കോവിഡ് മഹാമാരി എങ്ങും പോയിട്ടില്ലെന്ന ഓര്‍മപ്പെടുത്തലുമായാണ് ഒമിക്രോണ്‍ വകഭേദം നമ്മുടെ ഇടയിലേക്ക് എത്തിയത്. അവസാനിച്ചു എന്ന് കരുതി ജനങ്ങള്‍ ആശ്വസ നിശ്വാസങ്ങള്‍ ഉതിര്‍ക്കുമ്പോഴാകും പുതിയ വകഭേദത്തിന്‍റെ രൂപത്തില്‍ കോവിഡ് വീണ്ടും രംഗപ്രവേശനം ചെയ്യുക. ലോകത്തിലുള്ള സകല രാജ്യങ്ങളിലെയും ജനങ്ങള്‍ വാക്സീന്‍

കോവിഡ് മഹാമാരി എങ്ങും പോയിട്ടില്ലെന്ന ഓര്‍മപ്പെടുത്തലുമായാണ് ഒമിക്രോണ്‍ വകഭേദം നമ്മുടെ ഇടയിലേക്ക് എത്തിയത്. അവസാനിച്ചു എന്ന് കരുതി ജനങ്ങള്‍ ആശ്വസ നിശ്വാസങ്ങള്‍ ഉതിര്‍ക്കുമ്പോഴാകും പുതിയ വകഭേദത്തിന്‍റെ രൂപത്തില്‍ കോവിഡ് വീണ്ടും രംഗപ്രവേശനം ചെയ്യുക. ലോകത്തിലുള്ള സകല രാജ്യങ്ങളിലെയും ജനങ്ങള്‍ വാക്സീന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് മഹാമാരി എങ്ങും പോയിട്ടില്ലെന്ന ഓര്‍മപ്പെടുത്തലുമായാണ് ഒമിക്രോണ്‍ വകഭേദം നമ്മുടെ ഇടയിലേക്ക് എത്തിയത്. അവസാനിച്ചു എന്ന് കരുതി ജനങ്ങള്‍ ആശ്വസ നിശ്വാസങ്ങള്‍ ഉതിര്‍ക്കുമ്പോഴാകും പുതിയ വകഭേദത്തിന്‍റെ രൂപത്തില്‍ കോവിഡ് വീണ്ടും രംഗപ്രവേശനം ചെയ്യുക. ലോകത്തിലുള്ള സകല രാജ്യങ്ങളിലെയും ജനങ്ങള്‍ വാക്സീന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് മഹാമാരി എങ്ങും പോയിട്ടില്ലെന്ന ഓര്‍മപ്പെടുത്തലുമായാണ് ഒമിക്രോണ്‍ വകഭേദം നമ്മുടെ ഇടയിലേക്ക് എത്തിയത്. അവസാനിച്ചു എന്ന് കരുതി ജനങ്ങള്‍ ആശ്വസ നിശ്വാസങ്ങള്‍ ഉതിര്‍ക്കുമ്പോഴാകും പുതിയ വകഭേദത്തിന്‍റെ രൂപത്തില്‍ കോവിഡ് വീണ്ടും രംഗപ്രവേശനം ചെയ്യുക. ലോകത്തിലുള്ള സകല രാജ്യങ്ങളിലെയും ജനങ്ങള്‍ വാക്സീന്‍ എടുക്കും വരെ  ഈ മഹാമാരിയെ ഇല്ലായ്മ ചെയ്യാന്‍ കഴിയില്ലെന്ന് പകര്‍ച്ചവ്യാധി വിദഗ്ധര്‍ കരുതുന്നു. എത്ര പേരിലേക്ക് പകരുന്നോ അത്രയും ജനിതക വ്യതിയാനം സംഭവിക്കാനുള്ള അവസരം വൈറസിന് ലഭിക്കും. 

 

ADVERTISEMENT

ഇതു വരെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗതീവ്രതയും മരണനിരക്കും കുറവാണെന്നത് കൊണ്ടു മാത്രം  ഒമിക്രോണിനെ നിസ്സാരമായി എടുക്കരുതെന്ന് പല ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യയെങ്ങും ഒമിക്രോണ്‍ അതിതീവ്രം പടരുന്ന പശ്ചാത്തലത്തില്‍ ഇനി പറയുന്ന മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് പോര്‍ട്ടി മെഡിക്കലിലെ മെഡിക്കല്‍  സര്‍വീസസ് പ്രസിഡന്‍റ് ഡോ. വിഷാല്‍ സെഗാള്‍ ദ ഹെല്‍ത്ത്സൈറ്റ്.കോമില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. 

Photo credit : JN 999/ Shutterstock.com

 

മാസ്കുകള്‍ കര്‍ശനമായി അണിയണം

മൂക്കും വായും ശരിയായി മറയ്ക്കുന്ന നല്ലൊരു മാസ്ക് അണിയേണ്ടത് മൂന്നാം തരംഗ സമയത്ത് അത്യാവശ്യമാണ്. കഴിയുമെങ്കില്‍ എന്‍95 പോലുള്ള നിലവാരമുള്ള മാസ്ക് തന്നെ അണിയുന്നത് വൈറസ് ഉള്ളിലേക്ക് കടക്കുന്നതിനെ ഒരളവ് വരെ തടഞ്ഞു നിര്‍ത്തും. മുതിര്‍ന്നവര്‍ക്കും ശ്വാസകോശ രോഗങ്ങളുള്ളവര്‍ക്കും പ്രശ്നമുണ്ടാക്കാത്ത തരത്തിലുള്ള മാസ്കുകള്‍ അണിയാന്‍ ശ്രദ്ധിക്കണം. 

ADVERTISEMENT

 

സാമൂഹിക അകലം

പൊതു ഇടങ്ങളില്‍ കഴിവതും ആറ് അടി അകലമെന്ന സുരക്ഷിത അകലം പാലിക്കാന്‍ ശ്രദ്ധിക്കണം. ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. 

 

ADVERTISEMENT

വായുസഞ്ചാരം പ്രധാനം

Photo Credit : Maridav / Shutterstock.com

വായുസഞ്ചാരമില്ലാത്ത അടഞ്ഞ ഇടങ്ങളില്‍ വൈറസ് പരക്കാന്‍ സാധ്യത കൂടുതലാണെന്നതിനാല്‍ ഇത്തരം ഇടങ്ങളിലേക്കുള്ള പോക്ക് കഴിവതും ഒഴിവാക്കണം. മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കാന്‍ ജനലും വാതിലുകളും തുറന്നിടാനും ശ്രദ്ധിക്കാം. കെട്ടി നില്‍ക്കുന്ന വായു വൈറസിന്‍റെ വിളനിലമാണ്. 

 

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂടി വയ്ക്കണം

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് മൂടാന്‍ ശ്രമിക്കണം. മാസ്കിലേക്കാണ് തുമ്മുന്നതെങ്കില്‍ അത്  മാറ്റി മറ്റൊരെണ്ണം വയ്ക്കാം. ഇവയൊന്നും ഇല്ലെങ്കില്‍ കൈമുട്ടുകള്‍ക്കിടയിലേക്ക് തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യണം. ടിഷ്യൂ പേപ്പര്‍ കുപ്പയില്‍ കളയാനും കൈകള്‍ സോപ്പിട്ട് കഴുകാനോ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കാനോ മറക്കരുത്. 

A healthcare worker collects a test swab sample from a woman amidst the spread of the coronavirus disease (COVID-19), at a testing centre inside a hospital in New Delhi, India, January 14, 2022. Reuters/Anushree Fadnavis/File Photo

 

കൈകളുടെ ശുചിത്വം 

കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി ശുചിയാക്കി വയ്ക്കണം. ഇക്കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയും പാടില്ല. കോവിഡ് മാത്രമല്ല മറ്റ് പല രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാന്‍ ഈ ശീലം സഹായിക്കും. 

 

വാക്സീന്‍ എടുക്കുക

രണ്ട് ഡോസ് വാക്സീന്‍ എടുക്കാത്തവര്‍ എത്രയും വേഗം അതെടുക്കാന്‍ ശ്രമിക്കണം. വാക്സീന്‍ എടുത്തവര്‍ക്ക് വീണ്ടും കോവിഡ് ബാധയുണ്ടാകാമെങ്കിലും സങ്കീര്‍ണതകളും മരണസാധ്യതയുമെല്ലാം നല്ലൊരളവില്‍ കുറയ്ക്കാന്‍ വാക്സീന്‍ സഹായിക്കും. ഒമിക്രോണ്‍ മാത്രമല്ല ഡെല്‍റ്റ വകഭേദവും നമുക്ക് ചുറ്റും ഉള്ളതിനാല്‍ വാക്സീന്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. 

 

പരിശോധനയും പ്രധാനം

കോവിഡ് ലക്ഷണങ്ങളുള്ളവര്‍ രോഗനിര്‍ണയ പരിശോധന നടത്തേണ്ടതും പോസിറ്റീവാണെന്ന് തെളിയുന്ന പക്ഷം കര്‍ശനമായ ഐസൊലേഷനില്‍ ഇരിക്കേണ്ടതുമാണ്. വീട്ടിലാര്‍ക്കെങ്കിലും കോവിഡ് പോസിറ്റീവായാലും സ്വയം പരിശോധന കിറ്റ് അടക്കമുള്ളവ ഉപയോഗപ്പെടുത്തി പരിശോധന നടത്തിയ ശേഷം ക്വാറന്‍റീനില്‍ ഇരിക്കേണ്ടതാണ്.

Content Summary : Omicron variant and prevention tips