ഇന്ന് സെപ്റ്റംബർ 10. ലോക ആത്മത്യാ പ്രതിരോധ ദിനം. ആത്മഹത്യയെക്കുറിച്ച് അവബോധം ഉണ്ടാക്കാനും ആത്മഹത്യ തടയാനും ഓരോ വർഷവും ഈ ദിനം ആചരിക്കുന്നു. "പ്രവൃത്തിയിലൂടെ പ്രതീക്ഷ സൃഷ്‌ടിക്കുക" (Creating Hope Through Actions) എന്നതാണ് ഈ വർഷത്തെ തീം. അടിയന്തരമായി ഈ പൊതുജനാരോഗ്യ പ്രശ്‌നത്തിലേക്ക് ശ്രദ്ധ

ഇന്ന് സെപ്റ്റംബർ 10. ലോക ആത്മത്യാ പ്രതിരോധ ദിനം. ആത്മഹത്യയെക്കുറിച്ച് അവബോധം ഉണ്ടാക്കാനും ആത്മഹത്യ തടയാനും ഓരോ വർഷവും ഈ ദിനം ആചരിക്കുന്നു. "പ്രവൃത്തിയിലൂടെ പ്രതീക്ഷ സൃഷ്‌ടിക്കുക" (Creating Hope Through Actions) എന്നതാണ് ഈ വർഷത്തെ തീം. അടിയന്തരമായി ഈ പൊതുജനാരോഗ്യ പ്രശ്‌നത്തിലേക്ക് ശ്രദ്ധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് സെപ്റ്റംബർ 10. ലോക ആത്മത്യാ പ്രതിരോധ ദിനം. ആത്മഹത്യയെക്കുറിച്ച് അവബോധം ഉണ്ടാക്കാനും ആത്മഹത്യ തടയാനും ഓരോ വർഷവും ഈ ദിനം ആചരിക്കുന്നു. "പ്രവൃത്തിയിലൂടെ പ്രതീക്ഷ സൃഷ്‌ടിക്കുക" (Creating Hope Through Actions) എന്നതാണ് ഈ വർഷത്തെ തീം. അടിയന്തരമായി ഈ പൊതുജനാരോഗ്യ പ്രശ്‌നത്തിലേക്ക് ശ്രദ്ധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് സെപ്റ്റംബർ 10. ലോക ആത്മത്യാ പ്രതിരോധ ദിനം. ആത്മഹത്യയെക്കുറിച്ച് അവബോധം ഉണ്ടാക്കാനും ആത്മഹത്യ തടയാനും ഓരോ വർഷവും ഈ ദിനം ആചരിക്കുന്നു. "പ്രവൃത്തിയിലൂടെ പ്രതീക്ഷ സൃഷ്‌ടിക്കുക" (Creating Hope Through Actions) എന്നതാണ് ഈ വർഷത്തെ തീം. അടിയന്തരമായി ഈ പൊതുജനാരോഗ്യ പ്രശ്‌നത്തിലേക്ക് ശ്രദ്ധ നൽകേണ്ടതിന്റെ ആവശ്യകതയിലേക്ക് ഇത് വെളിച്ചം വീശുന്നു. വിഷാദം ആണ്  ആത്മഹത്യയിലേക്കു നയിക്കുന്ന ഒരു ഘടകം. ആദ്യ ഘട്ടത്തിൽതന്നെ വിഷാദം കണ്ടെത്തിയാൽ, ആവശ്യമായ ചികിത്സ നൽകിയാൽ ആത്മഹത്യ തടയാൻ ഒരു പരിധിവരെ സാധിക്കും. 

ഒരു വ്യക്തിയെ മനസ്സിലാക്കുക എന്നത് അത്ര എളുപ്പമല്ല. ഒരാളിൽ വിഷാദത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുക എന്നത് അതിലും പ്രയാസമാണ്. വിഷാദം ബാധിച്ച ഒരാൾ സാമൂഹ്യമായ പിൻവാങ്ങൽ പ്രകടമാക്കിയേക്കാം. മരണത്തെക്കുറിച്ചും ആത്മഹത്യയെക്കുറിച്ചും ജീവിതം അവസാനിപ്പിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും അയാൾ സംസാരിച്ചേക്കാം. വിശപ്പില്ലായ്‌മ,  ശരീരം ഒട്ടും ശ്രദ്ധിക്കാതിരിക്കുക, ഭാരം കുറയുക, ഒന്നിലും താൽപര്യം ഇല്ലാതിരിക്കുക, ആരുടെയും സഹായം തേടാതിരിക്കുക ഇതെല്ലാം വിഷാദരോഗ ലക്ഷണങ്ങളാണ്. വിഷാദരോഗം ബാധിക്കാത്ത ഒരാളെ അപേക്ഷിച്ച് വിഷാദം ബാധിച്ച ഒരാൾ ആത്മഹത്യ ചെയ്യാനുള്ള സാധ്യത ഇരുപത് ഇരട്ടിയാണ്. 

ADVERTISEMENT

ക്ലിനിക്കൽ ഡിപ്രഷൻ 

ചികിത്സിച്ചു സുഖപ്പെടുത്താവുന്ന, വളരെ സാധാരണമായ ഒരു മാനസിക രോഗമാണിത്. എല്ലാ പ്രായക്കാരെയും ഇത് ബാധിക്കാം. ജനിതകവും സാമൂഹ്യ, പാരിസ്ഥിതിക, മാനസിക ഘടകങ്ങളും ഇതിന് കാരണമാകാം. 

ലക്ഷണങ്ങൾ 

ദുഃഖം, അസ്വസ്ഥത, ഒന്നിലും താൽപര്യം ഇല്ലാതിരിക്കുക, പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ തന്നെ ക്ഷീണം തോന്നുക. കൂടുതൽ ഉറങ്ങുക (Hypersomnia) അല്ലെങ്കിൽ കുറച്ചു മാത്രം ഉറങ്ങുക (Insomnia), വിശപ്പ് കൂടുതലോ അല്ലെങ്കിൽ വിശപ്പില്ലായ്‌മയോ, ശരീരഭാരം വ്യത്യാസപ്പെടുക, ലൈംഗിക താൽപര്യമില്ലായ്‌മ, ആത്മവിശ്വാസം ഇല്ലായ്‌മ, നിരാശ, ശ്രദ്ധക്കുറവ്, നിസ്സഹായത, മറവി, ആത്മഹത്യാ ചിന്ത ഇവയെല്ലാം വിഷാദ ലക്ഷണങ്ങളാണ്. ഗുരുതരമായ വിഷാദം ബാധിച്ചാൽ ഹാല്യൂസിനേഷൻ ഉണ്ടാകാം. 

ADVERTISEMENT

കാരണങ്ങൾ 

പാരമ്പര്യം വിഷാദത്തിന് ഒരു പ്രധാന പങ്കു വഹിക്കുന്നു. ജീനുകൾക്ക് ഒരു വലിയ പങ്കുണ്ട്. മറ്റ് ചില മാനസികാരോഗ്യ പ്രശ്‌നങ്ങൾ, ഉത്കണ്ഠാ രോഗങ്ങളായ ഒസിഡി, എഡിഎച്ച്ഡി ഇവയെല്ലാം വിഷാദത്തിനു കാരണമാകാം. പ്രമേഹം, ഹൈപ്പോ തൈറോയ്‌ഡിസം, പാർക്കിൻസൺസ് രോഗം, സിഒപിഡി, എച്ച് ഐ വി ഇവയെല്ലാം വിഷാദത്തിനു കാരണമാകാം. വിറ്റമിൻ ബി12, വിറ്റമിൻ  ഡി യുടെ അഭാവവും വിഷാദവുമായി ബന്ധപ്പെട്ടിരിക്കുന്നു സ്റ്റിറോയ്‌ഡ്, ബീറ്റാ ബ്ലോക്കേഴ്‌സ്, ഓറൽ കോൺട്രാസെപ്റ്റീവ് പിൽസ്, ആന്റി എപ്പിലെപ്റ്റിക്‌സ്, ആന്റി സൈക്കോട്ടിക് മെഡിക്കേഷൻ ഇവ വിഷാദവുമായി ബന്ധപ്പെട്ടിരിക്കുന്നു. 

വിഷാദം ബാധിച്ച ആളെ എങ്ങനെ സഹായിക്കാം?

വിഷാദം ബാധിച്ച ഒരാളുമായി  ദിവസവും സംസാരിക്കാൻ ശ്രമിക്കണം. നല്ല ഒരു കേൾവിക്കാരനാകാൻ ശ്രമിക്കുക. ക്ഷമയോടെ അവരെ കേൾക്കുക, ആത്മഹത്യയെക്കുറിച്ച്  സംസാരിക്കുന്നത് അവരുടെ വൈകാരികമായ അവസ്ഥ മനസ്സിലാക്കാൻ സഹായിക്കും.

ADVERTISEMENT

ആദ്യ ഘട്ടങ്ങളിൽ കൃത്യമായ ദിനചര്യയിലൂടെ തന്നെ വിഷാദം അകറ്റാൻ സാധിക്കും. സമീകൃത ഭക്ഷണം കഴിക്കുക, ആറു മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുക; ദിവസവും വ്യായാമം ചെയ്യുക, മദ്യപാനം, പുകവലി ഇവ കുറയ്ക്കുക, യോഗ, ധ്യാനം ഇവ ശീലമാക്കുക. ഈ ചിട്ടകളിലൂടെ വിഷാദത്തെ അകറ്റി നിർത്താൻ സാധിക്കും. 

പാട്ടു കേൾക്കുക, വളർത്തു മൃഗങ്ങളെ പരിപാലിക്കുക ഇതെല്ലാം വിഷാദമകറ്റാൻ സഹായിക്കും. ഒരു മൂഡ് ഡയറി അല്ലെങ്കിൽ ജേണൽ എഴുതുന്നതും നല്ലതാണ്. 

ചികിത്സ

വിഷാദം ചികിത്സയിലൂടെ മാറ്റിയെടുക്കാം. സൈക്യാട്രിസ്റ്റിന്റെ സേവനം തേടാം. ആന്റി ഡിപ്രസന്റുകളിലൂടെയും സൈക്കോളജിക്കൽ തെറാപ്പിയിലൂടെയും സാമൂഹ്യമായ ഇടപെടലുകളിലൂടെയും രോഗം അകറ്റാം. വിഷാദത്തിന് സാധാരണയായി ഉള്ള ചികിത്സയാണ് കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT).

നിങ്ങളുടെ സുഹൃത്ത്, പരിചയക്കാരൻ അല്ലെങ്കിൽ കുടുംബത്തിലുള്ള ആരെങ്കിലും സാമൂഹ്യമായ പിൻവാങ്ങൽ പ്രകടമാക്കുകയോ വിഷാദ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയോ ചെയ്‌താൽ അവരെ നിങ്ങൾക്ക് സഹായിക്കാൻ സാധിക്കും. സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ സാധിക്കും. നിങ്ങളുടെ പ്രവൃത്തിയിലൂടെ അവർക്ക് പ്രതീക്ഷ നൽകാൻ സാധിക്കും. അങ്ങനെ ആത്മഹത്യയെ പ്രതിരോധിക്കാനും കഴിയും.

English Summary : How to help a friend deal with depression and suicidal thoughts