പ്രായമുള്ള രോഗികളിലും അമിതവണ്ണം ഉൾപ്പെടെ മറ്റു ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവരിലുമാണ് ആശുപത്രി ചികിത്സ വേണ്ട രീതിയിൽ കോവിഡ് ഗുരുതരമാകുന്നതും മരണം സംഭവിക്കുന്നതും. ഇത്തരക്കാരിൽ കോവിഡ് ആന്റിബോഡി കോക്ടെയ്‌ൽ ചികിത്സ രോഗത്തിന്റെ തുടക്കത്തിലേ നൽകിയാൽ രോഗം ഗുരുതരവാസ്ഥയിലേക്ക് പോകുന്നത് തടയാം. കോവിഡ് സമാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രായമുള്ള രോഗികളിലും അമിതവണ്ണം ഉൾപ്പെടെ മറ്റു ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവരിലുമാണ് ആശുപത്രി ചികിത്സ വേണ്ട രീതിയിൽ കോവിഡ് ഗുരുതരമാകുന്നതും മരണം സംഭവിക്കുന്നതും. ഇത്തരക്കാരിൽ കോവിഡ് ആന്റിബോഡി കോക്ടെയ്‌ൽ ചികിത്സ രോഗത്തിന്റെ തുടക്കത്തിലേ നൽകിയാൽ രോഗം ഗുരുതരവാസ്ഥയിലേക്ക് പോകുന്നത് തടയാം. 

ADVERTISEMENT

കോവിഡ് സമാന രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ കൃത്യമായ രോഗനിർണയം നടത്തി ഫലപ്രദമായ ചികിത്സ നൽകുന്നതിലൂടെ, ആരോഗ്യപ്രശ്നങ്ങൾ ഉളളവരെ ആശുപത്രിവാസത്തിൽനിന്നു മാറ്റി നിർത്താൻ സാധിക്കും. മോണോക്ലോണൽ ആന്റിബോഡി കോക്ടെയ്‌ൽ കാസിരിവിമാബ്, ഇംഡവിമാബ് എന്നീ രണ്ടു മരുന്നുകളുടെ ഒരു മിശ്രിതമാണ്. ന്യൂമോണിയ മൂർച്ഛിച്ച് ഓക്സിജൻ നൽകേണ്ടി വരുന്ന അവസ്ഥയ്ക്ക് മുമ്പ്, അതായത് ആദ്യത്തെ പത്ത് ദിവസത്തിനുള്ളിലാണ് ഈ മരുന്ന് ഫലപ്രദമാകുന്നത്. ശരീരത്തിലേക്ക് ഈ ആന്റിബോഡി മിശ്രിതം കുത്തിവയ്ക്കുന്നതിലൂടെ വൈറസിന്റെ പ്രവർത്തനങ്ങളെ തടയുകയാണ് ഈ മരുന്ന് ചെയ്യുന്നത്. (കൃത്രിമവും അതേസമയം ശക്തവുമായ രോഗപ്രതിരോധം പെട്ടെന്ന് നൽകുന്നു.)

ADVERTISEMENT

പ്രായാധിക്യം, അമിത വണ്ണം, ഉയർന്ന രക്തസമ്മർ‌ദ്ദം, വൃക്കരോഗം, കരൾ രോഗം (സിറോസിസ്), പ്രതിരോധശക്തി കുറയ്ക്കുന്ന രോഗങ്ങളും ചികിത്സകളും അർബുദം, വാതരോഗങ്ങൾ തുടങ്ങിയവ ഉള്ളവർക്കും അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവർ, ഹൃദ്രോഗികൾ, ശ്വാസകോശരോഗികൾ തുടങ്ങിയവർക്കും ഈ മരുന്ന് രോഗത്തിന്റെ തുടക്കത്തിൽത്തന്നെ നൽകിയാൽ വളരെ ഫലപ്രദമാണ് എന്നാണ് ലോകത്തിന്റെ പലഭാഗത്തുനിന്നും ഉള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്. മേൽപറഞ്ഞ വിഭാഗങ്ങളിലുള്ള നൂറിലധികം രോഗികളിൽ ഈ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ വളരെയധികം ഫലപ്രദമാണ് എന്നാണ് എന്റെയും വ്യക്തിപരമായ അനുഭവം. കേരളത്തിലെ പ്രധാനപ്പെട്ട ഗവൺമെന്റ് ആശുപത്രികളിൽ സൗജന്യമായും പ്രധാന സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസിന് അറുപതിനായിരം രൂപ നിരക്കിലും ഈ ചികിത്സ ലഭ്യമാണ്. ന്യൂമോണിയ മൂർച്ഛിക്കുകയും ഓക്സിജൻ ആവശ്യമായ രീതിയിലേക്ക് രോഗി എത്തുകയും ചെയ്യാതെ രോഗത്തിന്റെ ആദ്യനാളുകളിൽത്തന്നെ കൃത്യമായ ചികിത്സ നൽകുക എന്നതായിരിക്കണം രോഗികളെ രക്ഷിക്കാൻ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കേണ്ട ചികിത്സാ രീതി.

ADVERTISEMENT

(കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം മേധാവിയായ ലേഖകൻ കേരളത്തിൽ 2018 ൽ നിപ്പ തിരിച്ചറിഞ്ഞ സംഘത്തിലെ അംഗമായിരുന്നു)

Content Summary : Antibody Cocktail Treatment