അര്‍ബുദങ്ങളില്‍ വച്ചേറ്റവും മാരകമായ ഒന്നാണ് ശ്വാസകോശാര്‍ബുദം. ലോകത്ത് പ്രതിവര്‍ഷം അര്‍ബുദം ബാധിച്ചുള്ള മരണങ്ങളില്‍ 19 ശതമാനവും ശ്വാസകോശാര്‍ബുദം മൂലമാണെന്ന് കണക്കാക്കപ്പെടുന്നു. ദിവസവും പുകവലിക്കുന്നവരുടെയും ഹാനികരമായ കെമിക്കലുകളെ കൈകാര്യം ചെയ്യുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവരുടെയും ശ്വാസകോശത്തില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അര്‍ബുദങ്ങളില്‍ വച്ചേറ്റവും മാരകമായ ഒന്നാണ് ശ്വാസകോശാര്‍ബുദം. ലോകത്ത് പ്രതിവര്‍ഷം അര്‍ബുദം ബാധിച്ചുള്ള മരണങ്ങളില്‍ 19 ശതമാനവും ശ്വാസകോശാര്‍ബുദം മൂലമാണെന്ന് കണക്കാക്കപ്പെടുന്നു. ദിവസവും പുകവലിക്കുന്നവരുടെയും ഹാനികരമായ കെമിക്കലുകളെ കൈകാര്യം ചെയ്യുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവരുടെയും  ശ്വാസകോശത്തില്‍ അര്‍ബുദ കോശങ്ങള്‍ വളരാന്‍ സാധ്യത കൂടുതലാണ്. ആദ്യ ഘട്ടങ്ങളില്‍ ശ്വാസകോശാര്‍ബുദം തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരിക്കും. ശ്വാസകോശത്തില്‍ നാഡീവ്യൂഹങ്ങള്‍ കുറവായതിനാല്‍ രോഗിക്ക് കാര്യമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാതെ  തന്നെ അര്‍ബുദ കോശങ്ങള്‍ ഇവിടെ വളരാം. ചിലപ്പോള്‍ രോഗം മൂര്‍ച്ഛിച്ച് അവസാന ഘട്ടങ്ങളില്‍ എത്തുമ്പോഴായിരിക്കും അര്‍ബുദം തിരിച്ചറിയുക. 

ADVERTISEMENT

മറ്റ് അര്‍ബുദങ്ങളെ പോലെ തന്നെ ശ്വാസകോശാര്‍ബുദവും ആദ്യ ഘട്ടത്തില്‍ തിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങേണ്ടത് രോഗിയെ രക്ഷിച്ചെടുക്കാന്‍ അത്യാവശ്യമാണ്. ശ്വാസകോശ അര്‍ബുദത്തെ കുറിച്ച് സൂചന നല്‍കുന്ന ചില ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്. 

തുടര്‍ച്ചയായ ചുമ

ജലദോഷമോ പനിയോ ഒക്കെ കൊണ്ട് ഒരാള്‍ക്ക് ചുമ വരാം. എന്നാല്‍ ഇവയെല്ലാം കൂടി വന്നാല്‍ പത്തോ പതിനഞ്ചോ ദിവസമേ നീണ്ടു നില്‍ക്കൂ. എന്നാല്‍ ശ്വാസകോശാര്‍ബുദം ഉള്ളവരില്‍ ചുമ പതിവായി കാണാം. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ വര്‍ഷം മുഴുവന്‍ ഇവര്‍ ചുമച്ചു കൊണ്ടിരിക്കാം. നിരന്തരമായ ചുമ ക്ഷയത്തിന്‍റെ മാത്രമല്ല ശ്വാസകോശാര്‍ബുദത്തിന്‍റെയും ലക്ഷണമാകാം. 

ADVERTISEMENT

ശ്വാസംമുട്ടല്‍

അര്‍ബുദകോശങ്ങള്‍ ശ്വാസകോശത്തില്‍ പെരുകുമ്പോള്‍ അവ ശ്വാസനാളിയെ തടസ്സപ്പെടുത്തുകയോ അത് ഇടുങ്ങിയതാക്കുകയോ ചെയ്യാം. ഇത് ശ്വാസകോശത്തിലേക്കുള്ള വായുവിന്‍റെ ഒഴുക്കിനെ കുറയ്ക്കും. രോഗിക്ക് ശ്വാസം മുട്ടല്‍ ഇത് മൂലം നേരിടും. ഒന്നോ രണ്ടോ പടി കയറുമ്പോള്‍ തന്നെ ശ്വാസം നിന്നു പോകുന്നതു പോലെയൊക്കെ തോന്നിയാല്‍ പിന്നെ പരിശോധന നടത്താന്‍ വൈകരുത്. 

ADVERTISEMENT

ശബ്ദത്തിലെ വ്യത്യാസം

ശ്വാസകോശാര്‍ബുദം ഒരാളുടെ ശബ്ദത്തെ മാറ്റി അത് കൂടുതല്‍ പരുക്കനാക്കി  തീര്‍ക്കാം. ഇത് നാളുകള്‍ കൊണ്ട് സംഭവിക്കുന്ന പ്രക്രിയയാണ്. ശബ്ദത്തിലെ മാറ്റം ശ്വാസകോശാര്‍ബുദം കൊണ്ട് മാത്രം സംഭവിക്കുന്നതാകണമെന്നില്ല. എന്നിരുന്നാലും ശബ്ദത്തില്‍ പ്രകടമായ മാറ്റം നേരിട്ടാല്‍ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തുക. 

ശരീര വേദന

ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കും വരെ പലരും അവഗണിക്കുന്ന ഒരു രോഗലക്ഷണമാണ് ശരീര വേദന. ദീര്‍ഘനേരമുള്ള ഇരുപ്പ്, കഠിനമായ വ്യായാമം എന്നിങ്ങനെ ശരീരത്തിന് വേദന നല്‍കുന്ന കാര്യങ്ങള്‍ നിരവധിയുണ്ടാകാം. അപൂര്‍വം കേസുകളില്‍ ഇത് ശ്വാസകോശാര്‍ബുദം മൂലവുമാകാം. ശ്വാസകോശാര്‍ബുദം ബാധിച്ചവര്‍ക്ക് നെഞ്ച്, തോളുകള്‍, പുറം എന്നിവിടങ്ങളിലാകും പ്രധാനമായും വേദന അനുഭവപ്പെടുക. നിരന്തരം വേദന അനുഭവപ്പെടുന്ന പക്ഷം ഡോക്ടറെ കാണേണ്ടതാണ്. 

ഭാരം കുറയലും ക്ഷീണവും

കുറഞ്ഞ കാലത്തിനുള്ളില്‍ നാലു കിലോയില്‍ അധികം വരുന്ന വിശദീകരിക്കാനാവാത്ത ഭാരം നഷ്ടമാകല്‍ ശ്വാസകോശാര്‍ബുദത്തിന്‍റെ ലക്ഷണമാകാം. അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച വിശപ്പില്ലായ്മയിലേക്കും നയിക്കാം. നാം കഴിക്കുന്ന ഭക്ഷണത്തിലെ ഊര്‍ജ്ജത്തിന്‍റെ നല്ലൊരു പങ്ക് അര്‍ബുദകോശങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നതിനാല്‍ എപ്പോഴും ക്ഷീണവും അനുഭവപ്പെടാം.

Content Summary : Lung cancer symptoms