ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാത്രം റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 22946 ആയിരിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 33 ശതമാനം കടന്നു. ഈ കണക്കുകൾ സൂചിപ്പിക്കുന്നത് കോവിഡിന്റെ മൂന്നാം തരംഗം സംസ്ഥാനത്ത്

ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാത്രം റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 22946 ആയിരിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 33 ശതമാനം കടന്നു. ഈ കണക്കുകൾ സൂചിപ്പിക്കുന്നത് കോവിഡിന്റെ മൂന്നാം തരംഗം സംസ്ഥാനത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാത്രം റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 22946 ആയിരിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 33 ശതമാനം കടന്നു. ഈ കണക്കുകൾ സൂചിപ്പിക്കുന്നത് കോവിഡിന്റെ മൂന്നാം തരംഗം സംസ്ഥാനത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാത്രം റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 22946 ആയിരിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 33 ശതമാനം കടന്നു. ഈ കണക്കുകൾ സൂചിപ്പിക്കുന്നത് കോവിഡിന്റെ മൂന്നാം തരംഗം സംസ്ഥാനത്ത് തുടങ്ങിക്കഴിഞ്ഞുവെന്നാണെന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ ചീഫ് ഡോ. എ.എസ്. അനൂപ് കുമാർ മനോരമ ഓൺലൈനോടു പറഞ്ഞു. രോഗികളുടെ എണ്ണത്തിലുള്ള ഈ വർധന സമൂഹവ്യാപന സാധ്യത തന്നെയാണ് കാണിക്കുന്നതും. ഡെൽറ്റയ്ക്കൊപ്പംതന്നെ പ്രബല വകഭേദമായി ഒമിക്രോണുമുണ്ട്. ഡെൽറ്റയെക്കാൾ വ്യാപനശേഷി കൂടിയ വേരിയന്റാണ് ഒമിക്രോൺ എന്നതിനാൽ ഹൈബ്രിഡ് ഇമ്യൂണിറ്റി ഉള്ളവർ പോലും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.

 

ADVERTISEMENT

ഔട്ട്ബ്രേക്കിനു പിന്നിൽ ഒമിക്രോൺ

ഡോ.എ.എസ്.അനൂപ് കുമാർ

 

ഇപ്പോൾ നമ്മുടെ സംസ്ഥാനത്ത് ഒമിക്രോൺ പരിശോധന നടക്കുന്നത് രോഗസാധ്യത കൂടിയ രാജ്യങ്ങളിൽനിന്നു വരുന്നവരിലും രോഗബാധ സംശയിക്കുന്ന ആളുകളിലും മാത്രമാണ്. ഈ പരിശോധനയിൽ ഇതുവരെ കണ്ടെത്തിയത് 528 ഒമിക്രോൺ ബാധിതരെയാണ്. എന്നാൽ എസ് ജീൻ ടാർഗെറ്റ് ഫെയ്‌ലിയർ (എസ്‌ജിടിഎഫ്) എന്ന സ്ക്രീനിങ്  ടെസ്റ്റ് നടത്തി നോക്കിയപ്പോൾ നമ്മുടെ നാട്ടിൽതന്നെ, വിദേശരാജ്യങ്ങളിൽനിന്നു തിരിച്ചു വന്നവരുമായി യാതൊരു ബന്ധവുമില്ലാത്തവർക്കാണ് പോസിറ്റീവായിരിക്കുന്നത്. ഇത്രയും വലിയൊരു ഔട്ട്ബ്രേക്ക് ഉണ്ടാക്കണമെങ്കിൽ അത് ഒമിക്രോൺ വേരിയന്റുതന്നെ ആകണം. ഇത് സൂചിപ്പിക്കുന്നത് ഒമിക്രോണിന്റെ സമൂഹവ്യാപനം നമ്മുെട നാട്ടിലുണ്ടായിട്ടുണ്ടെന്നുതന്നെയാണ്. അതുകൊണ്ടുതന്നെ വിദേശത്തുനിന്നു തിരിച്ചുവന്നവരെ മാത്രം കേന്ദ്രീകരിച്ച് പരിശോധനകളും പ്രതിരോധ നടപടികളും നടത്താതെ വലിയൊരു കോവിഡ് തരംഗത്തെ മുന്നിൽ കണ്ടുള്ള ഒരുക്കങ്ങൾ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

 

ADVERTISEMENT

പോസിറ്റീവാകുന്നവർക്കെല്ലാം വേണോ ഒമിക്രോൺ ടെസ്റ്റ്?

 

ഒമിക്രോൺ ബാധിതരെന്നു സംശയിക്കുന്നവരുടെ സാംപിളുകൾ ഇപ്പോൾ തിരുവനന്തപുരം രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിനു പുറമേ ഡൽഹിയിലേക്കും പരിശോധനയക്കായി അയയ്ക്കുന്നുണ്ട്. ഒമിക്രോൺ ആണോയെന്ന് പരിശോധിക്കുന്നത്, ഇവിടെ ഇപ്പോള്‍ ഏതു തരംഗമാണ് സംഭവിക്കുന്നത്, അതിന് എത്രത്തോളം വ്യാപനം ഉണ്ടാകുന്നുവെന്ന് കണ്ടുപിടിക്കാനാണ്. അതുകൊണ്ടുതന്നെ എല്ലാ രോഗബാധിതരിലും ആൽഫയാണോ ‍‍ഡെൽറ്റയാണോ ഒമിക്രോണാണോ എന്നു കണ്ടുപിടിക്കേണ്ട ആവശ്യമില്ല. ഒരു പ്രത്യേക പ്രദേശത്ത് പെട്ടെന്നു രോഗികളുടെ എണ്ണം കൂടുകയോ ഒരു സ്ഥാപനത്തിൽ പെട്ടെന്നു കുറേപ്പേർ രോഗബാധിതരാകുകയോ ചെയ്യുമ്പോൾ അത്തരം സാംപിളുകൾ എടുത്തുനോക്കുക, അതിൽ ഒമിക്രോൺ എത്ര പേർക്കുണ്ടെന്നു പരിശോധിക്കുക. ഇങ്ങനെ ഒരു ക്രോസ് സെക്‌ഷനൽ അനാലിസിസ് നടത്തുമ്പോഴേ സമൂഹത്തിൽ എത്രത്തോളം ഒമിക്രോൺ കേസുകൾ ഉണ്ടെന്നു മനസ്സിലാക്കാൻ സാധിക്കൂ. ഈ അനാലിസിസിൽ ഭൂരിഭാഗം കേസുകളും ഒമിക്രോൺ ആണെങ്കിൽ തീർച്ചയായും കുറച്ച് ആഴ്ചകൾകൊണ്ട് കേരളത്തിലെ കേസുകൾ അറുപതിനായിരം, എഴുപത്തയ്യായിരം വരെയൊക്കെ എത്തും. 

 

ADVERTISEMENT

ഹൈബ്രിഡ് ഇമ്യൂണിറ്റിയെയും കോവിഡ് തകർക്കാം

 

രണ്ടു ഡോസ് കോവിഡ് വാക്സീൻ എടുക്കുകയും വീണ്ടും കോവിഡ് ബാധിതരാകുകയും ചെയയ്തവർക്ക് ഹൈബ്രിഡ് ഇമ്യൂണിറ്റി ഉണ്ടെന്നും ഇവർ വീണ്ടും രോഗബാധിതരാകാനുള്ള സാധ്യത കുറവായിരിക്കുമെന്നുമായിരുന്നു നമ്മുടെ ധാരണ. എന്നാൽ ഇപ്പോൾ മനസ്സിലാകുന്നത് ഈ ധാരണ തെറ്റാകാമെന്നാണ്. കാരണം ഹൈബ്രിഡ് ഇമ്യൂണിറ്റി നേടിയ പലരും ഈ മൂന്നാം തരംഗത്തിൽ വീണ്ടും രോഗബാധികരാകുന്നുണ്ട്. മാത്രമല്ല, കരുതൽ ‍ഡോസ് എടുത്തവർ പോലും കോവിഡ് ബാധിതരാകുകയും ഇവരിൽ രോഗലക്ഷണങ്ങൾ പ്രകടമാകുകയും ചെയ്യുന്നുണ്ട്. ഹൈബ്രിഡ് ഇമ്യൂണിറ്റി രോഗം പരത്താതിരിക്കാനോ രോഗലക്ഷണം വരുത്താതിരിക്കാനോ സഹായിക്കില്ലെന്നാണ് അനുഭവങ്ങളിൽനിന്നു മനസ്സിലാകുന്നത്. ഗുരുതരാവസ്ഥയിലേക്കു പോകുന്നത് തടയാൻ വാക്സീനും ഹൈബ്രിഡ് ഇമ്യൂണിറ്റിയും സഹായിക്കും. ഹൈബ്രിഡ് ഇമ്യൂണിറ്റി ഉണ്ടായിരുന്ന നാൽപതോളം രോഗികളെ ഇതിനോടകം ആശുപത്രിയിൽ ചികിത്സിച്ചു കഴിഞ്ഞെന്നും ഡോ. അനൂപ് പറഞ്ഞു. അതുപോലെ കഴിഞ്ഞ പ്രാവശ്യം ഗുരുതരാവസ്ഥയിലായി വെന്റിലേറ്ററിൽ കുറേ ദിവസം കിടന്ന് രോഗം പൂർണമായും ഭേദമായി പോയവരിൽ ഇപ്പോൾ വീണ്ടും കോവിഡ് വന്ന് രണ്ടു പേർ മരിച്ചതായും ഡോക്ടർ പറയുന്നു. അതുകൊണ്ടുതന്നെ ഹൈബ്രിഡ് ഇമ്യൂണിറ്റി എന്നു പറയുന്നിൽ കാര്യമുണ്ടോ എന്ന് ക്ലിനിക്കൽ എക്സ്പീരിയൻസ് വച്ചു പറയാൻ പറ്റാത്ത സാഹചര്യമാണ്. 

 

ഒമിക്രോൺ വകഭേദം വളരെ ലഘുവായ ഒരു രോഗമാണെന്നും ഇത് ഒരു വാക്സീൻ പോലെ പ്രവർത്തിച്ച് പ്രതിരോധ ശക്തി കൂട്ടുമെന്നുമൊക്കെ സമൂഹമാധ്യമങ്ങളിലൊക്കെ പ്രചാരണം നടക്കുന്നുണ്ട്. ഒരാഴ്ച കൊണ്ട് 14 ശതമാനമാണ് കേരളത്തിൽ ഐസിയു രോഗികളുടെ എണ്ണം കൂടിയത്. ഡോ. അനൂപ് കുമാർ ജോലി ചെയ്യുന്ന ആശുപത്രിയിൽ മാത്രം 200–300 ഐസിയു രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്. ഓക്സിജൻ കൊടുക്കേണ്ട രോഗികളുടെ എണ്ണവും ഗണ്യമായി വർധിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളുള്ള ആളുകളിൽ– അവർ വാക്സീൻ എടുത്തവരും മുൻപ് കോവിഡ് വന്നിട്ടുള്ളവരുമാണെങ്കിലും– വീണ്ടും അണുബാധ ഉണ്ടായാൽ രോഗം ഗുരുതരമാകാനും മറ്റു രോഗങ്ങളിലേക്കു പോകാനും ചിലപ്പോൾ മരണകാരണമാകാനും സാധ്യതയുണ്ട്. 

 

ലക്ഷണങ്ങൾ സ്വയം നിരീക്ഷിക്കുക

 

തൊണ്ടവേദന, പനി, ജലദോഷം, ശരീര വേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരൊക്കെ കോവിഡ് ടെസ്റ്റ് നടത്തി ഏഴു ദിവസമെങ്കിലും സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടത് അത്യാവശ്യമാണ്. രോഗലക്ഷണങ്ങൾ ഉള്ളവർ യാതൊരു കാരണവശാലും പുറത്തിറങ്ങി നടക്കരുത്. 

 

സമൂഹവ്യാപനം നടക്കുമ്പോൾ പലരും രോഗബാധിതരാകാനുള്ള സാധ്യത കൂടുതലാണ്. ഓരോരുത്തരും മുൻകരുതലുകളെടുക്കുക വഴി, ഒരുപാട് ആളുകൾ ഒരേ സമയം രോഗബാധിതരാകുന്നത് തടയാൻ കഴിയുമെന്നും ഡോ. അനൂപ് പറഞ്ഞു.

English Summary : COVID- 19 third wave, Omicron Variant and hybrid immunity