എത്ര പേരിലേക്ക് കൂടുതല്‍ പടരുന്നോ അത്രയും അധികം ജനിതക വ്യതിയാനം സംഭവിക്കാന്‍ സാധ്യതയുള്ള വൈറസാണ് സാര്‍സ് കോവ്-2. എന്നാല്‍ അതു മാത്രമല്ല എച്ച്ഐവി പോലുള്ള പ്രതിരോധശേഷിയെ ബാധിക്കുന്ന രോഗങ്ങള്‍ ഉള്ളവരിലും കൊറോണ വൈറസിന് നിരവധി വ്യതിയാനങ്ങള്‍ സംഭവിക്കാമെന്ന് പുതിയ പഠനം. എച്ച്ഐവിക്ക് അവശ്യമായ ചികിത്സ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്ര പേരിലേക്ക് കൂടുതല്‍ പടരുന്നോ അത്രയും അധികം ജനിതക വ്യതിയാനം സംഭവിക്കാന്‍ സാധ്യതയുള്ള വൈറസാണ് സാര്‍സ് കോവ്-2. എന്നാല്‍ അതു മാത്രമല്ല എച്ച്ഐവി പോലുള്ള പ്രതിരോധശേഷിയെ ബാധിക്കുന്ന രോഗങ്ങള്‍ ഉള്ളവരിലും കൊറോണ വൈറസിന് നിരവധി വ്യതിയാനങ്ങള്‍ സംഭവിക്കാമെന്ന് പുതിയ പഠനം. എച്ച്ഐവിക്ക് അവശ്യമായ ചികിത്സ തേടാത്ത ദക്ഷിണാഫ്രിക്കയിലെ ഒരു 22കാരിയില്‍ കുറഞ്ഞത് 21 ജനിതക വ്യതിയാനങ്ങളെങ്കിലും കൊറോണ വൈറസിനുണ്ടായിട്ടുണ്ടെന്ന് സ്റ്റെലന്‍ബോഷ്, ക്വാസുലു-നടാല്‍ സര്‍വകലാശാലകളിലെ ഗവേഷകര്‍ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. 

ADVERTISEMENT

ഒന്‍പത് മാസത്തോളം കോവിഡ് വൈറസ് ഈ രോഗിയില്‍ തങ്ങി നിന്നു. തുടര്‍ന്ന് എച്ച്ഐവി ചികിത്സയ്ക്കുള്ള ആന്‍റി-റെട്രോവൈല്‍ മരുന്നുകള്‍ നല്‍കാന്‍ ആരംഭിച്ചപ്പോള്‍ ഇവരുടെ പ്രതിരോധ സംവിധാനം ശക്തിപ്പെടുകയും ആറു മുതല്‍ ഒന്‍പ് ആഴ്ചകള്‍ക്കുള്ളില്‍ കോവിഡ് അണുബാധയെ മറികടക്കാന്‍ സാധിക്കുകയും ചെയ്തു. കോവിഡിന്‍റെ ബീറ്റ വകഭേദമാണ് ഇവരെ ബാധിച്ചിരുന്നത്. 

ADVERTISEMENT

രോഗിക്കുള്ളിലെ കൊറോണ വൈറസിന് സ്പൈക് പ്രോട്ടീനില്‍ കുറഞ്ഞത് 10 വ്യതിയാനങ്ങള്‍ സംഭവിച്ചപ്പോള്‍ 11 മറ്റ് വ്യതിയാനങ്ങളും ഉണ്ടായി. ഇതില്‍ ചില മാറ്റങ്ങള്‍ ഒമിക്രോണ്‍, ലാംബ്ഡ വകഭേദങ്ങളില്‍ കണ്ടെത്തിയത് തന്നെയാണ്. ചില വ്യതിയാനങ്ങള്‍ ആന്‍റിബോഡികളെ വെട്ടിച്ച് രക്ഷപ്പെടാന്‍ വൈറസിനെ സഹായിക്കുകയും ചെയ്യുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടി.  

ADVERTISEMENT

ലോകത്തില്‍ ഏറ്റവുമധികം എച്ച്ഐവി രോഗികളുള്ള രാജ്യമാണ് ദക്ഷിണാഫ്രിക്ക. ഇവിടുത്തെ 60 ദശലക്ഷം ജനങ്ങളില്‍ 82 ലക്ഷം പേരും എയ്ഡ്സ് ബാധിതരാണ്. പ്രതിരോധസംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്ന വൈറസാണ് എച്ച്ഐവി. കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിന്‍റെ ആവിര്‍ഭാവവും ദക്ഷിണാഫ്രിക്കയില്‍ തന്നെയായിരുന്നു.

Content Summary : Covid-infected HIV patient developed 21 mutations