കൊച്ചി ∙ കോവിഡ് സാഹചര്യത്തിൽ കുട്ടികൾ സ്കൂളിൽ എത്താത്തതു മൂലം പഠനവൈകല്യ നിർണയം വൈകുമോയെന്ന് ആശങ്ക. കുട്ടികളിലെ പഠന വൈകല്യം ആദ്യം തിരിച്ചറിയുന്നത് അധ്യാപകരാണ്. ക്ലാസുകൾ ഇല്ലാത്തതു മൂലം അധ്യാപകർക്കു പഠന വൈകല്യം തിരിച്ചറിയാനോ പരിഹരിക്കാനോ കഴിയാത്ത സാഹചര്യമുണ്ടെന്ന് ഗാന്ധിനഗറിലെ ചൈൽഡ് കെയർ സെന്റർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കോവിഡ് സാഹചര്യത്തിൽ കുട്ടികൾ സ്കൂളിൽ എത്താത്തതു മൂലം പഠനവൈകല്യ നിർണയം വൈകുമോയെന്ന് ആശങ്ക. കുട്ടികളിലെ പഠന വൈകല്യം ആദ്യം തിരിച്ചറിയുന്നത് അധ്യാപകരാണ്. ക്ലാസുകൾ ഇല്ലാത്തതു മൂലം അധ്യാപകർക്കു പഠന വൈകല്യം തിരിച്ചറിയാനോ പരിഹരിക്കാനോ കഴിയാത്ത സാഹചര്യമുണ്ടെന്ന് ഗാന്ധിനഗറിലെ ചൈൽഡ് കെയർ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഏബ്രഹാം കെ. പോൾ പറഞ്ഞു.

ADVERTISEMENT

∙ എങ്ങനെ തിരിച്ചറിയാം?

എല്ലാ കാര്യങ്ങളിലും മിടുക്കുണ്ടെങ്കിലും വായന, എഴുത്ത്, വാക്കുകളിലെ അക്ഷരക്രമം, കണക്ക് എന്നിവ പഠിക്കാൻ ബുദ്ധിമുട്ടുക, ഉയർന്ന ബുദ്ധി നിലവാരമുണ്ടെങ്കിലും പരീക്ഷയിൽ മാർക്കുകൾ കുറയുക, ചോദ്യങ്ങൾക്കു ശരിയായി ഉത്തരം നൽകുന്ന കുട്ടി എഴുതാൻ ബുദ്ധിമുട്ടുക എന്നിവയാണു പഠന വൈകല്യങ്ങളുടെ സൂചനകൾ. 

ADVERTISEMENT

പഠന വൈകല്യമുള്ള കുട്ടികൾ നാലോ അഞ്ചോ ക്ലാസ് വരെ മോശമല്ലാതെ പഠിക്കും. പിന്നീട് പിന്നാക്കം പോകും. എറണാകുളം ജില്ലാ ശിശുക്ഷേമ സമിതിയും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക് (ഐഎപി) കൊച്ചി ശാഖയും ചേർന്നു നടത്തുന്ന ഗാന്ധി നഗറിലെ ചൈൽഡ് കെയർ സെന്ററിൽ പഠന വൈകല്യമുള്ള കുട്ടികൾക്കായി വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. 0484 220 3254.

പഠന വൈകല്യം

ADVERTISEMENT

സാധാരണ രീതിയിലുള്ള ബുദ്ധി, കാഴ്ച, കേൾവി ശക്തികൾ ഉണ്ടെങ്കിലും വായിക്കുന്നതിനും എഴുതുന്നതിനും കണക്കു കൂട്ടുന്നതിനും ബുദ്ധിമുട്ടു നേരിടുകയും വായിച്ചാൽ തന്നെ മനസ്സിലാക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണു പഠന വൈകല്യം.

Content Summary : Covid Time- How teachers find out those who have learning disabilities