നമ്മൾ കഴിക്കുന്ന നോൺ വെജ് വിഭവങ്ങളെല്ലാം ആരോഗ്യകരം എന്ന തോന്നൽ നിങ്ങൾക്കുണ്ടോ? ഇറച്ചി വിഭവങ്ങളുടെ ഗുണനിലവാരം നിർണയിക്കാൻ കൃത്യമായ പരിശോധന നടന്നിട്ടുണ്ടോ എന്നറിയാനാകുമോ? കൂടുതൽ മാംസാഹാര പ്രിയരായി മാറുന്ന കേരളത്തിലേക്ക് അതിർത്തി കടന്നെത്തുന്ന കന്നുകാലികളും കോഴിയുമെല്ലാം രോഗവുമായാണോ

നമ്മൾ കഴിക്കുന്ന നോൺ വെജ് വിഭവങ്ങളെല്ലാം ആരോഗ്യകരം എന്ന തോന്നൽ നിങ്ങൾക്കുണ്ടോ? ഇറച്ചി വിഭവങ്ങളുടെ ഗുണനിലവാരം നിർണയിക്കാൻ കൃത്യമായ പരിശോധന നടന്നിട്ടുണ്ടോ എന്നറിയാനാകുമോ? കൂടുതൽ മാംസാഹാര പ്രിയരായി മാറുന്ന കേരളത്തിലേക്ക് അതിർത്തി കടന്നെത്തുന്ന കന്നുകാലികളും കോഴിയുമെല്ലാം രോഗവുമായാണോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മൾ കഴിക്കുന്ന നോൺ വെജ് വിഭവങ്ങളെല്ലാം ആരോഗ്യകരം എന്ന തോന്നൽ നിങ്ങൾക്കുണ്ടോ? ഇറച്ചി വിഭവങ്ങളുടെ ഗുണനിലവാരം നിർണയിക്കാൻ കൃത്യമായ പരിശോധന നടന്നിട്ടുണ്ടോ എന്നറിയാനാകുമോ? കൂടുതൽ മാംസാഹാര പ്രിയരായി മാറുന്ന കേരളത്തിലേക്ക് അതിർത്തി കടന്നെത്തുന്ന കന്നുകാലികളും കോഴിയുമെല്ലാം രോഗവുമായാണോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മൾ കഴിക്കുന്ന നോൺ വെജ് വിഭവങ്ങളെല്ലാം ആരോഗ്യകരം എന്ന തോന്നൽ നിങ്ങൾക്കുണ്ടോ? ഇറച്ചി വിഭവങ്ങളുടെ ഗുണനിലവാരം നിർണയിക്കാൻ കൃത്യമായ പരിശോധന നടന്നിട്ടുണ്ടോ എന്നറിയാനാകുമോ? കൂടുതൽ മാംസാഹാര പ്രിയരായി മാറുന്ന കേരളത്തിലേക്ക് അതിർത്തി കടന്നെത്തുന്ന കന്നുകാലികളും കോഴിയുമെല്ലാം രോഗവുമായാണോ വരുന്നത്?

 

ADVERTISEMENT

ഇതിനൊന്നും ഉറപ്പുള്ള മറുപടി നമുക്കു ലഭ്യമല്ല. കാരണം, അതിർത്തി കടന്നെത്തുന്നവയിൽ അനാരോഗ്യവും പലവിധ രോഗങ്ങളുമുള്ള ആടുമാടുകളും കോഴികളുമുണ്ടെന്ന കാര്യത്തിൽ ചില വസ്തുതകളുണ്ട്. നിയമങ്ങൾ പലതും പാലിക്കപ്പെടാതെയും അതിർത്തി ചെക്പോസ്റ്റുകൾ വെട്ടിച്ചും മറ്റും ഓരോ ആഴ്ചയിലും ആയിരക്കണക്കിന് ഉരുക്കളും ലക്ഷക്കണക്കിനു കോഴികളുമാണു കേരളത്തിലെത്തുന്നത്. കേരളത്തിന്റെ ആരോഗ്യത്തിലേക്കു കടന്നു കയറുന്ന അനാരോഗ്യകരമായ പ്രവണതകളെ ചെറുക്കാൻ സർക്കാർ തലത്തിൽ കാര്യമായ വിരലനക്കമില്ല എന്ന ഞെട്ടിപ്പിക്കുന്ന സത്യത്തിലേക്കൊരു എത്തിനോട്ടം. 

 

Representative Image

∙ ചന്തകൾ

പൊള്ളാച്ചി, ഈറോഡ് ചന്തകളിൽ നിന്നാണു പ്രധാനമായും മലബാറിലെയും മധ്യകേരളത്തിലെയും ചന്തകളിലേക്ക് പോത്ത്, എരുമ, കാള, പശു, കിടാവ് തുടങ്ങിയവ എത്തുന്നത്. ഒരു ദിവസം രണ്ടായിരത്തിലേറെ കാലികളുടെ കച്ചവടമാണ് ഈ ചന്തകളിൽ നടക്കുന്നത്. സേലത്തെ ആത്തൂർ ചന്തയും കാങ്കേയം ചന്തയും പുകൾപെറ്റതാണ്. കോവിഡ് വരും മുൻപ് ഏകദേശം 70,000 ഉരുക്കൾ പൊള്ളാച്ചി ചന്തയിൽ വിപണനത്തിനെത്താറുണ്ട്. ഇതിൽ 15000 വരെ കേരളത്തിലേക്കാണു വരുന്നത്. ഇതിൽ കൂടുതലും അറവുശാലകളിലേക്കുള്ളതാണ്. അനാരോഗ്യകരമായ കാലിക്കടത്തു പ്രവണതകളുടെ തുടക്കം ഈ കാലിച്ചന്തകളിൽ നിന്നാണ്. കേരളത്തിലെയും പുറത്തെയും ചന്തകൾ നിയന്ത്രിക്കുന്നത് ഒരു കോക്കസ് ആണ്. അതിർത്തി കടക്കാൻ ചെക്പോസ്റ്റിൽ കാണിക്കാനുള്ള വെറ്ററിനറി ഡോക്ടറുടെ സർട്ടിഫിക്കറ്റ് പോലും ഈ കോക്കസ് കൃത്യമായി ലോറി ഡ്രൈവർമാർക്കു നൽകും. അതിർത്തി കടക്കാനുള്ള തടസ്സങ്ങളെല്ലാം നീക്കും. ചെക്പോസ്റ്റുകളിലെ മാമൂലുകളുടെ തോത് പോലും തീരുമാനിക്കുക ഈ സംഘമാണ്. പൊള്ളാച്ചി ചന്തയ്ക്കടുത്തുള്ള ഒരു കടയിൽ മെഡിക്കൽ സർട്ടിഫിക്കറ്റ്  വാങ്ങാൻ കിട്ടും. പണമിറക്കുന്നവർ, വാഹന ഉടമകൾ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ്, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, ഗുണ്ടകൾ തുടങ്ങിയവർ ഉൾപ്പെട്ട അച്ചുതണ്ടാണ് കാലിച്ചന്തകൾ നിയന്ത്രിക്കുന്നത്. 

ADVERTISEMENT

 

∙ ചെക്പോസ്റ്റുകൾ

കേരളത്തിൽ 17 ചെക്പോസ്റ്റുകളാണുള്ളത്. ഇതിൽ ഏഴെണ്ണം പാലക്കാട് ജില്ലയിലാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ചെക്പോസ്റ്റുകളിലൂടെയും വ്യാപകമായി കന്നുകാലികളും കോഴിയും കടന്നുവരുന്നു. മാംസാഹാരത്തിനു മാത്രമല്ല, വളർത്താൻ കൊണ്ടുവരുന്നതും ഈ ചന്തകളിൽ നിന്നാണ്. മണ്ഡലകാലം തുടങ്ങിയാൽ കേരളത്തിലേക്കുള്ള കാലിക്കടത്തിന് ആക്കം കുറയും. ഡിസംബർ പകുതി കഴിയുന്നതോടെ ക്രിസ്മസ് മാർക്കറ്റ് ലക്ഷ്യമിട്ട് ഇവയുടെ വരവിനു കുതിപ്പേറും. 2016–17 ലെ  സാമ്പത്തിക രേഖയനുസരിച്ച് ആ വർഷം കേരളത്തിലേക്ക് 14 ലക്ഷം കന്നുകാലികളെ കശാപ്പിനായി കൊണ്ടുവന്നിട്ടുണ്ട്. 

 

ADVERTISEMENT

ഇറച്ചിക്കോഴികളുടെ വരവാണു മറ്റൊന്ന്. പ്രളയവും കോവിഡും കോഴി വിപണിയെ ചെറുതായി ബാധിച്ചെങ്കിലും ഇപ്പോൾ വീണ്ടും ഉണർന്നിരിക്കുകയാണ്. കേരളത്തിൽ പ്രളയത്തിൽ എട്ടര ലക്ഷം കോഴികൾ ചത്തുവെന്നാണു കണക്ക്. നാലര ലക്ഷം താറാവുകളും ചത്തു. പതിനായിരത്തിലേറെ ഫാമുകൾ പ്രളയത്തിൽ നശിച്ചു. ഏകദേശം 172.08 കോടി രൂപയുടെ നഷ്ടമാണു പ്രളയകാലത്തു കേരളത്തിലെ കോഴി–താറാവ് മേഖലയിൽ ഉണ്ടായത്. പ്രളയ നഷ്ടം അതിജീവിക്കാൻ കോവിഡ് പ്രതിസന്ധിക്കിടയിലും കഴിഞ്ഞുവെന്നാണ് 2019 ലെ ലൈവ് സ്റ്റോക്ക് സെൻസസ് കണക്കുകൾ കാണിക്കുന്നത്. 2012 ലെ സെൻസസ് കണക്കിൽ നിന്നു 2019 ലെ സെൻസസിൽ എത്തുമ്പോൾ ഏകദേശം 25.05 ശതമാനം വളർച്ചയാണ് പൗൾട്രി മേഖലയിലുള്ളത്. 

Representative Image

 

∙ കേരളത്തിലേക്കുള്ള വരവ്

Representative Image

കോഴിയും താറാവും കന്നുകാലികളുമെല്ലാം അതിർത്തി കടക്കണമെങ്കിൽ ചെക്പോസ്റ്റുകളിലും ചന്തകളിലുമെല്ലാം ചില കൃത്യമായ പ്രോട്ടോകോൾ പാലിക്കണമെന്നുണ്ട്. പക്ഷേ, കേരളത്തിലെ ചെക്പോസ്റ്റുകളിൽ ഒരിടത്തും അത്തരം പ്രോട്ടോകോൾ പാലിക്കാനുള്ള സംവിധാനമില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മൃഗസംരക്ഷണ ചെക്പോസ്റ്റുകൾ ആധുനികവൽക്കരിക്കും എന്നു മന്ത്രി പറഞ്ഞെങ്കിലും ഒന്നുമുണ്ടായില്ല. കന്നുകാലികളെ അതിർത്തി കടത്താൻ പാലിക്കേണ്ട നിയമങ്ങൾ എല്ലാം ലംഘിക്കപ്പെടുകയാണിന്ന്. കേന്ദ്രനിയമം അനുസരിച്ച് ഒരു വാഹനത്തിൽ 4 മാടുകളെയേ കൊണ്ടുവരാനാകൂ. അതു പ്രായോഗികവുമല്ല. എന്നാൽ കുത്തിനിറച്ചെത്തുന്ന കന്നുകാലി വണ്ടികൾ നിരത്തുകളിൽ സർവ സാധാരണമാണ്. അതിൽത്തന്നെ പലതും ലക്ഷ്യസ്ഥാനത്തെത്തുമ്പോഴേക്കും ചത്തുവീഴാറുണ്ട്. ചത്തതിനെയെല്ലാം ഇറച്ചിയാക്കി മാർക്കറ്റിലെത്തിക്കുന്ന സംഭവവും നമ്മുടെ നാട്ടിലുണ്ട്. 

 

∙ ഇത് അപകടമാണ്

കർണാടക, തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നു കറവ വറ്റിയ, പ്രായാധിക്യമുള്ള, ചികിത്സിച്ചു ഭേദമാകാത്ത രോഗങ്ങളുള്ള മാടുകളെ വ്യാപകമായി കേരളത്തിലേക്കു കടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ 3.35 കോടി ജനങ്ങളിൽ 90 ശതമാനവും നോൺവെജ് ആണ്. ചിക്കനാണ് ഇവർക്ക് ഏറെ പ്രിയം. ബീഫ് രണ്ടാമത്. ഇത്രയേറെ വരുന്ന ഭക്ഷ്യസാധ്യതയിലേക്കാണ് അലക്ഷ്യമായി അതിർത്തി കടന്ന് ആഹാരത്തിനുള്ള ഉരുക്കളെത്തുന്നത്. ഏകദേശം 21 ലക്ഷം കന്നുകാലികളെ ഒരു വർഷം കേരളീയർ ആഹാരമാക്കുന്നുണ്ട്. ഈ സാധ്യതയിലേക്ക് രോഗഗ്രസ്തരായ മാടുകളെ കൂടി ഉൾപ്പെടുത്തുന്നതു പരിശോധിക്കപ്പെടാതെ പോകുന്നത് നമ്മുടെ ആരോഗ്യത്തിന്റെ സമതുലിതാവസ്ഥയെ തകിടം മറിക്കുമെന്ന കാര്യത്തിൽ സംശയമേ വേണ്ട. ഇറച്ചിയുടെ ക്വാളിറ്റിയെക്കുറിച്ചോ അതു വന്ന വഴിയേക്കുറിച്ചോ എവിടെയും ആശങ്കയോ പരിശോധനയോ നിരീക്ഷണമോ ഇല്ലെന്നതാണു വസ്തുത. ജന്തുജന്യ രോഗങ്ങൾ നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ എന്ന കാര്യത്തിൽ സർക്കാർ ഒരു പഠനം പോലും നടത്തിയിട്ടില്ല. ആന്ത്രാക്സ് ബാധിച്ച കന്നുകാലികൾ സംസ്ഥാനത്തേക്കു വരുന്നുണ്ടെന്നു മൃഗസംരക്ഷണ വകുപ്പിനു നന്നായി അറിയാം. പക്ഷേ, അവർക്കു നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ കാര്യമായി ഒന്നും ചെയ്യാനാവുന്നില്ലെന്നതാണു സത്യം. 

 

∙ രോഗം വരുന്ന വഴി 

തൈലേറിയാസിസ്, നീലനാവ് രോഗം, ഗോട്ട് പ്ലേഗ്, ബ്രൂസെല്ല തുടങ്ങിയ രോഗങ്ങളൊന്നും കേരളത്തിൽ ഇല്ലായിരുന്നു. പക്ഷേ, കാലിക്കടത്തിലൂടെ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് ഈ രോഗം വന്നുവെന്നാണു കണക്കാക്കുന്നത്. കേരളത്തിലെ പല ഫാമുകളിലും ഈ രോഗങ്ങളാൽ കന്നുകാലികൾ ചത്തിട്ടും അതിർത്തിയിൽ കാണിക്കേണ്ട ജാഗ്രതയിൽ അൽപം പോലും അനുകൂല മാറ്റം ഉണ്ടായിട്ടില്ല. തമിഴ്നാട്ടിൽ നിന്നു വന്ന പശുക്കളിലാണു ബ്രൂസെല്ലോസിസ് കണ്ടെത്തിയത്. കേരളത്തിലേക്കു വരുന്ന പാലിന് ഉത്സവകാലങ്ങളിൽ കാര്യമായ ഗുണനിലവാര പരിശോധന ഉണ്ടാകാറുണ്ട്. അല്ലാത്ത സമയത്ത് രണ്ടിടത്തു മാത്രമാണു പരിശോധന– പാലക്കാട് ജില്ലയിലെ മീനാക്ഷിപുരം ചെക്പോസ്റ്റിലും കൊല്ലം ചെങ്കോട്ടയ്ക്കടുത്തുള്ള പരിശോധനാ കേന്ദ്രത്തിലും. പാലും മുട്ടയും ഇറച്ചിയും ഇറച്ചിക്കായി വരുന്ന ഉരുക്കളുമെല്ലാം പരിശോധിക്കണമെന്നുണ്ട്. പക്ഷേ, ഒന്നും നടക്കുന്നില്ല. ചന്തയിൽ ചത്തുവീഴുന്ന മാടുകളുടെ ഇറച്ചി സൂനാമി ഇറച്ചിയായി കേരളത്തിലെ മാർക്കറ്റുകളിൽ എത്തുന്നതിന് ഇന്നും ഒരു നിയന്ത്രണവുമില്ല. എസി ഘടിപ്പിച്ച വാഹനങ്ങളിൽ, കശാപ്പ് ചെയ്ത മാട്ടിറച്ചിയായി അതിർത്തി കടന്നെത്തുന്നത് ഇപ്പോൾ കൂടുതലാണ്. ചെക്പോസ്റ്റുകളിൽ ഈ വാഹനങ്ങളെ പരിശോധിക്കാറേയില്ല. അത്തരം വാഹനങ്ങൾ പരിശോധിക്കാവുന്ന സംവിധാനം കേരളത്തിലെ ചെക്പോസ്റ്റുകളിലില്ല. ഈറോഡ്, സേലം, പൊള്ളാച്ചി, ഡിണ്ടിഗൽ, ഒട്ടൻഛത്രം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഇത്തരം ഇറച്ചി കേരളത്തിലേക്ക് എത്തുന്നത്. ഈ ഇറച്ചി ഏതുതരം മൃഗങ്ങളുടേതാണ് എന്നു പോലും പരിശോധിക്കപ്പെടാതെയാണ് കേരളത്തിലെ മാർക്കറ്റിലേക്കെത്തുന്നത് എന്നറിയുമ്പോൾ ഞെട്ടരുത്. 

 

∙ വിദേശങ്ങളിലേക്കു നോക്കൂ

വിദേശ രാജ്യങ്ങളിൽ മാംസാഹാരത്തിനായി വേണ്ടി മാത്രം വളർത്തുന്ന കന്നുകാലികളെ മാത്രമേ ഇറച്ചിക്കായി ഉപയോഗിക്കാവൂ. അതു നിയമമാണ്. മാത്രമല്ല, കൃത്യമായ പരിശോധനയുണ്ട്. അറവുശാലകൾക്കു പോലും കൃത്യമായ പ്രോട്ടോകോളുണ്ട്. പൗരന്റെ ആരോഗ്യത്തെ അത്രമേൽ ശ്രദ്ധയോടെ പരിഗണിക്കുന്ന രാജ്യങ്ങളെ മാതൃകയാക്കുകയാണു വേണ്ടത്. ഇവിടെ ഒരു നിയന്ത്രണവുമില്ലാതെ മാടുകളെ ഇറച്ചിയാക്കുന്ന കാഴ്ച അധികൃതരുടെ കണ്മുന്നിലാണു നടക്കുന്നത്. ഇറച്ചി മാലിന്യം മറ്റൊരു സാമൂഹിക, ആരോഗ്യ വിപത്തായി മാറുകയാണിന്ന്. ഒരു ദിവസം അഞ്ചര ലക്ഷം കോഴികളുടെ കഴുത്തു മുറിക്കുന്നുണ്ടെന്നാണു കണക്ക്. ഇതിന്റെ മാലിന്യമെല്ലാം എവിടേക്കാണു പോകുന്നത് എന്നു പരിശോധിക്കേണ്ടതുണ്ട്. എക്സ്റേ സംവിധാനമുള്ള ചെക്പോസ്റ്റുകൾ ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിലുണ്ട്. ഉരുക്കളുടെ ഇത്തിരി രക്തം എടുത്ത് പരിശോധിക്കാവുന്ന പരിശോധന കിറ്റുകൾ ഇന്നുണ്ട്. എന്നാൽ ഇതൊന്നും കേരളത്തിൽ ഇന്നു പാലിക്കപ്പെടുന്നില്ല എന്നതു കേരളത്തിന്റെ ആരോഗ്യത്തെയാണു കൂടുതൽ ബാധിക്കുക എന്നു നമ്മൾ തിരിച്ചറിഞ്ഞേ പറ്റൂ. 

 

Content Summary : How  Tsunami Meat affect our health badly