കോവിഡ് അണുബാധ പുരുഷ ബീജകോശങ്ങളുടെ എണ്ണത്തെയും ഗുണത്തെയും ബാധിക്കാമെന്ന് യൂറോപ്പില്‍ നടന്ന പഠനത്തില്‍ കണ്ടെത്തി. രോഗമുക്തരായി മാസങ്ങള്‍ക്ക് ശേഷവും ബീജകോശങ്ങളുടെ എണ്ണം ചില പുരുഷന്മാരില്‍ കുറഞ്ഞു തന്നെയിരിക്കുന്നതായി ഫെര്‍ട്ടിലിറ്റി ആന്‍ഡ് സ്റ്റൈറിലിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണഫലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് അണുബാധ പുരുഷ ബീജകോശങ്ങളുടെ എണ്ണത്തെയും ഗുണത്തെയും ബാധിക്കാമെന്ന് യൂറോപ്പില്‍ നടന്ന പഠനത്തില്‍ കണ്ടെത്തി. രോഗമുക്തരായി മാസങ്ങള്‍ക്ക് ശേഷവും ബീജകോശങ്ങളുടെ എണ്ണം ചില  പുരുഷന്മാരില്‍ കുറഞ്ഞു തന്നെയിരിക്കുന്നതായി ഫെര്‍ട്ടിലിറ്റി ആന്‍ഡ് സ്റ്റൈറിലിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണഫലം ചൂണ്ടിക്കാണിക്കുന്നു. 

ADVERTISEMENT

കുറഞ്ഞത് മൂന്നു മാസത്തേക്കെങ്കിലും ബീജത്തിന്‍റെ എണ്ണം കുറഞ്ഞിരിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ ചിലരില്‍ ഇത് പിന്നെയും നീളാം. എന്നാല്‍ ശുക്ലത്തില്‍ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും ഇതിലൂടെ കോവിഡ് പകരുന്നില്ലെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. രോഗമുക്തിക്ക് ഒരു മാസത്തിനുള്ളില്‍ 35 പുരുഷന്മാരുടെ ശുക്ലം ശേഖരിച്ച് പരിശോധന നടത്തിയതില്‍ 60 ശതമാനത്തിലും ബീജത്തിന്‍റെ ചലനക്ഷമത കുറഞ്ഞിരിക്കുന്നതായി കണ്ടെത്തി. 37 ശതമാനത്തില്‍ ബീജത്തിന്‍റെ എണ്ണത്തിലും കുറവുണ്ടായതായി നിരീക്ഷിച്ചു. 

ADVERTISEMENT

രോഗമുക്തിക്ക് ഒന്നു മുതല്‍ രണ്ട് വരെ മാസങ്ങള്‍ക്കുള്ളില്‍   51 പുരുഷന്മാരില്‍ നടത്തിയ പരിശോധനയില്‍ 37 ശതമാനത്തില്‍ ബീജത്തിന്‍റെ ചലനക്ഷമത കുറഞ്ഞിരിക്കുന്നതായും 29 ശതമാനത്തില്‍ ബീജത്തിന്‍റെ എണ്ണം കുറഞ്ഞിരിക്കുന്നതായും കണ്ടെത്തി. രോഗമുക്തിക്ക് രണ്ട് മാസത്തിന് ശേഷം നടത്തിയ പരിശോധനയില്‍ ഇത് യഥാക്രമം 28 ശതമാനവും ആറു ശതമാനവുമായി.

ADVERTISEMENT

എന്നാല്‍ കോവിഡ് രോഗബാധയുടെ തീവ്രതയും ബീജത്തിന്‍റെ ഗുണവുമായി ബന്ധം കണ്ടെത്താനായില്ല. കോവിഡ് മൂലം പുരുഷന്മാരുടെ ബീജകോശങ്ങള്‍ക്ക് സ്ഥിരമായ നാശം എന്തെങ്കിലും സംഭവിക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനുള്ള മറ്റൊരു പഠനവും യൂറോപ്പില്‍ പുരോഗമിക്കുന്നുണ്ട്. 

English Summary : Sperm Count Could Stay Low For Months After Covid-19 Infection