കോവിഡ് വൈറസ് ബാധിച്ച ദിവസം പരിശോധന നടത്തിയതുകൊണ്ടു ഫലമില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) വ്യക്തമാക്കി. ആന്റിജൻ പരിശോധനയാണെങ്കിൽ മൂന്നാം ദിവസം മുതലാണ് വൈറസ് ബാധ അറിയാൻ കഴിയുക. 8–ാം ദിവസം വരെ മാത്രമേ പോസിറ്റീവായി കാണിക്കൂ. എന്നാൽ, ആർടിപിസിആർ പരിശോധനയിൽ രണ്ടാം ദിവസം മുതൽ വൈറസ് ബാധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് വൈറസ് ബാധിച്ച ദിവസം പരിശോധന നടത്തിയതുകൊണ്ടു ഫലമില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) വ്യക്തമാക്കി. ആന്റിജൻ പരിശോധനയാണെങ്കിൽ മൂന്നാം ദിവസം മുതലാണ് വൈറസ് ബാധ അറിയാൻ കഴിയുക. 8–ാം ദിവസം വരെ മാത്രമേ പോസിറ്റീവായി കാണിക്കൂ. എന്നാൽ, ആർടിപിസിആർ പരിശോധനയിൽ രണ്ടാം ദിവസം മുതൽ വൈറസ് ബാധ അറിയാൻ കഴിഞ്ഞേക്കും.

ADVERTISEMENT

ആന്റിജനിൽ നിന്നു വ്യത്യസ്തമായി ഇതിൽ 20 ദിവസം വരെ പോസിറ്റീവായി കാണിക്കാനുള്ള സാധ്യതയുണ്ടെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ് പറഞ്ഞു. അപകടകാരിയാകില്ലെങ്കിലും വൈറസിലെ ചില ആർഎൻഎ ഭാഗം തുടർന്നും സാംപിളിൽ കാണിക്കുന്നതു കൊണ്ടാണിത്. ഒമിക്രോണിന്റെ കാര്യത്തിൽ 7 ദിവസം മതി. ഹോം ഐസലേഷൻ അവസാനിപ്പിക്കാനും ഡിസ്ചാർജിനുമുള്ള സമയപരിധി 7 ദിവസമായി നിശ്ചയിച്ചതിനു കാരണം അതാണെന്നും വിശദീകരിച്ചു.

ADVERTISEMENT

∙ പരിശോധനയ്ക്ക് വില: 4 തരം കോവിഡ് പരിശോധനയാണ് നിലവിലുള്ളത്. ഇതിൽ മോളിക്യുലാർ ആർടിപിസിആർ പരിശോധനയ്ക്ക് 400 മുതൽ 500 രൂപ വരെയാണ് ഈടാക്കാവുന്നത്. പരിശോധനാ ഫലം ലഭിക്കാൻ 4–6 മണിക്കൂർ എടുക്കും. ദ്രുത ഗതിയിൽ (2 മണിക്കൂറിൽ താഴെ സമയം കൊണ്ട്) ഫലം അറിയാൻ കഴിയുന്ന സിബിനാറ്റ് ഉൾപ്പെടെ ആർടിപിസിആർ പരിശോധനയ്ക്ക് 1200–2500 രൂപ വരെ ഈടാക്കാം.

ADVERTISEMENT

സാധാരണ റാപ്പിഡ് ആന്റിജൻ പരിശോധനയ്ക്ക് 50–100 രൂപ നൽകണം. കിറ്റ് വാങ്ങി വീട്ടിൽ വച്ചു പരിശോധിക്കാവുന്ന ആന്റിജൻ ടെസ്റ്റിന് 250–300 രൂപയാകുമെന്നും ഐസിഎംആർ അറിയിച്ചു. ഐസിഎംആർ അംഗീകരിച്ച 747 കിറ്റുകൾ ആന്റിജൻ, ആർടിപിസിആർ പരിശോധനകൾക്ക് ലഭ്യമാണ്. ഇതിൽ 580 എണ്ണം പ്രാദേശികമായി വികസിപ്പിച്ചതാണ്. നിലവിൽ പ്രതിദിനം 71 ലക്ഷം ആർടിപിസിആർ കിറ്റുകൾ ഉൽപാദിപ്പിക്കാനുള്ള ശേഷി ഇന്ത്യയിലുണ്ട്. ആഴ്ചയിൽ 1.2 കോടി ഹോം ടെസ്റ്റ് കിറ്റുകളും.

English Summary : COVID- 19 testing