കോവിഡ് വ്യാപനം അതിതീവ്രമാകുന്ന സാഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. രോഗികളുടെ എണ്ണം 34,000 കടന്നപ്പോൾ രണ്ടാം തവണയും കോവിഡ് രോഗികളാകുന്നവരുടെ എണ്ണവും കൂടുന്നു. ഇതിനൊപ്പംതന്നെ ദിവസവും മരണങ്ങളും സംഭവിക്കുണ്ട്. കോവിഡിന് ഒരു മൂന്നാം തരംഗം ഉണ്ടാകുമെന്നും അതു കുട്ടികളെയാകും കൂടുതൽ ബാധിക്കുക

കോവിഡ് വ്യാപനം അതിതീവ്രമാകുന്ന സാഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. രോഗികളുടെ എണ്ണം 34,000 കടന്നപ്പോൾ രണ്ടാം തവണയും കോവിഡ് രോഗികളാകുന്നവരുടെ എണ്ണവും കൂടുന്നു. ഇതിനൊപ്പംതന്നെ ദിവസവും മരണങ്ങളും സംഭവിക്കുണ്ട്. കോവിഡിന് ഒരു മൂന്നാം തരംഗം ഉണ്ടാകുമെന്നും അതു കുട്ടികളെയാകും കൂടുതൽ ബാധിക്കുക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് വ്യാപനം അതിതീവ്രമാകുന്ന സാഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. രോഗികളുടെ എണ്ണം 34,000 കടന്നപ്പോൾ രണ്ടാം തവണയും കോവിഡ് രോഗികളാകുന്നവരുടെ എണ്ണവും കൂടുന്നു. ഇതിനൊപ്പംതന്നെ ദിവസവും മരണങ്ങളും സംഭവിക്കുണ്ട്. കോവിഡിന് ഒരു മൂന്നാം തരംഗം ഉണ്ടാകുമെന്നും അതു കുട്ടികളെയാകും കൂടുതൽ ബാധിക്കുക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് വ്യാപനം അതിതീവ്രമാകുന്ന സാഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. രോഗികളുടെ എണ്ണം 34,000 കടന്നപ്പോൾ രണ്ടാം തവണയും കോവിഡ് രോഗികളാകുന്നവരുടെ എണ്ണവും കൂടുന്നു. ഇതിനൊപ്പംതന്നെ ദിവസവും മരണങ്ങളും സംഭവിക്കുണ്ട്. കോവിഡിന് ഒരു മൂന്നാം തരംഗം ഉണ്ടാകുമെന്നും അതു കുട്ടികളെയാകും കൂടുതൽ ബാധിക്കുക എന്നുമായിരുന്നു നമ്മൾ കേട്ടിരുന്നത്. അതിന്റെതന്നെ ഭാഗമായി നമ്മൾ 15 വയസ്സിനു മുകളിലുള്ളവർക്ക് വാക്സിനേഷനും ആരംഭിച്ചു. ഈ മൂന്നാം തരംഗത്തിൽ, ഒരിക്കൽ രോഗം ബാധിച്ചവർതന്നെ വീണ്ടും രോഗബാധിതരാകുന്ന സ്ഥിതിവിശേഷവുമുണ്ട്. ആരോഗ്യപ്രവർത്തകർ രോഗബാധിതരാകുന്നത് ആരോഗ്യമേഖലെയാകെ ബാധിക്കാവുന്ന അവസ്ഥയുമുണ്ട്. എന്തുകൊണ്ട് ഇത്ര പെട്ടെന്ന് ഒരു വ്യാപനം ഉണ്ടായെന്നും കേരളത്തിൽ സ്ഥിതി എത്രത്തോളം ഗുരുതരമാകാമെന്നും പറയുകയാണ് പ്രമേഹരോഗവിദഗ്ധൻ ഡോ. ജ്യോതിദേവ് കേശവദേവ്.

 

ADVERTISEMENT

ഒമിക്രോൺ മറ്റൊരു കോവിഡ്

 

Photo credit : Boonanan Chokprasertsom / Shutterstock.com

ഡോക്ടർ ചികിത്സക്കുന്ന ഇപ്പോഴുള്ള കോവിഡ് രോഗികളിൽ പത്തു ശതമാനം പേരും നേരത്തെ രോഗബാധിതരായവരാണ്. മൂന്നാം തരംഗത്തെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുകൾ നൽകിയപ്പോഴും പുതിയ വകഭേദമായ ഒമിക്രോൺ ആയിരിക്കും ഇതിനു പിന്നിലെന്ന ധാരണ ഇല്ലായിരുന്നു. അതു കഴിഞ്ഞാണ് ഏകദേശം 30–ൽ അധികം പ്രധാന മ്യൂട്ടേഷനുകളുമായി ഒമിക്രോൺ എത്തുന്നത്.  രോഗതീവ്രതയുടെ കാര്യത്തിൽ ഒമിക്രോൺ ഗുരുതരമല്ലെങ്കിലും ഇതിനെ മറ്റൊരു കോവിഡ് ആയി കണക്കാക്കാം. കാരണം അത്രയും വ്യത്യാസം ഉള്ള വൈറസാണ് ഇതെന്നതുതന്നെ. ഇത് കോവിഡിന്റെ തന്നെ വേറൊരു രൂപം ആണ്. വെറുമൊരു മ്യൂട്ടേഷനോ വെറുമൊരു വേരിയന്റോ അല്ല. അതുകൊണ്ടാണ് ഇതിനു മുൻപ് രോഗബാധിതരായവർക്ക് യാതൊരു പ്രതിരോധവും ഇല്ലാത്ത വിധത്തിൽ വീണ്ടും വരുന്നത്.  ലോകം മുഴുവൻ ഉള്ള കണക്കു നോക്കുമ്പോൾ മൂന്നാമത്തെയോ നാലാമത്തെയോ ബൂസ്റ്റർ ഒക്കെ എടുക്കാൻ സാധിച്ചവർക്ക് ഒമിക്രോൺ വന്നിട്ടില്ല. അഥവാ വന്നിട്ടുണ്ടെങ്കിൽതന്നെ ഗുരുതര രോഗസാഹചര്യം ഉള്ളവർക്കു പോലും ചെറിയ ജലദോഷം പോലെ വന്നിട്ട് പോകുകയാണ് ഉണ്ടായത്. ഇത് സൂചിപ്പിക്കുന്നത് നമുക്ക് പ്രതിരോധ കുത്തിവയ്പുകൾ കൂടുതൽ തവണ ഭാവിയിൽ വേണ്ടി വരും എന്നാണ്. അതു കഴിഞ്ഞ് ഒന്നോ രണ്ടോ വർഷത്തിനകം എല്ലാ വർഷവും എടുക്കുന്ന ഇൻഫ്ളുവൻസ പോലെ എല്ലാ വർഷവും എടുക്കുന്ന ഒരു കുത്തിവയ്പായി ഇതു മാറും. 

 

ADVERTISEMENT

ഗുരുതരമാകാൻ സാധ്യത ഇവർക്കൊക്കെ

 

അമിത വണ്ണമുള്ളവർ, പ്രമേഹമുള്ളവർ, രക്തസമ്മർദമുള്ളവർ, ശ്വാസകോശരോഗമുള്ളവർ, അർബുദരോഗമുള്ളവർ, കരൾ–വൃക്ക രോഗമുള്ളവർ എന്നിവർക്കാണ് കോവിഡ് ഗുരുതരമാകാനുള്ള സാഹചര്യമുള്ളത്. രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ ഇവയൊക്കെ നമുക്ക് നിയന്ത്രിച്ചു നിർത്താൻ സാധിക്കുന്നതാണ്. നിയന്ത്രണവിധേയമല്ലാതെ വരുമ്പോഴാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. കേരളത്തെ സംബന്ധിച്ച് ഗുരുതരാവസ്ഥയ്ക്കു കാരണമാകുന്നത് ഇതൊക്കെ കൊണ്ടാണ്. 23 ശതമാനം പേർക്കാണ് കേരളത്തിൽ പ്രമേഹം ഉള്ളത്. ആ കണക്ക് മറ്റു സംസ്ഥാനങ്ങളിൽ 8–10 ശതമാനം ആണ്. 23 ശതമാനം പ്രമേഹരോഗികളിൽ 80 ശതമാനം ആളുകളുടെ പ്രമേഹം അനിയന്ത്രിതമാണ്. അനിയന്ത്രിതമാണെങ്കിലേ പ്രശ്നമുണ്ടാകൂ. കോവിഡ് വരുന്ന േവളയില്‍ തന്നെ നിയന്ത്രണവിധേയമായ പ്രമേഹം ആണെങ്കിൽ ഗുരുതരമായ ഘട്ടങ്ങളിലേക്കു പോകില്ല. പക്ഷേ 80 ശതമാനത്തിൽ അധികം പേരും അനിയന്ത്രിതമായ പ്രമേഹം ഉള്ളവരാണ്. ഇതിനാലാണ് ചെറിയ രോഗമായി ഒമിക്രോണിനെ കേരളത്തിൽ കണക്കാക്കാൻ കഴിയാതെ പോയത്. അതേ സമയം മഹാരാഷ്ട്രയിലൊക്കെ നിസ്സാരമായി വന്നു പോകുന്ന വിധത്തിലായി. ഇവിടെ നമുക്ക് കൂടുതൽ ശ്രദ്ധചെലുത്തേണ്ടതായിട്ടുണ്ട്. 

ഡോ. ജ്യോതിദേവ് കേശവദേവ്

 

ADVERTISEMENT

ആറു ദിവസത്തിനു ശേഷം വൈറസ് പടരാം

A health worker prepares to inoculate a women with a dose of the Covishield vaccine against the Covid-19 coronavirus during a vaccination drive in Chennai on January 8, 2022. (Photo by Arun SANKAR / AFP)

 

കോവിഡ് ബാധിച്ച ആദ്യത്തെ ആഴ്ചയിലല്ല പ്രശ്നമുണ്ടാകുന്നത്. പലപ്പോഴും മറ്റ് രോഗങ്ങളിലേക്കു നയിക്കുന്നത് കോവിഡ് വന്ന് രണ്ടാമത്തെയോ മൂന്നാമത്തെയോ നാലാമത്തെയോ ആഴ്ചയിലാണ്. അതുപോലെ ജപ്പാനിൽ നടന്ന ഒരു പഠനം പറയുന്നത്  ഒമിക്രോൺ ബാധ വരുന്നവരിൽ ശരാശരി ആറു ദിവസം അതായത് രോഗലക്ഷണങ്ങൾ വന്ന് ആറു ദിവസങ്ങൾക്കു ശേഷമാണ് കൂടുതലും വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നത് എന്നാണ്. അങ്ങനെ വരുമ്പോൾ നമ്മുടെ ക്വാറന്റീൻ കണക്കുകൾ ഒക്കെ തെറ്റുകയാണ്. രോഗമുള്ള ആൾക്കാര് കുറഞ്ഞത് 12 ദിവസം മാറി നിന്നില്ലെങ്കിൽ അവർക്ക് രോഗം ഭേദമായി എന്നു കരുതി പുറത്തിറങ്ങുമ്പോൾ മറ്റുള്ളവർക്ക് കൊടുക്കും. ഇതിന്റെ വ്യാപനശേഷി രോഗം വന്ന് ലക്ഷണങ്ങൾ പോയശേഷവും നിലനിൽക്കുകയാണ്. അങ്ങനെ ഒരു പാട് കാര്യങ്ങൾ നമുക്കിതിൽ നിന്നും പഠിക്കേണ്ടതുണ്ട്. 

Photo credit : visivastudio / Shutterstock.com

 

ഡോക്ടർമാരുൾപ്പടെ രോഗബാധിതരാകുന്നത് പ്രതിസന്ധി

83 ശതമാനം രണ്ടു ഡോസ് വാക്സിനേഷൻ സ്വീകരിച്ചതിന്റെ ഒരു ആത്മധൈര്യത്തിലാണ് ലോക്ഡൗൺ ഒന്നും ഇല്ലാതെ കേരളം പോകുന്നത്. ഇന്ത്യയിൽ ഇത് ശരാശരി 40 ശതമാനമാണ്, അമേരിക്കയില്‍ 60 ശതമാനവും. എല്ലാത്തിനേക്കാളും കൂടുതലാണ് കേരളത്തിൽ രണ്ടു ഡോസ് എടുത്തവരുടെ ശതമാനം.  പക്ഷേ മൂന്നാമത്തെ ഡോസ് എടുക്കാനായി  60 വയസ്സ് കഴിഞ്ഞ ആൾക്കാരും ഡോക്ടർമാരും നഴ്സുമാരുമുണ്ട്. നമ്മുടെ ഏറ്റവും വലിയ പ്രതിസന്ധി എന്നു പറയുന്നത് ഡോക്ടർമാരും നഴ്സുമാരും തുടങ്ങി രോഗികളെ ചികിത്സിക്കാൻ മുൻനിരയിൽ നിൽക്കേണ്ട പകുതിപ്പേരെയും ഈ രോഗം ബാധിച്ചിരിക്കുകയാണ്. അത് ഒരു വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇപ്പോള്‍ കാണുന്ന പീക്ക് പെട്ടെന്നുണ്ടായതു കൊണ്ട് ജനുവരി അവസാനത്തോടെ തന്നെ ഈ പീക്ക് താഴേക്ക് വരാൻ തുടങ്ങും. ഫെബ്രുവരി പകുതിയാകുമ്പോഴേക്കും സെറ്റിൽഡ് ആകും. പക്ഷേ പിന്നെയും ഒരു മാസം എടുക്കും രോഗമായി കിടക്കുന്ന ആള്‍ക്കാരുടെ രോഗം ചികിത്സിച്ചു മാറ്റുന്നതിനായി.  പുതുതായിട്ട് രോഗം വരുന്ന ആൾക്കാരുടെ കണക്ക് ഫെബ്രുവരി പകുതിയോടെ താഴേക്കുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർച്ച് ആകുമ്പോഴേക്കും പൂർവാസ്ഥയിലേക്ക് എത്താം. ജനിക വ്യതിയാനം വന്നുകൊണ്ടിരിക്കുന്ന വൈറസ് ആയതിനാൽ ആഘോഷങ്ങളും കൂട്ടായ്മകളും അടഞ്ഞ റൂമുകളിൽ ഒരുമിച്ചു തങ്ങുന്നതും അടുത്ത ഒരു വർഷം കൂടി നിയന്ത്രിക്കേണ്ടതായി വരും. വാക്സിനേഷൻ വ്യാപകമാകുന്ന വിധത്തിൽ ലോകം മുഴുവൻ എത്തിക്കാൻ കഴിഞ്ഞാൽ മാത്രമേ പുതിയ പുതിയ വേരിയന്റ്സും മ്യൂട്ടേഷൻസും ഒഴിവാക്കാൻ പറ്റൂ. 

 

ബൂസ്റ്റർ ഡോസ് നേരത്തെ വേണ്ടിയിരുന്നു

 

കോവിഡിനെക്കുറിച്ച് ഏറ്റവും കൂടുതൽ തെറ്റിദ്ധാരണകൾ പടരുകയാണ്. വാർത്തകൾ കാണുമ്പോൾ ഏത് മാധ്യമത്തിൽ വന്നു എന്നത് പ്രധാനമാണ്. 

 

ഒരു ലക്ഷം പേരിൽ വാക്സീൻ എടുക്കാതെയും ഒരു ലക്ഷം പേരിൽ വാക്സീൻ എടുത്തും നിരീക്ഷിക്കുക. എടുത്തു നിരീക്ഷിച്ച ഒരു ലക്ഷം പേരിൽ 10 പേർക്ക് ഹാർട്ട് അറ്റാക്ക്, 5 പേർക്ക് സ്ട്രോക്ക് പോലെ രോഗങ്ങൾ വരാം. ഇതേ കണക്കുതന്നെയാകും വാക്സീനെടുക്കാത്ത ഒരു ലക്ഷം പേരിലും ഉണ്ടാകുന്നത്. അതായത് വാക്സീൻ എടുത്താലും ഇല്ലെങ്കിലും ഒരു ജനസംഖ്യയിൽ വരാവുന്ന പാർശ്വഫലങ്ങൾ മാത്രമേ ഇപ്പോൾ ഉണ്ടായിട്ടുള്ളു. വാക്സീൻ എടുത്തു കഴിഞ്ഞാലും അഞ്ചു മാസം കഴിയുമ്പോഴേക്കും ആന്റി ബോഡി കുറയും‌കയാണ്. അതുകൊണ്ടാണ് യൂറോപ്പിലും ഇംഗ്ലണ്ടിലും അമേരിക്കയിലും ബൂസ്റ്റർ പെട്ടെന്ന് എടുപ്പിച്ചത്. ഒമിക്രോൺ പോലെയുള്ള ഒരു വകഭേദത്തിന്റെ വരവ് അവർ മുന്നിൽ കണ്ടിരുന്നു. പക്ഷേ നമ്മളിവിടെ എട്ടും ഒമ്പതും മാസങ്ങൾ കഴിഞ്ഞ് എടുക്കാൻ പറയുമ്പോഴേക്കും വൈകിപ്പോകുകയാണ്. പതിയെപ്പതിയെ മറ്റു വാക്സീനുകളെപ്പോലെ ഈ വാക്സീനും ജനങ്ങളുടെ കൈകളിലേക്ക് എത്തിക്കണം. അതായത് പ്രൈവറ്റ് സെക്ടറുകളിൽ ലഭ്യമാക്കണം.  എന്തു കാര്യവും സർക്കാർ പറഞ്ഞാലേ അനുസരിക്കൂ എന്ന  മനഃസ്ഥിതി മാറണം. എന്തെങ്കിലും അബദ്ധം നമുക്ക് പറ്റിയിട്ടുണ്ടെങ്കിൽ അത് ബൂസ്റ്റർ ഡോസ് വൈകിയതാണ്. ഇതു കാരണം ആരോഗ്യ പ്രവർത്തകർ 50 ശതമാനവും രോഗബാധിതതുമായി.

 

കുഞ്ഞുങ്ങൾക്കു വേണം അധിക കരുതൽ

 

മറ്റു രാജ്യങ്ങളിലാണെങ്കിലും കോവിഡ് കുഞ്ഞുങ്ങൾക്ക് അധികം വന്നിട്ടില്ല. മറ്റു രോഗങ്ങളുള്ള കുഞ്ഞുങ്ങളിൽ കോവിഡ് വന്നു കഴിഞ്ഞ് ചിലരിൽ ലങ്ങ് ഫൈബ്രോസിസ് വരുന്നതായി റിപ്പോർട്ടുകളുണ്ട്. കുഞ്ഞുങ്ങൾക്ക് മൂന്നു നാലു മാസം കഴിയുമ്പോൾ ശ്വാസം മുട്ടൽ വരുന്നതായി കാണുന്നു. ആ ഒരു ഭയം നിലനിൽക്കുന്നതു കൊണ്ടാണ് കുഞ്ഞുങ്ങൾക്കും പെട്ടെന്ന് വാക്സീൻ കൊടുക്കുന്നത്. 

 

മരണസംഖ്യ ഇനിയും ഉയരാം

കൂടുതൽ പ്രമേഹരോഗികളും വൃക്ക രോഗികളും ഹൃദ്രോഗികളും 60 വയസ്സ് കഴിഞ്ഞവർ കൂടുതലുമുള്ള ഒരു സംസ്ഥാനമാണ് കേരളം. അതിനാൽ ഗുരുതരസാഹചര്യം ഒമിക്രോൺ സൃഷ്ടിക്കില്ലെന്നു പറഞ്ഞാലും കൂടുതൽ മരണങ്ങൾ സംഭവിക്കാം. വീട്ടിൽ നിരീക്ഷത്തിൽ കഴിയുന്ന മറ്റു ഗുരുതര രോഗമുള്ളവർ വെറുതേ പൾസ് ഓക്സിമീറ്ററും ടെംപറേച്ചറും നോക്കി ഇരുന്നുകഴിഞ്ഞാൽ അപകടം സംഭവിച്ചു കഴിഞ്ഞാൽ മാത്രമേ തിരിച്ചറിയാൻ പറ്റു.  ഗുരുതരമായ ശേഷം ആശുപത്രിയിൽ എത്തുമ്പോഴാണ് പലപ്പോഴും മരണത്തിലേക്കു നയിക്കുന്ന സാഹചര്യംഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ അനുബന്ധ രോഗമുള്ളവർ കോവിഡ് രോഗികളായാൽ  ഡോക്ടറുടെ നിർദേശങ്ങൾക്കനുസരിച്ച് കൃത്യമായി കാര്യങ്ങൾ പിന്തുടരാൻ ശ്രദ്ധിക്കണം. 

English Summary : COVID- 19, Omicron variant, Kerala situation