഡിന്റെ ആശുപത്രിയുണ്ട്. ഇത്തരത്തിലുള്ള ആശുപത്രികൾ സർക്കാർ തലത്തിൽ വരേണ്ടതുണ്ട്. ഇന്ന് സ്വകാര്യമേഖലയിൽ ഈ രംഗത്തുള്ള ഒട്ടേറെ പ്രഗത്ഭരായ ഡോക്ടർമാർ സൗജന്യമായി സർക്കാരിന്റെ ഇത്തരമൊരു ശ്രമത്തിനൊപ്പം നിൽക്കാൻ തയാറുമാണ്. ഇത്തരമൊരു ആലോചന നടത്തേണ്ട ഘട്ടത്തിലാണ് കേരളം ഇപ്പോൾ നിൽക്കുന്നത്. ഗവൺമെന്റ് മെഡിക്കൽ കോളജുകളെ ഇക്കാര്യത്തിൽ സജ്ജരാക്കി മാത്രമേ ഈ രംഗത്ത് കേരളത്തിന് മുന്നേറാൻ സാധിക്കൂ. മാത്രമല്ല, ജനങ്ങൾക്കിടയിലെ വിശ്വാസ്യത വർധിപ്പിക്കാനും ഇത് സഹായിക്കും. ഗവ. മെഡിക്കൽ കോളജുകളിൽ 100 അവയവമാറ്റ ശസ്ത്രക്രിയകൾ നടക്കുമ്പോൾ സ്വകാര്യ ആശുപത്രികളിൽ 10 എണ്ണം നടക്കുന്ന സാഹചര്യമാണ് അവയവദാനത്തിന് ഏറ്റവും നല്ലത്.

∙ അവയവങ്ങൾ ലഭിക്കാത്തതിനാൽ കേരളത്തിന് പുറത്തേക്ക് പോകുന്നവരുടെ സംഖ്യ കൂടുന്നുണ്ടോ?

കിഡ്നിക്ക് ആരും പോകുന്നില്ല. കരൾ, ഹൃദയം, ശ്വാസകോശം എന്നിവയ്ക്കായി പുറത്തു പോകുന്നവരുടെ സംഖ്യ കൂടുതലാണ്. മസ്തിഷ്ക മരണം സംഭവിച്ചവരിൽ നിന്നുള്ള അവയവ മാറ്റത്തിൽ ചെന്നൈ വലിയൊരു ഹബ്ബാണ്. ഹൈദരാബാദും ഹബ്ബായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ഒന്നര വർഷത്തിനിടയ്ക്ക് 150 ശ്വാസകോശം മാറ്റിവയ്ക്കൽ ഹൈദരാബാദിലെ ഒരു ഹോസ്പിറ്റലിൽ മാത്രം നടന്നിട്ടുണ്ട്.

∙ കോവിഡ് അവയവദാനത്തെ ബാധിച്ചിട്ടുണ്ടോ?

കോവിഡ് ലോക്ഡൗൺ വന്നശേഷം ആദ്യ ഹൃദയം മാറ്റിവയ്ക്കൽ നടന്നത് കേരളത്തിലാണ്. പിന്നീട് എല്ലാ സംസ്ഥാനങ്ങളും ഇക്കാര്യത്തിൽ ഏറെ മുന്നോട്ടു പോയപ്പോഴും കേരളം മുന്നോട്ട് നീങ്ങിയിട്ടില്ല. ഇതു മാറണം.

∙ അവയവദാനദിന സന്ദേശമായി പറയാനുള്ളത്?

പൊതുജനങ്ങൾക്കുണ്ടായിട്ടുള്ള അവിശ്വാസമുണ്ട്. അതിൽ വീഴാതെ ജനങ്ങളുടെ ജീവൻ രക്ഷപ്പെടുത്താനുള്ള ശ്രമമായി അവയവദാനത്തെ കാണണം. പോസിറ്റീവ് ആയ ചിന്ത ഉണ്ടാകുകയും ഇതിലൂടെ ഒട്ടേറെപ്പേരുടെ ജീവൻ രക്ഷപ്പെടുത്താനാവുമെന്ന സന്ദേശം സമൂഹത്തിൽ കൂടുതലായി എത്തിക്കാനുമാവണം. ജീവൻ കൊടുക്കുന്ന ചിറകുകൾ മുറിക്കാതിരിക്കാനുള്ള കരുതലും ശ്രദ്ധയും എല്ലാവരും പുലർത്തണം.

English Summary : Dr. Jose Chacko Periappuram's Special interview on Organ Donation Day