ചരിത്രത്തിൽ ആദ്യമായി പ്രമേഹ രോഗ ചികിത്സയ്ക്കു ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു കുത്തിവയ്പ് ഇപ്പോൾ ഗുളിക രൂപത്തിൽ വിപണിയിലെത്തിയിരിക്കുന്നു. ഇത് ഒരു ചരിത്രമുഹൂർത്തമാണ് പ്രമേഹരോഗ വിദഗ്ധൻ ഡോ. ജ്യോതിദേവ് കേശവദേവ്. നൂറു വർഷങ്ങൾക്കു മുൻപാണ് ഇൻസുലിൻ ഇൻജക്‌ഷൻ കണ്ടു പിടിക്കുന്നത്, 1922 ജനുവരിയിൽ. ആദ്യമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചരിത്രത്തിൽ ആദ്യമായി പ്രമേഹ രോഗ ചികിത്സയ്ക്കു ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു കുത്തിവയ്പ് ഇപ്പോൾ ഗുളിക രൂപത്തിൽ വിപണിയിലെത്തിയിരിക്കുന്നു. ഇത് ഒരു ചരിത്രമുഹൂർത്തമാണ് പ്രമേഹരോഗ വിദഗ്ധൻ ഡോ. ജ്യോതിദേവ് കേശവദേവ്. നൂറു വർഷങ്ങൾക്കു മുൻപാണ് ഇൻസുലിൻ ഇൻജക്‌ഷൻ കണ്ടു പിടിക്കുന്നത്, 1922 ജനുവരിയിൽ. ആദ്യമായി വിജയകരമായിട്ട്  ടൈപ്പ് 1 ഡയബറ്റിസ് ഉള്ള ഒരു കുഞ്ഞിന് ഇൻസുലിൻ കുത്തിവയ്പ് കാനഡയിലാണ് നടന്നത്. കുത്തിവയ്പ് മരുന്നുകൾ ഗുളികകളാക്കാനുള്ള ശ്രമം അന്നു മുതൽ ആരംഭിച്ചതാണ്. പക്ഷേ ഒരു പ്രോട്ടീൻ നമ്മൾ ഒരു ഗുളിക രൂപത്തിൽ ഭക്ഷിക്കുകയാണെങ്കിൽ വയറിന്റെ അസിഡിറ്റി, പ്രത്യേക ഡൈജഷൻ, ആഗിരണം ശരിയായി സാധിക്കില്ല അങ്ങനെ ഒരുപാട് പരിമിതികൾ കാരണം ഇത് ദഹിച്ചു പോകുകയാണ് ചെയ്യുന്നത്. ഈ മരുന്ന് ഒരിക്കലും രക്തത്തിലേക്ക് കടക്കുകയില്ല. ഈ തടസ്സങ്ങളെല്ലാം അതിജീവിച്ചു കൊണ്ടാണ് കഴിഞ്ഞ ഏകദേശം 15 വർഷങ്ങളായി ഉപയോഗിച്ചു കൊണ്ടിരുന്ന GLP 1 വിഭാഗത്തിൽ പെടുന്ന കുത്തിവയ്പ് അതായത് പ്രമേഹത്തിനായുപയോഗിക്കുന്ന കുത്തിവയ്പ് ഇപ്പോൾ ഗുളിക രൂപത്തിൽ വിപണിയില്‍ എത്തിയിരിക്കുന്നത്. അത് നിരവധി പരീക്ഷണങ്ങൾ കടന്ന് ഇപ്പോൾ ഇന്ത്യയിലും എത്തിയിരിക്കുന്നു. 

ADVERTISEMENT

ഇൻസുലിന് പകരമോ?

ഈ മരുന്ന് ഒരിക്കലും ഇൻസുലിനു പകരമല്ല. ഇൻസുലിന്‍ എന്നു പറയുന്നത് പ്രമേഹത്തിനായുള്ള പ്രധാന കുത്തിവയ്പാണ്. GLP 1 receptor agonists എന്നു പറയുന്നത് ടൈപ്പ് 2 പ്രമേഹത്തിനായി ഉപയോഗിച്ചു വരുന്ന മറ്റൊരു കുത്തിവയ്പാണ്. രണ്ടു കുത്തിവയ്പുകളാണ് പ്രമേഹത്തിനായി കൊടുക്കുന്നത്. അതിൽ GLP 1 എന്ന കുത്തിവയ്പാണ് നമുക്കിപ്പോൾ ഗുളിക രൂപത്തിൽ വിപണിയിലെത്തിയിരിക്കുന്നത്. SNAC  എന്നു പറയുന്ന പദാർഥവുമായി യോജിപ്പിച്ച് മേൽപ്പറഞ്ഞ മൂന്ന് തടസ്സങ്ങളും നീക്കി ആ ഔഷധം ഇപ്പോൾ ടൈപ്പ് 2 പ്രമേഹരോഗികൾക്ക് മൂന്ന് ഡോസുകൾ (3 മില്ലിഗ്രാം 7 മില്ലിഗ്രാം 14 മില്ലിഗ്രാം) വീതമാണ് നിലവിൽ വന്നത്. ഇതിനു മുൻപ് വിക്ടോസ എന്ന കുത്തിവയ്പാണ് ഇന്ത്യയിൽ വളരെ പോപ്പുലറായി ഉപയോഗിച്ചു കൊണ്ടിരുന്നത്. 

ADVERTISEMENT

ടൈപ്പ് 2 പ്രമേഹ രോഗിയുടെ ചികിത്സയ്ക്കു കൊടുക്കുമ്പോൾ കിട്ടുന്ന പ്രയോജനങ്ങൾ 

1. ഇൻസുലിന്റെ ഉപയോഗം നമുക്ക് ഭാവിയിൽ ചിലപ്പോള്‍ വേണ്ടി വരില്ല. 

2 ഇൻസുലിൻ ഉപയോഗിക്കുന്നവരാണെങ്കിൽ ഇൻസുലിന്റെ ഡോസ് 50–70 ശതമാനത്തോളം കുറയ്ക്കുവാനും ചിലപ്പോൾ നിർത്തുവാനും സാധിക്കും. 

ADVERTISEMENT

3. ഇത്തരം ഔഷധങ്ങൾ കൃത്യമായ പഠനങ്ങളിലൂടെ ഹൃദ്രോഗസാധ്യത, വൃക്കരോഗ സാധ്യത ഇവ കുറയ്ക്കുന്നുനെന്നു മനസ്സിലാക്കി. അതുപോലെ അതിരോസ്ക്ലിറോസിസ് കാർഡിയോ വാസ്കുലാർ ഡിസീസ് ( രക്തക്കുഴലുകളിൽ രോഗം) ഉള്ള രോഗികൾക്ക് കൊടുക്കുമ്പോൾ അവർക്ക് ഭാവിയിലുള്ള രോഗസാധ്യത ഗണ്യമായിട്ട് കുറയുന്നു. ഹൃദ്രാോഗം പോലെയുള്ള രോഗങ്ങളാലുള്ള മരണ സാധ്യതയും കുറയുന്നു. ഗ്ലൂക്കോസ് നിയന്ത്രിക്കുക എന്നതിലുപരിയായി ശരീരഭാരം കുറയ്ക്കുകയും അതൊടൊപ്പം GLP 1 റിസപ്റ്റേഴ്സ് ഉള്ള പല പല ടിഷ്യൂസിൽ ഇത് പ്രവർത്തിക്കുകവഴി ഓരോ അവയവങ്ങൾക്കും ആ ഗുണം ലഭിക്കുകയും ചെയ്യും. അതുകൊണ്ടാണ് ലോകവിപണിയിൽ GLP 1 റിസപ്റ്റേഴ്സ് വ്യാപകമായി ഉപയോഗിച്ചു വരുന്നത്. 

ഇതിനുള്ള പാർശ്വഫലങ്ങൾ ചില ആൾക്കാർക്ക് വരുന്ന മനംമറിച്ചിലും ഛർദിയും വയറിളക്കവും ആണ്. ഇത് അപൂര്‍വമായേ കാണാറുള്ളൂ. ആ ഒരു പാർശ്വഫലം ഇതിന്റെ പ്രവർത്തനത്തിന്റെ ഭാഗമായിട്ട് വരുന്നതാണ്. അത് നിയന്ത്രിക്കുന്നതിനായി ചെറിയ ഡോസിൽ തുടങ്ങി പതിയെ പതിയെ നമുക്ക് സ്വീകാര്യമായ ഡോസിൽ കൊണ്ടു ചെന്നെത്തിക്കാം. GLP 1 എന്ന റിബൽസെസ് എന്ന പേരിലാണ് ഗുളിക രൂപത്തിൽ ഇന്ത്യയിലും വന്നിരിക്കുന്നത്. നമുക്ക് ഇൻസുലിൻ കണ്ടെത്തി നൂറാമത് വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ മറ്റൊരു സന്തോഷത്തിനും ആഘോഷത്തിനും ഇത് കാരണമായിത്തീർന്നിരിക്കുന്നുവെന്ന് ഡോ. ജ്യോതിദേവ് പറയുന്നു.

English Summary : Type 2 diabetes treatment