കോവിഡ് കാലത്ത് എല്ലാ മാതാപിതാക്കൾക്കും സന്തോഷം പകരുന്ന ഒരു വാർത്തയുണ്ട്. കേരളത്തിൽ സ്വകാര്യ മേഖലയിൽ മാത്രം ലഭ്യമായിരുന്ന വിലയേറിയ ന്യൂമോകോക്കൽ വാക്സീൻ സാർവത്രിക രോഗപ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി സൗജന്യമായി ലഭ്യമാകാൻ പോകുന്നു എന്നതാണത്. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിലെ മരണങ്ങൾക്ക്

കോവിഡ് കാലത്ത് എല്ലാ മാതാപിതാക്കൾക്കും സന്തോഷം പകരുന്ന ഒരു വാർത്തയുണ്ട്. കേരളത്തിൽ സ്വകാര്യ മേഖലയിൽ മാത്രം ലഭ്യമായിരുന്ന വിലയേറിയ ന്യൂമോകോക്കൽ വാക്സീൻ സാർവത്രിക രോഗപ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി സൗജന്യമായി ലഭ്യമാകാൻ പോകുന്നു എന്നതാണത്. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിലെ മരണങ്ങൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് കാലത്ത് എല്ലാ മാതാപിതാക്കൾക്കും സന്തോഷം പകരുന്ന ഒരു വാർത്തയുണ്ട്. കേരളത്തിൽ സ്വകാര്യ മേഖലയിൽ മാത്രം ലഭ്യമായിരുന്ന വിലയേറിയ ന്യൂമോകോക്കൽ വാക്സീൻ സാർവത്രിക രോഗപ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി സൗജന്യമായി ലഭ്യമാകാൻ പോകുന്നു എന്നതാണത്. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിലെ മരണങ്ങൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് കാലത്ത് എല്ലാ മാതാപിതാക്കൾക്കും സന്തോഷം പകരുന്ന ഒരു വാർത്തയുണ്ട്. കേരളത്തിൽ സ്വകാര്യ മേഖലയിൽ മാത്രം ലഭ്യമായിരുന്ന വിലയേറിയ ന്യൂമോകോക്കൽ വാക്സീൻ സാർവത്രിക രോഗപ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി സൗജന്യമായി ലഭ്യമാകാൻ പോകുന്നു എന്നതാണത്.

അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിലെ മരണങ്ങൾക്ക് പ്രധാന കാരണമാണ് ന്യൂമോകോക്കസ് മൂലമുള്ള അസുഖങ്ങൾ. ന്യൂമോകോക്കസ് അഥവാ സ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയേ എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന ന്യൂമോണിയ, മെനിഞ്ചൈറ്റിസ്, സെപ്റ്റിസീമിയ എന്നിവയാണ് ഇവയിൽ പ്രധാനം.

ADVERTISEMENT

രണ്ടു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളും രോഗ പ്രതിരോധ ശേഷി കുറഞ്ഞവരും വൃദ്ധരും പോഷകാഹാരക്കുറവ് (malnourished) അനുഭവിക്കുന്നവരും ന്യൂമാകോക്കൽ അണുബാധ വന്നുപെടാൻ സാധ്യത ഏറിയവരാണ്.

▪️ ഇന്ത്യയിൽ പ്രതിവർഷം 12 ലക്ഷം കുഞ്ഞുങ്ങൾ തങ്ങളുടെ അഞ്ചാം പിറന്നാളിന് മുമ്പ് മരണപ്പെടുന്നു. ഇതിൽ ഏതാണ്ട് 15.9 ശതമാനം മരണങ്ങളും ന്യൂമോണിയ കാരണമാണ്.

▪️ 2015-ൽ അഞ്ചു വയസ്സിന് താഴെയുളള 16 ലക്ഷം കുട്ടികൾക്ക് ഗുരുതരമായ ന്യൂമോ കോക്കൽ അണുബാധ ഉണ്ടായി എന്നാണ് കണക്ക്. 68700 മരണങ്ങളും!

ന്യൂമോകോക്കസ് മൂലമുണ്ടാകുന്ന ഏറ്റവും പ്രധാനപ്പെട്ട രോഗമാണ് ന്യൂമോണിയ അഥവാ ശ്വാസകോശത്തിലെ കഫക്കെട്ട്. 2 മാസത്തിനും 5 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ മരണത്തിന് കാരണമാകുന്ന രോഗങ്ങളിൽ ഒന്നാം സ്ഥാനത്ത് ന്യൂമോണിയ ആണ്. പനി, ചുമ, ശ്വാസഗതി വേഗത്തിലാവുക, ശ്വാസം മുട്ട് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം ഗുരുതരമാകുമ്പോൾ മുലപ്പാൽ വലിച്ചു കുടിക്കാൻ പറ്റാതാവുക, ബോധം മറയുക, ശരീരം നീലനിറമാവുക, അപസ്മാരം ഉണ്ടാവുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. തുടക്കത്തിൽ തന്നെ ഉചിതമായ ആന്റിബയോട്ടിക് ചികിൽസ ലഭ്യമാക്കിയാൽ രോഗം ഭേദമാക്കാമെങ്കിലും ആന്റിബയോട്ടിക്കുകളെ അതിജീവിക്കുന്ന ബാക്ടീരിയകളുടെ ആവിർഭാവം പ്രശ്നത്തെ സങ്കീർണ്ണമാക്കുകയാണ്. അതുകൊണ്ടു തന്നെ പ്രതിരോധകുത്തിവയ്പ്പുകള്‍ വഴി രോഗം വരാതെ നോക്കുന്നതിനു അതിയായ പ്രാധാന്യമുണ്ട്. 

ADVERTISEMENT

▪️ ഗുരുതരമായ മറ്റൊരു രോഗമാണ് മെനിഞ്ചൈറ്റിസ്. തലച്ചോറിന്റെ ആവരണമായ മെനിഞ്ചസിനെ ബാധിക്കുന്ന അണുബാധയാണിത്. തലച്ചോറിനെയും ബാധിക്കും. അ‍ഞ്ചു വയസ്സിന് താഴെയുളള കുട്ടികളിൽ ബാക്ടീരിയ മൂലമുള്ള മെനിഞ്ചൈറ്റിസിന് പ്രധാന കാരണം അടുത്ത കാലം വരെ ഹീമോഫിലസ് ഇൻഫ്ലുവൻസെ എന്ന രോഗാണുവായിരുന്നു. എന്നാൽ 10 വർഷത്തിലേറെയായി ഇതിനെതിരെയുളള വാക്സിൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് ലഭിക്കുന്നുണ്ട്, പെന്റാവാലന്റ് വാക്സീന്റെ ഭാഗമായി. അതോടു കൂടി ഈ രോഗാണു മൂലമുള്ള മെനിഞ്ചൈറ്റിസ് കുത്തനെ കുറഞ്ഞു. അന്നത്തെ രണ്ടാം സ്ഥാനക്കാരനായ ന്യൂമോകോക്കസാണ് ഇന്നു മെനിഞ്ചൈറ്റിസ് ഉണ്ടാക്കുന്നവരിൽ ഒന്നാം സ്ഥാനത്ത്. പെട്ടെന്നുണ്ടാകുന്ന പനി, കടുത്ത ശാഠ്യവും കരച്ചിലും, അപസ്മാരം, ബോധമില്ലായ്മ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

ചികിൽസ വൈകിയാൽ മാരകമായേക്കാവുന്ന ഈ രോഗം ചികിൽസിച്ചാലും പൂർണ്ണമായും സുഖപ്പെടണമെന്നില്ല. ബുദ്ധിമാന്ദ്യം, അപസ്മാര രോഗം, തലച്ചോറിനകത്ത് വെളളം കെട്ടിനിൽക്കുന്ന രോഗമായ ഹൈഡ്രോസെഫാലസ്, കൈകാലുകൾക്ക് തളർച്ച, ബധിരത, അന്ധത തുടങ്ങി അനേകം പ്രശ്നങ്ങൾ മെനിഞ്ചൈറ്റിസിനെ തുടർന്ന് ഉണ്ടായേക്കാം. 

മറ്റു കാരണങ്ങളൊന്നും കൂടാതെ, മറ്റ് ലക്ഷണങ്ങളൊന്നും ഇല്ലാതെ കുട്ടികൾക്കുണ്ടാകുന്ന പനിയുടെ ഒരു കാരണം രക്തത്തിൽ ഈ ബാക്ടീരിയയുടെ സാന്നിധ്യമാണ്. ന്യൂമോകോക്കൽ ബാക്ടീരീമിയ എന്ന് പറയുന്ന ഈ അവസ്ഥ ചിലപ്പോൾ തനിയെ ഭേദമായേക്കാം. ചിലപ്പോൾ അത് സെപ്റ്റിസീമിയ എന്ന ഗുരുതരമായ അവസ്ഥയിൽ എത്തപ്പെടുകയും ശരീരത്തിലെ പ്രധാന അവയവങ്ങളുടെയൊക്കെ പ്രവർത്തനത്തെ തടസപ്പെടുത്തുകയും ചെയ്യാം.

ന്യൂമോകോക്കൽ കോൻജുഗേറ്റ് വാക്സീൻ മൂന്ന് ഡോസുകളായിരിക്കും UlP യുടെ ഭാഗമായി നൽകുക.

ADVERTISEMENT

ഒന്നര(ആറാഴ്ച), മൂന്നര (14 ആഴ്ച) മാസങ്ങളിലാണ് രണ്ട് പ്രൈമറി ഡോസുകൾ നൽകുക. ഇത് പെന്റാവാലന്റ്, ഓറൽ പോളിയോ, ഇഞ്ചക്ടബിൾ പോളിയോ, റോട്ടാ വൈറൽ വാക്സിനുകൾ നൽകുന്നതിനോടൊപ്പമാണ് നൽകുക.

ഒമ്പത് മാസം തികയുമ്പോൾ PCV ബൂസ്റ്റർ ഡോസ് നൽകും. (ആ സമയത്ത് നൽകേണ്ടതായ MR ആദ്യ ഡോസ്, വൈറ്റമിൻ A ആദ്യ ഡോസ് എന്നിവയോടൊപ്പം)

∙ 0.5 മില്ലി വാക്സീനാണ് കുഞ്ഞിന് വലത്തേ തുടയുടെ പേശിയിൽ കുത്തിവയ്ക്കുക. (Intra muscular injection over antero lateral aspect of right mid thigh)

∙ രണ്ട് PCV ഡോസുകൾക്കിടയിൽ ചുരുങ്ങിയത് 8 ആഴ്ചത്തെ ഇടവേള ഉണ്ടാകണം എന്ന് നിഷ്കർഷിച്ചിട്ടുണ്ട്.

? PCV വാക്സിൻ നൽകുവാൻ പാടില്ലാത്ത സന്ദർഭങ്ങൾ

▪️മുമ്പ് PCV വാക്സീനോട് ഗുരുതരമായ അലർജി ഉണ്ടായിട്ടുണ്ടെങ്കിൽ

▪️ ഡിഫ്തീരിയ ടോക്സോയിഡ് അടങ്ങിയ പെന്റാവാലന്റ്, DPT തുടങ്ങിയ വാക്സീനുകളോട് ഗുരുതരമായ അലർജി ഉണ്ടായിട്ടുണ്ടെങ്കിൽ. (PCV യിൽ ഡിഫ്തീരിയ പ്രോട്ടീൻ ഉൾപ്പെട്ടിട്ടുള്ളതു കൊണ്ടാണിത്)

▪️ ഗുരുതരമായ അസുഖമുള്ള കുഞ്ഞുങ്ങൾക്ക് (കുഞ്ഞുങ്ങളുടെ രോഗം ഭേദമായി ആരോഗ്യം വീണ്ടെടുത്താലുടൻ വാക്സീന്‍ നൽകാവുന്നതാണ്)

▪️ നേരിയ പനി, ചുമ , ജലദോഷം എന്നിവയുള്ള കുഞ്ഞുങ്ങൾക്ക് വാക്സീൻ നൽകാവുന്നതാണ്.

? പാർശ്വഫലങ്ങൾ

താരതമ്യേന വളരെ സുരക്ഷിതമായ ഒരു വാക്സീൻ ആണ് PCV.

കരച്ചിൽ, വാശി, സൂചി വെച്ചിടത്ത് വേദന, ചെറിയ പനി എന്നിവയാണ് സാധാരണ കാണപ്പെടുന്ന പാർശ്വഫലങ്ങൾ.

∙ മറ്റു വാക്സിനുകളെപ്പോലെ ഐസ് ലൈൻഡ് റെഫ്രിജറേറ്ററിൽ 2-8 ഡിഗ്രി സെൽഷ്യസ് ഊഷ്മാവിലാണ് പിസിവിയും സൂക്ഷിക്കേണ്ടത്.

∙ പൊതുവിപണിയിൽ ഒരു ഡോസിന് 1800 മുതൽ 3800 രൂപ വരെ വില വരുന്ന വാക്സീനാണ് PCV. മറ്റുള്ള വാക്സീൻ നൽകുന്നതു പോലെത്തന്നെ പൂർണമായും സൗജന്യമായാണ് PCV യും സാർവ്വത്രിക രോഗ പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി സർക്കാർ നൽകുന്നത്.

∙ PCV (ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സിൻ) ന്യൂമോകോക്കസ് മൂലമുള്ള അണുബാധകൾ (പ്രത്യേകിച്ചും ന്യൂമോണിയ, മെനിഞ്‌ജൈറ്റിസ് പോലുള ഗുരുതരമായ അണുബാധ) തടയുന്നതിന് വളരെയധികം ഫലപ്രദമാണ്.

▪️ 2000 ൽ അമേരിക്കൻ ഐക്യനാടുകളിലാണ് ആദ്യമായി PCV നൽകിത്തുടങ്ങിയത്.

▪️ നിലവിൽ 146 രാജ്യങ്ങളിൽ PCV നൽകിവരുന്നുണ്ട്.

▪️ 2017 ൽ രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ ആദ്യഘട്ടത്തിൽ PCV വാക്സിൻ നൽകിത്തുടങ്ങിയിരുന്നു. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങളെയായിരുന്നു ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്തത്. കേരളം അടക്കമുള്ള മറ്റെല്ലാ സംസ്ഥാനങ്ങളിലും അടുത്തു തന്നെ PCV വാക്സിനേഷൻ ആരംഭിക്കും.

▪️ നമ്മുടെ രാജ്യത്ത് സ്വകാര്യ മേഖലയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളിലായി സുരക്ഷിതവും ഫലപ്രദവുമായി PCV നൽകിവരുന്നുണ്ട്. എന്നാൽ ന്യൂമോകോക്കസ് കൊണ്ടുള്ള രോഗങ്ങൾ മൂലം മരണമടയുന്നതിനും സങ്കീർണ്ണതകൾ ഉണ്ടാകുന്നതിനും കൂടുതൽ സാധ്യതയുള്ള പാവപ്പെട്ട കുടുംബങ്ങളിലെ പോഷകാഹാരക്കുറവുള്ള കുട്ടികൾക്ക്, അതായത് ഈ വാക്സിൻ കൂടുതൽ ആവശ്യമുണ്ടായിരുന്നവർക്ക് അത് ലഭിച്ചിരുന്നില്ല.

▪️UIP യിൽ രണ്ട് തരം PCV ആണ് ലഭ്യമാവുക.

PCV - 10 (Pnuemosil - Serum institute of India)

PCV - 13 ( Prevnar - Pfizer)

10,13 എന്നിവ വാക്സീനിൽ അടങ്ങിയിരിക്കുന്ന സീറോ ടൈപ്പുകളുടെ എണ്ണത്തെ സൂചിപ്പിക്കുന്നു.

PCV - 10, PCV -13 ഇവ രണ്ടും ഗുരുതരമായ ന്യൂമോകോക്കൽ അണുബാധയ്ക്ക് കാരണമാകുന്ന സീറോ ടൈപ്പുകളായ 14,19F,5,6A,6B എന്നിവക്കെതിരെ പ്രതിരോധ ശേഷി നൽകുന്നുണ്ട്.

ഇവ പരസ്പരം മാറി ഉപയോഗിക്കാമെന്നും കേന്ദ്രസർക്കാർ ഗൈഡ്‌ലൈനിൽ പറയുന്നു. അതായത് ആദ്യത്തെ ഡോസ് PCV - 10 ലഭിച്ച കുട്ടി രണ്ടാമത്തെ ഡോസിനായി വരുമ്പോൾ PCV -13 ആണ് സ്റ്റോക്ക് ഉള്ളതെങ്കിൽ നമുക്ക് രണ്ടാം ഡോസായി PCV -13 നൽകാവുന്നതാണ്. നേരെ തിരിച്ചും.

നമ്മുടെ ദേശീയ പ്രതിരോധ കുത്തിവയ്പ് പരിപാടിയിൽ സ്വകാര്യ മേഖലയിൽ മാത്രം ലഭ്യമായിരുന്ന വിലയേറിയ ഒരു വാക്സീൻ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ലഭ്യമാകുന്നത് മാതാപിതാക്കൾക്ക് ഏറെ സന്തോഷം പകരുന്ന ഒരു വാർത്തയാണ് എന്നതിൽ സംശയമുണ്ടാകില്ല. പ്രത്യേകിച്ചും ഗുരുതരമായ ന്യൂമോണിയ, മെനിഞ്‌ജൈറ്റിസ് എന്നിവ തടയാൻ കഴിയുന്ന ഒരു വാക്സീൻ സാമ്പത്തിക പരാധീനത മൂലം തങ്ങളുടെ കുഞ്ഞിന് നൽകാൻ കഴിയാത്തവർക്ക്.

കഴിഞ്ഞ ദശകത്തിനിടയിൽ സ്വകാര്യ മേഖലയിൽ മാത്രം ലഭ്യമായിരുന്ന വിലയേറിയ പെന്റാവാലന്റ്, റോട്ടാ വൈറൽ വാക്സിനുകൾ സർക്കാർ മേഖലയിൽ സൗജന്യമായി ലഭ്യമായിരുന്നു. അവയുടെ പിൻഗാമിയായി PCV കൂടി അടുത്തു തന്നെ നമ്മുടെ കുഞ്ഞാവകൾക്ക് ലഭ്യമാകും.