കോവിഡ് മനുഷ്യരാശിക്കു മേൽ സംഹാരതാണ്ഡവമാടിയപ്പോഴും കുട്ടികൾ പലപ്പോഴും രോഗത്തിന്റെ ഏറ്റവും ഭീകരമായ പ്രത്യാഘാതങ്ങളിൽ നിന്നു രക്ഷപ്പെട്ടു നിന്നുവെന്നുള്ളത് പലപ്പോഴും ആശ്വാസകരമായിരുന്നു. കോവിഡ് -19 ന്റെ ഏറ്റവും കഠിനമായ ലക്ഷണങ്ങൾ കുട്ടികളിൽ വളരെ അപൂർവമായേ കാണപ്പെടുന്നുള്ളൂ. കൊറോണ വൈറസ് ബാധിക്കുമ്പോൾ

കോവിഡ് മനുഷ്യരാശിക്കു മേൽ സംഹാരതാണ്ഡവമാടിയപ്പോഴും കുട്ടികൾ പലപ്പോഴും രോഗത്തിന്റെ ഏറ്റവും ഭീകരമായ പ്രത്യാഘാതങ്ങളിൽ നിന്നു രക്ഷപ്പെട്ടു നിന്നുവെന്നുള്ളത് പലപ്പോഴും ആശ്വാസകരമായിരുന്നു. കോവിഡ് -19 ന്റെ ഏറ്റവും കഠിനമായ ലക്ഷണങ്ങൾ കുട്ടികളിൽ വളരെ അപൂർവമായേ കാണപ്പെടുന്നുള്ളൂ. കൊറോണ വൈറസ് ബാധിക്കുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് മനുഷ്യരാശിക്കു മേൽ സംഹാരതാണ്ഡവമാടിയപ്പോഴും കുട്ടികൾ പലപ്പോഴും രോഗത്തിന്റെ ഏറ്റവും ഭീകരമായ പ്രത്യാഘാതങ്ങളിൽ നിന്നു രക്ഷപ്പെട്ടു നിന്നുവെന്നുള്ളത് പലപ്പോഴും ആശ്വാസകരമായിരുന്നു. കോവിഡ് -19 ന്റെ ഏറ്റവും കഠിനമായ ലക്ഷണങ്ങൾ കുട്ടികളിൽ വളരെ അപൂർവമായേ കാണപ്പെടുന്നുള്ളൂ. കൊറോണ വൈറസ് ബാധിക്കുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് മനുഷ്യരാശിക്കു മേൽ സംഹാരതാണ്ഡവമാടിയപ്പോഴും  കുട്ടികൾ പലപ്പോഴും രോഗത്തിന്റെ ഏറ്റവും ഭീകരമായ പ്രത്യാഘാതങ്ങളിൽ നിന്നു രക്ഷപ്പെട്ടു നിന്നുവെന്നുള്ളത് പലപ്പോഴും ആശ്വാസകരമായിരുന്നു. കോവിഡ് -19 ന്റെ ഏറ്റവും കഠിനമായ ലക്ഷണങ്ങൾ കുട്ടികളിൽ വളരെ അപൂർവമായേ കാണപ്പെടുന്നുള്ളൂ. കൊറോണ വൈറസ് ബാധിക്കുമ്പോൾ ഭൂരിഭാഗം കുട്ടികളിലും രോഗലക്ഷണങ്ങൾ ഒന്നും തന്നെ കാണാറില്ല, ഉണ്ടെങ്കിൽ തന്നെ അവരുടെ ലക്ഷണങ്ങൾ വളരെ സൗമ്യമാണ്. എന്നിരുന്നാലും, കോവിഡ് വന്നുപോയിട്ടുള്ള ധാരാളം കുട്ടികളിൽ  പ്രാരംഭരോഗത്തിന് മാസങ്ങൾക്കു ശേഷം, ചില ദീർഘകാലപ്രശ്നങ്ങൾ  അനുഭവിക്കുന്നുണ്ടെന്ന് ഇപ്പോൾ കൂടുതൽ വ്യക്തമാകുകയാണ്. 

കുട്ടികൾ എപ്പോഴെങ്കിലും കോവിഡ്  പോസിറ്റീവ് ആകുകയാണെങ്കിൽ രോഗമുക്തിക്കുശേഷം നീണ്ടുനിൽക്കുന്നതോ, പുതിയതോ ആയ ലക്ഷണങ്ങൾ നിരീക്ഷിക്കുന്നതിനെക്കുറിച്ചും എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ എന്തുചെയ്യണമെന്നതിനെക്കുറിച്ചും ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കണം. സ്‌കൂൾ, സ്‌പോർട്‌സ്, മറ്റു കലാകായികപ്രവർത്തനങ്ങൾ എന്നിവയിലേക്കുള്ള കുട്ടിയുടെ സുരക്ഷിതമായ തിരിച്ചുവരവിനു സഹായിക്കാനും ഒരു ശിശുരോഗവിദഗ്ധന് കഴിയും.

ADVERTISEMENT

കോവിഡ് -19 ന് ശേഷം കുട്ടികളെ ബാധിക്കാവുന്ന ലക്ഷണങ്ങൾ

ശ്വസന പ്രശ്നങ്ങൾ

കോവിഡ് മിക്കപ്പോഴും ശ്വാസകോശത്തെ ബാധിക്കുന്നതിനാൽ, നീണ്ടുനിൽക്കുന്ന ശ്വസന ലക്ഷണങ്ങൾ സാധാരണമാണ്. ഇതിൽ നെഞ്ചുവേദന, ചുമ, വ്യായാമ വേളയിൽ ശ്വാസതടസ്സം എന്നിവ ഉൾപ്പെടാം. ഈ ലക്ഷണങ്ങളിൽ ചിലത് മൂന്നു മാസമോ അതിൽ കൂടുതലോ നീണ്ടുനിൽക്കും. നീണ്ടുനിൽക്കുന്ന ലക്ഷണങ്ങളുള്ള ആറു വയസോ അതിൽ കൂടുതലോ പ്രായമുള്ള കുട്ടികൾക്ക് ശ്വാസകോശ പ്രവർത്തന പരിശോധനകൾ ആവശ്യമായി വന്നേക്കാം. വിട്ടുമാറാത്ത വ്യായാമപ്രേരിതമായ ശ്വസന പ്രശ്നങ്ങൾ ഉള്ള കുട്ടികൾക്ക് രക്തം കട്ടപിടിക്കുന്നത് പോലുള്ള സങ്കീർണതകൾ ഒഴിവാക്കാൻ ഹൃദയ പരിശോധനകൾ ആവശ്യമായി വന്നേക്കാം.

Photo credit : Photographielove / Shutterstock.com

ഹൃദയസംബന്ധമായ പ്രശ്നങ്ങൾ

ADVERTISEMENT

ഹൃദയപേശികളുടെ വീക്കം അഥവാ മയോകാർഡിറ്റിസ് ആണ് കോവിഡ് ഭേദമായ കുട്ടികളിൽ കാണപ്പെടുന്ന ഏറ്റവും സാധാരണമായ ഹൃദയസംബന്ധിയായ പ്രശ്നം. പക്ഷേ മുതിർന്നവരെ അപേക്ഷിച്ചു കുട്ടികളിൽ ഈ സങ്കീർണത വളരെ കുറവാണ്. നെഞ്ചുവേദന, ശ്വാസതടസ്സം, ക്രമരഹിതമായ ഹൃദയമിടിപ്പ്, ക്ഷീണം എന്നിവ മയോകാർഡിറ്റിസിന്റെ ലക്ഷണങ്ങളാണ്. കോവിഡ് വന്നുപോയി 6 മാസത്തിനുള്ളിൽ ഈ ലക്ഷണങ്ങളുള്ള കുട്ടികൾക്ക് സ്കൂളിലേക്കോ കായിക പ്രവർത്തനങ്ങളിലേക്കോ മടങ്ങുന്നതിന് മുമ്പ് ഹൃദയസംബന്ധിയായ സമഗ്രമായ പരിശോധന ആവശ്യമാണ്.

മണവും രുചിയും

കോവിഡ് വന്നുപോയിട്ടുള്ള നാലിൽ ഒരു കുട്ടിക്കെങ്കിലും അവരുടെ ഗന്ധത്തിലും രുചിയിലും മാറ്റമുണ്ടാകും. ഇത് അവരുടെ ഭക്ഷണശീലങ്ങളെയും മാനസികാവസ്ഥയെയും പ്രതികൂലമായി ബാധിക്കും. അപകടകരമായ ദുർഗന്ധം ശ്രദ്ധിക്കുന്നതിൽ നിന്നും അവരെ തടയാനും കഴിയും. ഈ ലക്ഷണങ്ങൾ സാധാരണയായി ഏതാനും ആഴ്ചകൾക്കുള്ളിൽ അപ്രത്യക്ഷമാകും. ഇല്ലെങ്കിൽ ഈ ഇന്ദ്രിയങ്ങൾ പരിശോധിക്കുന്നതിനോ ചികിത്സ ചെയ്യുന്നതിനോ ഡോക്ടർ നിർദ്ദേശിക്കാം.

നാഡീസംബന്ധിയായ പ്രശ്നങ്ങൾ

ADVERTISEMENT

കോവിഡ് രോഗം സജീവമായിരിക്കുന്ന സമയത്ത് അത് നാഡീവ്യവസ്ഥയെ ബാധിക്കുകയും, അപൂർവ സന്ദർഭങ്ങളിൽ, സ്ട്രോക്ക് അല്ലെങ്കിൽ എൻസെഫലൈറ്റിസ് (മസ്തിഷ്ക വീക്കം) എന്നിവയിലേക്ക് നയിക്കുകയും ചെയ്യാം. കോവിഡ്  നാഡീവ്യവസ്ഥയെ ബാധിക്കുകയാണെങ്കിൽ  കുട്ടികൾക്ക് ശ്രദ്ധ, സംസാരം, പഠനം, ചലനം, മാനസികാവസ്ഥ എന്നിവയിൽ സൂക്ഷ്മമായ മാറ്റങ്ങൾ ഭാവിയിൽ അനുഭവപ്പെടാം. ഈ കുട്ടികൾക്ക് ഒരു  ന്യൂറോഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് അല്ലെങ്കിൽ ഫിസിക്കൽ  തെറാപ്പിസ്റ്റുകൾ എന്നിവരുടെ സേവനം ആവശ്യമായി വരാം.

Photo credit : L Julia / Shutterstock.com

മാനസിക ക്ഷീണം

ഏകാഗ്രതയില്ലായ്മ, ഓർമക്കുറവ് എന്നിവ കോവിഡ് ബാധിച്ച മുതിർന്നവർക്കിടയിൽ സാധാരണമാണ്. കുട്ടികൾക്കും കൗമാരക്കാർക്കും സമാനമായ ലക്ഷണങ്ങൾ ഉണ്ടാകാം. കോവിഡിനെ തുടർന്നുള്ള ആശുപത്രിവാസവും ഒറ്റപ്പെടലും സ്കൂളിൽ നിന്നുള്ള വിട്ടുനിൽക്കലും രോഗലക്ഷണങ്ങളെ കൂടുതൽ വഷളാക്കും. കുട്ടികളുടെ വായന മന്ദഗതിയിലാകാം, പഠിക്കുമ്പോൾ കൂടുതൽ ആവർത്തനങ്ങളും ഇടവേളകളും ആവശ്യമായി വന്നേക്കാം. കുട്ടികൾക്ക് മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും സമ്മർദം നിയന്ത്രിക്കാൻ അവരെ സഹായിക്കുകയും ചെയ്യുക.

ശാരീരിക ക്ഷീണം

കോവിഡിന് ശേഷം കുട്ടികൾക്കും വിട്ടുമാറാത്ത തളർച്ച അനുഭവപ്പെടാം. കോവിഡ് കുട്ടിയുടെ ഹൃദയത്തെയോ ശ്വാസകോശത്തെയോ ബാധിച്ചിട്ടില്ലെങ്കിലും ശാരീരികമായി ഒരു ബലഹീനത അനുഭവപ്പെടാം. ഇത് സാധാരണയായി കാലക്രമേണ മെച്ചപ്പെടുന്നു. ഡോക്ടറുടെ നിർദ്ദേശപ്രകാരം ശരീരക്ഷമത പൂർണമായും വീണ്ടെടുക്കാൻ കഴിയും. ചിലപ്പോൾ ഒരു  ഫിസിക്കൽ തെറാപ്പിസ്റ്റിന്റെ സേവനം ആവശ്യമായി വന്നേക്കാം.

തലവേദന

കോവിഡ് രോഗമുള്ളപ്പോഴും  അതിനുശേഷവും തലവേദന ഒരു സാധാരണ ലക്ഷണമാണ്. ആവശ്യത്തിന് ഉറങ്ങുക, ധാരാളം വെള്ളം കുടിക്കുക, ശരിയായി ഭക്ഷണം കഴിക്കുക, സമ്മർദം നിയന്ത്രിക്കുക എന്നിവ തലവേദന ഒഴിവാക്കാൻ സഹായിക്കും. തലവേദന നീണ്ടുനിൽക്കുന്നതും കഠിനവുമാണെങ്കിൽ, ഡോക്ടർ മരുന്നുകൾ നിർദ്ദേശിച്ചേക്കാം.

Photo credit : L Julia / Shutterstock..com

കുട്ടികളിലെ മൾട്ടിസിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം (MIS-C)

കുട്ടികൾക്ക് കോവിഡ് വരുമ്പോൾ സംഭവിക്കുന്ന ഏറ്റവും ഗുരുതരമായതും പക്ഷേ അപൂർവവുമായ സങ്കീർണതയാണ്  മൾട്ടിസിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം. അണുബാധയ്ക്ക് ശേഷം 2 മുതൽ 4 ആഴ്ച ആകുമ്പോഴാണ് ഇതിന്റെ ലക്ഷണങ്ങൾ കാണപ്പെടുന്നത്. എം ഐ എസ് -സി ഹൃദയം, ശ്വാസകോശം, രക്തക്കുഴലുകൾ, വൃക്ക, തൊലി, തലച്ചോർ, ദഹനവ്യവസ്ഥ, കണ്ണുകൾ എന്നിവയെ ബാധിക്കാനുള്ള സാധ്യതയുണ്ട്.  നീണ്ടുനിൽക്കുന്ന പനി, ഛർദ്ദി, വയറിളക്കം, വയറുവേദന, ചർമത്തിൽ കുരുക്കൾ, കഠിനമായി ക്ഷീണം, ഹൃദയമിടിപ്പ് കൂടുക, കണ്ണുകൾ ചുവക്കുക, ചുണ്ടിന്റെയും നാവിന്റെയും നിറം മാറുക, തലവേദന, കൈക്കും കാലിനും വേദന, തലകറക്കം എന്നിവയാണ് പൊതുവായി കാണുന്ന ലക്ഷണങ്ങൾ. ഇത്  പെട്ടെന്ന് വഷളാകും. ഈ അവസ്ഥയുണ്ടാകുന്ന കുട്ടികൾക്ക് തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സ ചെയ്യേണ്ടതാണ്.

ലോങ്-കോവിഡ്

കോവിഡ്  വന്നുപോയതിനു ശേഷം ചില കുട്ടികളിൽ നാലോ അതിലധികമോ ആഴ്ചകൾ കഴിഞ്ഞും നീണ്ടുനിൽക്കുന്ന ശാരീരികവും മാനസികവുമായ ആരോഗ്യ ലക്ഷണങ്ങളെ ഉൾക്കൊള്ളിച്ചു പറയുന്ന ഒരു പദമാണ് ലോങ്‌-കോവിഡ്. വിട്ടുമാറാത്ത ക്ഷീണവും തളർച്ചയും, ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള ബുദ്ധിമുട്ട്, ചുമ, ശ്വാസതടസ്സം, സന്ധിവേദന, നെഞ്ചുവേദന, വയറുവേദന, മാനസികാവസ്ഥയിൽ മാറ്റം, തലവേദന, പനി, കൂടിയ ഹൃദയമിടിപ്പ്, ഗന്ധത്തിലോ രുചിയിലോ ഉള്ള മാറ്റം, തലകറക്കം എന്നിവ ലോങ്ങ് കോവിഡിന്റെ ലക്ഷണങ്ങളാണ്. കുട്ടിക്ക് എന്ത് ലക്ഷണങ്ങളാണ് ഉള്ളത് എന്നതിനെ ആശ്രയിച്ചിരിക്കും ചികിത്സ. ചിലപ്പോൾ മറ്റു ഗുരുതരപ്രശ്നങ്ങൾ ഒന്നുമില്ല എന്ന് ഉറപ്പുവരുത്തുവാൻ ചില പരിശോധനകൾ ഡോക്ടർ നിർദ്ദേശിക്കും.

കോവിഡിനെ പ്രതിരോധിക്കാം, പരിശീലിപ്പിക്കാം ആരോഗ്യ ശീലങ്ങള്‍

കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുന്നതടക്കമുള്ള വ്യക്തി ശുചിത്വശീലങ്ങള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവാല അല്ലെങ്കില്‍ ടിഷ്യു കൊണ്ട് മുഖം മറയ്ക്കുന്നതു പോലുള്ള ശുചിത്വ ശ്വസന ശീലങ്ങള്‍ പരിശീലിപ്പിക്കുക. പ്രതിരോധ കുത്തിവയ്പ്പുകള്‍ കൃത്യമായി എടുക്കുന്നതിലൂടെ രോഗമുണ്ടാക്കുന്ന മറ്റു വൈറസുകളില്‍ നിന്നും ബാക്ടീരിയകളില്‍ നിന്നും കുട്ടികള്‍ സുരക്ഷിതരായിരിക്കും.

നൽകാം മാനസിക പിന്തുണ

ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം സ്കൂളുകൾ തുറക്കുകയാണ്. കുട്ടികളെല്ലാം സ്കൂളിൽ പോകാനും കൂട്ടുകാരെ കാണാനുമുള്ള ആവേശത്തിലാണെങ്കിലും പല രക്ഷിതാക്കൾക്കും കുട്ടികളുടെ ആരോഗ്യകാര്യത്തിൽ ആശങ്കയുമുണ്ട്. മൂന്നാം തരംഗം ഉണ്ടാകുമെന്നും ഇതു കുട്ടികളെയാണ് കൂടുതൽ ബാധിക്കുക എന്ന തരത്തിലുള്ള വാർത്തകളും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഈ ഉത്കണ്ഠയും ആശങ്കയും കുട്ടികളിലേക്ക് വ്യാപിക്കാതിരിക്കാൻ മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കണം. കുട്ടികൾക്കുള്ള സംശയങ്ങളെല്ലാം പരിഹരിച്ചു നൽണം. വീട്ടിലും സ്കൂളിലും ശാന്തവും സമാധാന പൂര്‍ണവുമായ അന്തരീക്ഷം നിലനിര്‍ത്തുക എന്നത് കുട്ടികളുടെ മാനസികാരോഗ്യം സംബന്ധിച്ച് സുപ്രധാനമാണ്.

പിന്തുടരാം ഈ കാര്യങ്ങൾ 

∙ മാസ്ക്, കൈകഴുകൽ, സാമൂഹിക അകലം പോലുള്ള കോവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കേണ്ടതും അത് പിന്തുടരാൻ അവരെ പ്രോത്സാഹിപ്പിക്കേണ്ടതും അത്യാവശ്യമാണ്.

∙ കുട്ടികൾ ദേഹമനങ്ങി  എന്തെങ്കിലും പ്രവൃത്തികൾ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം.

∙ കുട്ടികൾ സാധാരണ സ്പർശിക്കാൻ ഇടയുള്ള പ്രതലങ്ങൾ അണുവിമുക്തമാക്കണം

∙ ചുമ,പനി, ജലദോഷം പോലുള്ള ലക്ഷണങ്ങൾ വീട്ടിൽ ആർക്കെങ്കിലും കണ്ടാൽ കുട്ടികളുമായി സമ്പർക്കം ഉണ്ടാകാത്ത രീതിയിൽ അവരെ ഐസൊലേറ്റ് ചെയ്യിക്കണം

∙ കുട്ടികളിലെ രോഗ ലക്ഷണങ്ങൾ അവഗണിക്കരുത്. ലക്ഷണങ്ങൾ കാണുന്ന പക്ഷം ഡോക്ടറെ ഉടൻ സമീപിക്കുക.

∙ കോവിഡ് പോസിറ്റീവായ കുട്ടികളിൽ കുറഞ്ഞത് ആറുമാസമെങ്കിലും ആരോഗ്യകാര്യങ്ങൾ നിരീക്ഷിക്കണം. മുകളിൽ പറഞ്ഞ രീതിയിലുള്ള എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ വിദഗ്ധോപദേശം സ്വീകരിക്കണം.

ഓർക്കുക

എല്ലാ കുട്ടികളും കൗമാരക്കാരും വാക്സീൻ എടുക്കാൻ അവസരം വരുമ്പോൾ  ഉടൻ തന്നെ പൂർണമായ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. കുട്ടിക്ക് കോവിഡ് പോസിറ്റീവ് ആകുകയാണെങ്കിൽ കുട്ടിക്കുണ്ടാകാവുന്ന എല്ലാ പ്രശ്നങ്ങളെക്കുറിച്ചും അവ എങ്ങനെ പരിഹരിക്കാമെന്നതിനെക്കുറിച്ചും സാധാരണ പ്രവർത്തനങ്ങളിലേക്ക് സുരക്ഷിതമായി മടങ്ങിയെത്താൻ നിങ്ങളുടെ കുട്ടിയെ സഹായിക്കുന്നതിനുള്ള വഴികളെക്കുറിച്ചും ശിശുരോഗവിദഗ്ധനുമായി സംസാരിക്കുക.

(ഓച്ചിറ പരബ്രഹ്മ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ശിശുരോഗവിദഗ്ധനാണ് ലേഖകൻ)

English Summary : Post COVID symptoms in children and COVID prevention tips