കോവിഡ് ബാധയുണ്ടാകുകയും വാക്സിനേഷന്‍ എടുക്കുകയും ചെയ്ത അമ്മമാരുടെ മുലപ്പാലില്‍ കൊറോണ വൈറസിനെതിരെയുള്ള ആന്‍റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയതായി പഠനം. എന്നാല്‍ ഇത് നവജാത ശിശുക്കള്‍ക്ക് കോവിഡിനെതിരായ സംരക്ഷണം നല്‍കുമോ എന്ന കാര്യം ഉറപ്പില്ലെന്ന് ജാമാ പീഡിയാട്രിക്സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് ബാധയുണ്ടാകുകയും വാക്സിനേഷന്‍ എടുക്കുകയും ചെയ്ത അമ്മമാരുടെ മുലപ്പാലില്‍ കൊറോണ വൈറസിനെതിരെയുള്ള ആന്‍റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയതായി പഠനം. എന്നാല്‍ ഇത് നവജാത ശിശുക്കള്‍ക്ക് കോവിഡിനെതിരായ സംരക്ഷണം നല്‍കുമോ എന്ന കാര്യം ഉറപ്പില്ലെന്ന് ജാമാ പീഡിയാട്രിക്സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 

ADVERTISEMENT

77 അമ്മമാരില്‍ നിന്നുള്ള സാംപിളുകളാണ് യൂണിവേഴ്സിറ്റി ഓഫ് റോച്ചസ്റ്റര്‍ മെഡിക്കല്‍ സെന്‍ററിലെ ഗവേഷകര്‍ ഇതിനായി ശേഖരിച്ചത്. ഇതില്‍ 47 പേര്‍ കോവിഡ് ബാധിച്ചവരും 30 പേര്‍ വാക്സീന്‍ എടുത്തവരുമായിരുന്നു. കോവിഡ് ബാധിച്ച അമ്മമാരുടെ മുലപ്പാലില്‍ IgG ആന്‍റിബോഡികള്‍ ഉയര്‍ന്ന തോതില്‍ കണ്ടെത്തിയപ്പോള്‍ വാക്സീന്‍ എടുത്ത അമ്മമാരില്‍ IgA ആന്‍റിബോഡികളാണ് സമൃദ്ധമായി കണ്ടത്. ഇവ രണ്ടും സാര്‍സ് കോവ്2 വൈറസിനെ നിര്‍ജീവമാക്കാന്‍ പ്രാപ്തിയുള്ള ആന്‍റിബോഡികളാണെന്ന് ഗവേഷകര്‍ പറഞ്ഞു. 

ADVERTISEMENT

രണ്ട് വിഭാഗത്തില്‍പ്പെട്ട അമ്മമാരിലും  ശരാശരി മൂന്നു മാസം വരെയാണ് ആന്‍റിബോഡികളുടെ സാന്നിധ്യം ഉണ്ടായിരുന്നതെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ അസിസ്റ്റന്‍റ് പ്രഫസര്‍ ബ്രിഡ്ജറ്റ് യങ് പറഞ്ഞു. അതേ സമയം മുലപ്പാലിലെ ആന്‍റിബോഡികള്‍ ശിശുക്കള്‍ക്ക് കോവിഡിനെതിരെ സംരക്ഷണം നല്‍കുമെന്ന് പറയാനാകില്ലെന്നും യങ് ചൂണ്ടിക്കാട്ടി . മുലപ്പാലിലെ ആന്‍റിബോഡികള്‍ കുട്ടികളിലെ വാക്സിനേഷന് പകരമാകില്ലെന്നും ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

English Summary : Covid antibodies found in breast milk of vaccinated, infected moms