നിശ്വാസവായുവിലൂടെ പുറത്തെത്തുന്ന കൊറോണ വൈറസ് ഏറ്റവും അപകടകാരിയായിരിക്കുന്നത് ആദ്യത്തെ 2 മിനിറ്റിലെന്നു പഠനം. ഈ സമയത്തിനുള്ളിൽ വൈറസ് മറ്റൊരാളിലേക്ക് എത്തിപ്പെട്ടാൽ കോവിഡ് ബാധ ഉറപ്പ്. പിന്നീടുള്ള 3 മിനിറ്റിൽ വൈറസിന്റെ രോഗം പടർത്താനുള്ള ശേഷിയിൽ നേരിയ കുറവുണ്ടാകും. ശേഷം, 5 മുതൽ 20 മിനിറ്റ് കൊണ്ട് രോഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിശ്വാസവായുവിലൂടെ പുറത്തെത്തുന്ന കൊറോണ വൈറസ് ഏറ്റവും അപകടകാരിയായിരിക്കുന്നത് ആദ്യത്തെ 2 മിനിറ്റിലെന്നു പഠനം. ഈ സമയത്തിനുള്ളിൽ വൈറസ് മറ്റൊരാളിലേക്ക് എത്തിപ്പെട്ടാൽ കോവിഡ് ബാധ ഉറപ്പ്. പിന്നീടുള്ള 3 മിനിറ്റിൽ വൈറസിന്റെ രോഗം പടർത്താനുള്ള ശേഷിയിൽ നേരിയ കുറവുണ്ടാകും. ശേഷം, 5 മുതൽ 20 മിനിറ്റ് കൊണ്ട് രോഗം പടർത്താനുള്ള ശേഷി 90% വരെ കുറയുമെന്നാണ് യുകെയിലെ ബ്രിസ്റ്റോൾ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലുള്ളത്. 

ADVERTISEMENT

അതായത് കോവിഡ് ബാധിച്ച  ഒരാളുടെ നിശ്വാസവായുവിലൂടെ അന്തരീക്ഷത്തിലെത്തുന്ന വൈറസിന് 20 മിനിറ്റു കഴി‍ഞ്ഞാൽ രോഗം പടർത്താനുള്ള ശേഷി 10% മാത്രമായിരിക്കും. ഈ ഘട്ടത്തിൽ കോവിഡ് ബാധിച്ചയാളുമായി ദീർഘനേരം ഇടപഴകുന്നവർക്കു മാത്രമേ വൈറസ് ബാധിക്കാൻ സാധ്യതയുള്ളൂ. 

വായുസഞ്ചാരമുള്ള മുറി, തുറസ്സായ സ്ഥലങ്ങൾ എന്നിവ കോവിഡ് ബാധ കുറയ്ക്കുമെന്നും ഗവേഷകർ വിശദീകരിക്കുന്നു. ഈർപ്പമുള്ള സാഹചര്യങ്ങളിൽ വൈറസ് കൂടുതൽ നേരം നിലനിൽക്കും. വരണ്ട കാലാവസ്ഥയിൽ വൈറസിന് പെരുകാനുള്ള ശേഷി നഷ്ടമാകും.

ADVERTISEMENT

മാസ്ക് അണിയേണ്ടതിന്റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും പ്രാധാന്യം അടിവരയിടുന്നതാണ് പഠനത്തിലെ കണ്ടെത്തലുകളെന്ന് ഗവേഷകർ പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പ്രധാന റിസ്ക് രോഗിയുമായി അടുത്ത് ഇടപഴകുമ്പോൾ തന്നെയാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രഫ. ജോനാഥ് റീഡ് ചൂണ്ടിക്കാട്ടി.

വായുവിൽ എത്തിയ ശേഷം വൈറസിന് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാനായി വൈറസ് അടങ്ങിയ കണികകളെ പുറത്തേക്ക് തള്ളുന്ന ഒരു ഉപകരണം ഗവേഷകർ തയാറാക്കി. ശേഷം ഈ കണികകളെ രണ്ട് ഇലക്ട്രിക് വലയങ്ങൾക്ക് നടുവിൽ അഞ്ച് സെക്കൻഡിനും 20 മിനിറ്റിനും ഇടയിലുള്ള സമയം നിയന്ത്രിതമായ അന്തരീക്ഷത്തിൽ ഒഴുകി നടക്കാൻ അനുവദിച്ചു.

ADVERTISEMENT

ശ്വാസകോശത്തിൽ നിന്ന് പുറത്ത് വരുന്ന വൈറസ് കണികകളുടെ ജലാംശം ഉടനെ തന്നെ നഷ്ടപെടുന്നതായും വായുവിലെ കാർബൺ ഡയോക്സൈഡ് ഇതിന്റെ പിഎച്ച് മൂല്യം ഉയർത്തുന്നതായും ഗവേഷകർ കണ്ടെത്തി. മനുഷ്യ കോശങ്ങളെ ബാധിക്കാനുള്ള വൈറസിന്റെ കഴിവ് ഇത് മൂലം നഷ്ടപ്പെട്ടു തുടങ്ങുന്നു.

ഈർപ്പം 50 ശതമാനത്തിലും കുറവുള്ള ഒരു ഓഫീസ് അന്തരീക്ഷത്തിൽ ആദ്യ അഞ്ച് സെക്കൻഡിൽ തന്നെ വൈറസിന്റെ രോഗ വ്യാപന ശേഷി പകുതി കുറയുമെന്ന് ഗവേഷകർ  ചൂണ്ടിക്കാണിക്കുന്നു.ഇതിന് ശേഷം പതിയെ ക്രമേണ വൈറസ് നിർവീര്യമായി തുടങ്ങും.അതേ സമയം കൂടുതൽ ഈർപ്പം ഉള്ള സാഹചര്യത്തിൽ ഈ പ്രക്രിയ വളരെ പതിയെ മാത്രമേ നടക്കൂ. എന്നാൽ താപനില വൈറസിന്റെ രോഗ വ്യാപന ശേഷിയിൽ സ്വാധീനമൊന്നും ചെലുത്തുന്നില്ലെന്ന് ഗവേഷണ റിപ്പോർട്ട്‌ കൂട്ടിച്ചേർത്തു. 

English Summary : Covid virus loses 90% power in 5 minutes after it’s exhaled