മുതിര്‍ന്നവരെ അപേക്ഷിച്ച് മിതമായ ലക്ഷണങ്ങളാണ് നാളിതു വരെ കോവിഡ് കുട്ടികളില്‍ ഉണ്ടാക്കിയിരുന്നത്. കുട്ടികളിലെ കോവിഡ് മൂലമുള്ള രോഗസങ്കീര്‍ണതയും മരണനിരക്കും മറ്റ് പ്രായവിഭാഗങ്ങളെ അപേക്ഷിച്ച് തുലോം തുച്ഛവുമായിരുന്നു. എന്നാല്‍ കോവിഡ് മൂലം അണുബാധ രൂക്ഷമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുതിര്‍ന്നവരെ അപേക്ഷിച്ച് മിതമായ ലക്ഷണങ്ങളാണ് നാളിതു വരെ കോവിഡ് കുട്ടികളില്‍ ഉണ്ടാക്കിയിരുന്നത്. കുട്ടികളിലെ കോവിഡ് മൂലമുള്ള രോഗസങ്കീര്‍ണതയും മരണനിരക്കും മറ്റ് പ്രായവിഭാഗങ്ങളെ അപേക്ഷിച്ച് തുലോം തുച്ഛവുമായിരുന്നു. എന്നാല്‍ കോവിഡ് മൂലം അണുബാധ രൂക്ഷമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളില്‍ 44 ശതമാനത്തിനും നാഡീവ്യൂഹപരമായ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമെന്ന് അടുത്തിടെ നടന്ന ഒരു പഠനം വെളിപ്പെടുത്തി. ഇവരില്‍ പലര്‍ക്കും അത്യാഹിത വിഭാഗത്തിലെ ചികിത്സ ആവശ്യമായി വന്നേക്കാമെന്നും പീഡിയാട്രിക് ന്യൂറോളജിയില്‍ പ്രസിദ്ധീകരിച്ച ഗവേഷണ ഫലം മുന്നറിയിപ്പ് നല്‍കുന്നു. 

ADVERTISEMENT

തലവേദന, മാനസിക നിലയില്‍ മാറ്റമുണ്ടാക്കുന്ന അക്യൂട്ട് എന്‍സെഫലോപതി, ചുഴലിദീനം തുടങ്ങിയ നാഡീവ്യൂഹസംബന്ധമായ ലക്ഷണങ്ങളാണ് പൊതുവായി കാണപ്പെടുന്നതെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.  ഹൃദയം, തലച്ചോര്‍, കണ്ണുകള്‍ എന്നിങ്ങനെ വിവിധ അവയവങ്ങളെ ബാധിക്കുന്ന മള്‍ട്ടി ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം(MIS-C) കോവിഡ് ബാധിതരായ കുട്ടികളില്‍ അപൂര്‍വം ചിലര്‍ക്ക് ഉണ്ടാകാമെന്ന് നേരത്തെ നടന്ന പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. രോഗമുക്തരായി ആഴ്ചകള്‍ക്ക് ശേഷമാകും ഇവ കണ്ട് തുടങ്ങുക. 

ADVERTISEMENT

ഗവേഷണത്തിന്‍റെ ഫലമായി നിരീക്ഷിച്ച ആശുപത്രി ബാധിതരായ 1493 കുട്ടികളില്‍ 1278 പേര്‍ക്കാണ് കടുത്ത കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 215 കുട്ടികള്‍ക്ക് MIS-Cയും പിന്നീട് നിര്‍ണയിച്ചു. പനി, നീര്‍ക്കെട്ട്, അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റല്‍ എന്നിവയാണ് MIS-Cയുമായി ബന്ധപ്പെട്ട് കാണപ്പെട്ട ലക്ഷണങ്ങള്‍. MIS-C പിന്നീട് ബാധിക്കപ്പെട്ട കുട്ടികളിലാണ് നാഡീവ്യൂഹ സംബന്ധമായ പ്രശ്നങ്ങളും അധികമായി കാണപ്പെട്ടതെന്ന് ഗവേഷകര്‍ പറയുന്നു. മണം നഷ്ടമാകല്‍, കാഴ്ചയ്ക്ക് തകരാര്‍, പക്ഷാഘാതം, മാനസിക വിഭ്രാന്തി തുടങ്ങിയ അപൂര്‍വ ലക്ഷണങ്ങളും കോവിഡുമായി ബന്ധപ്പെട്ട് കുട്ടികളില്‍ ഉണ്ടാകാമെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. 

English Summary : Most Common Symptoms of Omicron In Hospitalised Kids